ഇറ്റലിയുടെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മദ്ധ്യധരണ്യാഴിയിലെ ഒരു കടലാണ് ടൈറീനിയൻ കടൽ (Tyrrhenian Sea /tɪˈrniən ˈs/; ഇറ്റാലിയൻ: Mar Tirreno [mar tirˈrɛːno], French: Mer Tyrrhénienne [mɛʁ tiʁenjɛn], Sardinian: Mare Tirrenu, Corsican: Mari Tirrenu, Sicilian: Mari Tirrenu, Neapolitan: Mare Tirreno)ടൈറീനിയൻ ജനതയാണ് ഈ പേർ നല്കിയത്. ക്രി.മു. 6-ആം നൂറ്റാണ്ടിൽ ഇറ്റലിയുടെ എട്രുസ്കാൻകാരായിരുന്നു ഇതിനെ തിരിച്ചറിഞ്ഞത്.

ടൈറീനിയൻ കടൽ
Tyrrhenian Sea
Tyrrhenian Sea map.png
Tyrrhenian Sea.
LocationMediterranean Sea
Coordinates40°N 12°E / 40°N 12°E / 40; 12Coordinates: 40°N 12°E / 40°N 12°E / 40; 12
TypeSea
Basin countriesFrance, Italy
Surface area275,000 കി.m2 (106,200 ച മൈ)
Average depth2,000 മീ (6,562 അടി)
Max. depth3,785 മീ (12,418 അടി)

ഭൂമിശാസ്ത്രംതിരുത്തുക

ടൈറീനിയൻ കടലിന്റെ പടിഞ്ഞാറ് ഫ്രഞ്ച് അധീനതയിലുള്ള ദ്വീപായ കോർസിക, ഇറ്റാലിയൻ ദ്വീപായ സാർഡീനിയ എന്നിവയും കിഴക്ക് ഇറ്റാലിയൻ ഉപദ്വീപ് ( ടസ്കനി, ലാസിയോ, കമ്പാനിയ, ബസിലികാറ്റ, കലാബ്രിയ എന്നീ പ്രദേശങ്ങൾ) തെക്ക് സിസിലി ദ്വീപും സ്ഥിതിചെയ്യുന്നു.[1] കാപ്രി, എൽബ, ഉസ്റ്റിക്ക തുടങ്ങിയ ചെറിയ ദ്വീപുകൾ ടൈറീനിയൻ കടലിൽ ഉൾപ്പെടുത്തിയിരിക്കുന്നു.[2]

ടൈറീനിയൻ കടലിന്റെ പരമാവധി ആഴം 3,785 മീറ്റർ (12,418 അടി) ആണ്.

തുറമുഖങ്ങൾതിരുത്തുക

ടൈറീനിയൻ കടലിന്റെ തീരത്തുള്ള പ്രധാന ഇറ്റാലിയൻ തുറമുഖങ്ങൾ നേപ്പിൾസ്, പാലെർമോ, സിവിറ്റാവീഷിയ(റോം), സലെമൊ, ട്രപാനി,ജിയോയിയ ടോറോ എന്നിവയും, പ്രധാന ഫ്രഞ്ച് തുറമുഖം ബാസ്റ്റിയയുമാണ്. സിവിറ്റാവീഷിയയെ റോം തുറമുഖം എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും റോമിൽനിന്നും 68 കി.മീ (42 മൈൽ) വടക്കുപടിഞ്ഞാറായാണ് സിവിറ്റാവീഷിയയിലെ തുറമുഖം സ്ഥിതിചെയ്യുന്നത്.


ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. The Editors of Encyclopaedia Britannica. "Tyrrhenian Sea". എന്നതിൽ Chisholm, Hugh (സംശോധാവ്.). Encyclopedia Britannica. Cambridge University Press. ശേഖരിച്ചത് July 18, 2017. {{cite encyclopedia}}: |author= has generic name (help)
  2. "Tyrrhenian Sea - Map & Details". World Atlas. ശേഖരിച്ചത് July 18, 2017.
"https://ml.wikipedia.org/w/index.php?title=ടൈറീനിയൻ_കടൽ&oldid=3008378" എന്ന താളിൽനിന്ന് ശേഖരിച്ചത്