ജഗദീഷ് ചന്ദ്ര ബോസ്

(ജെ. സി. ബോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും മുഖ്യമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു സർ ജഗദീഷ് ചന്ദ്ര ബോസ് റേഡിയോ

জগদীশ চন্দ্র বসু
ജഗദീഷ് ചന്ദ്ര ബോസ്
ജെ സി ബോസ് പരീക്ഷണശാലയിൽ
ജനനം30 നവംബർ1858
മരണം23 നവം‌ബർ 1937
Giridih, ബംഗാൾ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
ദേശീയതബ്രിട്ടീഷ് ഇന്ത്യൻ
കലാലയംകോൽക്കത്ത യൂണിവേഴ്സിറ്റി
ക്രൈസ്റ്റ് കോളേജ്, കേംബ്രിഡ്ജ്
ലണ്ടൻ യൂണിവേഴ്സിറ്റി
അറിയപ്പെടുന്നത്Millimetre waves
Radio
Crescograph
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം, ജൈവഭൗതികശാസ്ത്രം
സ്ഥാപനങ്ങൾപ്രസിഡൻസി കോളേജ്
ഡോക്ടർ ബിരുദ ഉപദേശകൻJohn Strutt (Lord Rayleigh)

സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ്‌ ഇദ്ദേഹം.

കൽക്കത്തയിലെ ‘ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ’ സ്ഥാപകനാണിദ്ദേഹം. 1916-ല് ‘സർ' സ്ഥാനം ലഭിച്ച ബോസ് 1920-ല് റോയൽ സൊസൈറ്റിയിൽ ഫെല്ലോ ആയി. സസ്യങ്ങളുടെ പ്രതികരണങ്ങളേയും വളർച്ചയേയും സംബന്ധിക്കുന്ന ഗവേഷണങ്ങളാണ് ബോസിൻറെ പ്രധാന സംഭാവന. സസ്യങ്ങളുടെ അനുനിമിഷമുള്ള വളർച്ചയും അവയുടെ പ്രതികരണങ്ങളും മനസ്സിലാക്കാൻ ഉപകരിക്കുന്ന ‘ക്രെസ്കോ ഗ്രാഫ്’ എന്ന ഉപകരണം അദ്ദേഹമാണ് കണ്ടുപിടിച്ചത്.

ജീവിതരേഖ

തിരുത്തുക

ബംഗാളിലെ മുൻഷിഗഞ്ച് ജില്ലയിൽ (ഇന്നത്തെ ബംഗ്ലാദേശ്) ആണു ജഗദീഷ് ചന്ദ്ര ബോസ് ജനിച്ചത്. അച്ഛൻ ഭഗവാൻ ചന്ദ്ര ബോസ് മജിസ്ട്രേറ്റ് ആയിരുന്നു. ഒരു ബംഗാളി സ്കൂളിലായിരുന്നു ആദ്യ കാല വിദ്യാഭ്യാസം. 1879-ൽ കൽക്കത്ത സർവ്വകലാശാലയിൽ നിന്നും B.Sc. ബിരുദം നേടി. പിന്നീട് ഇംഗ്ലണ്ടിൽ എത്തി വൈദ്യ ശാസ്ത്രം പഠിച്ചുതുടങ്ങി. തുടർന്നു കേംബ്രിഡ്ജിൽ ചേർന്നു സയൻസ് പഠിക്കാനാരംഭിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ജഗദീഷ്_ചന്ദ്ര_ബോസ്&oldid=4108790" എന്ന താളിൽനിന്ന് ശേഖരിച്ചത്