ജെല്ലിഫിഷ് തടാകം
പലാവുവിലെ ഏൽ മാൽക് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു കടൽ തടാകമാണ് ജെല്ലിഫിഷ് തടാകം (പലൗവൻ : Ongeim'l ത്കെതൌ, "ഫിഫ്ത് ലേക്"). കൊറോർ, പലേലിയു എന്നിവയ്ക്കിടയിലെ പലാവുവിന്റെ തെക്കൻ ലഗൂണിലെ ചെറിയ, പാറക്കെട്ടുകളോടു കൂടിയ, ഭൂരിഭാഗം ജനവാസമില്ലാത്ത ദ്വീപായ റോക്ക് ഐലന്റുകളുടെ ഭാഗമാണ് ഏൽ മാൽക്. റോക് ഐലന്റുകളിൽ ഏകദേശം 70- ൽപരം കടൽ തടാകങ്ങൾ സ്ഥിതി ചെയ്യുന്നു. ദശലക്ഷക്കണക്കിന് ഗോൾഡൻ ജെല്ലി ഫിഷ് ദിനംപ്രതി തടാകത്തിന് സമീപത്തായി തിരശ്ചീനമായ ഭാഗങ്ങൾ ഉടനീളം കുടിയേറിപ്പാർക്കുന്നു.
Jellyfish Lake | |
---|---|
സ്ഥാനം | Eil Malk, Rock Islands, Palau |
നിർദ്ദേശാങ്കങ്ങൾ | 7°09′40″N 134°22′34″E / 7.16111°N 134.37611°E |
Type | Meromictic |
തദ്ദേശീയ നാമം | Ongeim'l Tketau (Palauan) |
Basin countries | Palau |
പരമാവധി നീളം | 460 മീ (1,510 അടി) |
പരമാവധി വീതി | 160 മീ (520 അടി) |
ഉപരിതല വിസ്തീർണ്ണം | 5.7 ഹെ (14 ഏക്കർ) |
ശരാശരി ആഴം | 30 മീ (100 അടി) |
Water volume | 1.71 million m3 (60 million cu ft) |
ഉപരിതല ഉയരം | Sea level |
Frozen | Never |
Islands | None |
ജെല്ലിഫിഷ് തടാകം പുരാതന മയോസെൻ യുഗത്തിലെ ചുണ്ണാമ്പുകല്ലുകൾ കൊണ്ടുള്ള പാറക്കെട്ടുകളിലെ പിളർന്ന തുരങ്കങ്ങളിലൂടെയും മടക്കുകളിലൂടെയും കടലിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും ഈ തടാകം ഒറ്റപ്പെട്ടതാണ്. ഈ തടാകത്തിലെ വൈവിധ്യമാർന്ന സ്പീഷീസുകളുടെ ജൈവവൈവിധ്യം സമീപത്തുള്ള ലഗൂണിൽ നിന്ന് കുറഞ്ഞു കാണപ്പെടുന്നു. ഗോൾഡൻ ജെല്ലിഫിഷ്, മസ്തീസിയസ് cf. പാപ്പുവ എപ്പിസോണി, തടാകത്തിലെ മറ്റു ചില സ്പീഷീസുകൾ എന്നിവകൂടാതെ അടുത്തുള്ള ലഗൂണുകളിൽ താമസിക്കുന്ന അടുത്ത ബന്ധുക്കളായ സ്പീഷീസുകളിൽ നിന്നും വ്യത്യസ്തമായ സ്പീഷീസുകൾ ഈ തടാകത്തിലുണ്ടാകാൻ സാദ്ധ്യതയുണ്ട്.
ലേക് സ്ട്രാറ്റിഫിക്കേഷൻ
തിരുത്തുകജെല്ലിഫിഷ് തടാകം ഓക്സിജനേറ്റഡ് അപ്പർ ലെയർ (mixolimnion), ലോവർ അനോക്സിക് ലെയർ (monimolimnion). എന്നീ രണ്ട് പാളികളായി തരംതിരിച്ചിരിക്കുന്നു. തടാകത്തിലെ ഓക്സിജന്റെ അളവ് ഏതാണ്ട് 5 ppm ഉപരിതലത്തിൽ നിന്നും 15 മീറ്ററിൽ (chemocline) പൂജ്യം വരെ കുറയുന്നു. പാളികളാക്കുന്ന പ്രക്രിയ തുടരുന്നതിനാൽ കാലാനുസൃതമായ മിശ്രണം സംഭവിക്കുന്നില്ല. ലോകത്തിൽ തിരിച്ചറിഞ്ഞിട്ടുള്ള 200 ലധികം ലവണ തടാകങ്ങളിൽ ഒന്നാണ് ഈ തടാകം. എന്നിരുന്നാലും ഈ തടാകങ്ങളിൽ ഭൂരിഭാഗവും ശുദ്ധജല ഉറവിടങ്ങളാണ്. സ്ഥിരമായി കിടക്കുന്ന തട്ടുകളായ മറൈൻ തടാകങ്ങൾ അപൂർവ്വമാണ് എന്നാൽ ഏൽ മാൽക്കിനടുത്തുള്ള മറ്റ് ദ്വീപുകളിൽ പതിനൊന്ന് പ്രകടമാകാത്ത സ്ഥിരമായ കടൽ തടാകങ്ങളുണ്ട്.[1]
തടാകത്തിലെ ജലത്തിന്റെ മിശ്രിതത്തെ തടയുന്നതോ നിയന്ത്രിക്കുന്നതോ ആയ സാഹചര്യങ്ങളുണ്ടായാൽ ഈ തടാകത്തിന് തകരാർ ഉണ്ടാകാം. ഈ നിബന്ധനകളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:[1]
- തടാകത്തിന് ചുറ്റുമുള്ള പാറ മതിലുകളും മരങ്ങളും തടാകത്തിന് ഇടയിലുള്ള കാറ്റിനെ തടയുന്നതിന് കാരണമാകുന്നു. അത് മിശ്രണം ഉണ്ടാക്കുന്നു.
- തടാകത്തിന്റെ പ്രാഥമിക ജല സ്രോതസ്സുകൾ (മഴ, തുരങ്കങ്ങൾ വഴിയുള്ള നീരൊഴുക്ക് എന്നിവ) ഉപരിതലത്തിനു വളരെ അടുത്തായാൽ മിശ്രണം ഉണ്ടാക്കുന്നു.
- ഉഷ്ണമേഖലാ പ്രദേശത്ത് ഈ തടാകം സ്ഥിതിചെയ്യുന്നതിനാൽ കാലാനുസൃതമായ താപനിലാ വ്യതിയാനം കുറവാണ്.
ഉപരിതലത്തിൽ നിന്നും 15 മീറ്റർ (49 അടി) വരെ ഓക്സിജനേറ്റഡ് ലെയർ വ്യാപിക്കുന്നു. ഓക്സിജൻ ആവശ്യമായ ജെല്ലിഫിഷ്, ഏതാനും ചില മത്സ്യങ്ങളും ക്രസ്റ്റേഷ്യൻ (Copepod)[2] തുടങ്ങിയ എല്ലാ ജീവികളും ഈ പാളിയിൽ ജീവിക്കും. ഈ പാളി അല്പം ചെളി നിറഞ്ഞതാണ്. ദൃശ്യപരത ഏകദേശം 5 മീറ്റർ (16 അടി) ആണ്. 3 മീറ്റർ (9.8 അടി) ഈ പാളിയുടെ താഴെയായി മഴ മൂലമുണ്ടാകുന്ന ഒഴുക്കിൻറെയും ഫലമായി ഉപ്പുരസവും ഉണ്ടാകുന്നു. അതിന് താഴെവരുന്ന ഭാഗം ലവണാംശ സംവിധാനങ്ങളാൽ ലവണാംശം അളക്കാൻ കഴിയാത്തതാണ്.
ഉപരിതലത്തോട് ചേർന്ന് മൂന്ന് തുരങ്കങ്ങളിലൂടെയാണ് തടാകം കടലിനോട് ബന്ധിപ്പിച്ചിരിക്കുന്നത്. തുരങ്കങ്ങൾ വഴി തടാകത്തിൽ നിന്നും പുറത്തേക്ക് ഒഴുകുന്നത് വേലിയേറ്റ ജലമാണ്. തടാകത്തിലെ വേലിയേറ്റ അളവ് ലഗൂണിലെ വേലിയേറ്റ അളവിൽ മൂന്നിലൊന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. വേലിയേറ്റ കൊടുമുടികൾ ഏകദേശം 1 മണിക്കൂറും നാൽപ്പതു മിനിറ്റും ലഗൂൺ വേലിയേറ്റ കൊടുമുടികളിൽ നിന്നും വൈകുന്നു. ജൈവശാസ്ത്രജ്ഞൻ വില്ല്യം ഹാംനർ[3] കണക്കാക്കുന്നത് ഏകദേശം 2.5% തടാകത്തിലെ ജലം വേലിയേറ്റ ഒഴുക്ക് സമയത്ത് മാറ്റപ്പെടുന്നു. എന്നിരുന്നാലും വേലിയേറ്റ ജലം ഉപരിതലത്തിൽ പ്രവേശിക്കുന്നതു കാരണം ലോവർ അനോക്സിക് ലെയറിനെ വലിയ അളവിൽ വേലിയേറ്റ ഒഴുക്ക് ബാധിക്കുന്നില്ല.[4]
ഉപരിതലത്തിൽ നിന്ന് ഏകദേശം 15 മീറ്റർ (49 അടി) വരെ തടാകത്തിന് താഴെ അനോക്സിക് ലെയർ വ്യാപിക്കുന്നു. ഈ ലെയറിലുള്ള ഓക്സിജന്റെ അളവ് പൂജ്യമാണ്. ഹൈഡ്രജൻ സൾഫൈഡ് സാന്ദ്രത ഈ പാളിക്ക് മുകളിൽ പൂജ്യം മുതൽ 80 മീറ്റർ മില്ലീമീറ്റർ / ലിറ്റർ വരെ ഉയരുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 Hamner, William M; Hamner, Peggy P (1998). "Stratified marine lakes of Palau (Western Caroline Islands)". Physical Geography. 19 (3): 175–220. doi:10.1080/02723646.1998.10642647.
- ↑ Craig R. McClain & Alison G. Boyer (2009). "Biodiversity and body size are linked across metazoans". Proceedings of the Royal Society B: Biological Sciences. 296 (1665): 2209–2215. doi:10.1098/rspb.2009.0245. PMC 2677615 Freely accessible. PMID 19324730.
- ↑ https://www.eeb.ucla.edu/indivfaculty.php?FacultyKey=695
- ↑ Hamner, William M; Gilmer, R W; Hamner, Peggy P (September 1982). "The Physical, Chemical, and Biological Characteristics of a Stratified, Saline, Sulfide Lake in Palau". Limnology and Oceanography. 27 (5): 896–909. doi:10.2307/2835973.
- Turner, Pamela S (August 2006). "Darwin's Jellyfishes". National Wildlife. 44 (5). Accession number 21887173. Archived from the original on 2009-02-08. Retrieved 2018-11-09.
- Fautin, D G; Fitt, W K (June 1991). "A jellyfish-eating sea anemone (Cnidaria, Actiniaria) from Palau: Entacmaea medusivora sp. nov". Hydrobiologia. 216/217 (1): 453–461. doi:10.1007/BF00026499.
- Dawson, Michael N; Martin, Laura E (2007). "Migrations by Mastigias". The Scyphozoan. University of California, Merced.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Video of snorkeler freediving through the lake at Vimeo
- Video from under the lake at YouTube