ജൂലിയ ഗാർഡിനർ ടൈലർ (നീ. ഗാർഡിനർ; മെയ് 4, 1820 - ജൂലൈ 10, 1889 [1]) അമേരിക്കൻ ഐക്യനാടുകളിലെ പത്താമത്തെ പ്രസിഡന്റായിരുന്ന ജോൺ ടൈലറുടെ രണ്ടാമത്തെ ഭാര്യയായിരുന്നു. ജൂൺ 26 1844, മുതൽ മാർച്ച് 4, 1845 വരെ അമേരിക്കയിലെ പ്രഥമ വനിതയായി സേവനമനുഷ്ഠിച്ചു.

ജൂലിയ ഗാർഡിനർ ടൈലർ
ടൈലറുടെ വൈറ്റ് ഹൗസ് ചായാചിത്രം(September 1844)
അമേരിക്കൻ ഐക്യനാടുകളിലെ പ്രഥമ വനിത
In role
June 26, 1844 – March 4, 1845
രാഷ്ട്രപതിജോൺ ടൈലർ
മുൻഗാമിപ്രിസ്‌കില്ല ടൈലർ (Acting)
പിൻഗാമിസാറാ പോൾക്ക്
വ്യക്തിഗത വിവരങ്ങൾ
ജനനം
ജൂലിയ ഗാർഡിനർ

(1820-05-04)മേയ് 4, 1820
ഗാർഡിനേഴ്സ് ദ്വീപ്, ന്യൂയോർക്ക്, US
മരണംജൂലൈ 10, 1889(1889-07-10) (പ്രായം 69)
റിച്ച്മണ്ട്, വിർജീനിയ, US
അന്ത്യവിശ്രമംഹോളിവുഡ് സെമിത്തേരി
റിച്ച്മണ്ട്, വിർജീനിയ US
ദേശീയതഅമേരിക്കൻ
പങ്കാളി
(m. 1844; died 1862)
കുട്ടികൾ7, including ഡേവിഡ് ഗാർഡിനർ ടൈലർ, ജോൺ അലക്സാണ്ടർ ടൈലർ, ലിയോൺ ഗാർഡിനർ ടൈലർ
മാതാപിതാക്കൾsഡേവിഡ് ഗാർഡിനർ
ജൂലിയാന മക്ലാക്ലാൻ
ഒപ്പ്

ആദ്യകാലജീവിതം

തിരുത്തുക

ജൂലിയ ഗാർഡിനർ ടൈലർ 1820-ൽ ന്യൂയോർക്കിലെ ഗാർഡിനർ ദ്വീപിൽ ജനിച്ചു.[2] യുണൈറ്റഡ് സ്റ്റേറ്റ്സിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ദ്വീപുകളിലൊന്നാണിത്.[3]​ ജൂലിയ ഭൂവുടമയും ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്ററുമായ (1824 മുതൽ 1828 വരെ) ഡേവിഡ് ഗാർഡിനറുടെയും ജൂലിയാന മക്ലാക്ലാൻ ഗാർഡിനറുടെയും മകളായിരുന്നു. ഡച്ച്, സ്കോട്ടിഷ്, ഇംഗ്ലീഷ് എന്നിവയായിരുന്നു അവളുടെ വംശപരമ്പര.[4]

ഈസ്റ്റ് ഹാംപ്ടൺ പട്ടണത്തിലും ബേ ഷോറിലെ ചെറിയ കുഗ്രാമത്തിലുമാണ് അവർ വളർന്നത്. ന്യൂയോർക്കിലെ ചെഗറി ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു വിദ്യാഭ്യാസം.[2] 1839-ൽ, ഒരു മധ്യവർഗ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിനായുള്ള ഒരു പത്ര പരസ്യത്തിൽ, അജ്ഞാതനായ ഒരാളുമായി പോസ് ചെയ്ത് "ദി റോസ് ഓഫ് ലോംഗ് ഐലന്റ്" എന്ന് തിരിച്ചറിയൽ നൽകികൊണ്ട് അവൾ സഭ്യമായ സമൂഹത്തെ ഞെട്ടിച്ചു. കൂടുതൽ പ്രചാരണം ഒഴിവാക്കാനും അവളുടെ കുപ്രസിദ്ധി കുറയാനും അവളുടെ കുടുംബം അവളെ യൂറോപ്പിലേക്ക് കൊണ്ടുപോയി.[3] 1840 ഒക്ടോബർ 29 നാണ് അവർ ആദ്യം ലണ്ടനിലേക്ക് പോയത്. 1841 സെപ്റ്റംബറിൽ ന്യൂയോർക്കിലേക്ക് മടങ്ങുന്നതിന് മുമ്പ് അവർ ഇംഗ്ലണ്ട്, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ്, ജർമ്മനി, ഹോളണ്ട്, ബെൽജിയം, അയർലൻഡ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങൾ സന്ദർശിച്ചു.[4]

പ്രസിഡന്റ് ടൈലറുമായുള്ള വിവാഹാഭ്യർത്ഥന

തിരുത്തുക

1842 ജനുവരി 20 ന് 21 കാരിയായ ജൂലിയയെ പ്രസിഡന്റ് ജോൺ ടൈലറെ വൈറ്റ് ഹൗസ് റിസപ്ഷനിൽ പരിചയപ്പെടുത്തി. 1842 സെപ്റ്റംബർ 10 ന് തന്റെ ആദ്യ ഭാര്യ ലെറ്റീഷ്യ ക്രിസ്റ്റ്യൻ ടൈലറുടെ മരണശേഷം, ജൂലിയയുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് ടൈലർ വ്യക്തമാക്കി. 1843 ഫെബ്രുവരി 22 ന് 22 വയസ്സുള്ളപ്പോൾ ഒരു വൈറ്റ് ഹൗസ് മാസ്‌ക്വറേഡ് ബോളിൽ വെച്ചാണ് അദ്ദേഹം ആദ്യമായി ജൂലിയയോട് വിവാഹാഭ്യർത്ഥന നടത്തിയത്. അവർ അതിൽ വിമുഖത കാണിക്കുകയും പിന്നീട് ജൂലിയയെക്കാൾ 30 വയസ്സ് അധികമുള്ള ടൈലർ നടത്തിയ വിവാഹാഭ്യർത്ഥന നിന്ദിക്കുകയും ചെയ്തു. ഒരുമിച്ച് ചെലവഴിച്ച സമയം അവരുടെ ബന്ധത്തെക്കുറിച്ചു പൊതുജനങ്ങളുടെയിടയിൽ ഊഹോപോഹങ്ങൾക്ക് കാരണമായി.[4]

ജൂലിയയും സഹോദരി മാർഗരറ്റും അച്ഛനും പുതിയ സ്റ്റീം ഫ്രിഗേറ്റ് പ്രിൻസ്റ്റണിലെ പ്രസിഡൻഷ്യൽ ഉല്ലാസയാത്രയിൽ പങ്കെടുത്തു. ഈ ഉല്ലാസയാത്രയിൽ, അവരുടെ പിതാവ് ഡേവിഡ് ഗാർഡിനറിനും മറ്റ് നിരവധി പേർക്കും പീസ്മേക്കർ എന്ന വലിയ നാവിക തോക്ക് പൊട്ടിത്തെറിച്ച് ജീവൻ നഷ്ടപ്പെട്ടു.[2] ആരാധിക്കപ്പെട്ട പിതാവിന്റെ മരണത്തിൽ ജൂലിയ തീവ്രദുഃഖത്തിലായി. ഈ പ്രയാസകരമായ സമയത്ത് രാഷ്ട്രപതിയുടെ ശാന്തമായ കരുത്ത് അവളെ എങ്ങനെ നിലനിർത്തിയെന്നതിനെക്കുറിച്ച് പിന്നീടുള്ള വർഷങ്ങളിൽ അവർ പലപ്പോഴും സംസാരിച്ചു. 1844-ൽ ജോർജ്ജ് വാഷിംഗ്ടൺ ബോളിൽ വച്ച് ടൈലർ ജൂലിയയെ ആശ്വസിപ്പിക്കുകയും രഹസ്യ വിവാഹനിശ്ചയത്തിനുള്ള സമ്മതം നേടുകയും ചെയ്തു.[5]

അമേരിക്കൻ ഐക്യനാടുകളിലെ പ്രഥമ വനിത

തിരുത്തുക

ഫിലാഡൽഫിയയിലേക്കുള്ള ഒരു വിവാഹ യാത്രയ്ക്ക് ശേഷം, വൈറ്റ് ഹൗസ് സ്വീകരണം, പ്രസിഡന്റ് അടുത്തിടെ സ്വന്തമാക്കിയ എസ്റ്റേറ്റ് ഷെർവുഡ് ഫോറസ്റ്റിൽ താമസിച്ചതിന് ശേഷം നവദമ്പതികൾ വാഷിംഗ്ടണിലേക്ക് മടങ്ങി.[6] അവളുടെ ഭർത്താവിന് പലപ്പോഴും ക്ഷീണമുണ്ടായിരുന്നുവെങ്കിലും, ചെറുപ്പക്കാരിയായ ഭാര്യ പ്രഥമവനിതയുടെ ചുമതലകൾ നന്നായി നിർവ്വഹിച്ചു.[5]

ജൂലിയ ടൈലർ പ്രഥമ വനിതയാകുന്നതിനുമുമ്പ് അമേരിക്കൻ പ്രസിഡന്റിന്റെ വരവിനോടോ സാന്നിധ്യത്തോടനുബന്ധിച്ച് നിരവധി പരിപാടികളിൽ "ഹെയ്ൽ ടു ദി ചീഫ്" എന്ന ഗാനം ആലപിച്ചിരുന്നുവെങ്കിലും രാഷ്ട്രപതിയുടെ വരവ് പ്രഖ്യാപിക്കാൻ അതിന്റെ ഭാഗമായി പതിവ് ഉപയോഗത്തിന് അവർ ഉത്തരവിട്ടു. അവളുടെ പിൻ‌ഗാമിയായ സാറാ ചിൽ‌ഡ്രെസ് പോൾക്കും തുടർന്നപ്പോൾ‌ ഇത്‌ സ്ഥാപിതമായി.[7]

ടൈലർ ഭരണകൂടത്തിന്റെ അവസാന മാസത്തിൽ 3,000 അതിഥികൾക്കായി അവർ വൈറ്റ് ഹൗസ് നൃത്തശാല നൽകി.[8]

പിന്നീടുള്ള ജീവിതം

തിരുത്തുക
 
വിർജീനിയയിലെ ചാൾസ് സിറ്റി കൗണ്ടിയിലെ ഷെർവുഡ് ഫോറസ്റ്റ് പ്ലാന്റേഷൻ, അതിൽ വൈറ്റ് ഹൗസ് വിട്ടശേഷം ജൂലിയയും ജോൺ ടൈലറും താമസിച്ചു.

ടൈലറുടെ വിരാമത്തിനുശേഷം ഷെർവുഡ് വനത്തിൽ ചിലവഴിക്കുകയും അവിടെ അവർ ആഭ്യന്തരയുദ്ധം വരെ താമസിച്ചിരുന്നു.[2] മിസ്സിസ് ടൈലർ താമസിയാതെ ഒരു സമ്പന്നനായ തോട്ടം ഉടമയുടെ ഭാര്യയെന്ന നിലയിൽ ദൈനംദിന ജീവിതത്തിന്റെ ഉല്ലാസ ദിനചര്യകളുമായി പൊരുത്തപ്പെട്ടു.[5]

Notes

Sources

  1. Julia Tyler at Encyclopædia Britannica
  2. 2.0 2.1 2.2 2.3 "MRS. JULIA GARDINER TYLER". The New York Times. July 11, 1889. Retrieved May 2, 2017.
  3. 3.0 3.1 Nevius, Michelle; Nevius, James (2009), Inside the Apple: A Streetwise History of New York City, New York: Free Press, ISBN 141658997X {{citation}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help), pp.84-85
  4. 4.0 4.1 4.2 "First Ladies". Archived from the original on 2012-05-09. Retrieved 2020-02-09.
  5. 5.0 5.1 5.2 "Julia Tyler". whitehousehistory.org (in ഇംഗ്ലീഷ്). White House Historical Association. Retrieved May 2, 2017.
  6. Rattiner, Dan (February 21, 2013). "Julia Gardiner, John Tyler, the White House and the Princeton". Dans Papers (in ഇംഗ്ലീഷ്). Retrieved May 2, 2017.
  7. Hauser, Christine (January 20, 2017). "'Hail to the Chief': The Musical Strains of Presidential Power". New York Times. Retrieved March 22, 2017.
  8. "Julia Tyler". us-first-ladies.insidegov.com (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on March 22, 2018. Retrieved May 2, 2017.

Other sources

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
Honorary titles
മുൻഗാമി First Lady of the United States
1844–1845
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ജൂലിയ_ഗാർഡിനർ_ടൈലർ&oldid=3915740" എന്ന താളിൽനിന്ന് ശേഖരിച്ചത്