ജോസഫ് ബാപ്റ്റിസ്റ്റ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ഹോം റൂൾ പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനായിരുന്നു ജോസഫ് ബാപ്റ്റിസ്റ്റ (17 മാർച്ച് 1864 - 1930). ബാലഗംഗാധര തിലകന്റെ അടുത്ത അനുയായിയായിരുന്ന ഇദ്ദേഹമാണ് "സ്വരാജ്യം എന്റെ ജന്മാവകാശമാണ്, അത് ഞാൻ നേടുക തന്നെ ചെയ്യും" എന്ന മുദ്രാവാക്യത്തിന്റെ സ്രഷ്ടാവ് [1][2]. 1925 ൽ ബോംബെയിലെ മേയറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. "അമ്മാവൻ" എന്ന അർത്ഥത്തിൽ “കാക്കാ” എന്ന് വിളിപ്പേരിൽ അദ്ദേഹം അറിയപ്പെട്ടു.

Joseph Baptista
ബോംബെയിലെ മേയർ
ഓഫീസിൽ
1925–1926
വ്യക്തിഗത വിവരങ്ങൾ
ജനനം(1864-03-17)17 മാർച്ച് 1864
മാതർപക്കാടി, മസഗാവ്, ബോംബെ
മരണം18 സെപ്റ്റംബർ 1930 (aged 66)
ബോംബെ
അന്ത്യവിശ്രമംശിവ്രി സെമിത്തേരി
പൗരത്വംഇന്ത്യൻ
ദേശീയതIndian
മാതാപിതാക്കൾജോൺ ബാപ്റ്റിസ്റ്റ
വസതിബോംബെ
വിദ്യാഭ്യാസംബാരിസ്റ്റർ
അൽമ മേറ്റർബോംബെ സർവ്വകലാശാല
കേംബ്രിഡ്ജ് സർവ്വകലാശാല
ജോലിവനംവകുപ്പിൽ എൻജിനീയർ
അറിയപ്പെടുന്നത്ബോംബെയിലെ മേയർ
വെബ്‌വിലാസംkakabaptista.com[പ്രവർത്തിക്കാത്ത കണ്ണി]

ആദ്യകാലജീവിതം

തിരുത്തുക

1864 മാർച്ച് 17-ന് ബോംബെയിലെ മസ്ഗാവിലെ മാതർപക്കാടിയിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ജോൺ ബാപ്റ്റിസ്റ്റ വസായ്ക്ക് സമീപമുള്ള ഉട്ടാൻ എന്ന സ്ഥലത്ത് നിന്നുള്ളയാളാണ്. പതിനാറാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും ഇടക്ക് പോർച്ചുഗീസ് ഭരണകാലത്ത് റോമൻ കത്തോലിക്കാ മതത്തിലേയ്ക്ക് പരിവർത്തിതപ്പെട്ടവരായിരുന്നു ഇവരുടെ പൂർവ്വികർ. മുംബൈയിലെ സെന്റ് മേരീസ് സ്കൂളിൽ ആയിരുന്നു. ആദ്യകാല വിദ്യാഭ്യാസം. പിന്നീട് പൂനെയിലെ എഞ്ചിനീയറിംഗ് കോളേജിൽ ചേർന്നു. അതിനുശേഷം കേംബ്രിഡ്ജിലെ ഫിറ്റ്സ്വില്ലിം കോളേജിൽ നിന്നും രാഷ്ട്രീയ ശാസ്ത്രത്തിൽ ബി.എ. ബിരുദം നേടി. ഇക്കാലത്താണ് അദ്ദേഹം ബാല ഗംഗാധര തിലകനെ കണ്ടുമുട്ടുന്നത്.

രാഷ്ട്രീയത്തിൽ

തിരുത്തുക

1901 ൽ ബാപ്റ്റിസ്റ്റ, ബോംബെ മുനിസിപ്പൽ കോർപ്പറേഷനിൽ ചേർന്നു. ഐറിഷ് ഹോം റൂൾ പ്രസ്ഥാനത്തിൽ സ്വാധീനിക്കപ്പെട്ട അദ്ദേഹം ഒരു ഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ചു. ബാപ്റ്റിസ്റ്റിന്റെ ആശയങ്ങൾ തിലകനെ സ്വാധീനിക്കുകയും ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു. ദേശീയവാദത്തിന് അനുകൂലവികാരങ്ങൾ ഉയർത്താൻ സമൂഹതലത്തിലുള്ള ഗണപതി ആഘോഷങ്ങൾ ആരംഭിക്കുന്നതിൽ തിലകനെ അദ്ദേഹം സഹായിച്ചു. തിലകന് നിയമോപദേഷ്ടാവ് കൂടിയായിരുന്നു ബാപ്റ്റിസ്റ്റ[3].1916-ൽ തിലകൻ, ആനി ബസന്റ് എന്നിവർ ചേർന്ന് ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ചപ്പോൾ ബാപ്റ്റിസ്റ്റ അതിന്റെ ബെൽഗാം ഘടകം തുറന്നു. പിന്നീട് ബാപ്റ്റിസ്റ്റ ബ്രിട്ടീഷ് സർക്കാരിന്റെ ഹോം റൂളിനെക്കുറിച്ചുള്ള കാഴ്ച്ചപ്പാടിനെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് ലോയ്ഡ് ജോർജ്ജുമായി കൂടിക്കാഴ്ച നടത്തി[4].

ബോംബെ ഹൈക്കോടതിയിലെ ഒരു ബാരിസ്റ്റർ കൂടിയായിരുന്നു ബാപ്റ്റിസ്റ്റ. വിനായക് ദാമോദർ സാവർക്കർ ആയിരുന്നു അദ്ദേഹത്തിന്റെ പ്രശസ്തരായ കക്ഷികളിൽ ഒരാൾ. മൗലികാവകാശങ്ങളുടെ അന്തസ്സ് ഉറപ്പാക്കുവാൻ സവർക്കർക്ക് തുറന്ന വിചാരണ നടത്തണമെന്ന് അദ്ദേഹം വാദിച്ചു.

1925 ൽ ബോംബെ മുനിസിപ്പൽ കോർപ്പറേഷന്റെ മേയറായി ബാപ്റ്റിസ്റ്റയെ തെരഞ്ഞെടുത്തു. ഈ പദവിയിൽ അദ്ദേഹം ഒരു വർഷത്തോളം തുടർന്നു.

 
ജോസഫ് ബാപ്റ്റിസ്റ്റ ഗാർഡൻസ് - പ്രവേശനകവാടം
 
പ്രതിമ ജോസഫ് ബാപ്റ്റിസ്റ്റ

1930 ൽ ബാപ്റ്റിസ്റ്റ മരണമടഞ്ഞു. അദ്ദേഹത്തെ ശിവ്‌രി ശ്മശാനത്തിൽ അടക്കം ചെയ്തു.ഡോക്ക്‌യാർഡ് റോഡ് സ്റ്റേഷനടുത്തുള്ള മസഗാവ് ഗാർഡൻസ് അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. 2008 ഒക്ടോബർ 12 ന് ശിവ്‌രി സെമിത്തേരിയിൽ അദ്ദേഹത്തിന്റെ ശവകുടീരം കൗൺസിലർ കപിൽ പാട്ടീലിന്റെ ഫണ്ട് ഉപയോഗിച്ച് പുനഃസ്ഥാപിച്ചു. ചടങ്ങിൽ ബോംബെ കത്തോലിക്ക സഭയും അധ്യാപക സംഘടനയായ ശിക്ഷക് ഭാരതിയും പങ്കെടുത്തു.

1999-ൽ ബാപ്റ്റിസ്റ്റയെക്കുറിച്ച് ജോസഫ് ബാപ്റ്റിസ്റ്റ: ദി ഫാതർ ഓഫ് ഹോം റൂൾ ഇൻ ഇന്ത്യ എന്ന പേരിൽ ഒരു പുസ്തകം പുറത്തിറങ്ങി. ഗ്രന്ഥകർത്താവ് കെ ആർ ശിർഷത് മുംബൈയിലെ ലാൽബാഗിൽ ഈ പുസ്തകം പ്രകാശനം ചെയ്തു. ആധുനിക യുവാക്കൾക്ക് ബാപ്റ്റിസ്റ്റ ഒരു മാതൃകയാണെന്ന് പുസ്തകത്തിൽ പറയുന്നു.

  1. "Kaka Baptista". East Indian Community. Archived from the original on 2014-10-19. Retrieved 12 October 2008.
  2. "When a Catholic gave India the slogan: "Freedom is my birthright"". www.livingfaith.in (in ഇംഗ്ലീഷ്). Retrieved 9 August 2018.
  3. Deshpande, Swati (22 December 2007). "77,000 judges needed to clear backlog: CJI". Times of India. Times Group. Archived from the original on 2012-10-21. Retrieved 12 October 2008.
  4. Turner, John (1990). Lloyd George's Secretariat. CUP Archive. p. 254. ISBN 978-0-521-22370-6.

കൂടുതൽ വായനക്ക്

തിരുത്തുക

Shirsat, Shirsat (1974). Kaka Joseph Baptista: Father of Home Rule Movement in India. Popular Prakashan. p. 179. Shirsat, K.R. Joseph Baptista: The Father of Home Rule in India. 1999. Shirsat, K.R. Speeches and Writings of Kaka Joseph Baptista on the Labour Movement of India. 2000.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജോസഫ്_ബാപ്റ്റിസ്റ്റ&oldid=3976989" എന്ന താളിൽനിന്ന് ശേഖരിച്ചത്