പത്രപ്രവർത്തകൻ, യുക്തിവാദി, ഗ്രന്ഥകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ജോസഫ് ഇടമറുക് (ആംഗലേയം: Joseph Idamaruku) (ജ. സെപ്റ്റംബർ 7, 1934 - മ. 29 ജൂൺ 2006) ഇദ്ദേഹം ഇടമറുക് എന്ന പേരിൽ പൊതുവേ അറിയപ്പെടുന്നു. കോട്ടയം, ദില്ലി എന്നിവിടങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനകേന്ദ്രങ്ങൾ.

ജോസഫ് ഇടമറുക്
ജനനം(1934-09-07)സെപ്റ്റംബർ 7, 1934
India
മരണംജൂൺ 29, 2006(2006-06-29) (പ്രായം 71)[1]
തൊഴിൽJournalist, author, activist
സംഘടന(കൾ)Indian Rationalist Association
പുരസ്കാരങ്ങൾKerala Sahitya Akademi Award for Autobiography

ആദ്യകാല ജീവിതം

തിരുത്തുക

കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള ഒരു യാഥാസ്തിക കത്തോലിക്കാ കുടുംബത്തിൽ 1934-ൽ ജനിച്ചു. പിന്നീട് ആ കുടുംബം യാക്കോബായ സഭയിലേക്ക് മാറി. ചെറുപ്പത്തിലേ സുവിശേഷ പ്രസംഗകനും മതാദ്ധ്യാപകനും ആയിരുന്ന അദ്ദേഹം പത്തൊമ്പതാമത്തെ വയസിൽ ‘ക്രിസ്തു ഒരു മനുഷ്യൻ‘ എന്ന പുസ്തകം എഴുതിയതിനെത്തുടർന്ന് സഭയിൽ നിന്ന് പുറത്താക്കപ്പെട്ടു. ഈഴവ സമുദായത്തിൽ ജനിച്ച സോളിയെ 1954-ൽ വിവാഹം കഴിച്ചതോടുകൂടി ബന്ധുക്കളും മറ്റും അദ്ദേഹത്തെ വീട്ടിൽ നിന്നും പുറത്താക്കി. തൊടുപുഴയിൽ നിന്നും ‘ഇസ്ക്ര’ (തീപ്പൊരി) എന്ന മാസിക ഇക്കാലയളവിൽ പുറത്തിറക്കി.

രാഷ്ട്രീയ പ്രവർത്തനം

തിരുത്തുക

മാർക്സിയൻ ആശയങ്ങളിൽ ആകൃഷ്ടനായി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് റെവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ചേർന്നു പ്രവർത്തിച്ചു. റെവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായും കേന്ദ്രകമ്മിറ്റിയംഗമായും പ്രവർത്തിച്ചിരുന്നു. മലനാട് കർഷക യൂണിയൻ സെക്രട്ടറിയുമായിരുന്നു. 1955-ൽ രാഷ്ട്രീയജീവിതം അവസാനിപ്പിച്ചു.

പത്രപ്രവർത്തനം

തിരുത്തുക

1957 മുതൽ 1970 വരെ മനോരമ വാർഷിക പുസ്തകത്തിന്റെ (ആംഗലേയം: Manorama year book) പത്രാധിപരായിരുന്നു. വിളംബരം, തേരാളി, യുക്തി എന്നീ യുക്തിവാദ മാസികളിൽ സജീവമായി പ്രവർത്തിച്ചു. തേരാളി മാസിക, പുത്രനായ സനൽ ഇടമറുകിന്റെ പത്രാധിപത്യത്തിൽ ഇപ്പോൾ ദില്ലിയിൽ നിന്നും പ്രസിദ്ധീകരിക്കുന്നു.

1971-ൽ കേരളഭൂഷണം അൽമനാക്ക്, മനോരാജ്യം, കേരളഭൂഷണം, കേരളധ്വനി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി. 1977-ൽ എറൌണ്ട് ഇന്ത്യ (ആംഗലേയം: Around India) എന്ന ആംഗലേയ മാസികയുടെ പത്രാധിപരായി ദില്ലിയിലെത്തി. അതേ വർഷം തന്നെ കേരളശബ്ദം പ്രസിദ്ധീകരണങ്ങളുടെ ദില്ലി ലേഖകനായി.

യുക്തിവാദം

തിരുത്തുക

1956-ൽ കോട്ടയം കേന്ദ്രമാക്കി യുക്തിവാദസംഘം രൂപവത്കരിക്കുന്നതിന് മുൻ‌കൈയ്യെടുത്തു. കേരള യുക്തിവാദി സംഘത്തിന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും, കേരള മിശ്രവിവാഹ സംഘം ജനറൽ സെക്രട്ടറി, ദില്ലി യുക്തിവാദി സംഘം പ്രസിഡണ്ട്, ലോക നാസ്തിക സംഘം വൈസ് പ്രസിഡണ്ട്, ഇന്ത്യൻ യുക്തിവാദി സംഘം വൈസ്പ്രസിഡണ്ട്, റാഷണലിസ്റ്റ് ഇന്റർനാഷണലിന്റെ (ആംഗലേയം: Rationalist International) ഓണററി അസോസിയേറ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. 1978-ലെ അന്താരാഷ്ട്ര എതീസ്റ്റ് അവാർഡ് ഇദ്ദേഹത്തിനു ലഭിച്ചു.

യുക്തിവാദത്തിന്റെ അഥവാ റാഷണലിസത്തിന്റെ വ്യക്തതയും,തിയറിയും സാധാരണജനങൾക്കും പ്രബുദ്ധരായ ബുദ്ധിജീവികൾക്കിടയിലും ലളിതമായി വിവരിച്ചുകൊടുത്ത ഒരു പണ്ഡിതനായിരുന്നു ഇടമറുക്.

മതം, തത്ത്വചിന്ത മുതലായ വിഷയങ്ങളെ അധികരിച്ച് 170-ൽ അധികം കൃതികളുടെ രചയിതാവാണ് ഇടമറുക്. ആത്മകഥയായകൊടുങ്കാറ്റുയർത്തിയ കാലം’ എന്ന പുസ്തകത്തിന് 1999-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മറ്റു പ്രധാനപ്പെട്ട കൃതികൾ:

  • ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല
  • ഉപനിഷത്തുകൾ ഒരു വിമർശനപഠനം
  • ഖുർആൻ ഒരു വിമർശനപഠനം
  • ഭഗവദ്ഗീത ഒരു വിമർശനപഠനം
  • യുക്തിവാദരാഷ്ട്രം
  • കോവൂരിന്റെ സമ്പൂർണകൃതികൾ (തർജമ)
  • കൊടുങ്കാറ്റുയർത്തിയ കാലം ആത്മകഥ
  • ക്രിസ്തു ഒരു മനുഷ്യൻ (1953 )
  • പ്രച്ഛന്ന ഘാതകൻ
  • തകർന്ന മഴവില്ല്
  • അഗ്നി പരീക്ഷണം
  • പട്ടും മോതിരവും
  • കുട്ടികളുടെ ഹിയാവതാ
  • കേരളത്തിലെ എഴുത്തുകാർ
  • കേരള ചരിത്ര വിഹാരം
  • പുതുമലരുകൾ
  • എം.സി എന്ന മനുഷ്യൻ
  • പണ്ഡിതന്മാരും കവികളും
  • കേരളത്തിലെ ചില രാജവംശങൾ
  • കേരളത്തിലെ ഹൈന്ദവ ക്ഷേത്രങൾ
  • കേരളത്തിലെ ക്രൈസ്തവ ദേവാലയങൾ
  • പരശുരാമ കേരളം
  • കേരളത്തിൽ വന്ന ആദ്യത്തെ വിദേശികൾ
  • ഫ്രാൻസിസ് സേവ്യർ
  • ഡോക്ടർ ഗുണ്ടർട്ട്
  • വലിയ കപ്പിത്താൻ
  • കേരളോൽപത്തി
  • കേരളപ്പഴമ
  • പുഷ്പകുമാരി
  • മരിച്ചവർ മരിച്ചവരെ അടക്കട്ടെ
  • സംസാരിക്കുന്ന കുതിര
  • നിരണം ഗ്രന്ഥ വരി
  • അന്ധവിശ്വാസങൾ
  • യുക്തിവാദം
  • യുക്തിവാദം എന്ത്, എന്തിന്, എങിനെ
  • യുക്തിവാദ രാഷ്ട്രം
  • ബാബറി മസ്ജിത് രാമജന്മഭൂമി തർക്കം
  • നോട്രഡാമസിന്റെ പ്രവചനങൾ
  • ദൈവം മിഥ്യ
  • ഋഷീശ്വരന്മാരും ആശ്രമങളും
  • ആഫ്രക്കൻ യാത്ര ഒരു ആമുഖം
  • തായ്ലന്റിലൂടെ ഒരു യാത്ര
  • സാഹിത്യപഴമ
  • കേരള സംസ്കാരം
  • ബൈബിൾ വിഡ്ഢികളുടെ മതഗ്രന്ഥം
  • പോലീസ് കസ്ററഡിയിൽ 58 മണിക്കൂർ
  • സ്ഥലപുരാണങൾ
  • സെന്റ് തോമസ് കേരളത്തിൽ വന്നിട്ടില്ല
  • ക്രിസ്തുവിന്റെ കുരിശുമരണം ഒരു കെട്ടുകഥ
  • നിരീശ്വരനായ നാരായണഗുരു
  • ബൈബിളിന്റെ വിശുദ്ധി ചോദ്യം ചെയ്യപ്പെടുന്നു
  • സായിബാബാ എന്ന തട്ടിപ്പുകാരൻ
  • ആനമറുത
  • വലിയവരുടെ വലിയ രഹസ്യങൾ
  • കുറ്റവാളികളുടെ കൂടെ ഒംബതു മാസം
  • ഘാതകവധം
  • യാക്കോബ് രാമവർമ്മയുടെ ആത്മകഥ
  • കോവൂരിന്റെ തിരഞെടുത്ത കൃതികൾ
  • ദക്ഷണാഫ്രിക്കൻ രാജ്യങൾ
  • മധ്യാഫ്രിക്കൻ രാജ്യങൾ
  • ഉഗാണ്ട ആഫ്രക്കയുടെ പൊട്ടിയ മുത്ത്
  • നരകം ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറ
  • ഉത്തരാഫ്രിക്കൻ രാജ്യങൾ
  • ഇന്ത്യാ ഗസറ്റിയർ
  • കോളിളക്കം സൃഷ്ടിച്ച ക്രിമിനൽ കേസ്സുകൾ
  • അടിയന്തരാവസ്ഥയിൽ എന്റെ ജയിൽ വാസം
  • ക്രിസ്തുവും ക്രിഷ്ണനും ജീവിച്ചിരുന്നില്ല (1985)
  • ഇസ്ളാം മതത്തിലെ ജാതി സംബ്രധായം
  • കോവൂരിന്റെ ഡയറി
  • ക്ളിയോപാട്രയും മറ്റ് എട്ട് സ്ത്രീകളും
  • ഖുർ ആൻ ഒരു വിമർശന പഠനം
  • യുക്തിയുഗം
  • ഇന്ദ്രിയാതീത ജ്ഞാനവും,
  • പാരാസൈക്കോളജിയും
  • യുക്തിവാദം (4 ഭാഗങൾ)
  • ഇന്ത്യയുടെ ആയിരം മുഖങൾ
  • കോവൂരിന്റെ സംബൂർണ്ണ കൃതികൾ
  • ശരി അത്തും മനുഷ്യാവകാശങളും
  • ശബരിമലയും മകരവിളക്കും പരുന്ത് പറക്കലും
  • യുക്തിവാദവും കമ്യൂണിസവും
  • നിസ്സംഗൻ
  • യുക്തിവാദി എംസി ജോസഫ്
  • സിഖ്മതം
  • താന്ത്രീക മതം
  • ഗ്രീക്ക് മതങൾ
  • ഇൗജിപ്ഷ്യൻ മതങൾ
  • മെസപ്പൊത്തേമിയൻ മതങൾ
  • നാരായണഗുരു എന്തുകൊണ്ട് മുഖ്യമന്ത്രി

ആയില്ല

  • ക്രിസ്തുമതം
  • യഹൂദമതം
  • സരതുഷ്ട്രമതം
  • കൺഫ്യൂഷൻ മതം
  • ബ്രാഹ്മണമതം
  • നവീന ബ്രാഹ്മണമതം
  • ശൈവമതം
  • ശാക്തമതം
  • ജൈനമതം
  • ആജീവികമതം
  • കെൽടിക് മതം
  • പ്രാചീനബുദ്ധമതം
  • മധ്യകാലബുദ്ധമതം
  • നവീനബുദ്ധമതം
  • ചുവന്ന തെരുവുകൾ ചുവന്നത് എങിനെ
  • ഭഗവത് ഗീതാ ഒരു വിമർശന പഠനം
  • ഉപനിഷത്തുകൾ ഒരു വിമർശന പഠനം (4 വാല്യം)
  • ആനന്ദാ കൾട്ടിന്റെ പതനം
  • ഇരുട്ടിന്റെ ഇതിഹാസം
  • ഇന്ത്യാ ചരിത്രം ഡൽഹിയിലെ
  • ചരിത്രാവശിഷ്ടങളിലൂടെ
  • ഇന്ത്യയിലെ വർഗീയ കലാപങൾ
  • ഇവർ മത നിഷേധികൾ
  • ബാബിലോണിയൻ മതങൾ
  • യുക്തിവാദം ചോദ്യങളും ഉത്തരങളും
  • അഹമ്മദീയ മതം
  • കൊടുന്കാറ്റുയർത്തിയ കാലം .

പുരസ്കാരങ്ങൾ

തിരുത്തുക
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Rationalist എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.
  3. ജീവചരിത്രം/ആത്മകഥ എന്ന വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=ജോസഫ്_ഇടമറുക്&oldid=3906608" എന്ന താളിൽനിന്ന് ശേഖരിച്ചത്