എക്കോ കാർഡിയോഗ്രാം
അൾട്രാസൗണ്ട് തരംഗങ്ങളുടെഡോപ്പ്ലർ പ്രതിഭാസത്തെ ആസ്പദമാക്കി
നടത്തുന്ന ഒരു ഹൃദയപരിശോധന സംവിധാനമാണ് എക്കൊ കാർഡിയോഗ്രാം ( echo cardiogram) .
ഹൃദയത്തിന്റെ അൾട്രാ സൗണ്ട് സ്കാൻ എന്നും ഇതിനെ പറയാവുന്നതാണ്.കേരളത്തിലെ ജനങ്ങളുടെ ഇടയിൽ എക്കൊ ടെസ്റ്റ് എന്ന പേരിൽ
ഈ സംവിധാനം അറിയപ്പെടുന്നു.ഹൃദയ പ്രവർത്തനത്തിന്റെ 3D ചിത്രങ്ങൾ തൽസമയം കാണിക്കുന്ന ആധുനിക എക്കോ കാർഡിയോഗ്രാം
സംവിധാനങ്ങൾക്ക് ഇന്ന് പ്രചാരത്തിലായികഴിഞ്ഞിരിക്കുന്നു.
എക്കോ കാർഡിയോഗ്രാം | |
---|---|
Intervention | |
ICD-9-CM | 88.72 |
MeSH | D004452 |
OPS-301 code: | 3-052 |
പ്രയോജനങ്ങൾ
തിരുത്തുകഇന്ന് ഹൃദ്രോഗനിർണ്ണയത്തിനു ഏറ്റവും ആശ്രയിക്കപ്പെടുന്ന പരിശോധനകളിൽ ഒന്നായി എക്കോ കാർഡിയോഗ്രാം മാറികഴിഞ്ഞിരിക്കുന്നു. ഹൃദയത്തിന്റെയും ഹൃദയ ധമനികളുടേയും രോഗനിർണ്ണയതിനായി എക്കോ ടെസ്റ്റ് അനിവാര്യമാണ്. ഹൃദയത്തിന്റെ വലിപ്പം, ആകൃതി, ധമനികളിലെ രകതയോട്ട വേഗത,ഹൃദയവേഗത തുടങ്ങിയ ധാരാളം വിവരങ്ങൾ ചുരുങ്ങിയ സമയം കൊണ്ടും , ശരീരഹാനിയില്ലാതെയും (non invasive) മനസ്സിലാക്കാൻ ഈ സംവിധാനം സഹായിക്കുന്നു.
ഹൃദയവാൽവുകളുടെ ക്ഷമതയും , രോഗാവസ്ഥയും വെളിപ്പെടുത്തുന്നു എന്നതാണ് എക്കോ കാർഡിയോഗ്രാമിന്റെ മറ്റൊരു സവിശേഷത.
ഹൃദയപേശികളുടെ ദൃഡത, ധമനികളുടെ തടസ്സ്മില്ലായമ, എന്നിവ സ്ഥിരീകരിക്കാനും എക്കൊ ഉപയോഗിക്കുന്നു.
നെഞ്ചുവേദനയുടെ കാരണം ഹൃദ്രോഗമാണോ എന്നു സ്ഥിരീകരിക്കാനും എക്കോ ടെസ്റ്റ് ഉപയോഗിക്കപ്പെടുന്നു.