ഇന്ത്യയിൽ ആദ്യമായി റബർ കൃഷിയും കേരളത്തിൽ ആദ്യമായി ഏലം കൃഷിയും ശാസ്ത്രിയമായി ആരംഭിച്ചതു വഴി തോട്ടം മേഖലയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയ ഐറിഷുകാരനാണ് ജോൺ ജോസഫ് മർഫി എന്ന ജെ.ജെ.മർഫി.

ജീവിതരേഖതിരുത്തുക

ബാങ്ക് ഓഫ് അയർലണ്ടിന്റെ പൂർവ രൂപമായിരുന്ന ഹൈബെനിയൻ ബാങ്കിന്റെ ചെയർമാനും കപ്പൽ കമ്പനി ഉടമയും ആയിരുന്ന ജോൺ മർഫിയുടെയും ആൻ ബ്രിയാന്റെയും ആറു മക്കളിൽ ഇളയ ആളായി 1872 ൽ അയർലണ്ടിലാണ് മർഫി ജനിച്ചത്.1892 ൽ ട്രിനിറ്റി കോളേജിൽ ബിരുദ പഠനം.1893 ൽ സിലോണിലെ ഒരു തേയില കമ്പനിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച മർഫി 1897 ൽ ഇന്ത്യയിൽ എത്തി.1957 മെയ് 9 ന് നാഗർകോവിലെ സ്വകാര്യാസ്പത്രിയിൽ വച്ച് അന്തരിച്ച മർഫി ഏന്തയാർ സെൻറ് ജോസഫ്സ് പള്ളിയുടെ ഉടമസ്ഥതയിലുള്ള കൂട്ടിക്കലിലെ മുതുമല സെമിത്തേരിയിൽ അന്ത്യ വിശ്രമം കൊള്ളുന്നു. ഈ സ്ഥലം ഇപ്പോൾ മർഫ് മൌണ്ട് എന്നറിയപ്പെടുന്നു.[1]

സംഭാവനകൾതിരുത്തുക

പാമ്പാടും പാറയിൽ ഇന്ത്യയിൽ ആദ്യമായി ഏലത്തെ പ്ലാന്റെഷൻ രീതിയിലാക്കി കൃഷി ചെയ്തത് ജെ.ജെ മർഫിയാണ്. മലേഷ്യയിൽ നിന്നും സിലോണിൽ നിന്നും വിത്തുകൾ കൊണ്ടുവന്ന് പൂഞ്ഞാർ രാജാവിൽ നിന്നും പാട്ടമായി വാങ്ങിയ കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിന് അടുത്തുള്ള ഏന്തയാറിലെ 2000 ഏക്കർ വനഭൂമിയിലാണ് കേരളത്തിൽ ആദ്യമായി റബ്ബർ കൃഷിക്ക് മർഫി ആരംഭം കുറിച്ചത്. കുരുമുളകും വിജയകരമായി മർഫി കൃഷി ചെയ്യുകയുണ്ടായി.എന്തയാറിലെ തേയിലഫാക്ടറിയും സെന്റ് ജോസഫ് പള്ളിയും മുണ്ടക്കയത്തെ സെന്റ് മേരീസ് പള്ളിയും ജെ.ജെ മർഫിയുടെ സംഭാവനയാണ്. മുണ്ടക്കയത്ത് ഒരു റബ്ബർ റിസേർച്ച് സെന്റെർ (മൈക്കോളജി) 1907 ൽ അദ്ദേഹം ആരംഭിക്കുകയുണ്ടായി. എല്ലാ തൊഴിലാളി ഭവനങ്ങളിലും പൈപ്പ് വഴി കുടിവെള്ള വിതരണവും ഡ്രൈയിനേജ് സംവിധാനവും മർഫി നടപ്പിലാക്കുകയുണ്ടായി.

ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തുള്ള മർഫി കായികരംഗത്തും ഉത്സുകനായിരുന്നു.1927 ലും 1929 ലും ഇംഗ്ലണ്ടിൽ നടന്ന കുതിരയോട്ട മത്സരങ്ങളിൽ അദ്ദേഹം പങ്കാളിയായിരുന്നു.

ബഹുമതികൾതിരുത്തുക

മർഫിയുടെ ഓർമ്മക്കായി എന്തയാറിലെ സ്‌കൂളിന് ജെ.ജെ.മർഫി സ്‌കൂൾ എന്ന് നാമകരണം ചെയ്തിട്ടുണ്ട്.

അവലംബംതിരുത്തുക

  1. "പരാജയത്തിൽ നിന്നു പാഠം പഠിച്ച് വിജയം നേടിയ മർഫി സായിപ്പിന് ഇന്ന് 144-ാം പിറന്നാൾ".
"https://ml.wikipedia.org/w/index.php?title=ജോൺ_ജോസഫ്‌_മർഫി&oldid=3432865" എന്ന താളിൽനിന്ന് ശേഖരിച്ചത്