ഉത്തര നൈജീരിയയിലെ ഒരു പ്രമുഖ ജനവിഭാഗം. മിറ്റ്ഷി, മുൻഷി എന്നീ പേരുകളിലും അറിയപ്പെടുന്നു. തെക്കുകിഴക്കൻ മേഖലകളിൽനിന്നും ബെന്യൂ നദിക്കരയിലും കാമറൂൺ ഉന്നതതടങ്ങളിലുമെത്തിയ ടിവുകളുടെ സംസ്കാരത്തിന് കാമറൂണിലെയും കോങ്ഗോയിലെയും ജനവിഭാഗങ്ങളുടേതിനോട് സാദൃശ്യമുണ്ട്. ഇവരുടെ ഭാഷ നൈജർ-കോംങ്ഗോ ഭാഷാകുടുംബത്തിൽ ഉൾപ്പെടുന്നു.

Tiv
Total population
Approx. 6.5million[1]
Regions with significant populations
 Nigeria,  Cameroon
Languages
Tiv, Tivoid languages, English, French (in Cameroon), Hausa (in Taraba, Nasarawa, Plateau, Adamawa and Kaduna States)
Religion
Predominantly Christian, Tiv Traditional religion, a few Muslims
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
other Tivoid peoples, Bantu peoples
Tiv bride and groom
Tiv cultural dance, the cat dance
A group of Tiv chiefs at an event
The Mutual Union of Tivs (MUTA)
Some pastors and a member of the NKST
A Tiv and European Catholic priests in native Tiv attire
A 1960s kwagh-hir mask
A Tiv indyer at a burial
Bronze Tivi stuff-taker, c. 1932 (© The Trustees of the British museum)
A tiv dressing attire

ടിവ് സമൂഹം നിരവധി വംശപരമ്പരകളുടെ സഞ്ചയമാണ്. വ്യത്യസ്ത പരമ്പരക്കാർ തമ്മിലുള്ള വിവാഹം, പ്രവിശ്യാപങ്കുവയ്പ് തുടങ്ങിയ എല്ലാ കാര്യങ്ങളും കുടുംബത്തിലെ മുതിർന്ന വ്യക്തികളുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. ഇവർക്കിടയിൽ പ്രത്യേക തലവന്മാരില്ല. ഇവർ ബഹുഭാര്യാത്വത്തിൽ വിശ്വസിക്കുന്നു. തിന, കരിമ്പ്, ചേന, എള്ള്, സോയാപ്പയർ എന്നിവയുടെ കൃഷിയാണ് ഇവരുടെ പ്രധാന തൊഴിൽ. ടിവുകളുടെ തനതുമതം ഇന്നും ശക്തമാണ്. എങ്കിലും 1911-നു ശേഷം മിഷണറിമാർ ഇവർക്കിടയിൽ പ്രവർത്തനമാരംഭിച്ചതോടെ നിരവധി ടിവുകൾ ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായി. ചെറിയ തോതിൽ ഇസ്ലാം മതവിശ്വാസികളും ഇവർക്കിടയിലുണ്ട്. കൊളോണിയൽ ഭരണത്തെയും സ്വതന്ത്ര നൈജീരിയൻ ഭരണത്തെയും ടിവുകൾ ശക്തമായി എതിർത്തിട്ടുണ്ട്.[2]

അവലംബം തിരുത്തുക

  1. "Tiv - Minority Rights Group". Minority Rights Group (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2017-08-10.
  2. Abraham, R.C. The Tiv People. Lagos: 1933.

അധിക വായനക്ക് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിവ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിവ്&oldid=3804747" എന്ന താളിൽനിന്ന് ശേഖരിച്ചത്