ജോർജ് കുര്യൻ
കേരളത്തിൽ നിന്നുള്ള ഒരു ഭാരതീയ ജനതാ പാർട്ടി രാഷ്ട്രീയക്കാരനും അഭിഭാഷകനുമാണ് ജോർജ് കുര്യൻ. നിലവിൽ 2024 ജൂൺ 9 മുതൽ മൂന്നാം മോദി മന്ത്രിസഭയിലെ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ സഹമന്ത്രിയായി തുടരുന്നു 1980-ൽ പാർട്ടി രൂപീകരിച്ചതുമുതൽ ബി.ജെ.പി അംഗമാണ്. സുപ്രീം കോടതി അഭിഭാഷകനായിരുന്നു. മുമ്പ്, ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായും അന്നത്തെ റെയിൽവേ സഹമന്ത്രി ഒ. രാജഗോപാലിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയിരുന്നു.[1][2]
ജോർജ് കുര്യൻ | |
---|---|
കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, വകുപ്പ് സഹ മന്ത്രി | |
Incumbent | |
ഓഫീസിൽ 11 ജൂൺ 2024 | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
മന്ത്രി | ലലൻ സിങ് |
മുൻഗാമി | എൽ. മുരുഗൻ |
കേന്ദ്ര നൂനപക്ഷകാര്യ വകുപ്പ് സഹ മന്ത്രി | |
Incumbent | |
ഓഫീസിൽ 11 ജൂൺ 2024 | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
മന്ത്രി | കിരൺ റീജിജു |
മുൻഗാമി | ജോൺ ബർല |
രാജ്യസഭാംഗം | |
ഓഫീസിൽ 2024 ഓഗസ്റ്റ് 27 - തുടരുന്നു | |
മണ്ഡലം | മധ്യപ്രദേശ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1 ജനുവരി 1960 |
രാഷ്ട്രീയ കക്ഷി | ബിജെപി |
പങ്കാളി | ഒ. ടി. അന്നമ്മ |
കുട്ടികൾ | 2 |
ആദ്യകാല ജീവിതം
തിരുത്തുകകുര്യന്റെയും അന്നമ്മയുടെയും അഞ്ച് മക്കളിൽ ഇളയവനായി 1960 ൽ ജോർജ് ജനിച്ചു. ഏറ്റുമാനൂർ നമ്പ്യാകുളം സ്വദേശിയാണ് അദ്ദേഹം. കോട്ടയം ജില്ലയിൽ ആയിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.[3] സിറോ മലബാർ കത്തോലിക്കാ സഭ അംഗമായ ഒരു ക്രിസ്ത്യാനിയാണ് അദ്ദേഹം.[4] കുര്യൻ എൽഎൽബി ബിരുദധാരിയും മാസ്റ്റർ ഓഫ് ആർട്സിൽ ബിരുദാനന്തര ബിരുദധാരിയുമാണ്.[5] അദ്ദേഹം ഇന്ത്യൻ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു.[3]
രാഷ്ട്രീയ ജീവിതം
തിരുത്തുക1980 ൽ ഭാരതീയ ജനതാ പാർട്ടി (BJP) രൂപീകരിച്ചത് മുതൽ ജോർജ് അതിലെ അംഗമാണ്. ബിജെപി ദേശീയ നിർവാഹക സമിതി അംഗത്വം, ഭാരതീയ യുവമോർച്ചയുടെ ദേശീയ ഉപാധ്യക്ഷൻ തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ച ആദ്യ മലയാളിയാണ് അദ്ദേഹം. മുൻ റെയിൽവേ സഹമന്ത്രി ഒ.രാജഗോപാലിൻ്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്‌ഡി) ആയും ജോർജ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ബിജെപി കോർ കമ്മിറ്റി അംഗവും ബിജെപി കേരള ഘടകം വൈസ് പ്രസിഡൻ്റുമായി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശന വേളയിൽ അദ്ദേഹത്തിൻ്റെ പരിഭാഷകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.[5]
2024 ജൂൺ 9 ന് അദ്ദേഹം മൂന്നാമത്തെ മോദി മന്ത്രിസഭയിൽ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയം
തിരുത്തുക2016ൽ ജോർജ് കുര്യൻ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ അന്നത്തെ കേരള മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു പരാജയപ്പെട്ടു.
വ്യക്തിജീവിതം
തിരുത്തുകഇന്ത്യൻ ആർമിയിൽ നിന്നും നഴ്സിംഗ് ഓഫീസറായി വിരമിച്ച ഒ. ടി. അന്നമ്മയാണ് അദ്ദേഹത്തിന്റെ ഭാര്യ.[5] അവർക്ക് രണ്ട് കുട്ടികളുണ്ട്.
ഇതും കാണുക
തിരുത്തുക- മൂന്നാം മോദി മന്ത്രിസഭ
അവലംബം
തിരുത്തുക- ↑ Philip, Shaju (10 June 2024). "BJP's Christian face in Kerala: Who is George Kurian, second minister from the state in Modi govt?". The Indian Express. Retrieved 10 June 2024.
- ↑ M, Arun (9 June 2024). "Who is George Kurian, Kerala's second minister in the new NDA government?". The New Indian Express. Retrieved 10 June 2024.
- ↑ 3.0 3.1 The Times of India (9 June 2024). "George Kurian: Sangh's rare Christian footsoldier becomes Modi's mantri". Archived from the original on 9 June 2024. Retrieved 9 June 2024.
- ↑ Philip, Shaju (10 June 2024). "BJP's Christian face in Kerala: Who is George Kurian, second minister from the state in Modi govt?". The Indian Express. Retrieved 10 June 2024.
- ↑ 5.0 5.1 5.2 Who is George Kurian, Kerala's second minister in the new NDA government?