ജോബ് റാപ്പിംഗ്
കമ്പനികളുടെ വെബ്സൈറ്റുകളിൽനിന്നും അവർ നൽകുന്ന തൊഴിൽ അവസരങ്ങൾ കണ്ടുപിടിച്ചു കമ്പനി ആഗ്രഹിക്കുന്ന ജോബ് ബോർഡുകളിൽ അവ പരസ്യം ചെയ്യുന്നതിനെയാണ് ജോബ് റാപ്പിംഗ് എന്നു വിളിക്കുന്നത്.[1]
വിവിധ ഇന്റർനെറ്റ് തൊഴിലവസര സൈറ്റുകളിലേക്ക് തൊഴിൽ അവസരങ്ങൾ അയക്കുന്നതിനു പകരം കോർപ്പറേറ്റ് കമ്പനികൾക്കും എച്ച്ആർ ഉദ്യോഗസ്ഥർക്കും ജോബ് റാപ്പിംഗ് വഴി തന്നെത്താൻ തൊഴിലവസര സൈറ്റുകളിലേക്ക് എത്തിക്കാം. ജോബ് റാപ്പിംഗ് വഴി കമ്പനികളിൽ വരുന്ന തൊഴിലവസരങ്ങൾ അപ്പപ്പോൾ തന്നെ നിശ്ചയിച്ചിരിക്കുന്ന ജോബ് ബോർഡിലേക്ക് എത്തുന്നു എന്ന് ഉറപ്പു വരുത്തുന്നു.[2][3]
ജോബ് റാപ്പിംഗ് സാധാരണയായി തേർഡ് പാർട്ടി വെണ്ടറാണ് ചെയ്യുക.
ജോബ് റാപ്പിംഗ് നടത്തുന്ന പ്രമുഖ സൈറ്റുകളിൽ ലിങ്ക്ഡ് ഇൻ, മോൺസ്റ്റർ, ഇൻക്രൂട്ട്, ഇൻഡീഡ് എന്നിവ ഉൾപ്പെടുന്നു.
തൊഴിൽ ദാതാക്കളായ വ്യവസായങ്ങൾക്കും ഉദ്യോഗാർത്ഥികൾക്കും വേണ്ടിയുള്ള സോഷ്യൽ നെറ്റ് വർക്കിങ് സേവനമാണ് ലിങ്ക്ഡ് ഇൻ. വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ലിങ്ക്ഡ് ഇൻ സേവനങ്ങൾ ലഭ്യമാണ്. 2002 ഡിസംബർ 28 നാണ് ലിങ്ക്ഡ് ഇൻ സ്ഥാപിക്കപ്പെടുന്നത്. 2003 മേയ് 5 മുതലാണ് ലിങ്ക്ഡ് ഇൻ പൊതുമധ്യത്തിലേക്കെത്തുന്നത്. തൊഴിൽ ദാതാക്കൾ തൊഴിലവസരം പ്രസിദ്ധപ്പെടുത്താനും ഉദ്യോഗാർത്ഥികൾക്ക് അവരുടെ യോഗ്യതാ രേഖകൾ സമർപ്പിക്കുന്നതിനുമുള്ള അവസരമാണ് ലിങ്ക്ഡ് ഇൻ ഒരുക്കുന്നത്.[4]
2015-ൽ കമ്പനിയ്ക്കുണ്ടായ വരുമാനത്തിൻറെ ഏറിയ പങ്കും ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ തൊഴിൽ ദാതാക്കൾക്കും സെയിൽസ് പ്രൊഫഷണലുകൾക്കും വിൽപ്പന നടത്തിയതിലൂടെയാണ് ലഭിച്ചത്. 2017 ലെ കണക്കനുസരിച്ച് ലിങ്ക്ഡ് ഇൻ-ന് 50 കോടി അംഗങ്ങളാണുള്ളത്. ഇതിൽ 10.6 കോടി പേർ സജീവമാണ്. ഉദ്യോഗാർത്ഥികൾക്കും തൊഴിൽദാതാക്കൾക്കും ലിങ്ക്ഡ് ഇൻ-ൽ അക്കൗണ്ട് ഉണ്ടാക്കാം. അവർക്ക് പരസ്പരം ബന്ധം (കണക്ഷൻസ്) സ്ഥാപിക്കാം. അംഗങ്ങൾക്ക് നിലവിൽ അംഗങ്ങളായവരേയോ അല്ലാത്തവരേയോ നിങ്ങൾക്ക് ലിങ്ക്ഡ് ഇനിലേക്ക് ക്ഷണിക്കാം.[5]
അലക്‌സ ഇന്റർനെറ്റ് റാങ്കിങിൽ 20-ാം സ്ഥാനത്താണ് ഈ വെബ്‌സൈറ്റ്. അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ വെബ്‌സൈറ്റ് 2013-ൽ അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ്, ഡച്ച്, സ്വീഡിഷ്, ഡാനിഷ്, റൊമാനിയൻ, റഷ്യൻ, ടർക്കിഷ്, ജാപ്പനീസ്, ചെക്ക്, പോളിഷ്, കൊറിയൻ, ഇന്തോനേഷ്യൻ, മലായ്, തഗാലോഗ് എന്നിങ്ങനെ 24 ഭാഷകളിൽ ലഭ്യമാണ്. 2016 ഡിസംബറിലാണ് ലിങ്ക്ഡ് ഇൻ കമ്പനിയെ 2620 കോടി ഡോളറിന് മൈക്രോസോഫ്ട് സ്വന്തമാക്കിയത്.
അവലംബം
തിരുത്തുക- ↑ "What is Job Wrapping? | WebSpiderMount". webspidermount.com. Retrieved 28 February 2018.
- ↑ "Getting a Job via Career-oriented Social Networking Sites: The Weakness of Ties". researchgate.net. Retrieved 28 February 2018.
- ↑ "Job Wrapping". propellum.com.
- ↑ "Web Service-based Applications for Electronic Labor Markets: A Multi-dimensional Price VCG Auction with Individual Utilities". researchgate.net.
- ↑ "A Classification Structure for Automated Negotiations". ieeexplore.ieee.org.