ജോർജ് ഗാമോ  (March 4 [O.S. February 20] 1904 – August 19, 1968) എന്ന ജോർജിയോ ആന്റോണോവിച്ച് ഗാമോ ( Russian: Гео́ргий Анто́нович Га́мов; IPA: [ɡʲɪˈorɡʲɪj ɐnˈtonəvʲɪtɕ ˈɡaməf] ( listen) )  ഒരു തിയററ്റിക്കൽ ഭൗതിശാസ്ത്രജ്ഞനും, കോസ്മോളജിസ്റ്റും, പിന്നെ മഹാവിസ്ഫോടനസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവുമായിരുന്നു. അദ്ദേഹം ആൽഫ ഡീക്കെയുടെ വിശദീകരണം ക്വാണ്ടം ടണലിങ്ങ് വഴി നിർമ്മിച്ചു, കൂടാതെ അണുകേന്ദ്രത്തിലേയും, നക്ഷത്ര രൂപാന്തരങ്ങളിലേയും, സ്റ്റെല്ലാർ നൂക്ലിയോസിന്തസിസ്സിലേയും, ബിഗ് ബാങ് നൂക്ലിയസ്സ സിന്തസിസ്സിലേയും, മോളിക്കൂലാർ ജനറ്റിക്സിലേയും ആണവ വികിരണത്തെക്കുറിച്ച  പഠനം നടത്തി.

ജോർജ് ഗാമോ
ജനനം
ജോർജി അന്റോനോവിച്ച് ഗാമോ

(1904-03-04)മാർച്ച് 4, 1904 (O.S. February 20, 1904)
മരണംഓഗസ്റ്റ് 19, 1968(1968-08-19) (പ്രായം 64)
പൗരത്വം സോവിയറ്റ് യൂണിയൻ,
യുണൈറ്റഡ് സ്റ്റേറ്റ്സ്
കലാലയം ലെനിൻഗ്രാഡ് സ്റ്റേറ്റ് സർവകലാശാല
അറിയപ്പെടുന്നത്Gamow factor
Gamow–Teller transition
Alpher–Bethe–Gamow paper
Alpha decay
Liquid drop model
Quantum tunnelling
Big Bang
One Two Three ... Infinity
പുരസ്കാരങ്ങൾ കലിംഗ പ്രൈസ് (1956)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം, ശാസ്ത്രലേഖനങ്ങൾ
സ്ഥാപനങ്ങൾ ഗ്വോട്ടിൻഗെൻ സർവകലാശാല
നീൽസ് ബോർ ഇൻസ്റ്റിറ്റ്യൂട്ട്
കാവെൻഡിഷ് ലബോറട്ടറി
ജോർജ്‌ വാഷിംഗ്‌ടൺ സർവകലാശാല
കാലിഫോർണിയ സർവകലാശാല, ബെർക്കിലി
കൊളറാഡോ സർവകലാശാല, ബോൾഡർ
ഡോക്ടർ ബിരുദ ഉപദേശകൻഅലക്സാണ്ടർ ഫ്രീഡ്മാൻ
ഡോക്ടറൽ വിദ്യാർത്ഥികൾ റാൽഫ് ആഷെർ അൽഫർ
വേര റൂബിൻ

ഗാമോയുടെ ജീവിതത്തിന്റെ രണ്ടാംപകുതിയിൽ അദ്ദേഹം അധ്യാപനത്തിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കൂടാതെ ഒന്ന് രണ്ട് മൂന്ന്.. അനന്തം, മിസ്റ്റർ ടോമ്പ്കിൻസ് എന്നീ പുസ്തകങ്ങളിലൂടെ പ്രശസ്തനാകുകയും ചെയ്തു. അദ്ദേഹത്തിന്റെ മിക്ക പുസ്തകങ്ങളും, പ്രസിദ്ധീകരണത്തിനു അഞ്ചു പതിറ്റാണ്ടിനുശേഷവും ഗണിതത്തിന്റെയും ശാസ്ത്രത്തിന്റെയും അടിസ്ഥാന നിയമങ്ങൾ മനസ്സിലാക്കാൻ ഉതകുന്നവിധത്തിൽഇന്നും പ്രസക്തമായി നിലകൊള്ളുന്നു.

ആദ്യകാല ജീവിതവും, തൊഴിൽ ജീവിതവും

തിരുത്തുക

റഷ്യൻ സാമ്രാജ്യത്തിൽ പെട്ട, ഇന്നത്തെ ഉക്രൈനിലെ, ഒഡെസയിലാണ് ഗാമോ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ ഹൈസ്ക്കൂൾ തലത്തിലെ റഷ്യൻ ഭാഷ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകനും, അമ്മ പെൺകുട്ടികളുടെ സ്കൂളിൽ ചരിത്രവും, ഭൂമിശാസ്ത്രവും, പഠിപ്പിക്കുന്നവരും ആയിരുന്നു. ഗാമോ അമ്മയിൽ നിന്ന് ഫ്രഞ്ച് സംസാരിക്കാനും ഒരു അധ്യാപകന്റെ പക്കൽ നിന്നു ജർമനും പഠിച്ചെങ്കിലും തന്റെ കോളേജ് കാലത്തിൽ ഇംഗ്ലീഷായിരുന്നു പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഗാമോയുടെ ആദ്യാകാല പ്രസിദ്ധീകരണങ്ങളെല്ലാം ഫ്രഞ്ചിലും റഷ്യനിലുമായിരുന്നു. പിന്നീട് സാങ്കേതിക എഴുത്തുകൾക്കും സാധാരണക്കാരന് മനസ്സിലാവുന്ന ശാസ്തം എഴുതുവാനും അദ്ദേഹം ഇംഗ്ലീഷിലേക്ക് ചുവടുമാറ്റി.

ഗാമോ പഠിച്ചത്, ഒഡെസ സർവ്വകലാശാലയിലും(1922–23)[1], പിന്നെ ലെനിൻഗ്രാഡ് സർവ്വകലാശാലയിലും(1923–1929) ആയിരുന്നു. അദ്ദേഹം ലെനിൻഗ്രാഡ് യൂണിവേഴ്സിറ്റിയിൽ അലക്സാണ്ടർ ഫ്രീഡ്മാനിന്റെ കീഴിൽ, ഫ്രീഡ്മാന്റെ 1925-ലെ മരണം വരെ പഠിച്ചിരുന്നു. യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ കൂട്ടുകാരായിരുന്നു തിയറിറ്റിക്കൽ ഫിസിക്സിലെ വിദ്യാർത്ഥികളായിരുന്ന ലെവ് ലാൻഡോ, ദിമിത്രി ഇവനെൻകോ പിന്നെ മാറ്റ്വെ ബ്രോൺസ്റ്റീൻ എന്നിവർ(ഇവർ 1937-ൽ അറസ്റ്റിലായി). ദി ത്രീ മസ്കിറ്റിയേഴ്സ് എന്നറിയപ്പെട്ടിരുന്ന ഈ നൽവർസംഘം ആ വർഷങ്ങളിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട പ്രധാന ക്വാണ്ടം മെക്കാനിക്ക്സ് പ്രബന്ധങ്ങളെക്കുറിച്ച് ആഴത്തിൽ പഠിയ്ക്കുകയും പരസ്പരം ചർച്ച ചെയ്യുകയും ചെയ്തുപോന്നു. കൂടാതെ അദ്ദേഹം തന്റെ മറ്റുകൂട്ടുകാരായ ആൽഫറും, ഹെർമനും ചേർന്നുള്ള സംഘത്തിനും ഈ നാമം തന്നെ ഉപയോഗിച്ചു.

ബിരുദ സമയത്ത്, അദ്ദേഹം ഗ്വോട്ടിൻഗെൻ സർവകലാശാലയിൽ ക്വാണ്ടം തിയറിയിൽ പ്രവർത്തിച്ചു. ഇതാണ് അണുകേന്ദ്രങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തുടർഗവേഷണങ്ങൾക്ക് അടിത്തറ പാകിയത്. പിന്നീടദ്ദേഹം 1928 മുതൽ 1931 വരെ കോപ്പൺഹേഗനിലെ യൂണിവേഴ്സിറ്റിയിൽ തിയററ്റിക്കൽ ഫിസിക്സിൽ പ്രവർത്തിച്ചു. തുടർന്ന്, ഏണസ്റ്റ് റൂതർഫോർഡിന്റെയൊപ്പം, കേംബ്രിഡ്ജിലെ കാവന്റിഷ് ലബോറട്ടറിയിൽ ഒന്നിച്ച് പരീക്ഷണം നടത്താനും കഴിഞ്ഞു. അദ്ദേഹം അണുകേന്ദ്രത്തിനെകുറിച്ചുള്ള ഗവേഷണം തുടർന്നുകൊണ്ടിരുന്നു. കൂടാതെ ഫ്രിറ്റ്സ് ഹോട്ടർമാനിനോടൊപ്പവും, റോബർട്ട് അറ്റ്കിൻസണോടൊപ്പവും സ്റ്റെല്ലാർ ഫിസിക്സിലും പഠനം നടത്തി.

1931-ൽ 28 മത്തെ വയസ്സിൽ അദ്ദേഹം സോവിയറ്റ് യൂണിയനിലെ അക്കാദമി ഓഫ് സയൻസിലെ അംഗം ആയി തെരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ ഗാമോയായിരുന്നു.[2][3][4]1931-1933 കാലഘട്ടത്തിൽ ഗാമോ വിറ്റാലി ക്ലോപ്പിനിൽ സ്ഥിതിചെയ്യുന്ന ലെനിൻഗ്രാഡിന്റെ ഫിസിക്ക്സ് ഡിപ്പാർട്ട്മെന്റിൽ പഠനങ്ങൾ നടത്തി. ഈഗർ കർച്ചാറ്റോവ്, ലെവ് മിസോ്വ്സ്ക്കി പിന്നെ ജോർജ് ഗാമോവും ചേർന്ന് ലോകത്തെ ആദ്യത്തെ സൈക്ക്ലട്രോൺ ഡിസൈൻ ചെയ്തു. ഇതിന്റെ ഡ്രാഫ്റ്റ് ചെയ്യപ്പെട്ട ഡിസൈൻ ഗാമോവും, ലെവ് മിസോവ്സ്ക്കിയും ചേർന്ന് അക്കാദമിക് കൗൺസിൽ ഓഫ് ദി റേഡിയം ഇൻസ്റ്റിറ്റ്യൂട്ടിന് സമർപ്പിക്കുകയും, അംഗീകരിക്കുകയും ചെയ്തു. പക്ഷെ 1937 വരെ സൈക്ക്ലട്രോൺ പൂർണമാക്കപ്പെട്ടില്ല.[5]

 
1931-ലെ ബ്രാഗ് ലബോറട്ടറിയുടെ പ്രവർത്തകർ: W.H ബ്രാഗ് ( നടുവിൽ ഇരിക്കുന്നു): ഭൗതിക ശാസ്ത്രജ്ഞനായ എ. ലെബേദേവ് ( ഏകടദശം വലതുഭാഗത്തായി), ജി. ഗാമോ (ഏകദേശം ഇടതായി.)

ആണവ വിഭജനം

തിരുത്തുക

ഇരുപതാം നൂറ്റാണ്ടിന് മുമ്പായി, റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങൾ പകുതി ജീവനിനോട് ഉപമിച്ചിരുന്നു.അതേസമയം റേഡിയേഷൻ പ്രസരണത്തെ ഊർജ്ജത്തോടും സാമ്യകൽപ്പന ചെയ്തിരുന്നു.1928 ആയതോടെ ഗാമോ നിക്കോലെ കോച്ചിന്റെ ഗണിത സമവാക്യം ഉപയോഗിച്ച് ആൽഫ വിഭജനത്തിന്റെ കേന്ദ്രത്തെക്കുറിച്ചുള്ള സിദ്ധാന്തം ടണലിങ് വഴി തെളിയിച്ചു.[6][7]ഈ പ്രശ്നം സ്വതന്ത്രമായി റൊണാൾഡ് ഡബ്ലു. ഗർണിയും, എഡ്വാർഡ് യു. കോണ്ടോണും ചേർന്നും തെളിയിച്ചു.[8][9] ഗർണിയും , കോണ്ടോണും, ഗാമോ നേടിയ അതേ ആശയത്തിലേക്കു തന്നെയാണ് എത്തിയത്.

കേന്ദ്രത്തിൽ നിന്നുള്ള ഉയർന്ന പൊട്ടൻൽ്യലിലുള്ള ഊർജ്ജത്തിന്റെ മതിൽ കാരണം ഈ തന്മാത്രകൾ കേന്ദ്രത്തിനോട് അടുത്തായാണ് സ്ഥിതിചെയ്യുന്നത്.കൂടാതെ അത് ചെറിയ തോതിലുള്ള ഊർജ്ജം ന്യൂക്ലിയസ്സിനെ തന്നിലേക്കടിപ്പിക്കാനും പ്രയോഗിക്കുന്നുണ്ട്.എന്നാലാ പ്രവർത്തനം സ്വയമേവ നടക്കുന്നില്ല.ക്വാണ്ടം മെക്കാനിക്ക്സിൽ, തന്മാത്രകൾക്ക് ആ മതിൽ ഭേദിച്ച് രക്ഷപ്പെട്ട്, ടണലിലൂടെ സഞ്ചരിക്കാനുള്ള ഒരു സാധ്യതയുണ്ടായിരുന്നു.ന്യൂക്ലിയസ്സിനും, ഹാഫ് ലൈഫും, ആൽഫ വിഭജനത്തിലുണ്ടാകുന്ന ഊർജ്ജത്തിന്റെ സഞ്ചാരത്തേയും സംയോജിക്കുന്ന ആദ്യത്തെ സിദ്ധാന്തത്തിനുമായി ഗാമോ ഒരു മോഡൽ പൊട്ടൻഷ്യൽ നിർദ്ധാരണം ചെയ്തു.ആൽഫ വിഭജനത്തിലുണ്ടാകുന്ന ഊർജ്ജത്തെക്കുറിച്ച് പിന്നീട് പ്രയോഗസിദ്ധമായ ഒരു നിയമം കണ്ടെത്തി. ഗിഗർ നട്ടാൽ നിയമം എന്നാണതിന്റെ പേര്.[10]കുറച്ച് വർഷങ്ങൾക്ക് ശേഷം, കേന്ദ്രത്തിൽ നിന്ന് വരുന്ന തന്മാത്രകൾ എലക്ട്രോസ്റ്റാറ്റിക കൊളമ്പ് ബാരിയറിലൂടെ വരുന്നതിന്റേയും, അടിയുലുള്ള ന്യൂക്ലിയാർ റിയാക്ഷന്റേയും സാദ്ധ്യതകളെകുറിക്കുന്നതിൽ ഗാമോ ഫാക്ടർ അല്ലെങ്കിൽ ഗാമോ സമ്മർഫെൽഡ് ഫാക്ടർ ഉൾപ്പെടുത്തുകയുണ്ടായി.

ന്യൂനതകൾ

തിരുത്തുക

വർദ്ധിച്ച പ്രവർത്തികൾ കാരണം സോവിയറ്റ് യൂണിയനിൽ നിന്നും യാത്ര തിരിക്കും മുമ്പ് സോവിയറ്റ് എസ്റ്റാബ്ലിഷ്മെന്റിൽ ഗാമോ പ്രവർത്തിച്ചിരുന്നു. 1931 -ൽ അദ്ദേഹത്തിന് ഔപചാരികമായി ഇറ്റലിയിലെ ശാസ്ത്ര കോൺഫറൻസിൽ പങ്കെടുക്കുന്നതിനുള്ള അവകാശം നിഷേധിക്കപ്പെട്ടു.1931-ൽ തന്നെ റോ എന്ന് വിളിപ്പേരുള്ള മറ്റൊരു ഭൗതികശാസ്ത്രജ്ഞയായ ല്യുബോവ് വോക്ക്മിന്റ്സെവ യെ വിവാഹം കഴിച്ചു.ഗാമോയും, ഗാമോയുടെ പുതിയ ഭാര്യയും ചേർന്ന് തൊട്ടടുത്ത വർഷങ്ങൾ മുഴുവൻ സോവിയറ്റ് യൂണിയനിൽ നിന്ന് തിരികെ പോരാൻ ശ്രമിക്കുകയായിരുന്നു.ഇക്കാലത്തുതന്നെയാണ് നീൽ ബോഹർ എന്ന കൂട്ടുകാരൻ അദ്ദേഹത്തെ സന്ദർശിച്ചതും.പക്ഷെ ഗാമോയിന് അവിടം വിടാനുള്ള അംഗീകാരം ലഭിച്ചില്ല.

1932-ലാണ് ഗാമോയും, ഭാര്യയും ചേർന്ന് തർക്കത്തിലായതെന്ന് പ്രഖ്യാപിതമായി, കൂടാതെ കയാക്കിലേക്ക് പോകുവാനും:ആദ്യം കരിങ്കടലിലൂടെ ടർക്കിക്ക് പോകുന്ന വഴിയിലൂടെ പോകാനും, നോർവേയ്ക്ക് പോകുവാനും തീരുമാനിച്ചിരുന്നു. കാലാവസ്ഥ കാരണം രണ്ടും മുടങ്ങി.പക്ഷെ അപ്പോഴും അവർ അതോറിറ്റിയുടെ കൈയ്യിൽ പെട്ടില്ല..[11]

1992-ൽ ഗാമോയ്ക്ക് ബ്രൂസെൽസ്സിലെ ഭൗതികശാസ്ത്രത്തിന്റെ ഏഴാമത് സോൾവേ കോൺഫറൻസിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചു.അദ്ദേഹം തന്റെ ഭാര്യയേയും കൂട്ടാമെന്ന് തീരുമാനിച്ചു, ഒപ്പം അവളില്ലാതെ പോകില്ലെന്നും പറഞ്ഞു. അങ്ങനെ രണ്ടുപേർക്കുമായി സോവിയറ്റ് അതോറിട്ടി പാസ്പ്പോർട്ട് നിർമ്മിച്ചു.രണ്ടു പേരും അവിടം സന്ദർശിക്കുകയും, മേരിക്യൂറിയുടേയും, മറ്റു ഭൗതികശാസ്ത്രജ്ഞന്മാരുടേയും സഹായത്തോടെ അവിടെ തങ്ങുകയും ചെയ്തു.അടുത്ത കാലത്തേക്ക് ക്യൂറി ഇൻസ്റ്റിസ്റ്റ്യൂട്ടിലും, യൂണിവേഴ്സിറ്റി ഓഫ് ലണ്ടണിലും, യൂണിവേഴ്സിറ്റി ഓഫ് മിച്ചിഗനിലും താത്കാലിക ജോലി അദ്ദേഹം നേടി.

അമേരിക്കയിലേക്കുള്ള പാലായനം

തിരുത്തുക

1934 -ൽ ഗാമോയും, ഭാര്യയും, അമേരിക്കയിലേക്ക് താമസം മാറി. 1934-ൽ തന്നെ ഗാമോ ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി, കൂാടാതെ G.W.U യിൽ വച്ച് ഭൗതികശാസ്ത്രജ്ഞനായ ലണ്ടണിലെ എഡ്വാർ‍ഡ് ടെല്ലർ തന്റെ ഗ്രൂപ്പിലേക്ക് ചേർക്കുകയും ചെയ്തു.1936-ൽ ബീറ്റ ഡീകേയ്ക്കായി ഗാമോ- ടെല്ലർ സെലക്ഷൻ റൂൾ എന്നറിയപ്പെട്ട ഒന്ന് ഗാമോ, ടെല്ലറും ചേർന്ന് രൂപ കൽപ്പന ചെയ്തു.അദ്ദേഹത്തിന്റെ വാഷിങ്ടണിലെ സമയത്ത്, മരിയോ ഷൂവെൻബർഗിനൊടൊപ്പവും, റാൽഫ് ആൽഫറിനോടൊപ്പവും ചേർന്ന് മികച്ച ശാസ്ത്ര ലേഖനങ്ങൾ എഴുതി.1930 ആയപ്പോൾ ഗോമോയിന് കോസ്മോളജിയിലും, ആസ്റ്റ്രോഫിസിക്സ്ലും താത്പര്യം ജനിച്ചു.

1935-ൽ ഗാമോയുടെ മകനായ ഈഗർ ഗാമോ ജനിച്ചു. 1940 ആയപ്പോഴേക്കും ഗാമോ അമേരിക്കയിലെ നിർവീര്യമാക്കപ്പെട്ട പൗരനായി.അപ്പോഴും അദ്ദേഹം G.W.U യിലെ സ്ഥാനം 1956 വരെ നിലനിർത്തി പോന്നു.

രണ്ടാം ലോകയുദ്ധ കാലത്ത്, ആറ്റം ബോമ്പ് നിർമ്മാണത്തിനായി നേരിട്ട് അദ്ദേഹം മാൻഹാറ്റൻ പ്രോഡക്റ്റിനായി ജോലി ചെയ്തിരുന്നില്ല,പകരം തന്റെ റേഡിയആക്റ്റിവിറ്റിയിലേയും, ന്യൂക്ലിയർ ഫ്യൂഷനിലേും അറിവാണ് അവിടെ പ്രയോജനപ്പെട്ടത്. G.W.U -യിൽ അദ്ദേഹം അധ്യാപനം തുടരുകയും , അമേരിക്കൻ നേവിക്ക് ഉപദേശകനായി പ്രവർത്തിക്കുകയും ചെയ്തു.

സ്റ്റെല്ലാർ എവല്യൂഷനിലും , സോളാർ സിസ്റ്റത്തിന്റെ ചരിത്രത്തെക്കുറിച്ചുമുള്ള പ്രക്രിയയിൽ ഗാമോ താത്പര്യനായിരുന്നു. ആദ്യകാല സോളാർ സിസ്റ്റത്തിലെ ഗ്രഹ രൂപീകരണത്തെക്കുറിച്ചുള്ള ഒരു ലേഖനം ഗാമോ, ഗാൾ ഫ്ര‍ഡറിക് വോൺ വിസാക്കറിനോടൊപ്പം ഒരു പത്രത്തിൽ ലേഖനം എഴുതി. [12] പിന്നീട് ഗാമോ ആദിമ ഗാലക്സിയുടെ ( നൂറ് ബില്ല്യൺ സൂര്യസമാന പിണ്ഡമുള്ള നക്ഷത്രങ്ങളെ താങ്ങുന്നവ) പിണ്ഡത്തേയും, ആരത്തേയും ബന്ധിപ്പിക്കുന്ന സമവാക്യം 1948 -ൽ മറ്റൊരു ബ്രിട്ടീഷ് ജേർണലായ "നാച്ച്വറിൽ" പ്രസിദ്ധീകരിച്ചു.

ബിഗ് ബാങ് ന്യൂക്ലിയോസിന്തസിസ്

തിരുത്തുക

ഗാമോയായിരുന്നു പ്രപഞ്ച വളർച്ചയെ സൂചിപ്പിക്കുന്ന മഹാവിസ്പോടസിദ്ധാന്തത്തിന്റെ (big bang theory) പിതാവ്. പിണ്ഢത്തിന്റെ കനവും, സ്ഥിരമായ വക്രതയും സമാനമായ പ്രപഞ്ചത്തെ വിവരിക്കുന്ന ഐൻസ്റ്റൈനിന്റെ ഗ്രാവിറ്റേഷ്ണൽ സമവാക്യത്തിനുള്ള ഉത്തരം നിർമ്മിച്ച ശാസ്ത്രജ്ഞന്മാരായ അലെക്സാണ്ടർ ഫ്രൈഡ്മാൻസിന്റേയും[13] ജോർജ് ലിമെയ്ട്രെസിന്റേയും [14] ആദ്യാകാല ജോലിക്കാരനായിരുന്നു അദ്ദേഹം.ശ്രേഷ്ഠമായ ആദ്യംതന്നെ അടിത്തറയുണ്ടായിരുന്ന ക്വാണ്ടം നിയമത്തിന്റെ പുതിയ ലെമെയ്ട്രെസിന്റെ ചിന്തയിൽ [15]ഗാമോയ്ക്ക് നിർണയകമായ മാറ്റം വരുത്താമായിരുന്നു, കൂടാതെ ഭൗതികശാസ്ത്രത്തിന് പുതിയൊരു വഴിയും തുറക്കുമായിരുന്നു.ആദ്യകാലത്ത് പ്രപഞ്ചം ചൂട് കൂടിയ നിലയിലായിരുന്നെന്നും, പിണ്ഡത്തിൽ നിന്ന് പുറത്ത് വന്നിരുന്ന റേഡിയേഷനിൽ നിന്നായിരുന്നു അത് വന്നെന്നുമുള്ള അദ്ദേഹത്തിന്റെ കണ്ടുപിടത്തുമായിരുന്നു അതിന് വഴിവച്ചത്.[16]പിന്നീടുണ്ടായിരുന്ന എല്ലാ കോസ്മോളജിയിലുണ്ടായ കണ്ടുപിടത്തങ്ങളൊക്കെ ഗാമോ സിദ്ധാന്തത്തിലൂടെ കണ്ടെത്തിയതായിരുന്നു.അദ്ദേഹം ഈ മോഡൽ, രാസവസ്തുക്കളുടെ നിർമ്മിതിയെക്കുറിച്ചുള്ള സംശയത്തിനായും ,[17] കൂടാതെ തുടർച്ചയായി ഗാലക്സികളായി സാന്ദ്രീകരിക്കപ്പെടുന്ന പിണ്ഡത്തെക്കുറിച്ചുള്ള സംശയത്തിനായും ഉപയോഗിച്ചു.കാരണം അന്ന് അദ്ദേഹത്തിന് ഭൗതികശാസ്ത്രത്തിലെ സ്ഥിര ഉത്പന്നങ്ങളായ പ്രകാശത്തിന്റെ വേഗതയും, ന്യൂട്ടണിന്റെ ഭൂഗുരുത്വ സ്ഥിരാങ്കമായ G, മറ്റൊരു സ്ഥിരാങ്കമായ ആൽഫ, പിന്നെ പ്ലാങ്കിന്റെ സ്ഥിരാങ്കമായ h എന്നിവയുടെ വില കണക്കൂകൂട്ടാൻ കഴിയുമായിരുന്നു.

ഗാമോയുടെ കോസ്മോളജിയിലെ താത്പര്യം ജനിച്ചത് അദ്ദേഹം നക്ഷത്രങ്ങളിലെ ഊർജ്ജ നിർമ്മാണത്തേയും, വിനിമയത്തേയും കുറിച്ച് പഠിക്കുമ്പോഴായിരുന്നു.[18][19][20] അദ്ദേഹത്തിന്റെ ആണവ ആൽഫയുടെ വിഘടനം തെളിയിക്കുന്ന മെക്കാനിസത്തിന്റെ കണ്ടുപിടിത്തവും,തെർമോ നൂക്ലിയർ റിയാക്ഷന്റെ തോത് കണക്കാക്കുന്ന സിദ്ധാന്തത്തിന്റെ കണ്ടുപിടിത്തവുമായിരുന്നു ഈ പ്രവർത്തനത്തിലേക്ക് നയിച്ചത്.

ആദ്യകാലത്ത് ഗാമോ വിചാരിച്ചിരുന്നത് പ്രപഞ്ചത്തിന്റെ ഉത്പത്തിയിലെ ഉയർന്ന താപത്തിൽ എല്ലാ മൂലകങ്ങളും ഉണ്ടായി എന്നായിരുന്നു.പിന്നീട്, തക്കമായ തെളിവിന്റെ അടിസ്ഥാനത്തിൽ അദ്ദേഹമത് മാറ്റിയെഴുതി.[21] അവ ലിഥിയത്തേക്കാൾ ഖനം കൂടിയതും, സൂപ്പർനോവയിലെ നക്ഷത്ര രൂപീകരണത്തിലെ തെർമോനൂക്ലിയർ പ്രവർത്തനഫലമായി ഉണ്ടാകുന്നതുമാണെന്ന് കണ്ടെത്തി.ഗാമോ ഈ പ്രവർത്തനത്തെ വിവരിക്കുന്ന രണ്ട് വ്യത്യസ്ത തരത്തിലുള്ള സമവാക്യങ്ങളുണ്ടാക്കി, ഒപ്പം അതിന്റെ പേരിൽ ഒരു പി.എച്.ഡി നിർമ്മിക്കുകയും ചെയ്തു.അതിന്റെ സിദ്ധാന്ത രൂപകീരണത്തിൽ അദ്ദേഹത്തിന്റെ ഗ്രാജുവേറ്റ് വിദ്യാർദ്ധിയായ റാൽഫ് ആൽഫർ ആ സമവാക്യത്തെ സംഖ്യാസൂചകങ്ങളോടെ തെളിയിക്കാൻ ശ്രമിച്ചു.ഗാമോയും, ആൽഫർ ചേർന്ന് നിർമ്മിച്ച(കൂടെ ഹാൻസ് ബീത്തേയുമുണ്ടായിരുന്നു) ഇത് കുപ്രസിദ്ധ αβγപേപ്പർ(ആൽഫർ-ബീത്തെ-ഗാമോ പേപ്പർ) എന്നറിയപ്പെട്ടു.പക്ഷെ ബീത്തെ തന്റെ പേപ്പർ തെറ്റാണെന്ന് പിന്നീട് പറഞ്ഞു, കാരണം അദ്ദേഹം,ഹീലിയം നൂക്ലിയസ് മറ്റ് നൂക്ലിയോടൈഡുകളോട് ചേരാനുള്ള ചെറിയ ഇടനാഴി രൂപീകരിക്കുന്നതിൽ പ്രാധാന്യം ചെലിത്തിയിരുന്നില്ല.ഈ മൂലകത്തിന്റെ പ്രവർത്തനത്തിൽ അദ്ദേഹത്തിനും മടിയുണ്ടായിരുന്നു. ഗാമോയുടെ ശ്രദ്ധ ജെനറ്റിക് കോഡിലേക്ക് മാറിയതോടെ, അദ്ദേഹം ധാരാളം പേപ്പറുകൾ കോസ്മോളജിയിൽ എഴുതുവാൻ തുടങ്ങി.അതേകദേശം ഇരുപതോളം വരും.1939 -ന്റെ തുടക്കത്തിൽ ശാസ്ത്രഞ്ജന്മാർ ഗാലക്സി രൂപീകരണത്തിന്റെ പ്രാഥമിക വിവരങ്ങൾ 1946-ലെ കോസ്മോളജി സിന്തസിസ്സിലും തുടർന്നു.[22]കൂടാതെ അദ്ദേഹം പ്രശസ്തമായ ലേഖനങ്ങളും,ടെക്സ്റ്റ്ബുക്കുകളും എഴുതി.[23]അതുതന്നെയായിരുന്നു ആ വിഷയത്തിന് ലഭിച്ച വലിയ സംഭാവനയും.

അദ്ദേഹത്തിന്റെ മൂന്ന് പേപ്പറുകൾ വളരെ രസകരമായ ഒന്നായിരുന്നു. അതിലെ ആദ്യത്തേതിൽ തെർമൽ ന്യൂട്രോണിൽ നിന്ന് ഉണ്ടാകുന്ന പ്രോട്ടോണിന്റേയും, ഡിയുട്രോണിന്റേയും നിർമ്മിതിയെ സൂചിപ്പിക്കുന്ന സമവാക്യമാണ്.വിദഗ്ദ്ധമായ വിശേഷണങ്ങളിലൂടേയും. ഉയർന്ന മൂലകങ്ങളിലേക്കു മാറുന്ന ഹൗഡ്രജന്റെ ആനുപാതവും, മനസ്സിലാക്കിയതിന്റെ ഫലമായി അദ്ദേഹത്തിന് ആദ്യകാല ഗാലക്സികളുടെ പിണ്ഡത്തിലേയും, ആരത്തിലേയും, ദ്രവ്യത്തിന്റെ അളവ് കണക്ക്കൂട്ടാമായിരുന്നു.രണ്ടാമത്തെ പേപ്പറിൽ [24] ഏകദേശം ഇതേ ഫലം തന്നെയാണ് നൽകിയത്, പക്ഷെ ഇത്തവണ ഗാലക്സികളിലെ ദ്രവ്യത്തിൽ അളവും, ആരവും എല്ലാം തുല്യമായി.ഈ പേപ്പറിൽ നിന്ന് ഗാമോ 7k താപനിലയിലുള്ളപ്പോളുണ്ടാകുന്ന റേഡിയേഷനിൽ നിന്ന് ദ്രവ്യത്തിന്റെ അളവ് കണ്ടെത്തി.അവസാനത്തെ പേപ്പറിൽ [25] ഗാമോയും, ആൽഫറും, റോബർട്ട് ഹെർമനും ചേർന്ന ചെയ്ത ഒരു പ്രവർത്തനത്തിന്റെ ഓർമപ്പെടുത്തലായിരുന്നു, ആ പ്രവർത്തനം പെൻസിയാസും, വിൽസണും, 1965-ൽ കോസ്മിക്ക് പശ്ചാത്തലത്തിലെ റേഡിേയേഷനെക്കുറിച്ചുള്ള കണ്ടുപിടിത്തത്തിന്റെ[26] പ്രേരണയാൽ ഉണ്ടായതായിരുന്നു.പക്ഷെ ആൽഫറിനും, ഹെർമനിനും, അവർക്ക് ലഭിക്കേണ്ട അംഗീകാരം ലഭിച്ചത് വൈകിയായിരുന്നു.

ഡി.ൻ.എ യും, ആർ.എൻ.എ യും

തിരുത്തുക

ഫ്രാൻസിസ് ക്രിക്കും, ജെയിംസ് ഡി വാട്ട്സണും, മോറിസ് വിൽക്കിനും, റോസാലിന്റ് ഫ്രാങ്ക്ലിനും 1953-ൽ ഡി.എൻ.എ യെ കണ്ടെത്തിയതിനുശേഷം ഗാമോ , എങ്ങനെയാണ് നൈട്രജൻ ബേസുകളിലൂടെ (അ‍ഡിനിൻ,സൈറ്റോസിൻ,തൈമിൻ,ഗ്വാമിൻ) ഡി.എൻ.എ പ്രോട്ടീനുകളിൽ നിന്ന് അമിനോ ആസിഡുകളെ, നിയന്ത്രിക്കുന്നതിനെക്കുറിച്ച് പഠനം നടത്തുവാൻ തുടങ്ങി.[27] ക്രിക്ക് പറഞ്ഞത്,[28] ആ പ്രശ്നത്തെക്കുറിച്ച് ഗാമോയുടെ ചിന്തകളായിരുന്നു തന്നെ സഹായിച്ചതെന്നാണ്.കൂടാതെ ഗാമോ നാല് ഡി.എൻ.എ ബേസുകളുടെ ഇരുപത് തരം കോമ്പിനേഷനുകൾ ഒന്ന് മൂന്ന് പ്രാവശ്യം എടുത്ത് മറ്റ് ഇരുപത് ഡി.എൻ.എ കളിലെ പ്രോട്ടീനുകളിൽ നിന്ന് ഉണ്ടാകുന്ന അമിനോ ആസിഡുകളെ താരതമ്യം ചെയ്യാൻ ഉപദേശിച്ചു[29][30].ഇത് വാട്സണിനേയും, ക്രിക്കിനേയും ആ ഇരുപത് അമിനോ ആസിഡുകളും, പ്രോട്ടീനുകൾക്ക് സമാനമായ സ്വഭാവം കാണിക്കുന്നു എന്ന നിഗമനത്തിലെത്തിച്ചു.ഗാമോയുടെ ഈ സംഭാവന ജെനറ്റിക് കോഡിങ്ങിൽ ബയോളജിക്കൽ ഡിജെനറസിക്ക് ഉണ്ടായിരുന്ന പ്രാധാന്യത്തെ ഉയർത്തി.[31][32]

ഗാമോ നിർണയിച്ച പ്രതേകതരം ഒരു സിസ്റ്റം ( ഗാമോസ് ഡയമണ്ട്സ്) തെറ്റായിരുന്നു, കാരണം മൂന്നെണ്ണത്തിലൊന്ന് കവിഞ്ഞൊഴുകുകയും(GGAC യുടെ ശ്രേണിയനുസരിച്ച് (ഉദാഹരണത്തിന്) GGA യ്ക്ക് ഒരു അമിനോ ആസിഡിനെ മാത്രമെ ഉത്പാദിപ്പിക്കുകയുള്ളൂ) നോൺ ഡിജനറേറ്റുമായിരുന്നു(ഓരോ അമിനോ ആസിഡും ഒരേ സാമ്യതയിലുള്ള മൂന്ന് ബേസുകളുമായി ബന്ധം എന്നർത്ഥം).പിന്നീട് പ്രോട്ടീൻ ശ്രേണിയിലൂടെ പ്രശ്നം ഇതല്ല എന്ന് കണ്ടെത്തി;യഥാർത്ഥ ജനറ്റിക് കോഡ് കവിഞ്ഞൊഴുകാത്തതും, ഡീജെനറേറ്റാകുന്നതും, ഒപ്പം അമിനോ ആസിഡിനെ വ്യത്യസ്തമാക്കുന്ന ബേസുകളുടെ സ്ഥാനവും മാറിക്കൊണ്ടിരിക്കുന്നതുമായിരുന്നു.

1954-ൽ ഗാമോയും വാട്ട്സണും, ഒരുമിച്ച് RNA ടൈ ക്ലബ് സ്ഥാപിച്ചു, അവിടെ വച്ച് ഒരു കൂട്ടം മുൻനിരയിലെ ശാസ്ത്രഞ്ജർ ജെനറ്റിക് കോഡിലെ ആ പ്രശ്നം പരിഹരിക്കാനായി ഒത്തുകൂടി. അദ്ദേഹത്തിന്റെ ആത്മകഥയിലൂടെ , വാട്ട്സൺ ഗാമോയുടെ ചിന്തകൾ "സാനി"യെ പോലെ നിറചരുതവും, കാർഡ് തന്ത്ര കളിപോലേയും, മനോഹരമായ ഗാനം പോലേയും, ഒരു കുഞ്ഞു തമാശപോലേയുമാണെന്ന് മനസ്സിലാക്കി.... [33]


പിന്നീടുള്ള ജീവിതവും, ഔദ്യോഗികജീവിതവും

തിരുത്തുക
 
അമേരിക്കയിൽ സ്ഥിതിചെയ്യുന്ന ബോൾഡറിലെ ഗ്രീൻ മൗണ്ടെയ്നിലെ ജോർജ് ഗാമോയെ അടക്കം ചെയ്ത കല്ലറ

ബെർക്കെലിയിലെ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ യിൽ വിസിറ്റിങ്ങ് പ്രൊഫസറായതുതൊട്ട് 1934 മുതൽ 1954 വരെ ഗാമോ വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലായിരുന്നു ജോലി ചെയ്തിരുന്നത്. 1956-ൽ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബോൾഡറിലേക്ക് മാറി, അവിടെയായിരുന്നു അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിന്റെ മിക്ക ഭാഗവും ചിലവഴിച്ചത്.1956-ൽ തന്നെ ഗാമോ ഫിസിക്കൽ സൈൻസ് സ്റ്റഡി കമ്മിറ്റിയുടെ സ്ഥാപകന്മാരിൽ ഒരാളായി, പോസ്റ്റ്-സ്പുട്ട്ണിക്ക് കാലത്ത് ഈ സംഘടനയായിരുന്നു ഹൈസ്ക്കൂളിൽ ഭൗതികശാസ്ത്രത്തിന് ക്ലാസ്സെടുത്തിരുന്നത്.പിന്നീട് അതേ വർഷത്തുതന്നെ ഗാമോ തന്റെ ഭാര്യയെ ഡൈവോഴ്സ് ചെയ്ത് 1958-ൽ ഒരു മാസികയിലെ എഡിറ്ററായിരുന്ന ബാർബറ പെർക്കിൻസിനെ വിവാഹം കഴിച്ചു.

1959-ൽ ഗാമോ യും, ഹാൻസ് ബേത്തേയും, വിക്ടർ വിയിസ്കോപ്പും ഫ്രാങ്ക് ഓപ്പെണഹെയ്മർ എന്ന ഭൗതിശാസ്ത്രഞ്ജനെ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോയിൽ ഭൗതികശാസ്ത്രം പഠിപ്പിക്കുന്ന അദ്ധ്യാപകനായി ചേർക്കുന്നതിൽ പൊതുവായി പിൻതാങ്ങി, അതോടെ റെഡ് സ്കെയർ മായുവാൻ തുടങ്ങി( ജെ. റോബർട്ട് ഓപ്പണഹെയ്മറായിരുന്നു ഫ്രാങ്ക് ഓപ്പണഹെയ്മറിന്റെ സഹോദരൻ, ഇവർ രണ്ടുപേരും മാൻഹാറ്റൻ പ്രോജക്റ്റിനായി പ്രവർത്തിച്ചിരുന്നു.)[34]:130കൊളറാഡോയിലായിരിക്കുമ്പോൾ ഫ്രാങ്ക് ഓപ്പണഹെയ്മറിന് ലഘു പരീക്ഷണങ്ങളിലൂടെ ശാസ്ത്രം പഠിപ്പിക്കുന്നതിൽ താത്പര്യം വർദ്ധിച്ചു, കൂടാതെ അദ്ദേഹം സാൻ ഫ്രാൻസിസ്ക്കോയിലേക്ക് പോകുകയും എക്സപ്ലറ്റോറിയം സ്ഥാപിക്കുകയും ചെയ്തു.[34]:130–152.പക്ഷെ നിർഭാഗ്യവശാൽ 1969 ആഗസ്റ്റിൽ ഈ സൈൻസ് മ്യൂസിയം തുറക്കുന്നതുകാണുവാൻ ഗാമോ ജീവനോടെ ഉണ്ടായില്ല.[34]:152

1961-ലെ ദി ആറ്റം ആന്റ് ഇറ്റ്സ് നൂക്ലിയസ് എന്ന പുസ്തകത്തിൽ ഗാമോ രാസ പദാർത്ഥങ്ങളുടെ പിരിയോഡിക് സിസ്റ്റത്തെ പ്രതിനിധാനം ചെയ്യുന്ന ചിന്തയെ ആവിഷ്കരിക്കുന്നത് കാണാം, അതിൽഅറ്റോമിക നമ്പറിന്റെ ക്രമത്തിൽ ഇവയെ നിരത്തുമ്പോൾ അവയുടെ ആരങ്ങൾ ക്രമമായി വർദ്ധിക്കുന്ന ത്രിമാന വീക്ഷണമുള്ള വളയം പ്രാപിക്കുന്നു എന്നദ്ദേഹം തെളിയിക്കുന്നുണ്ട്.

ഗാമോ ഒരു നിരീശ്വരവാദിയായിരുന്നു.[35][36][37]

ഗാമോ യൂണിവേഴ്സിറ്റി ഓഫ് കൊളാറോഡോ ബോൾഡറിലെതന്നെ അദ്ധ്യാപനം തുടർന്നു, ഒപ്പം അദ്ദേഹം പൊതുവിഷയങ്ങൾ നിരത്തി പുസ്തകങ്ങളും,ടെക്സ്റ്റ്ബുക്കുളും എഴുതി.പിന്നീട് മാസങ്ങൾക്കുശേഷം രോഗാവസ്ഥയിലായിരുന്നു ഗാമോ പ്രമേഹവും, കരൾ രോഗവും, കാരണം ശസ്ത്രക്രിയകൾക്ക് വിധേയമാകുകയും ചെയ്തു, ഗാമോ കരൾ രോഗം ബാധിച്ച് മരിച്ചുകൊണ്ടിരിക്കുകയായിരുന്നു, അതിനെ അദ്ദേഹം " വീക്ക് ലിങ്ക് " എന്നാണ് വിളിച്ചിരുന്നത്.

ആഗസ്റ്റ് 18-ലെ റാൽഫ് ആൽഫറിനായുള്ള കത്തിൽ അദ്ദേഹം ഈ രോഗത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്, അടിവയറ്റിലെ വേദന അസഹനീയമാണ്, ആ വേദന നിൽക്കാതെ പെയ്തുകൊണ്ടിരിക്കുകയാണ്.ഈ കത്തനുസരിച്ച് ഗാമോ തന്റെ മുൻകാല വിദ്യാർത്ഥികളുമായി നിരന്തരം കത്തെഴുതിയതായി കാണാം, അദ്ദേഹം പോൾ ഡിറാകുമായി പുതിയ ശാസ്ത്രപുരോഗതിയെക്കുറിച്ച് കത്തിലൂടെ ചർച്ചചെയ്യുമായിരുന്നു.ആൽഫറുമായി ഗണിതത്തെക്കുറിച്ചായിരുന്നു ഗാമോ കത്തിൽ എഴുതിയിരുന്നത്.

1968 ആഗസ്റ്റ് 19 ന് തന്റെ 64 ാം വയസ്സിൽ ഗാമോ അന്തരിച്ചു, ബോൾഡറിൽ സ്ഥിതിചെയ്യുന്ന കൊളറാഡോയിലെ ഗ്രീൻ മൗണ്ടെയിൻ സെമിത്തേരിയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്.

 
ബോൾഡറിലെ കൊളറാഡോയിലെ ജോർജ് ഗാമോ ടവർ

എഴുത്തുകൾ

തിരുത്തുക

ഗാമോ ശാസ്ത്രത്തെക്കുറിച്ചുള്ള ലേഖനങ്ങളും മറ്റും എഴുതുന്നതിൽ വിജയിച്ചിരുന്നു,അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും, അതിന്റെ യഥാർത്ഥ പ്രസിദ്ധീകരണത്തിന് ശേഷം അര നൂറ്റാണ്ടോളം വിറ്റഴിക്കപ്പെട്ടിരുന്നു.അദ്ദേഹം ശാസ്ത്രവും, ടെക്ക്നോളജിയും മുന്നേറിയപ്പോഴും, കാലാഹരണപ്പെട്ട നിയമങ്ങളേയും, അതിന്റേതായ മൂല്യത്തിലും സ്ഥാനത്തിലും പ്രയോഗിച്ചിരുന്നു. ഭൗതികശാസ്ത്രത്തിന്റേയും, എല്ലാ വായനക്കാരുടേയും ശ്രദ്ധയാകർഷിച്ചിരുന്ന ശാസ്ത്ര വിഷങ്ങളുടേയും, മാറ്റത്തിൽ ഗാമോ എപ്പോഴും ഉത്തേജകനായിരുന്നു.ഗാമോ തന്നെയായിരുന്നു തന്റെ പല പുസ്തകങ്ങളുടേയും മുഖ ചിത്രം വരച്ചിരുന്നത്, അവ അദ്ദേഹം എഴുത്തിലൂടെ സൂചിപ്പിക്കാനുദ്ദേശിച്ച വസ്തുതകൾക്ക് പുതിയ മാനം നൽകി.എത്ര പ്രാധാന്യമുണ്ടെങ്കിലും ഗാമോ ഗണിതത്തെ പരിചിയപ്പെടുത്തുവാൻ ഭയന്നിരുന്നു,അതുകൊണ്ടുതന്നെ അദ്ദേഹം വായനക്കാരിൽ നിന്നുള്ള കുഴപ്പിക്കുന്ന ചോദ്യങ്ങളെ പരമാവധി ഒഴിവാക്കി.

മിസ്റ്റർ ടോപ്പ്കിൻസ് , ഒന്ന്,രണ്ട്,മൂന്ന്...അനന്തം എന്നീ പുസ്തകങ്ങൾക്കായി ഗാമോ 1956-ൽ യുനെസ്കോയുടെ കലിങ്ക പുരസ്കാരം കരസ്ഥമാക്കി.

ഗാമോയുടെ മരണത്തിന് മുമ്പ് അദ്ദേഹം ബേസിക് തിയറീസ് ഇൻ മോഡേണ് ഫിസിക്സ് എന്ന പാഠപുസ്തകത്തിന്റെ നിർമ്മാണത്തിനായി റീച്ചാർഡ് ബ്ലേഡുമായി പ്രവർത്തിച്ചു, പക്ഷെ ആ പാഠപുസ്തകം ആ തലക്കെട്ടോടെ പ്രസിദ്ധീകരിച്ചതേയില്ല. കൂടാതെ ഗാമോ അപ്പോൾ മൈ വേൾഡ് ലൈൻ ഉം എഴുതുന്നുണ്ടായിരുന്ന:അതദ്ദേഹത്തിന്റെ ആത്മഥയായിരുന്നു,മൈ വേൾഡ് ലൈൻ 1970 -ൽ പ്രസിദ്ധീകരിക്കപ്പെട്ടു.

1996-ൽ ഗാമോയുടെ എഴുത്തുകളുടെ ഒരു ശേഖരം ജോ‍ർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റി യിലേക്ക് കൈമാറിയിരുന്നു.അതിൽ കത്തുകളും, ലേഖനങ്ങളും, പ്രിന്റ് ചെയ്യപ്പെട്ടതും, എഴുതിയതുമായ ഗാമോയുടെ ആത്മകഥകളുമുണ്ടായിരുന്നു.മെൽവിൻ ജെൽമൻ ലൈബ്രറിയിലും, എസ്റ്റെല്ലെയിലും ഉള്ള പ്രതേക ശേഖര റിസർച്ച് സെന്ററായ GWU യുടെ കീഴിലാണ് ഇവയപ്പോൾ.[38]

പുസ്തകങ്ങൾ

തിരുത്തുക

പ്രശസ്തമായവ

തിരുത്തുക
  • The Birth and Death of the Sun (1940, revised 1952)
  • The Biography of the Earth (1941)
  • One Two Three ... Infinity (1947, revised 1961), Viking Press (copyright renewed by Barbara Gamow, 1974), Dover Publications, ISBN 0-486-25664-2, illustrated by the author. Dedicated to his son, Igor Gamow, it remains one of the most well received ever in the popular science genre. The book winds from mathematics to biology, to physics, crystallography, and more.
  • The Moon (1953)
  • Gamow, George; Stern, Marvin (1958). Puzzle-Math. Viking Press. ISBN 978-0-333-08637-7.
  • Biography of Physics (1961)
  • Gravity (1962) Dover Publications, ISBN 0-486-42563-0. Profiles of Galileo, Newton, and Einstein
  • A Planet Called Earth (1963)
  • A Star Called the Sun (1964)
  • Thirty Years That Shook Physics: The Story of Quantum Theory, 1966, Dover Publications, ISBN 0-486-24895-X.
  • My World Line: An Informal Autobiography (1970) Viking Press, ISBN 0-670-50376-2

മിസ്റ്റർ ടോപ്പ്ക്കിൻസ് സീരീസ്

തിരുത്തുക

Throughout these books, Mr. Tompkins is introduced as "C. G. H. Tompkins" to emphasize the notion of cGħ physics.

  • Mr. Tompkins in Wonderland (1940) Originally published in serial form in Discovery magazine (UK) in 1938.
  • Mr. Tompkins Explores the Atom (1945)
  • Mr. Tompkins Learns the Facts of Life (1953), about biology
  • Mr. Tompkins in Paperback (1965), combines Mr. Tompkins in Wonderland with Mr. Tompkins Explores the Atom, Cambridge University Press, 1993 Canto edition with foreword by Roger Penrose
  • Mr. Tompkins Inside Himself (1967), A rewritten version of Mr. Tompkins Learns the Facts of Life giving a broader view of biology, including recent developments in molecular biology. Coauthored by M. Ycas.
  • The New World of Mr. Tompkins (1999), coauthor Russell Stannard updated Mr. Tompkins in Paperback (ISBN 9780521630092 is a hardcover)

സൈൻസ് ടെക്സ്റ്റ്ബുക്കുകൾ

തിരുത്തുക
  • The Constitution of Atomic Nuclei and Radioactivity (1931)
  • Structure of Atomic Nuclei and Nuclear Transformations (1937)
  • Atomic Energy in Cosmic and Human Life (1947)
  • Theory of Atomic Nucleus and Nuclear Energy Sources (1949) coauthor C. L. Critchfield
  • The Creation of the Universe (1952)
  • Matter, Earth and Sky (1958)
  • Physics: Foundations & Frontiers (1960) coauthor John M. Cleveland
  • The Atom and its Nucleus (1961)
  • Mr. Tompkins Gets Serious: The Essential George Gamow (2005). edited by Robert Oerter, Pi Press, ISBN 0-13-187291-5. Incorporates material from Matter, Earth, and Sky and The Atom and Its Nucleus. Notwithstanding the title, this book is not part of the Mr. Tompkins series.

പ്രശസ്തമായ സംസ്കാരത്തിൽ

തിരുത്തുക

സയൻസ് ഫിക്ക്ഷൻ പുസ്തകമായ ജിയോഫ്രെ ഹോയിലിന്റെ രചീതാവായ പ്രൊഫസർ ഗാമയാലും, ജോർജ്ജ് ഗാമോയുടെ അച്ഛനും, വാനനിരീക്ഷകനുമായ സർ ഫ്രെഡ് ഹോയിലും ജോ‍ർജ് ഗാമോയെ പ്രചോദിപ്പിച്ചവരിൽ പ്രധാനികളാണ്.

ഇതും കാണുക

തിരുത്തുക
  1. "History of the University of Odessa (in Ukrainian)". History of the University of Odessa (in Ukrainian). University of Odessa. Archived from the original on 2018-05-10. Retrieved 19 May 2018.
  2. "Радиевый институт имени В. Г. Хлопина. Для молодёжи (Radium Institute named after V. G. Khlopin. For young)". Archived from the original on 2010-03-23. Retrieved 2016-03-29.
  3. He was expelled from the Academy in 1938, but his membership was restored posthumously in 1990.
  4. The youngest corresponding member elected to the Academy of Sciences of the USSR was the Armenian mathematician Sergey Mergelyan, elected at age 24.
  5. V.G. Khlopin Radium Institute. History / Memorial Archived 2011-04-26 at the Wayback Machine. and History / Chronology Archived 2011-04-26 at the Wayback Machine.. Retrieved 25 February 2012.
  6. "Interview with George Gamow by Charles Weiner at Professor Gamow's home in Boulder, Colorado, April 25, 1968. (In the transcript Kochin is spelled Kotshchin.)". Archived from the original on 2009-11-24. Retrieved 2016-03-30.
  7. Z. Physik 51, 204 (1928) G. Gamow, "Zur Quantentheorie des Atomkernes"
  8. R. W. Gurney and E. U. Condon, "Quantum Mechanics and Radioactive Disintegration" Nature 122, 439 (1928); Phys. Rev 33, 127 (1929)
  9. Friedlander, Gerhart; Kennedy, Joseph E; Miller, Julian Malcolm (1964). Nuclear and Radiochemistry (2nd ed.). New York, London, Sydney: John Wiley & Sons. pp. 225–7. ISBN 978-0-471-86255-0.{{cite book}}: CS1 maint: multiple names: authors list (link)
  10. "Gamow's derivation of this law". Archived from the original on 2009-02-24. Retrieved 2016-03-30.
  11. My World Line G. Gamow, Viking Press, 1970, chap. 5 The Crimean campaign
  12. Gamow, G.; Hynek, J. A. (1 March 1945). "A New Theory by C. F. Von Weizsacker of the Origin of the Planetary System". The Astrophysical Journal. 101: 249. Bibcode:1945ApJ...101..249G. doi:10.1086/144711.
  13. Lemaître, G. (1931), Annales de la Societe Scientifique de Bruxelles, XLVII A
  14. Lemaître, G. (1931), Nature, 3210, 127, p. 447.
  15. Lemaître, G. (1931), Nature, 3210, 127, p. 447.
  16. Gamow, G. (1946, October 1 & 15), Physical Review.
  17. See, for example, Gamow, G. (1942), Jour. Washington Academy of Sciences, Vol. 32
  18. Gamow, G. (1935), Ohio Journal of Science, 35, 5.
  19. Chandrasekhar, S., Gamow, G. and Tuve, M., (1938), Nature, May 28.
  20. Gamow, G., Schoenberg, M., (1940), Physical Review, December 15.
  21. Burbidge, E. M., Burbidge, G. R., Fowler, W. A., Hoyle, F. (1957), Rev. Mod. Phys., 29, pp 547-660.
  22. See reference
  23. Gamow and Critchfield (1949), "Theory of Atomic Nucleus and Energy Sources", Clarendon Press, Oxford
  24. Gamow, G., (1953), Kongelige Danske Videnskabernes Selskab, 39
  25. Alpher, R. A., Gamow G., Herman R., (1967), Proc. Nat. Acad of Sciences, 57.
  26. Penzias, A. A., Wilson, R. W., (1967), Astrophysical Journal, 142 (pp. 419-20).
  27. Segrè, Gino (2000-03-30). "The Big Bang and the genetic code". Nature. 404 (6777): 437. doi:10.1038/35006517. PMID 10761891.
  28. "DNA: An "Amateur" Makes a Real Contribution". Retrieved 2007-07-11.
  29. Crick, Francis "What Mad Pursuit" (Basic Books 1998), Chap.8 The Genetic Code
  30. The twenty combinations are: A+C+G, A+C+T, A+G+T, C+G+T, 2A+C, 2A+G, 2A+T, 2C+A, 2C+G, 2C+T, 2G+A, 2G+C, 2G+T, 2T+A, 2T+C, 2T+G, 3A, 3C, 3G, 3T.
  31. Mason, P.H. (2010) Degeneracy at multiple levels of complexity, Biological Theory: Integrating Development, Evolution and Cognition, 5(3), 277-288.
  32. Mason, P.H. (2014) Degeneracy: Demystifying and destigmatizing a core concept in systems biology. Complexity. doi: 10.1002/cplx.21534
  33. Watson, J. D. (2002). Genes, Girls, and Gamow: After the Double Helix. New York: Random House. ISBN 0-375-41283-2. OCLC 47716375.
  34. 34.0 34.1 34.2 Cole, K.C. (2009). Something Incredibly Wonderful Happens: Frank Oppenheimer and the World He Made Up. Houghton Mifflin Harcourt. ISBN 978-0-15-100822-3.
  35. ANDERSON: "What, uh, one thing I’m fascinated with is, of course, George Gamow left the university in ’59 [1956], and Edward Teller had left in 1946 [1945] and went to the University of Chicago. But do you have any recollections of maybe some of the, anything between Dr. Marvin and Dr. Gamow, as far as, just before he left and went to Colorado?" NAESER: "Ah, no, I don’t know of any. I know Gamow made no, never did hide the fact that he was an atheist, but whether that came into the picture, I don’t know. But the story around the university was that Gamow and Mrs. Gamow were divorced, but they were in the same social circles some of the time, he thought it was better to get out of Washington. That’s why he went to Ohio State." The George Washington University and Foggy Bottom Historical Encyclopedia, Gamow, George and Edward Teller Archived 2010-06-13 at the Wayback Machine., October 23, 1996.
  36. Grote Reber. "The Big Bang Is Bunk" (PDF). 21st Century Science Associates. p. 44. Retrieved 28 May 2012. After the initial mathematical work on relativity theory had been done, the Big Bang theory itself was invented by a Belgian priest, Georges Lemaître, improved upon by an avowed atheist, George Gamow, and is now all but universally accepted by those who hold advanced degrees in astronomy and the physical sciences, despite its obvious absurdity.
  37. Simon Singh (2010). Big Bang. HarperCollins UK. ISBN 9780007375509. Surprisingly, the atheist George Gamow enjoyed the Papal attention given to his field of research.
  38. Preliminary Guide to the George Gamow Papers, 1934-1955 Archived 2014-12-13 at the Wayback Machine., Special Collections Research Center, Estelle and Melvin Gelman Library, The George Washington University.

അധിക വായന

തിരുത്തുക
  • Interviews with Ralph A. Alpher and Robert C. Herman conducted by Martin Harwit in August, 1983, for the Archives at the Niels Bohr Library, American Institute of Physics, College Park, Maryland.
  • "Ralph A. Alpher, Robert C. Herman, and the Prediction of the Cosmic Microwave Background Radiation," Physics in Perspective, 14(3), 300–334, 2012, by Victor S. Alpher.

അധിക ലിങ്കുകൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ജോർജ് ഗാമോ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=ജോർജ്_ഗാമോ&oldid=4111287" എന്ന താളിൽനിന്ന് ശേഖരിച്ചത്