ഏണസ്റ്റ് റൂഥർഫോർഡ്
ഏണസ്റ്റ് റഥർഫെർഡ്, ബാരൺ റഥർഫെർഡ് ഓഫ് നെൽസണ് ഒന്നാമൻ ഓ.എം., എഫ്.ആർ.എസ്[1]ഒരു ന്യൂസിലാന്റിൽ ജനിച്ച ബ്രിട്ടീഷ് പൗരനായ ഊർജ്ജതന്ത്രജ്ഞനും രസതന്ത്രജ്ഞനുമായിരുന്നു. അണുകേന്ദ്രഭൗതികത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഇദ്ദേഹമാണ്. തന്റെ സ്വർണത്തകിട് പരീക്ഷണത്തിലൂടെ ന്യൂക്ലിയസിന്റെ റഥർഫോർഡ് വിസരണം കണ്ടെത്തിക്കൊണ്ട് ഇദ്ദേഹം ഓർബിറ്റൽ സിദ്ധാന്തത്തിന് തുടക്കം കുറിച്ചു. ന്യൂക്ലിയാർ ഭൗതികത്തിന്റെ പിതാവായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.[2] മൈക്കൽ ഫാരഡേയ്ക്ക് (1791–1867) ശേഷമുണ്ടായ ഏറ്റവും പരീക്ഷണാത്മകതയുള്ള ശാസ്ത്രജ്ഞനായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു.[2]
ഏണസ്റ്റ് റഥർഫോർഡ് | |
---|---|
ജനനം | |
മരണം | ഒക്ടോബർ 19, 1937 | (പ്രായം 66)
ദേശീയത | ഇംഗ്ലണ്ട് |
അറിയപ്പെടുന്നത് | ആണവഭൗതികത്തിന്റെ പിതാവ് ആറ്റത്തിന്റെ ഘടന വ്യക്തമാക്കി പ്രോട്ടോണിന്റെ കണ്ടുപിടിത്തം റേഡിയോ ആക്റ്റിവിറ്റി അളക്കാനുള്ള ഏകകം |
പുരസ്കാരങ്ങൾ | നോബൽ സമ്മാനം(രസതന്ത്രം) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികശാസ്ത്രം |
സ്ഥാപനങ്ങൾ | മക് ഗിൽ യൂണിവേഴ്സിറ്റി വിക്ടോറിയാ യൂണിവേഴ്സിറ്റി(മാഞ്ചസ്റ്റർ) |
അക്കാദമിക് ഉപദേശകർ | ജെ.ജെ.തോംസൺ |
ഒപ്പ് | |
റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ ഹാഫ് ലൈഫ് ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങളിലൂടെയാണ് കണ്ടെത്തപ്പെട്ടത്. റേഡിയോ ആക്റ്റീവതയിലൂടെ ഒരു മൂലകം മറ്റൊന്നായി മാറുന്നുവെന്നും ഇദ്ദേഹം കണ്ടെത്തുകയുണ്ടായി. ആൽഫാ റേഡിയേഷൻ, ബീറ്റാ റേഡിയേഷൻ എന്നിവയെ കണ്ടെത്തുകയും അവയ്ക്ക് പേരുകൾ നൽകുകയും ചെയ്തത് ഇദ്ദേഹമാണ്.[3] കാനഡയിലെ മക്‌ഗിൽ സർവ്വകലാശാലയിലാണ് ഈ കണ്ടുപിടിത്തം നടന്നത്. 1908-ൽ ഇദ്ദേഹത്തിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് മൂലകങ്ങളുടെ ശിധിലീകരണത്തെപ്പറ്റിയുള്ള പഠനത്തിനും റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ രസതന്ത്രം സംബന്ധിച്ച പഠനത്തിനുമാണ്.[4]
1907-ൽ ഇദ്ദേഹം ബ്രിട്ടനിലെ മാഞ്ചസ്റ്ററിലുള്ള വിക്ടോറിയ ക്രോസ്സ് സർവ്വകലാശാലയിലേയ്ക്ക് മാറി. ഇദ്ദേഹവും സഹപ്രവർത്തകനും ചേർന്ന് ആൽഫാ റേഡിയേഷൻ യഥാർത്ഥത്തിൽ ഹീലിയം അയോണുകളാണെന്ന് തെളിയിച്ചു. റൂഥർഫോർഡ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കണ്ടുപിടിത്തം നടത്തിയത് നോബൽ സമ്മാനം ലഭിച്ചതിനു ശേഷമാണ്. 1911-ൽ തന്മാത്രകളുടെ ചാർജ്ജ് അതിന്റെ ന്യൂക്ലിയസിലാണ് സ്ഥിതി ചെയ്യുന്നത് എന്ന സിദ്ധാന്തം ഇദ്ദേഹം മുന്നോട്ടുവച്ചത്[5] ഇതിന്റെ ചാർജ്ജ് പോസിറ്റീവാണോ നെഗറ്റീവാണോ എന്ന് ഇദ്ദേഹത്തിന് തെളിയിക്കാനായില്ല.[6] തന്മാത്രകളുടെ റൂഥർഫോർഡ് മാതൃക ഇദ്ദേഹം റൂഥർഫോർഡ് സ്കാറ്ററിംഗ് എന്ന പ്രതിഭാസം കണ്ടെത്തുകയും വിശകലനം ചെയ്യുകയും ചെയ്തതിലൂടെയാണ് ഈ തന്മാത്രാ മാതൃകാസിദ്ധാന്തം രൂപീകരിച്ചത്. സ്വർണ്ണ ഫോയിൽ ഉപയോഗിച്ചുള്ള പരീക്ഷണത്തിലൂടെയാണ് റൂഥർഫോർഡ് സ്കാറ്ററിംഗ് പ്രതിഭാസം ഇദ്ദേഹം കണ്ടെത്തിയത്. 1917 -ൽ നൈട്രജനും ആൽഫാ പാർട്ടിക്കിളുകളും തമ്മിലുള്ള ന്യൂക്ലിയാർ പ്രതിപ്രവർത്തനത്തിലൂടെ ആദ്യമായി അണുവിഘടനം നടത്തിയത് ഇദ്ദേഹമാണ്. ഈ പരീക്ഷണത്തിലൂടെ ഇദ്ദേഹം പ്രോട്ടോൺ കണ്ടെത്തുകയും ഇതിന് പേരിടുകയും ചെയ്തു.[7]
ഇദ്ദേഹം 1919-ൽ കേംബ്രിഡ്ജിലെ കാവൻഡിഷ് ലബോറട്ടറിയുടെ ഡയറക്റ്ററായി നിയമിതനായി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജെയിംസ് ചാഡ്‌വിക്ക് 1932-ൽ ന്യൂട്രോൺ കണ്ടെത്തുകയുണ്ടായി. 1937-ൽ ഇദ്ദേഹം മരിച്ചതിനുശേഷം ഇദ്ദേഹത്തിന്റെ ശവശരീരം മറവുചെയ്തത് ഐസക് ന്യൂട്ടന്റെ ശവകുടീരത്തിനടുത്തായാണ്. റൂഥർഫോർഡിയത്തിന് (104-ആമത്തെ മൂലകം) 1997-ൽ ഇദ്ദേഹത്തിന്റെ പേര് നൽകപ്പെടുകയുണ്ടായി.
അവലംബങ്ങൾ
തിരുത്തുക- ↑ doi:10.1098/rsbm.1938.0025
This citation will be automatically completed in the next few minutes. You can jump the queue or expand by hand (1871 ഓഗസ്റ്റ് 30 – 1937 ഒക്റ്റോബർ 19) - ↑ 2.0 2.1 "Ernest Rutherford: British-New Zealand physicist". Encyclopædia Britannica.
- ↑ "The Discovery of Radioactivity". Archived from the original on 2020-06-15. Retrieved 2013-02-16.
- ↑ The Nobel Prize in Chemistry 1908. Nobelprize.org. Retrieved on 2011-01-26.
- ↑ M. S. Longair (2003). Theoretical concepts in physics: an alternative view of theoretical reasoning in physics. Cambridge University Press. pp. 377–378. ISBN 978-0-521-52878-8.
- ↑ Ernest Rutherford (1911). The scattering of alpha and beta particles by matter and the structure of the atom. Taylor & Francis. p. 688.
- ↑ Ernest Rutherford | NZHistory.net.nz, New Zealand history online. Nzhistory.net.nz (1937-10-19). Retrieved on 2011-01-26.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- doi:10.1039/RR9710400129
This citation will be automatically completed in the next few minutes. You can jump the queue or expand by hand - J. Campbell (1999) Rutherford: Scientist Supreme, AAS Publications, Christchurch
- doi:10.1098/rspa.1954.0254
This citation will be automatically completed in the next few minutes. You can jump the queue or expand by hand - Reeves, Richard (2008). A Force of Nature: The Frontier Genius of Ernest Rutherford. New York: W. W. Norton. ISBN 0-393-33369-8
- Rhodes, Richard (1986). The Making of the Atomic Bomb. New York: Simon & Schuster. ISBN 0-671-44133-7
- Wilson, David (1983). Rutherford. Simple Genius, Hodder & Stoughton, ISBN 0-340-23805-4
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Biography Archived 2008-07-23 at the Wayback Machine. from Nobel prize official website
- Nobel Lecture The Chemical Nature of the Alpha Particles from Radioactive Substances
- The Rutherford Museum
- Rutherford Scientist Supreme
- Profile from American Public Broadcasting Service
- Profile from The New Zealand Edge Archived 2009-03-02 at the Wayback Machine.
- Annotated bibliography for Ernest Rutherford from the Alsos Digital Library for Nuclear Issues Archived 2006-05-16 at the Wayback Machine.
- Biography in 1966 An Encyclopaedia of New Zealand
- Rutherford at Canterbury University College from The Rutherford Journal
- Rutherford's Timebomb Archived 2007-09-30 at the Wayback Machine. Article on Rutherford's contribution to dating the Age of the Earth
- BBC Radio 4: In Our Time — Rutherford
- The Rutherford Collection at his alma mater the University of Canterbury[പ്രവർത്തിക്കാത്ത കണ്ണി]
- Ernest Rutherford NZ Post stamp, 2008 — includes link to short biography and other sources (NZHistory.net.nz)