മലബാർ ഹിൽ
മുംബൈ നഗരത്തിന്റെ ഭാഗമായ ഒരുയർന്ന പ്രദേശമാണ് മലബാർ ഹിൽ. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക ബംഗ്ലാവ് ഇവിടെ സ്ഥിതി ചെയ്യുന്നു. അതിസമ്പന്നരുടേയും പ്രമുഖരുടെയും വാസസ്ഥലമായാണ് മലബാർ ഹിൽസ് പൊതുവേ അറിയപ്പെടുന്നത്. ഗോദ്റെജ്, ജിൻഡാൽ, ബിർള തുടങ്ങിയ വ്യവസായപ്രമുഖർ മലബാർ ഹിൽ നിവാസികളാണ്. മുംബൈയിലെ പ്രശസ്തമായ ഹാങ്ങിങ്ങ് ഗാർഡൻ (തൂങ്ങുന്ന പൂന്തോട്ടം) ഇവിടെയാണ്.
മലബാർ ഹിൽ | |
---|---|
Neighbourhood | |
മലബാർ ഹിൽ, 1850-കളിൽ എടുത്ത ചിത്രം | |
Coordinates: 18°57′00″N 72°47′42″E / 18.95°N 72.795°E | |
Country | ഇന്ത്യ |
State | മഹാരാഷ്ട്ര |
Metro | മുംബൈ |
• Official | മറാഠി |
സമയമേഖല | UTC+5:30 (IST) |
PIN | 400006[1] |
ഏരിയ കോഡ് | 022 |
വാഹന റെജിസ്ട്രേഷൻ | MH 01 |
Civic agency | ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ |
ചരിത്രം
തിരുത്തുകകേരളത്തിലെ വടക്കൻ മലബാറിൽ നിന്നുള്ള കേയി കുടുംബത്തിന്റെ സ്വന്തമായിരുന്നു ഈ പ്രദേശം എന്നൊരു അഭിപ്രായമുണ്ട്[2]. പോർച്ചുഗീസുകാരുമായി നേരിട്ട് വ്യാപാരബന്ധമുണ്ടായിരുന്നു ഈ കുടുംബത്തിന് പിൽക്കാലത്ത് ഇത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായി. ഇവിടെയുള്ള പ്രശസ്തമായ വാൾകേശ്വർ ക്ഷേത്രം സിൽഹാരാ രാജവംശം പണികഴിപ്പിച്ചതാണ്. യഥാർത്ഥക്ഷേത്രം പോർച്ചുഗീസുകാർ തകർക്കുകയുണ്ടായി. 1715-ൽ ഇത് പുനസ്ഥാപിക്കപ്പെട്ടു.[3]. 1819-27 കാലഘട്ടത്തിൽ ബോംബേ ഗവർണ്ണർ ആയുരുന്ന മോൺസ്റ്റുവാർട്ട് എൽഫിൻസ്റ്റൺ ആണ് ഇവിടത്തെ ആദ്യ ബംഗ്ലാവ് പണിതീർത്തത്. പിന്നാലെ പല പ്രമുഖരും ഇവിടെ വസതികൾ തീർക്കുകയായിരുന്നു.
ചിത്രശാല
തിരുത്തുക-
മലബാർ പോയന്റ്, 1865
-
ഹാംഗിങ്ങ് ഗാർഡൻ, 1905
-
പ്രിയദർശിനി പാർക്ക്
-
മലബാർ ഹില്ലിന്റെ ആകാശദൃശ്യം
അവലംബം
തിരുത്തുക- ↑ "Pin code : Malabar Hill, Mumbai". pincode.org.in. Retrieved 10 February 2015.
- ↑ https://www.mumbai.org.uk/malabar-hill.html
- ↑ British Library