ജോർജ് ബർട്ടൻ ആഡംസ് യു.എസ്. ചരിത്രകാരനും വിദ്യാഭ്യാസവിചക്ഷണനുമായിരുന്നു. വെർമോണ്ടിലെ ഫെയർഫീൽഡിൽ 1851 ജൂൺ 3-നു ജോർജ് ബർട്ടൻ ആഡംസ് ജനിച്ചു. ബെലോയിറ്റ് കോളജിൽ നിന്ന് 1873-ൽ ബി.എ. ബിരുദവും ലൈപ്സിഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് 1886-ൽ പിഎച്ച്.ഡി. ബിരുദവും നേടി. 1888 മുതൽ യേൽ യൂണിവേഴ്സിറ്റിയിലെ ചരിത്രവിഭാഗം പ്രൊഫസറായി സേവനം അനുഷ്ഠിച്ച ആഡംസ് ആണ് യു.എസ്സിൽ മധ്യകാല ചരിത്രത്തിനു പ്രചാരം നൽകിയ അധ്യാപകൻ. 1894-ൽ ഇദ്ദേഹത്തിന്റെ ആദ്യ കൃതിയായ സിവിലൈസേഷൻ ഡ്യൂറിംഗ് ദ് മിഡിൽ ഏജസ് പ്രസിദ്ധീകൃതമായി. ഇംഗ്ലീഷ് ഭരണഘടനാചരിത്രപണ്ഡിതനെന്ന നിലയ്ക്കാണ് ആഡംസിന്റെ പ്രശസ്തി.

തുടങ്ങിയവ ആഡംസ് എഴുതിയ പ്രാമാണിക കൃതികളാണ്. അമേരിക്കൻ ഹിസ്റ്റോറിക്കൽ റിവ്യൂ എന്ന മാസികയുടെ സ്ഥാപകനും ആദ്യത്തെ എഡിറ്ററും ഇദ്ദേഹമായിരുന്നു. 1925 മേയ് 26-ന് ന്യൂഹാവനിൽ ആഡംസ് അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആഡംസ്, ജോർജ് ബർട്ടൻ (1851 - 1925) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജോർജ്_ബർട്ടൻ_ആഡംസ്&oldid=4102033" എന്ന താളിൽനിന്ന് ശേഖരിച്ചത്