മുടി, പേശികൾ, പല്ലുകൾ, അസ്ഥികൾ എന്നിങ്ങനെ പലതരം ടിഷ്യൂകൾ ചേർന്ന ഒരു ട്യൂമറാണ് ടെറാറ്റോമ . [4] സാധാരണയായി അണ്ഡാശയത്തിലോ വൃഷണത്തിലോ കോക്സിക്സിലോ ടെററ്റോമാറ്റ രൂപം കൊള്ളുന്നു. [4]

ടെറാറ്റോമ
ഒരു നാല് സെൻ്റീമീറ്റർ വലുപ്പമുള്ള ഡർമോയിഡ് സിസ്റ്റ്, സൈസറിയനിലൂടെ എടുത്തത്.
സ്പെഷ്യാലിറ്റിGynecology, oncology
ലക്ഷണങ്ങൾMinimal, painless lump[1][2]
സങ്കീർണതOvarian torsion, testicular torsion, hydrops fetalis[1][2][3]
തരങ്ങൾMature, immature[4]
കാരണങ്ങൾUnknown[2]
ഡയഗ്നോസ്റ്റിക് രീതിTissue biopsy[2]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Lipoma, dermoid, myelomeningocele[5]
TreatmentSurgery, chemotherapy[5][6]
ആവൃത്തി1 in 30,000 newborns (coccyx)[7]

രോഗലക്ഷണങ്ങൾ

തിരുത്തുക

ട്യൂമറിൻ്റെ പ്രാരംഭത്തിൽ രോഗലക്ഷണങ്ങൾ വളരെ കുറവായിരിക്കും. [2] വൃഷണത്തിൽ പൊതുവേ വേദനയില്ലാത്ത മുഴയായിട്ടയിരിക്കും ഇത് പ്രത്യക്ഷപ്പെടുന്നത്. [1] അണ്ഡാശയ ടോർഷൻ, ടെസ്റ്റിക്യുലാർ ടോർഷൻ അല്ലെങ്കിൽ ഹൈഡ്രോപ്സ് ഫെറ്റാലിസ് എന്നിവിടങ്ങളിൽ ഈ അവസ്ഥ ഉണ്ടാകുന്നത് ചികിത്സ സങ്കീർണ്ണമാക്കിയേക്കം. [1] [2] [3]

ഇത് ഒരു തരം ജെം സെൽ ട്യൂമറാണ്. ബീജമോ അണ്ഡമോ ഉണ്ടാക്കുന്ന കോശങ്ങളിലാണ് ഇവ ആരംഭിക്കുന്നത്. [4] [8] ഇവയെ രണ്ടായി തിരിച്ചിരിക്കുന്നു: പൂർണമായി വളർച്ചയതും, പക്വതയില്ലാത്തതും. [4] വളർച്ചയെത്തിയ ടെറാറ്റോമകളിൽ ഡെർമോയിഡ് സിസ്റ്റുകൾ ഉൾപ്പെടുന്നു, ഇവ സാധാരണയായി ദോഷകരമാണ് . [8] വളർച്ചയെത്തിയ ടെറാറ്റോമകൾ അർബുദമാകാൻ സാധ്യതയുണ്ട്. [4] [9] മിക്ക അണ്ഡാശയ ടെറാറ്റോമകളും വളർച്ചയെത്തിയവ ആയിരിക്കും. [10] മുതിർന്നവരിൽ, ടെസ്റ്റിക്കുലാർ ടെറാറ്റോമകൾ പൊതുവേ അർബുദമായാണ് കാണപ്പെടുന്നത്. [11] ടിഷ്യു ബയോപ്സിയെ അടിസ്ഥാനമാക്കിയാണ് കൃത്യമായ രോഗനിർണയം നടത്തുന്നത്. [2]

കോക്സിക്സ്, വൃഷണം, അണ്ഡാശയ ടെറാറ്റോമ എന്നിവയുടെ ചികിത്സ സാധാരണയായി ശസ്ത്രക്രിയയിലൂടെയാണ് ചെയ്യുന്നത്. [5] [6] [12] ടെസ്റ്റികുലാർ, വളർച്ച എത്താത്തഅണ്ഡാശയ ടെറാറ്റോമകൾ തുടങ്ങിയവയ്ക്ക് കീമോതെറാപ്പി ഉപയോഗിചുള്ള ചികിത്സയാണ് ഇന്ന് നിലവിലുള്ളത്. [6] [10]

30,000 നവജാതശിശുക്കളിൽ ഒരാൾക്ക് എന്ന തോതിൽ ടെരാറ്റോമകൾ കോക്സിക്സിൽ സംഭവിക്കുന്നുണ്ട്, ഇത് ഈ പ്രായത്തിലുള്ളവരിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ ട്യൂമറുകളിൽ ഒന്നാണ്. [5] [7] പുരുഷന്മാരേക്കാൾ കൂടുതൽ ഇത് സ്ത്രീകളെ ബാധിക്കുന്നു. [5] അണ്ഡാശയ മുഴകളുടെ നാലിലൊന്നും ഇവയാണ്, സാധാരണയായി മധ്യവയസ്സിലാണ് ഇത് കാണപ്പെടുന്നത് [10] വൃഷണ കാൻസറുകളിൽ പകുതിയോളം ടെസ്റ്റികുലാർ ടെറാറ്റോമകlളാണ്. [13] കുട്ടികളിലും മുതിർന്നവരിലും പ്രായഭേദമന്യേ ഇത് സംഭവിക്കാം. [14] ഗ്രീക്ക് പദമായ "മോൺസ്റ്റർ" [15] കൂടാതെ ട്യൂമറുകൾക്ക് ഉപയോഗിക്കുന്ന "-ഓമ" പ്രത്യയത്തിൽ നിന്നാണ് ഈ പദം വന്നത്.

വളർച്ചയെത്തിയ ടെറാറ്റോമ

തിരുത്തുക
 
ഉള്ളിൽ മുടിയുള്ള അണ്ഡാശയ ടെറാറ്റോമ
 
മെഡിയസ്റ്റിനത്തിന്റെ വളർച്ചയെത്തിയ ടെറാറ്റോമ: വേർതിരിചെടുത്ത ട്യൂമറിന്റെ ഒരു തിരശ്ചീന സ്ലൈസ് ഫൈബ്രോഫാറ്റി ടിഷ്യു, കാൽസിഫൈഡ് ഭാഗങ്ങൾ, മിനുസമാർന്ന മെംബ്രൺ കൊണ്ട് പൊതിഞ്ഞതും രോമങ്ങൾ അടങ്ങിയതുമായ കുറച്ച് സിസ്റ്റിക് സ്പെയ്സുകൾ എന്നിവ ദൃശ്യമാണ്. ഇടത് താഴത്തെ മൂലയിൽ, B5 ബ്രോങ്കസ് കാണാവുന്നതാണ്.

വളർച്ചയെത്തിയ ടെറാറ്റോമ ഗ്രേഡ് 0 ടെറാറ്റോമയാണ്. അവ രൂപത്തിലും ഹിസ്റ്റോളജിയിലും വളരെ വ്യത്യസ്തമാവാം, മാത്രമല്ല ഖരരൂപത്തിലുള്ളതോ സിസ്റ്റിക് അല്ലെങ്കിൽ ഇവ രണ്ടും കൂടിച്ചേർന്നതോ ആകാം. വളർച്ച എത്തിയ ഒരു ടെറാറ്റോമയിൽ പലപ്പോഴും ചർമ്മം, പേശികൾ, അസ്ഥികൾ എന്നിങ്ങനെ പലതരം ടിഷ്യൂകൾ അടങ്ങിയിരിക്കുന്നു. ചർമ്മം ഒരു സിസ്റ്റിനെ ചുറ്റുകയും ധാരാളം രോമങ്ങൾ അവിടെ വളരുകയും ചെയ്യുന്നു. ഡെർമോയിഡ് സിസ്റ്റ് എന്ന അവസ്ഥയാണിത് വളർച്ചയെത്തിയ ടെറാറ്റോമകൾ സാധാരണയായി ദോഷകരമാണ്. 0.17-2% വരെ ഈ സിസ്റ്റിക് ടെറാറ്റോമകൾ മാരകമായി മാറുന്ന അവസ്ഥ കണ്ടുവരുന്നു. [16]

വളർച്ചയെത്താത്ത ടെറാറ്റോമ

തിരുത്തുക

വളർച്ചയെതാത്ത ഇവ അപകടകാരി ആകാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പൂർണ്ണ വളർച്ച എത്താത്ത ടിഷ്യുകൾ ഇവയിൽ അടങ്ങിയിരിക്കുന്നു. അവ സാധാരണയായി പ്രാകൃതമോ ഭ്രൂണമോ ആയ ന്യൂറോ എക്ടോഡെർമൽ ഹിസ്റ്റോപത്തോളജി കാണിക്കുന്നു. ഈ ടെറാറ്റോമയ്ക്ക് ഏതെങ്കിലും ട്യൂമർ തരത്തിലുള്ള സോമാറ്റിക് മ്യൂട്ടേഷന്റെ ഏറ്റവും കുറഞ്ഞ നിരക്കുകളുണ്ടാകും, കൂടാതെ മയോട്ടിക് തകരാരിൻ്റെ അഞ്ച് മെക്കാനിസങ്ങളിൽ ഒന്നിന്റെ ഫലവുമായേക്കാം. [17]

ഗ്ലിയോമാറ്റോസിസ് പെരിടോണി

തിരുത്തുക

പെരിറ്റോണിയത്തിൽ ഗ്ലിയൽ കോശങ്ങളുടെ നിക്ഷേപമായി കാണപ്പെടുന്ന ഗ്ലിയോമാറ്റോസിസ് പെരിടോണി, അണ്ഡാശയ ടെറാറ്റോമയുമായി ചേർന്നിട്ടാണ് മിക്കവാറും കാണപ്പെടുന്നത്. എക്സോം സീക്വൻസിന്റെ ജനിതക പഠനങ്ങളിലൂടെ, ഗ്ലിയോമാറ്റോസിസ് അതിൻ്റെ മാതൃ അണ്ഡാശയ ട്യൂമറിന് ജനിതകപരമായി സമാനമാണെന്നും അണ്ഡാശയ ടെറാറ്റോമയിൽ നിന്ന് വ്യാപിക്കുന്ന കോശങ്ങളിൽ നിന്നാണ് വളർച്ചയെത്തുന്നത് എന്നും കണ്ടെത്തി. [17]

ഡെർമോയിഡ് സിസ്റ്റ്

തിരുത്തുക

ഒരു ഡെർമോയിഡ് സിസ്റ്റ് എന്നത് മുടിയും മറ്റ് ഘടനകളും സാധാരണ ചർമ്മത്തിന്റെയും എക്ടോഡെർമിൽ നിന്ന് ഉരുത്തിരിഞ്ഞ മറ്റ് ടിഷ്യൂകളുടെയും സ്വഭാവസവിശേഷതകളും അടങ്ങിയ വളർച്ചയെത്തിയ സിസ്റ്റിക് ടെറാറ്റോമയാണ്. സ്ത്രീകളുടെ തലയോട്ടിയിലെ സ്യൂച്ചറുകളിലും അണ്ഡാശയങ്ങളിലും വരുന്ന ടെറാറ്റോമയ്ക്ക് ഈ പദം പ്രയോഗിക്കാറുണ്ട്.

അടയാളങ്ങളും ലക്ഷണങ്ങളും

തിരുത്തുക

ശിശുക്കളിലും കുട്ടികളിലും മുതിർന്നവരിലും ടെറാറ്റോമകൾ പല തരത്തിൽ കാണപ്പെടുന്നു. ജനനസമയത്ത് നവജാത ശിശുക്കളിലും ചെറിയ കുട്ടികളിലും, അൾട്രാസൗണ്ട് ഇമേജിംഗിങ് സംവിധാനത്തിൻ്റ വരവിനുശേഷം ഗര്ഭപിണ്ഡത്തിലും ഇവ കാണപ്പെടുന്നു.

സാക്രോകോസിജിയൽ ടെറാറ്റോമ (ആൾട്ട്മാൻ ടൈപ്പ് I, II, III), സെർവിക്കൽ (കഴുത്ത്) ടെറാറ്റോമ എന്നിവയാണ് ഏറ്റവും കൂടുതൽ രോഗനിർണ്ണയത്തിലൂടെ കണ്ടെത്താൻ സാധിച്ചിട്ടുള്ളത്

. ഈ ടെറാറ്റോമകഗർഭാശയത്തിൽിൽ നിന്ന് ചുറ്റുമുള്ള അമ്നിയോട്ടിക് ദ്രാവകത്തിലേക്കവ്യപിക്കുന്നതിനാൽാൽ, സാധായായിരണ ഗർഭകത്ത്ാനടത്തുന്ന അ അൾട്രാസൗണ്ടപരിശോധനയിൽ ൽ അവ കാണാൻ കഴിയുംകൂടുതൽ വ്യക്തത ലഭിക്കണമെങ്കിൽ എംണ ആർ. ഐ സ്കാനിംഗ് നടത്തേണ്ടി വരുന്നതാണ്.്. [18] [19]

സങ്കീർണതകൾ

തിരുത്തുക

ഒരു വലിയ മുഴ ഉണ്ടാവുകയോ ട്യൂമറിലൂടെ വലിയ അളവിൽ രക്തം ഒഴുകുകയോ ചെയ്യുന്നില്ലെങ്കിൽ (വാസ്കുലർ സ്റ്റെൽ എന്നറിയപ്പെടുന്ന അവസ്ഥ) ടെറാറ്റോമകൾ ഗർഭാശയത്തിന് അപകടകരമല്ല. എന്നിരുന്നാലും ചുറ്റുമുള്ള അവയവങ്ങളിൽ നിന്നുള്ള ദ്രാവകങ്ങളുടെ സാധാരണ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിൽ മുഴ വളർന്നാൽ ഗർഭാശയത്തിലെ ഭ്രൂണത്തിന് ഇത് ആയാസം ഉണ്ടാക്കുകയും, അതുമൂലം ഹൃദയസ്തംഭനത്തിന് പോലും ഇടയാക്കുകയും ചെയ്തേക്കാം. എക്കോകാർഡിയോഗ്രാഫിപരിശോധനയിലൂടെ ഇത് നിരീക്ഷിക്കാവുന്നതാണ്.

ചികിത്സ

തിരുത്തുക

ശസ്ത്രക്രിയ

തിരുത്തുക

ശസ്ത്രക്രിയയിലൂടെ ഇത് പൂർണ്ണമായും നീക്കം ചെയ്യലാണ് തിരഞ്ഞെടുക്കുന്ന ആദ്യമായി ചെയ്യുന്നത്. [20] [21] ടെരാറ്റോമകൾ സാധാരണയായി നന്നായി പൊതിഞ്ഞതും ചുറ്റുമുള്ള ടിഷ്യൂകളിൽ ആക്രമണാത്മകമല്ലാത്തതുമാണ്, അതിനാൽ അവ ചുറ്റുമുള്ള ടിഷ്യൂകളിൽ നിന്ന് വേർതിരിച്ചെടുക്കാൻ താരതമ്യേന എളുപ്പമാണ്. എന്നാൽ തലച്ചോറിലെ ടെറാറ്റോമകൾ നീക്കം ചെയ്യുന്നത് വളരെ സങ്കീർണ്ണമായ കാര്യമാണ്.

കീമോതെറാപ്പി

തിരുത്തുക

മാരകമായ ടെറാറ്റോമകൾക്ക്, സാധാരണയായി, ശസ്ത്രക്രിയയ്ക്ക് ശേഷം കീമോതെറാപ്പി നടത്തി വരുന്നു.

ശസ്ത്രക്രിയയിലൂടെ എത്തിച്ചേരാനാകാത്ത സ്ഥലങ്ങളിലോ വളരെ സങ്കീർണമായതോ മാരകമാകാൻ സാധ്യതയുള്ളതോ ആയ ടെറാറ്റോമകൾ കീമോതെറാപ്പി ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. 

ഫോളോ അപ്പ്

തിരുത്തുക

പലപ്പോഴും ദോഷകരമല്ല എങ്കിലും, ഇവ വീണ്ടും വരാൻ സാധ്യതയുണ്ട്. യുകെയിൽനടത്തിയ ഒരു പഠനത്തിൽ 351 കുട്ടികളിൽ ഈ രോഗം വീണ്ടും വന്നതായി കണ്ടെത്തി. ശസ്ത്രക്രിയ കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷം, അതിജീവനത്തിനുള്ള സാധ്യത യഥാക്രമം 95.1% മുതൽ 99% വരെയാണ്. [22] ഇറ്റലിയിൽ നടന്ന സമാനമായ ഒരു പഠനത്തിൽ 183 ശിശുക്കളിലും കുട്ടികളിലും ടെറാറ്റോമ വീണ്ടും വരുന്നതായി കണ്ടെത്തി. [23]

മറ്റ് ജീവികളിൽ

തിരുത്തുക

പെൺ കുതിരകൾ, [24] പൂമ, [25] [26] ചിലയിനം നായ്ക്കൾ എന്നിവയിൽ അണ്ഡാശയ ടെറാറ്റോമകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. [27] അപൂർവ്വമായി, മറ്റ് സ്പീഷീസുകളിലും ടെറാറ്റോമകൾ ഉണ്ടാകാറുണ്ട്. [28]

  1. 1.0 1.1 1.2 1.3 Raja SG (2007). Access to Surgery: 500 single best answer questions in general and systematic pathology (in ഇംഗ്ലീഷ്). PasTest Ltd. p. 508. ISBN 9781905635368.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 "Sacrococcygeal Teratoma". NORD (National Organization for Rare Disorders). 2007. Retrieved 20 December 2017.
  3. 3.0 3.1 Millet I, Perrochia H, Pages-Bouic E, Curros-Doyon F, Rathat G, Taourel P (2014). "CT and MR of Benign Ovarian Germ Cell Tumours". In Saba L, Acharya UR, Guerriero S, Suri JS (eds.). Ovarian Neoplasm Imaging (in ഇംഗ്ലീഷ്). Springer Science & Business Media. p. 165. ISBN 9781461486336.
  4. 4.0 4.1 4.2 4.3 4.4 4.5 "NCI Dictionary of Cancer Terms". National Cancer Institute. 2011-02-02. Retrieved 20 December 2017.
  5. 5.0 5.1 5.2 5.3 5.4 Davies M, Inglis G, Jardine L, Koorts P (2012). Antenatal Consults: A Guide for Neonatologists and Paediatricians - E-Book (in ഇംഗ്ലീഷ്). Elsevier Health Sciences. p. 298. ISBN 978-0729581080. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Dav2012" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  6. 6.0 6.1 6.2 Price P, Sikora K, Illidge T (2008). Treatment of Cancer (in ഇംഗ്ലീഷ്) (Fifth ed.). CRC Press. p. 713. ISBN 9780340912218.
  7. 7.0 7.1 Corton MM, Leveno KJ, Bloom SL, Hoffman BL (2014). Williams Obstetrics 24/E (EBOOK) (in ഇംഗ്ലീഷ്). McGraw Hill Professional. p. Chapter 16. ISBN 9780071798945.
  8. 8.0 8.1 "Mature teratoma". National Cancer Institute. 2011-02-02. Retrieved 20 December 2017.
  9. Noor MR, Hseon TE, Jeffrey LJ, eds. (2014). "Ovarian Germ Cell Tumors". Gynaecologic Cancer: A Handbook for Students and Practitioners (in ഇംഗ്ലീഷ്). CRC Press. p. 446. ISBN 9789814463065.
  10. 10.0 10.1 10.2 Falcone T, Hurd WW (2007). Clinical Reproductive Medicine and Surgery (in ഇംഗ്ലീഷ്). Elsevier Health Sciences. p. 749. ISBN 978-0323033091.
  11. Oyasu R, Yang XJ, Yoshida O (2009). Questions in Daily Urologic Practice: Updates for Urologists and Diagnostic Pathologists (in ഇംഗ്ലീഷ്). Springer Science & Business Media. p. 253. ISBN 9784431728191.
  12. Hillard PJ, Hillard PA (2008). The 5-minute Obstetrics and Gynecology Consult (in ഇംഗ്ലീഷ്). Lippincott Williams & Wilkins. p. 140. ISBN 9780781769426.
  13. Hart I, Newton RW (2012). Endocrinology (in ഇംഗ്ലീഷ്). Springer Science & Business Media. p. 157. ISBN 9789401092982.
  14. McDougal WS, Wein AJ, Kavoussi LR, Partin AW, Peters CA, Ramchandani P (2011). Campbell-Walsh Urology (in ഇംഗ്ലീഷ്) (10th ed.). Elsevier Health Sciences. p. 663. ISBN 978-1455723171.
  15. Chang AE, Ganz PA, Hayes DF, Kinsella T, Pass HI, Schiller JH, Stone RM, Strecher V (2007). Oncology: An Evidence-Based Approach (in ഇംഗ്ലീഷ്). Springer Science & Business Media. p. 848. ISBN 9780387310565.
  16. "Malignant transformation in a mature teratoma with metastatic deposits in the omentum: a case report". Case Reports in Pathology. 2012: 568062. 2012. doi:10.1155/2012/568062. PMC 3469088. PMID 23082264.{{cite journal}}: CS1 maint: unflagged free DOI (link)
  17. 17.0 17.1 "Multiregion exome sequencing of ovarian immature teratomas reveals 2N near-diploid genomes, paucity of somatic mutations, and extensive allelic imbalances shared across mature, immature, and disseminated components". Modern Pathology. 33 (6): 1193–1206. June 2020. doi:10.1038/s41379-019-0446-y. PMC 7286805. PMID 31911616. {{cite journal}}: Invalid |display-authors=6 (help)
  18. "Diagnosis and characterization of fetal sacrococcygeal teratoma with prenatal MRI". AJR. American Journal of Roentgenology. 187 (4): W350–W356. October 2006. doi:10.2214/AJR.05.0152. PMID 16985105. {{cite journal}}: Invalid |display-authors=6 (help)
  19. "Pediatric presacral masses". Radiographics. 26 (3): 833–857. 2006. doi:10.1148/rg.263055102. PMID 16702458.
  20. "Teratomas in infancy and childhood. A 54-year experience at the Children's Hospital Medical Center". Annals of Surgery. 198 (3): 398–410. September 1983. doi:10.1097/00000658-198309000-00016. PMC 1353316. PMID 6684416.
  21. "Germ-cell tumors in childhood and adolescence. GPOH MAKEI and the MAHO study groups". Annals of Oncology. 11 (3): 263–271. March 2000. doi:10.1023/a:1008360523160. PMID 10811491.
  22. "Mature and immature extracranial teratomas in children: the UK Children's Cancer Study Group Experience". Journal of Clinical Oncology. 26 (21): 3590–3597. July 2008. doi:10.1200/JCO.2008.16.0622. PMID 18541896. {{cite journal}}: Invalid |display-authors=6 (help)
  23. "Mature and immature teratomas: results of the first paediatric Italian study". Pediatric Surgery International. 23 (4): 315–322. April 2007. doi:10.1007/s00383-007-1890-1. PMID 17333214. {{cite journal}}: Invalid |display-authors=6 (help)
  24. "Clinicopathological features of an equine ovarian teratoma". Reproduction in Domestic Animals = Zuchthygiene. 39 (2): 65–69. April 2004. doi:10.1111/j.1439-0531.2003.00476.x. PMID 15065985.
  25. Artemis Moshtaghian (January 11, 2016). "Deformed Mountain Lion a mystery". CNN. Cable News Network.
  26. "Ovarian teratoma and endometritis in a mare". The Canadian Veterinary Journal. 46 (11): 1029–1033. November 2005. PMC 1259148. PMID 16363331.
  27. "Four canine ovarian teratomas and a nonovarian feline teratoma". Veterinary Pathology. 13 (6): 455–459. 1976. doi:10.1177/030098587601300609. PMID 1006958.
  28. "First description of malignant retrobulbar and intracranial teratoma in a lesser kestrel (Falco naumanni)". Avian Pathology. 37 (4): 413–414. August 2008. doi:10.1080/03079450802216660. PMID 18622858.
"https://ml.wikipedia.org/w/index.php?title=ടെറാറ്റോമ&oldid=3864055" എന്ന താളിൽനിന്ന് ശേഖരിച്ചത്