കലിംഗ പ്രൈസ്

(Kalinga Prize എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാധാരണക്കാർക്കിടയിൽ ശാസ്ത്രപ്രചാരം നടത്തുന്നതിന് അനിതര സാധാരണമായ സാമർത്ഥ്യം പ്രകടിപ്പിക്കുന്നവർക്കായി യുനെസ്കോ നൽകുന്ന അവാർഡ് ആണ് കലിംഗ പ്രൈസ്.ഒഡീഷയുടെ മുൻ മുഖ്യമന്ത്രിയും ഇന്ത്യയുടെ സ്വാതന്ത്ര്യ സമര നേതാവും കലിംഗ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ സ്ഥാപക പ്രസിഡന്റും ആയിരുന്ന ബിജു പട്നായിക് 1952ൽ നൽകിയ സംഭാവന ഉപയോഗിച്ചാണ് ഇതു തുടങ്ങിയത്.[1]. ഈ പ്രൈസ് ലഭിക്കുന്ന പ്രതിഭയ്ക്ക്, ശാസ്ത്രവും സാങ്കേതികവിദ്യയും പൊതുജനങ്ങൾക്കു വേണ്ടി അവർക്കു മനസ്സിലാകുന്ന ഭാഷയിൽ വ്യാഖ്യാനിക്കാനും വിശദീകരിക്കാനുമുള്ള കഴിവുണ്ടായിരിക്കണം. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും അന്താരാഷ്ട്രീയ പ്രാധാന്യം ഉന്നയിക്കാൻ പരിശ്രമിക്കേണ്ടതുണ്ട്. അവർ മനുഷ്യകുലത്തെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കാനും, രാജ്യങ്ങളുടെ സാംസ്കാരിക പാരമ്പര്യത്തെ പരിപോഷിപ്പിക്കാനും പൊതുക്ഷേമം മെച്ചപ്പെടുത്താനും ശ്രമിക്കേണ്ടതുണ്ട്. മുൻപു ഈ പ്രൈസ് ലഭിച്ചവരിൽ ശാസ്ത്രജ്ഞരും പത്രപ്രവർത്തകരും വിദ്യാഭ്യാസ പ്രവർത്തകരും എഴുത്തുകാരും ഉണ്ട്.

Louis de Broglie, ആദ്യ കലിംഗ അവാർഡ് ലഭിച്ച ലൂഇസ് ഡെ ബ്രോഗ്ലെ

ഓരോ അംഗരാഷ്ട്രവും അവിടെ പ്രവർത്തിക്കുന്ന യുനെസ്കോയുടെ ദേശീയ കമ്മീഷൻ വഴി ഈ പ്രൈസിനായി ഒരു സ്ഥാനാർഥിയെ എങ്കിലും നാമനിർദ്ദേശം ചെയ്യേണ്ടതുണ്ട്. ശാസ്ത്രത്തിന്റെ പോഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയ്ക്കോ മറ്റു ശാസ്ത്ര സംഘടനകൾക്കോ അല്ലെങ്കിൽ ശാസ്ത്ര സാഹിത്യകാരന്മാരുടെ ദേശീയ സംഘടനകൾക്കോ ശാസ്ത്രപത്ര പ്രവർത്തക സംഘടനകൾക്കോ പേരുകൾ യുനെസ്കോയുടെ ദേശീയ കമ്മീഷനോട് ശുപാർശ ചെയ്യാവുന്നതാണ്. വ്യക്തികളിൽ നിന്നുമുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. യുനെസ്കോയുടെ ഡയറക്ടർ ജനറൽ നിയമിക്കുന്ന 4 അംഗ സമിതിയുടെ ശുപാർശ പരിഗണിച്ചാണ് ഡയറക്ടർ ജനറൽ വിജേതാവിനെ തിരഞ്ഞെടുക്കുക. ഈ 4 അംഗ ജഡ്ജിങ് സമിതിയിൽ 3 പേരെ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും ഭൂമിശാസ്ത്രതുല്യത പരിഗണിച്ചാണ് തിരഞ്ഞെടുക്കുക. നാലാമത്തെ ആളെ കലിംഗ ട്രസ്റ്റ് ശുപാർശ ചെയ്യുകയാണ് ചെയ്യുന്നതു. കലിംഗ പ്രൈസ് ലോക ശാസ്ത്രദിനാഘോഷസമയം ഒറ്റ സംഖ്യാ (ഉദാ-2003,2005)വർഷത്തിലാണ് സമ്മാനിക്കപ്പെടുന്നത്.ഇന്ത്യയിലെ ന്യൂദെൽഹിയിൽ വച്ച്, ഇരട്ട വർഷങ്ങളിലും വിതരണം നടത്തുന്നു. 20000 യു.എസ് ഡോളറും ഒരു യുനെസ്കോ ആൽബർട് ഐൻസ്റ്റീൻ വെള്ളിമെഡലുമാണ് സമ്മാനം. ജേതാവിന് 2001 ൽ കലിംഗ പ്രൈസിന്റെ അൻപതാം വാർഷികത്തിനോടനുബന്ധിച്ച് ഇന്ത്യ ഗവണ്മെന്റ്, രുചി രാം സാഹ്നി ചെയറും സമ്മാനിച്ചു വരുന്നു. രുചി രാം സാഹ്നി ചെയറിന്റെ ഉടമയെന്ന നിലയിൽ ജേതാവിന് ഇന്ത്യയിൽ ഇന്ത്യാ ഗവണ്മെന്റിന്റെ അതിഥിയെന്ന നിലയിൽ 2-4 വരെ ആഴ്ചകളോളം സഞ്ചരിക്കാൻ അനുവദിച്ചിരിക്കുന്നു. 2000 യു.എസ്.ഡോളർ ടോക്കണായും ഇതോടൊപ്പം നൽകുന്നുണ്ട്. ശാസ്ത്രപോഷണത്തിനായി നൽകപ്പെടുന്ന, കലിംഗ പ്രൈസ് നടത്തപ്പെടുന്നത് യുനെസ്കോയുടെ സയൻസ് അനാലിസിസ് അന്റ് പോളിസീസ് ഡിവിഷൻ ആണ് .

പശ്ചാത്തലം തിരുത്തുക

കലിംഗ പ്രൈസ് ഇതുവരെ ലഭിച്ചവർ തിരുത്തുക

 
യശ് പാൽ, 2009 ലെ സമ്മാനിതൻ

1950കളിൽ

വർഷം സമ്മാനിതനായ വ്യക്തി രാജ്യം
1952 ലൂയിസ് ഡി ബ്രൊജീലെ ഫ്രാൻസ്
1953 ജൂലിയൻ ഹക്സിലി യൂ.കെ
1954 വാൾഡിമാർ കെമ്പ്ഫെർറ്റ് യു.എസ്.എ
1955 അഗുസ്തൊ പി സുന്യെർ വെനെസ്വേല
1956 ജോർജ് ഗാമോവ് യൂ.എസ്.എ
1957 ബെട്രാന്റ് റസ്സെൽ യൂ.കെ
1958 കാൾ വോൺ ഫ്രിഷ് ജർമനി
1959 ജീൻ റോസ്റ്റന്റ് ഫ്രാൻസ്

1960കളിൽ

വർഷം സമ്മനിതനായ വ്യക്തി രാജ്യം
1960 റിച്ചീ കേൽഡർ യൂ.കെ
1961 ആർദർ സീ ക്ലാർക്ക് യൂ.കെ
1962 ജെരാർഡ് പൈൽ യൂ.എസ്.എ
1963 ജഗ്ജിത് സിങ്(എഴുത്തുകാരൻ) ഇന്ത്യ
1964 വാറെൻ വീവർ യൂ.കെ
1965 യൂജീൻ റാബിനോവിച്ച് യൂ.എസ്.എ
1966 പോൾ കൊവ്ഡെർക്ക് ഫ്രാൻസ്
1967 ഫ്രെഡ് ഹൊയ് ലെ യൂ.കെ
1968 ഗാവിൻ ഡി ബീയർ യൂ.കെ
1969 കോൺ റാഡ് ലോറെൻസ് ഓസ്ട്രിയ

1970കളിൽ

വർഷം സമ്മാനിതനായ വ്യക്തി രാജ്യം
1970 മാർഗരെറ്റ് മീഡ് യൂ.എസ്.എ
1971 പിയറീ ഓഗൈർ ഫ്രാൻസ്
1972 ഫിലിപ് എച്ച്. ആബെൽസൺ യൂ.എസ്.എ
1972 ലൂവിസ് എസ്ട്രാഡ മാർടിനിസ് ഇന്ത്യ
1973 അവാർഡ് നൽകിയില്ല ----
1974 José Reis ബ്രസീൽ
1974 ലൂവിസ് എസ്ട്രാഡ മാർടിനിസ് മെക്സിക്കോ
1975 അവാർഡ് നൽകിയില്ല ----
1976 ജോർജ് പോർട്ടർr യൂ.കെ
1976 അലെക്സാൻഡെർ ഒപ്പാരിൻ റഷ്യ
1977 ഫെർനാൻഡ് സെഗുവിൻ കാനഡ
1978 ഹോഇമാർ വോൺ ഡിറ്റ്ഫുർത്ത് ജർമനി
1979 സെർഗീ കപിറ്റ്സാ റഷ്യ

1980കളിൽ

വർഷം സമ്മാനിതനായ വ്യക്തി രാജ്യം
1980 അരിസ്റ്റൈഡിസ് ബാസ്റ്റിഡാസ് വെനെസ്വേല
1981 ഡേവിഡ് അറ്റെൻബറോ യൂ.കെ
1982 ഓസ്വാൾഡോ ഫ്രോട്ട-പെസ്സോവ ബ്രസീൽ
1983 അബ്ദുല്ല-അൽ-മുതി ഷറഫുദ്ദീൻ ബംഗ്ലാദേശ്
1984 യിവെസ് കോപ്പെൻസ് ഫ്രാൻസ്
1984 ഇഗോർ പെറ്റ്ർ യാനോവ് റഷ്യ
1985 പീറ്റെർ മെഡാവാർ യൂ.കെ
1986 നിക്കൊലായ് ജി. ബാസോവ് റഷ്യ
1986 ഡേവിഡ് സുസുക്കി കാനഡ
1987 മാർകെൽ റോചെ വെനെസ്വേല
1988 ബുജോർൺ കുർടെൻ ഫിൻലാൻഡ്
1989 സാദ് അഹ്മെദ് ഷബാൻ ഈജിപ്റ്റ്

1990കളിൽ

വർഷം സമ്മാനിതനായ വ്യക്തി രാജ്യം
1990 മിസ്ബാഹ്-ഉദ്-ദിൻ ഷാമി പാകിസ്താൻ
1991 റാഡുഇഫ്റ്റിമോവിൿ റൊമാനിയ
1992 യോർഗെ ഫ്ലോറെസ് വാൽഡേസ് മെക്സിക്കോ
1992 പീറ്റെർ ഒക്കെബുക്കോല നൈജീരിയ
1993 പൈറൊ അൻ ജേല ഇറ്റലി
1994 നിക്കൊലായ് ദ്രൊസ്ദോവ് റഷ്യ
1995 ജൂലിയേറ്റ ഫിഏറൊ ഗോസ്സ്മൻ മെക്സിക്കോ
1996 ജയന്ത് വീ. നാർലിക്കർ ഇന്ത്യ
1996 യെറി ഗ്രൈഗാർ ചെക്ക് റിപ്പബ്ലിക്
1997 ദൊരൈരാജൻ ബാലസുബ്രഹ്മണ്യൻ ഇന്ത്യ
1998 റെജീന പാസ് ലോപെസ് ഫിലിപ്പൈൻസ്
1998 എന്നിയോ കാൻഡോത്തിi ബ്രസീൽ
1999 മറിയാൻ അഡ്ഡി ഘാന
1999 എമിൽ ഗബ്രിയേലിയൻ അർമീനിയ

2000ങ്ങളിൽ

വർഷം സമ്മാനിതനായ വ്യക്തി രാജ്യം
2000 ഏൺസ്റ്റ് ഡബ്ലിയു ഹാംബെർഗെർ ബ്രസീൽ
2001 സ്റ്റെഫാനൊ ഫന്റോണി ഇറ്റലി
2002 മറിസേല സാൽവാ റ്റയേറാ വെനെസ്വേല
2003 പർവേസ് ഹൂഡ്ഭോയ് പാകിസ്താൻ
2004 ജീൻ ഒഡൗസി ഫ്രാൻസ്
2005 ജെറ്റെർ ബെർതൊലെറ്റി ബ്രസീൽ
2006-2008 യുനെസ്കൊയുടെ നിയമങ്ങളിൽ മാറ്റം
വന്നതിനാൽ അവാർഡ് കൊടുത്തില്ല.
---
2009 ത്രിൻഹ് ക്സ്വാൻ ത്വാൻ യു.എസ്.എ-വിയറ്റ്നാം
2009 യശ് പാൽ ഇന്ത്യ
2010 ഗോകുലാനന്ദ മഹാപത്ര ഇന്ത്യ
2011 റെനെ റൗൾ ഡ്രക്കെർ കൊലീൻ മെക്സിക്കോ
2012 -- ---

സ്ഥിതിവിവരണക്കണക്ക് തിരുത്തുക

ഈ അവാർഡ് 22 രാജ്യങ്ങളിൽ നിന്നുമുള്ള 65 പേർക്കു നൽകി:

  1. യൂ.കെ - 10 പ്രാവശ്യം
  2. യു.എസ്.എ - 9 പ്രാവശ്യം
  3. ഫ്രാൻസ് - 6 പ്രാവശ്യം
  4. റഷ്യ, ഇന്ത്യ, ബ്രസീൽ - 5 പ്രാവശ്യം
  5. വെനെസ്വേല -4 പ്രാവശ്യം
  6. മെക്സിക്കോ - 4 പ്രാവശ്യം
  7. പകിസ്ഥാൻ,ജർമനി,ഇറ്റലി,കാനഡ - 2 പ്രാവശ്യം
  8. ഓസ്ട്രിയ,ബംഗ്ലാദേശ്,ഫിൻലാൻഡ്,ഈജിപ്റ്റ്,റൊമാനിയ,നൈജീരിയ,ചെക്ക് റിപ്പബ്ലിക്ക്,ഫിലിപ്പൈൻസ്,ഘാന,അർമീനിയ,വിയറ്റ്നാം - 1 പ്രാവശ്യം.

ഇവയും നോക്കുക തിരുത്തുക

റഫറൻസ് തിരുത്തുക

  1. "Kalinga Foundation Trust". kalingafoundationtrust.com. Retrieved August 28, 2010.

പുറംകണ്ണി തിരുത്തുക

"https://ml.wikipedia.org/w/index.php?title=കലിംഗ_പ്രൈസ്&oldid=2370119" എന്ന താളിൽനിന്ന് ശേഖരിച്ചത്