സമാന്തര ചലച്ചിത്രം
1950 കളിൽ ബംഗാളിൽ ആരംഭിച്ച ഇന്ത്യൻ ചലച്ചിത്ര പ്രസ്ഥാനം
1950-കളിൽ ഇന്ത്യൻ സിനിമയിലെ മുഖ്യധാരാ വാണിജ്യ സിനിമയ്ക്ക് ബദലായി വിവിധ കലാ-സാംസ്കാരിക പ്രവർത്തനങ്ങളിൽ നിന്നുള്ള ഊർജ്ജം ഉൾക്കൊണ്ട് രൂപപ്പെട്ട ഇന്ത്യൻ സിനിമയിലെ ഒരു സിനിമാ പ്രസ്ഥാനമാണ് സമാന്തര ചലച്ചിത്രം അഥവാ പാരലൽ സിനിമ. ബംഗാളിലാണ്സമാന്തര ചലച്ചിത്രം ഒരുപ്രസ്ഥാനമായി രൂപം കൊള്ളുന്നത്. സത്യ ജിത് റേ, മൃണാൾ സെൻ, ഋതിക് ഘടക്, തപൻ സിൻഹ തുടങ്ങിയവരുടെ സിനിമകൾസമാന്തര ചലച്ചിത്രംമായി നിർമ്മിക്കപ്പെട്ടു. യാഥാർത്ഥ്യവാദം, പ്രകൃതിവാദം, പ്രതീകാത്മക ഘടകങ്ങൾ, സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിൽ വളരെയധികം ശ്രദ്ധയും, മുഖ്യധാര ഇന്ത്യൻ സിനിമകളുടെ പ്രത്യേകമായ ഡാൻസ്-ആൻഡ്-പാഡ് പ്രോഗ്രാമുകളുടെ നിരസിക്കലും എന്നിവയാണ് സമാന്തര ചലച്ചിത്രത്തിന്റെ ഉള്ളടക്കം.
സമാന്തര ചലച്ചിത്രം Parallel Cinema | |
---|---|
Years active | 1946-കളിൽ ആരംഭിച്ചു. 1952 – 1976 (നവ ചലച്ചിത്ര സംസ്കാരം) |
Country | ഇന്ത്യ |
Major figures | സത്യജിത് റേ, ഋത്വിക് ഘട്ടക്, മൃണാൾ സെൻ, തപൻ സിൻഹ, അടൂർ, ജി. അരവിന്ദൻ, ശ്യാം ബെനഗൽ, ഗിരീഷ് കർണാട്, ഗിരീഷ് കാസറവള്ളി, ഷാജി എൻ. കരുൺ, ബുദ്ധദേവ് ദാസ്ഗുപ്ത, ഗൗതം ഘോഷ്, ഋതുപർണ ഘോഷ്, കെ.എൻ.ടി. ശാസ്ത്രി |
Influences | Indian theatre, Bengali literature, social realism, poetic realism, Italian neorealism |