ജോസഫ് ബാപ്റ്റിസ്റ്റ ഗാർഡൻസ്
ദക്ഷിണ മുംബൈയിലെ മസ്ഗാവിൽ 1.5 ഏക്കർ (0.6 ഹെക്ടർ) സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പാർക്ക് ആണ് ജോസഫ് ബാപ്റ്റിസ്റ്റ ഗാർഡൻസ്[1]. മസഗാവ് ഗാർഡൻസ് എന്നും ഇത് അറിയപ്പെടുന്നു.
ജോസഫ് ബാപ്റ്റിസ്റ്റ ഗാർഡൻസ് | |
---|---|
സ്ഥാനം | മസഗാവ്, മുംബൈ |
Coordinates | 18°57′56″N 72°50′34″E / 18.965633°N 72.842703°E |
Area | 1.5 ഏക്കർ (0.6 ഹെ) |
Created | 1884 |
Operated by | ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ |
സ്ഥാനം
തിരുത്തുകഡോക്ക്യാർഡ് റോഡ് റെയിൽവേ സ്റ്റേഷനു പിന്നിൽ ഭണ്ഡാർവാഡ മലയിലാണ് ഈ പാർക്കിന്റെ സ്ഥാനം. സമുദ്രനിരപ്പിൽ നിന്നും 32 മീറ്റർ (105 അടി) ഉയരത്തിലാണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. മുംബൈ ഹാർബറിന്റെയും തെക്കൻ ബിസിനസ് ഡിസ്ട്രിക്റ്റിന്റെയും വിശാലമായ ഒരു വീക്ഷണം ഇവിടെ നിന്നും ലഭ്യമാണ്.
പേരിനു പിന്നിൽ
തിരുത്തുക1880-1884 കാലഘട്ടത്തിൽ 1.5 ഏക്കർ (0.6 ഹെക്ടർ) ജല സംഭരണിയുടെ മുകളിൽ ഈ പൊതു ഉദ്യാനം നിർമിച്ച ബോംബെയുടെ മുനിസിപ്പൽ കമ്മീഷണർ ജോൺ ഹേയ് ഗ്രാൻഡിന്റെ പേരിലായിരുന്നു ആയിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. എന്നാൽ 1947 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം, സ്വാതന്ത്ര്യസമര സേനാനിയായ ജോസഫ് ബാപ്റ്റിസ്റ്റയുടെ പേരിലാണ് ഈ ഉദ്യാനം അറിയപ്പെടുന്നത്.
ചരിത്രം
തിരുത്തുകബ്രിട്ടീഷുകാർ 1660-ൽ ബോംബെയിൽ എത്തിയ ശേഷം അവർ ഭണ്ഡാർവാഡ ഹിൽ എന്ന ഒരു ബസാൾട്ട് പാറക്കെട്ട് ഒരു കോട്ട നിർമ്മിക്കുവാൻ തെരഞ്ഞെടുത്തു. 1680 ൽ ഇവിടെ മസഗാവ് കോട്ട നിർമ്മിക്കപ്പെട്ടു. മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ കല്പനപ്രകാരം സിദ്ദി ഭരണാധികാരിയായിരുന്ന യാകുത് ഖാൻ ഈ കോട്ട നശിപ്പിക്കുകയും ചെയ്തു [2]. 1884 ൽ നഗരത്തിലെ കുടിവെള്ളക്കുറവ് പരിഹരിക്കാനായി നിരവധി മലകൾ ജലസംഭരണ ടാങ്കുകളായി ഉപയോഗിക്കപ്പെട്ടു. വിഹാർ തടാകത്തിൽ നിന്നും വെള്ളം ഭണ്ഡാർവാഡ മലനിരകളിലേക്ക് കൊണ്ടുവന്നശേഷം, പിന്നീട് അത് നഗരത്തിന് വിതരണം ചെയ്തു. അതിന്മേൽ ജോൺ ഹേയ് ഗ്രാൻറ് പാർക്ക് നിർമ്മിക്കപ്പെട്ടു. 1925 ൽ സംഭരണശേഷി 20,000,000 ഇംപീരിയൽ ഗാലൻ (90,900,000 എൽ) ആക്കി വർദ്ധിപ്പിച്ചു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Garden job fails, contractors told to show cause". Times of India. Times Group. 30 August 2008. Retrieved 12 October 2008.
- ↑ Nandgaonkar, Satish (22 March 2003). "Mazgaon fort was blown to pieces – 313 years ago". Indian Express. Express Group. Archived from the original on 12 April 2003. Retrieved 20 September 2008.
ചിത്രശാല
തിരുത്തുക-
കളിസ്ഥലവും വ്യായാമ ഉപകരണങ്ങളും
-
പുൽത്തകിടി
-
ഈഫൽ ടവറിന്റെ മാതൃക
-
സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ മാതൃക
-
ഗാർഡനിലേക്കുള്ള കവാടം