ടി.വി. ചന്ദ്രൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(ടി. വി. ചന്ദ്രൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള സമാന്തരസിനിമാ പ്രസ്ഥാനത്തിലെ പ്രമുഖനായ സംവിധായകനാണ് ടി.വി. ചന്ദ്രൻ.

ടി.വി ചന്ദ്രൻ

ചലച്ചിത്രരംഗത്ത്

തിരുത്തുക

പി.എ. ബക്കറിന്റെ കബനീ നദി ചുവന്നപ്പോൾ[1] എന്ന ചിത്രത്തിലെ അഭിനേതാവായി സിനിമാജീവിതത്തിന് തുടക്കമിട്ടു. തുടർന്ന് പി. എ. ബക്കറിന്റേയും ജോൺ എബ്രഹാമിന്റേയും സഹായിയായി പ്രവർത്തിച്ചു.

കൃഷ്ണൻകുട്ടി(1981)യാണ് ടി.വി.ചന്ദ്രന്റെ ആദ്യസിനിമ. പരീക്ഷണാത്മകമായ ആ ചലച്ചിത്രം കലാപരമായും സാമ്പത്തികമായും പരാജയപ്പെട്ടു. ഒരു സംവിധായകൻ എന്ന അംഗീകാരം ഇദ്ദേഹത്തിന് ലഭിക്കുന്നത് തമിഴിൽ പുറത്തിറങ്ങിയ 1982-ലെ ഹേമാവിൻ കാതലർകൾ എന്ന ചിത്രം വഴിയാണ്. 1989-ൽ പുറത്തിറങ്ങിയ ആലീസിന്റെ അന്വേഷണം എന്ന ചിത്രത്തിലൂടെയാണ് ടി.വി ചന്ദ്രൻ ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്തമായ ലൊകാർനോ സിനിമാമേളയിൽ ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു ആലീസിന്റെ അന്വേഷണം.‍ ചരിത്രം, രാഷ്ട്രീയം, ഫെമിനിസം എന്നിവയുടെ ശക്തമായ അടിയൊഴുക്കുകൾ ഉള്ളവയാണ് ടി.വി. ചന്ദ്രന്റെ മിക്കവാറും സിനിമകൾ. പൊന്തൻമാട(1993), ഓർമ്മകളുണ്ടായിരിക്കണം(1995), മങ്കമ്മ(1997) എന്നീ സിനിമകളിലൂടെ സംവിധായകൻ എന്ന നിലയിൽ അദ്ദേഹം നിലയുറപ്പിച്ചു.

ചലച്ചിത്രങ്ങൾ

തിരുത്തുക
  1. "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 753. 2012 ജൂലൈ 30. Retrieved 2013 മെയ് 11. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ടി.വി._ചന്ദ്രൻ&oldid=3941341" എന്ന താളിൽനിന്ന് ശേഖരിച്ചത്