ജെ.ജെ. തോംസൺ
ആറ്റത്തിന്റെ (പരമാണു) ഉള്ളറകളിലേക്ക് ആധുനിക ഭൗതികശാസ്ത്രത്തെ വഴിതെളിയിച്ചുവിട്ട ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് ജോസഫ് ജോൺ തോംസൺ (ഡിസംബർ 18, 1856 - ഓഗസ്റ്റ് 30, 1940)
ജെ.ജെ. തോംസൺ | |
---|---|
ജനനം | ഡിസംബർ 18, 1856 |
മരണം | 30 ഓഗസ്റ്റ് 1940 | (പ്രായം 83)
ദേശീയത | യുണൈറ്റഡ് കിങ്ഡം |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ് |
അറിയപ്പെടുന്നത് | Plum pudding model Discovery of electron Discovery of isotopes Mass spectrometer invention First m/e measurement Proposed first waveguide Thomson scattering Thomson problem Coining term 'delta ray' Coining term 'epsilon radiation' Thomson (unit) |
പുരസ്കാരങ്ങൾ | ഭൗതികശാസ്ത്രലെ നോബൽ സമ്മാനം (1906) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികശാസ്ത്രം |
സ്ഥാപനങ്ങൾ | യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ് |
അക്കാദമിക് ഉപദേശകർ | John Strutt (Rayleigh) Edward John Routh |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Charles T. R. Wilson Ernest Rutherford Francis William Aston John Townsend J. Robert Oppenheimer Owen Richardson William Henry Bragg H. Stanley Allen John Zeleny Daniel Frost Comstock Max Born T. H. Laby Paul Langevin Balthasar van der Pol |
ഒപ്പ് | |
ജീവിത രേഖ
തിരുത്തുകഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിൽ 1856 ഡിസംബറിലാണ് ജോസഫ് ജോൺ ജനിച്ചത്. പുസ്തക വ്യപാരിയായിരുന്നു പിതാവ്. 1876-ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ പഠനമാരംഭിച്ച തോംസൺ ഏഴുവർഷംകഴിഞ്ഞ് അവിടെ പ്രൊഫസറായി. 1881-ൽ അണുസിദ്ധാന്തത്തെപ്പറ്റി ഒരു പ്രബന്ധം അവതരിപ്പിച്ചു. ഇതിന്റെ അംഗീകാരമായി ആഡംസ് സമ്മാനം ലഭിച്ചു. 1884-ൽ അദ്ദേഹം കേംബ്രിഡ്ജിലെ വിഖ്യാതമായ കാവൻഡിഷ് ലബോറട്ടറിയുടെ ഡയറക്ടർ സ്ഥാനമേറ്റെടുത്തു. തുടർന്നു വൈദ്യുത കാന്തികതയെപ്പറ്റിയും പരമാണു കണങ്ങളെപ്പറ്റിയുള്ള സുപ്രധാന ഗവേഷണങ്ങൾക്ക് തുടക്കം കുറിച്ചു. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ധാരാളം യുവഗവേഷകർ ജെ.ജെ യുടെ കീഴിൽ ഗവേഷണം നടത്താനെത്തി.ഇവരിൽ പ്രമുഖരാണ് ഏണസ്റ്റ് റതർഫോർഡും റോസ് പേജെറ്റും.
കണ്ടുപിടിത്തങ്ങൾ
തിരുത്തുകകാഥോഡ് രശ്മികൾ വൈദ്യുത മേഖലയിൽ വ്യതിചലിക്കപ്പെടും എന്നു അദ്ദേഹം കണ്ടെത്തി. കൂടാതെ ഈ സൂക്ഷമകണങ്ങൾ പദാർത്ഥത്തിന്റെ ഏറ്റവും ചെറിയ കണമായ പരമാണുവിനേക്കാൾ ചെറുതാണെന്നും തോംസൺ മനസ്സിലാക്കി. അണുവിന്റെ സൂക്ഷ്മകണത്തെ അദ്ദേഹം ഇലക്ട്രോൺ എന്നുവിളിച്ചു.
ബഹുമതികൾ
തിരുത്തുക- ഇലക്ട്രോൺ കണ്ടുപിടിച്ചതിന് 1906-ൽ നോബൽ സമ്മാനം ലഭിച്ചു.
- 1908 -ൽ പ്രഭു പദവി ലഭിച്ചു.