അന്തോസൊവ വർഗത്തിന്റെ അസ്തമിത പവിഴപ്പുറ്റുകൾ ഉൾപ്പെടുന്ന ഉപവർഗമാണ് ടബുലേറ്റ. ഈ ഉപവർഗത്തെ ടെട്രെയ്ഡ (Tetraiida), സാർസിനുലിഡ (Sarsinulida), ഫാവോസിറ്റിഡ (Favositida), ഹീലിയോലിറ്റിഡ (Heliolitida) എന്നിങ്ങനെ നാലു ഗോത്രങ്ങളായി വിഭജിച്ചിരിക്കുന്നു. ചില വർഗീകരണ ശാസ്ത്രകാരന്മാർ കെയ്റ്റെറ്റിഡ (Chaetetida) എന്നൊരു ഗോത്രത്തെക്കൂടി ടാബുലേറ്റ ഉപവർഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടാബുലേറ്റ
Temporal range: 488–251.4 Ma OrdovicianPermian
Tabulate coral (a syringoporid); Boone Limestone (Lower Carboniferous) near Hiwasse, Arkansas. Scale bar is 2.0 cm.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Tabulata

ഈ ജീവികൾ സ്രവിക്കുന്ന നളികാകാരത്തിലുള്ള കാൽസിയമയ ബാഹ്യാസ്ഥികൂടങ്ങൾ തമ്മിൽ ചേർന്നുചേർന്ന് പ്രത്യേകതരം കോളനികൾ ഉടലെടുക്കുന്നു. കൊറാലം അഥവാ പവിഴക്കൂട് എന്നറിയപ്പെടുന്ന ഈ ബാഹ്യാസ്ഥികൂടത്തിന് തന്തുരൂപത്തിലുള്ള സൂക്ഷ്മഘടനയാണുള്ളത്. ടാബുലേ എന്നു പേരുള്ള നിരവധി അനുപ്രസ്ഥ വിഭാജങ്ങൾ നളികാകാരബാഹ്യാസ്ഥികൂടത്തിൽ കാണപ്പെടുന്നു. ഇവയുടെ ഭിത്തികളിലുള്ള ചെറിയ രന്ധ്രങ്ങൾ വഴി കോളനിയിലെ വിവിധ ജീവികൾ തമ്മിൽ ബന്ധപ്പെടുന്നു. കോളനിക്ക് വൈവിധ്യമാർന്ന ആകൃതികളാണുള്ളത്. ഗോളാകാരം മുതൽ അനിയമിതാകാരം വരെയുള്ള കോളനികളുണ്ട്. പവിഴക്കൂടിന് ഏതാനും മി. മീ. മുതൽ രണ്ട് മീ. വരെ വിസ്തൃതിയുണ്ടാവും. പ്രവാളനാളത്തിന് (corallite) 0.2 മി. മീ. മുതൽ 20 മി. മീ. വരെ വ്യാസം വരും.

ടാബുലേറ്റ ഉപവർഗത്തിലെ ജീവികൾ ഓർഡോവിഷ്യൻ കല്പത്തിലാണ് ആദ്യമായി രൂപമെടുത്തതെന്നു കരുതപ്പെടുന്നു. ഡെവോണിയൻ കല്പത്തിന്റെ മധ്യഘട്ടം എത്തിയതോടെ ഇവ പൂർണവികാസം പ്രാപിച്ചു. പാലിയോസോയിക് കല്പത്തിന്റെ അന്ത്യത്തിൽ ഇവ പൂർണമായും അസ്തമിതങ്ങളായിത്തീർന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.

ചിത്രങ്ങൾ

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാബുലേറ്റ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാബുലേറ്റ&oldid=3632667" എന്ന താളിൽനിന്ന് ശേഖരിച്ചത്