1980-1984, 1984-1989 ലോക്സഭകളിൽ അംഗമായിരുന്ന എറണാകുളം ജില്ലയിൽ നിന്നുള്ള കേരള കോൺഗ്രസ് നേതാവായിരുന്നു ജോർജ് ജോസഫ് മുണ്ടക്കൽ (1931-1999)[2]

ജോർജ് ജോസഫ് മുണ്ടക്കൽ
ലോക്സഭാംഗം
ഓഫീസിൽ
1980- 1984, 1984 – 1989
മുൻഗാമിജോർജ് ജെ. മാത്യു
പിൻഗാമിപി.സി. തോമസ്
മണ്ഡലംമൂവാറ്റുപുഴ ലോകസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം29/01/1931
കോതമംഗലം
മരണം02/03/1999
രാഷ്ട്രീയ കക്ഷികേരള കോൺഗ്രസ്
പങ്കാളിറോസമ്മ
കുട്ടികൾ4 Sons & 5 daughters
As of 20'th February, 2021
ഉറവിടം: [ലോക്സഭ [1]]

ജീവിത രേഖ

തിരുത്തുക

എറണാകുളം ജില്ലയിലെ കോതമംഗലത്ത് ജോസഫിൻ്റെ മകനായി 1931 ജനുവരി 29ന് ജനിച്ചു. തൃച്ചി, സെൻ്റ് ജോസഫ് കോളേജ് മദ്രാസ്, ലയോള കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം വഴി ബിരുദം നേടി. സ്വാതന്ത്ര്യ സമര സേനാനിയും ഒരു പ്ലാൻററും, എസ്റ്റേറ്റ് മുതലാളിയായിരുന്നു. കോൺഗ്രസ് പാർട്ടിയിൽ അംഗമായിരുന്ന ജോർജ് 1964-ൽ കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ പാർട്ടിയിൽ ചേർന്നു. 1965-1967 വർഷങ്ങളിൽ കോതമംഗലം പഞ്ചായത്ത് പ്രസിഡൻറ്, 1978-1979 ൽ കെ.ടി.ഡി.സി. ചെയർമാൻ, ലയൺസ് ക്ലബ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1980, 1984 ലോക്സഭ തിരഞ്ഞെടുപ്പുകളിൽ മൂവാറ്റുപുഴയിൽ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1999 മാർച്ച് 2ന് അന്തരിച്ചു.[3][4]

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [5] [6]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1984 മൂവാറ്റുപുഴ ലോകസഭാമണ്ഡലം ജോർജ് ജോസഫ് മുണ്ടക്കൽ കേരള കോൺഗ്രസ് (ജെ.), യു.ഡി.എഫ്. പി.പി. എസ്തോസ് സി.പി.എം., എൽ.ഡി.എഫ്.
1980 മൂവാറ്റുപുഴ ലോകസഭാമണ്ഡലം ജോർജ് ജോസഫ് മുണ്ടക്കൽ സ്വതന്ത്ര സ്ഥാനാർത്ഥി ജോർജ് ജെ. മാത്യു കേരള കോൺഗ്രസ്
  1. http://loksabhaph.nic.in/writereaddata/biodata_1_12/2803.htm
  2. https://resultuniversity.com/election/muvattupuzha-lok-sabha#1984
  3. https://indiankanoon.org/doc/327962/
  4. http://www.indiapress.org/election/archives/lok08/state/08lskl.php
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-31.
  6. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=ജോർജ്_ജോസഫ്_മുണ്ടക്കൽ&oldid=4070761" എന്ന താളിൽനിന്ന് ശേഖരിച്ചത്