ഏഴാം കേരള നിയമസഭയിലെ ഏറ്റുമാനൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച അംഗമാണ് ഇ.ജെ. ലൂക്കോസ് (25 ജനുവരി 1933 -12 മാർച്ച് 2012).[1] ക്‌നാനായ കത്തോലിക്കാ കോൺഗ്രസിന്റെ മുൻ പ്രസിഡന്റ്, കേരളാ കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ, കോട്ടയം ജില്ലാ പ്രസിഡന്റ്, ഉഴവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. എം.ജി സർവകലാശാല സിൻഡിക്കേറ്റംഗം, ഹൈസ്‌കൂൾ സിലബസ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഇ.ജെ. ലൂക്കോസ്

ജീവിതരേഖ തിരുത്തുക

ഇ.എം ജോസഫിന്റെയും ഏലി ജോസഫിന്റെയും മകനായി 1933 ജനുവരി 25ന് ഉഴവൂരിൽ ജനിച്ചു. ഉഴവൂർ ഒ.എൽ.എൽ. ഹൈസ്‌ക്കൂളിൽ നിന്നും ഹെഡ്മാസ്റ്ററായാണ് ഔദ്യോഗിക ജീവിത്തിൽ നിന്ന് വിരമിച്ചത്. ഭാര്യ: ലീലാമ്മ. മക്കൾ: ലലിത്, സെനിത്, അനിത്, സ്റ്റീഫൻ

അവലംബം തിരുത്തുക

  1. http://www.niyamasabha.org/codes/mem_1_7.htm
"https://ml.wikipedia.org/w/index.php?title=ഇ.ജെ._ലൂക്കോസ്&oldid=2342422" എന്ന താളിൽനിന്ന് ശേഖരിച്ചത്