ജോസഫ് ഡൂവീൻ
ഇംഗ്ലണ്ടിലെ മിൽബാങ്കിൽ ആദ്യത്തെ ബാരണായിരുന്നു ജോസഫ് ഡൂവീൻ. ഇദ്ദേഹം ഏറ്റവും വലിയ ചിത്രശേഖരത്തിനുടമയായിരുന്നു. ഇംഗ്ലണ്ടിലേയും അമേരിക്കയിലേയും ചിത്രകലയെ പരമാവധി പ്രോത്സാഹിപ്പിച്ച ഒരു വ്യക്തിയാണിദ്ദേഹം. 1869 ഒക്ടോബർ 14-ന് ഹള്ളിൽ ജനിച്ചു.
ഏറ്റവും വലിയ ചിത്രശേഖരത്തിനുടമ
തിരുത്തുകമൂന്നു ദശകക്കാലം ലോകത്തിലെ ഏറ്റവും വലിയ ചിത്രശേഖരത്തിനുടമയായിരുന്നു. അമേരിക്കയിൽ നിന്നാണ് ഏറ്റവുമധികം ചിത്രങ്ങൾ ഇദ്ദേഹം ശേഖരിച്ചത്.
- ഫ്രാങ്കോയ് സ്ബോച്ചറുടെ റൂമ്സ് ഇൻറോക്കോക്കോ
- ഗിയോവന്നിബെല്ലിനിയുടെ ഫീസ്റ്റ് ഒഫ് ദ ഗോഡ്സ്
- തോമസ് ഗെയ് ൻസ് ബറോയുടെ ബ്ലൂബോയ്
തുടങ്ങിയ പ്രശസ്ത ചിത്രങ്ങൾ പലതും ഡുവീനിന്റെ ശേഖരത്തിലുണ്ടായിരുന്നു.
- ബെഞ്ചമിൻ അൾട്ട്മാൻ
- ആൻഡ്രൂമെലൺ
- സാമുവൽ ക്രെസ്
- ജോസഫ് വൈഡനർ
മുതലായ പ്രമുഖർ ഡൂവീനിന്റെ ചിത്രശേഖരവുമായി ബന്ധപ്പെട്ട് ഇടപാടുകൾ നടത്തിയിരുന്നു.
ഒരു കലാസംരക്ഷകൻ
തിരുത്തുകഒരു കലാസംരക്ഷകനെന്ന നിലയ്ക്ക് ഡൂവീൻ ബ്രിട്ടിഷ് മ്യൂസീയങ്ങൾക്ക് അനേകം ചിത്രങ്ങൾ സംഭാവനയായി നൽകി. ഇതിനുപുറമേ മ്യൂസിയങ്ങൾക്കും ചിത്രകാരന്മാർക്കും സാമ്പത്തിക സഹായവും നൽകുകയുണ്ടായി. ലണ്ടൻ സർവകലാശാലയിൽ ഹിസ്റ്ററി ഒഫ് ആർട്ടിന് ഒരു ചെയർ രൂപീകരിക്കുവാനും നടപടികൾ സ്വീകരിച്ചു. 1939 മേയ് 25-ന് ലണ്ടനിൽ അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://melbourneblogger.blogspot.in/2009/05/joseph-duveen-art-dealer-extraordinaire.html
- http://www.infoplease.com/encyclopedia/people/duveen-joseph-1st-baron-duveen-millbank.html Archived 2013-01-31 at the Wayback Machine.
- http://www.amazon.co.uk/duveen-joseph-Books/s?ie=UTF8&page=1&rh=n%3A266239%2Ck%3ADuveen\c%20Joseph%20Duveen\c
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡൂവീൻ, ജോസഫ് (1869 - 1939) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |