ടി.പി. കുട്ടിയമ്മു

(ടി.പി. കുട്ട്യാമു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള സർക്കാറിന്റെ ആദ്യത്തെ ചീഫ് എഞ്ചിനിയറും എഴുത്തുകാരനും ചന്ദ്രിക പ്രസിദ്ധീകരണങ്ങളുടെ മുൻ മാനേജിംഗ് പത്രാധിപരും മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ-സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു ടി.പി. കുട്ട്യാമു എന്ന ടി.പി കുട്ടിയമ്മു(1911-1987). [1][പ്രവർത്തിക്കാത്ത കണ്ണി][2]. കുട്ട്യാമു സാഹിബ് എന്നായിരുന്നു അദ്ദേഹത്തെ അനുയായികൾ വിളിക്കാറ്.

ജീവിതരേഖതിരുത്തുക

കദീസുമ്മയുടേയും ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് ഡെപ്പ്യൂട്ടി കലക്ടർ ആയിരുന്ന ഖാൻ ബഹാദൂർ അമ്മു സാഹിബിന്റേയും മൂത്തമകനായി 1911 ജുലൈ 20 ന് തിരുവങ്ങാടിയിൽ ജനനം. തലശ്ശേരി ബ്രണ്ണൻ ഹൈസ്കൂൾ, ബ്രണ്ണൻ കോളേജ്, മദിരാശി ഗിണ്ടി എഞ്ചിനിയറിംഗ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം 1936-ൽ മദ്രാസ് സർക്കാറിൻ കീഴിൽ എക്സികുട്ടീവ് എൻജിനിയറായും സൂപ്രണ്ടിംഗ് എൻജിനിയറായും പ്രവർത്തിച്ചു. 1956 ൽ കേരളത്തിലെ ആദ്യത്തെ ചീഫ് എഞ്ചിനിയറായി നിയമിതനായി. 1967 വരെ ആ പദവിയിൽ തുടർന്നു. കേരളത്തിൽ ജലസേചന വിഭാഗം ആരംഭിച്ചത് കുട്ട്യാമു സാഹിബാണ്. ചന്ദ്രികയുടെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചു[3]. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ചീഫ് എഞ്ചിനീയർ പദവിയിലിരുന്ന വ്യക്തി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. കേരള സംസ്ഥാന പ്ലാനിംഗ്ബോർഡ് അംഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം എന്നി നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.

ഇഞ്ചിനീയർതിരുത്തുക

ഇപ്പോൾ ആന്ധ്ര പ്രദേശിലുള്ള മചലിപട്ടണം, തമിഴ്നാട്ടിലുള്ള പൂണ്ടി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ച ശേഷം കേരള രൂപികരണത്തിനു ശേഷം കേരളത്തിൽ ചീഫ് ഇഞ്ചിനീറായി. 1956 മുതൽ 1967ൽ വിരമിക്കുന്നത് വരെ ആ തസ്തികയിൽ തുടർന്നു.പ്ലാനിംഗ് ബോർഡ് അംഗവും, കേരള സർക്കാരിന്റെ സാങ്കേതിക ഉപദേശ്ടവും ആയിരുന്നിട്ടുണ്ട്.

മേൽനോട്ട പദ്ധതികൾതിരുത്തുക

രാഷ്ട്ര നിർമ്മാണത്തിന്റെ ആദ്യ ദശകങ്ങളിൽ അതീവ പ്രാധാന്യമർ ഹിച്ചിരുന്ന ജലസേചന വിദ്യുച്ഛക്തി വകുപ്പുകളുടെ കീഴിൽ നിരവധി പദ്ധതികൾക്ക് മേൽനോട്ടം വഹിക്കാൻ കുട്ടിയമ്മുവിനു സാധിച്ചു. അവയിൽ ചിലത്.

 • കട്ടമ്പള്ളി

മസ്ജിദുകൾ/കൾചറൽ സെന്ററുകൾതിരുത്തുക

 • പാളയം ജുമാ മസ്ജിദ്
 • സ്റ്റേഡിയംമസ്ജിദ് തലശ്ശേരി
 • പട്ടാള പള്ളി കോഴിക്കോട്
 • ഇസ്ലാമിക് സെന്റർ കോഴിക്കോട്
 • പുഴവക്കത്ത് മസ്ജിദ് കോഴിക്കോട്
 • പാളയം മുഹിയുദ്ദീൻ മസ്ജിദ് കോഴിക്കോട്

പത്രാധിപ രംഗത്ത്തിരുത്തുക

ചന്ദ്രിക ദിനപത്രത്തിന്റെ മാനേജിംഗ് എഡിറ്റർ ആയിരുന്നു കുട്ടിയമ്മു. ആ കാലത്ത് തുടങ്ങിയ ശാസ്ത്ര വിചാരം മാസികയുടെ സ്ഥാപകപത്രാധിപരായിരുന്നു.

കൃതികൾതിരുത്തുക

 • ഇസ്ലാമും പലിശയും [4]
 • ഖുർആൻ പഠനത്തിലേക്കൊരു തീർത്ഥയാത്ര[5]
 • ഹജ്ജ് യാത്രയിലെ സാമൂഹിക ചിന്തകൾ [6]
 • ശരീഅത്ത് സംരക്ഷണം
 • ഇസ്ലാമിക ദർശനം
 • ഖുർആൻ പഠനത്തിലേക്കൊരു തീർത്ഥയാത്ര[7]
 • ഹജ്ജ് യാത്രയിലെ സാമൂഹ്യ ചിന്തകൾ
 • ദാറുൽ അമാനത്ത്
 • ശരീഅത്ത് സംരക്ഷണം[8]

അവലംബംതിരുത്തുക

 1. http://www.hinduonnet.com/thehindu/thscrip/print.pl?file=2006011312880400.htm&date=2006/01/13/&prd=th&
 2. "This Hindu builds mosques" (ഭാഷ: ഇംഗ്ലീഷ്). The Hindu Business line. 2003-12-22. മൂലതാളിൽ നിന്നും 2021-01-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-01-14.
 3. http://keralaviplist.com/clientvipdetails.asp?Id=1002
 4. ., . www.kuttiammusahib.com. kuttiammusahib.com https://www.kuttiammusahib.com/book1.html#book1/1 |url= missing title (help). ശേഖരിച്ചത് 17 ജനുവരി 2021.CS1 maint: numeric names: authors list (link)
 5. ., . www.kuttiammusahib.com. kuttiammusahib.com https://www.kuttiammusahib.com/book3.html |url= missing title (help). ശേഖരിച്ചത് 17 ജനുവരി 2021.CS1 maint: numeric names: authors list (link)
 6. ., . https://www.kuttiammusahib.com. kuttiammusahib.com https://www.kuttiammusahib.com/book2.html#book2/1 |url= missing title (help). ശേഖരിച്ചത് 17 ജനുവരി 2021. External link in |website= (help)CS1 maint: numeric names: authors list (link)
 7. T.P, Kuttiyammu (1989). "Calicut University Libraries-Qur-an padanathilekku oru theerthayathra /". ശേഖരിച്ചത് 2021-01-14.
 8. "ശരീഅത്ത് ചർച്ചകളുടെ ചട്ടക്കൂടുകൾ". Bodhanam - Quarterly Journal. July 2014. മൂലതാളിൽ നിന്നും 2021-01-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-01-14.
"https://ml.wikipedia.org/w/index.php?title=ടി.പി._കുട്ടിയമ്മു&oldid=3516492" എന്ന താളിൽനിന്ന് ശേഖരിച്ചത്