വൈറ്റ്‌ഹൗസ്
അമേരിക്കൻ പ്രസിഡന്റിന്റെ വസതിയും കാര്യനിർവ്വഹണ സ്ഥലവും കൂടിയായ വൈറ്റ് ഹൗസ് (ഇംഗ്ലീഷ്: White House). യു.എസ്. തലസ്ഥാനമായ വാഷിംഗ്‌ടൺ ഡി.സി., 1600 പെൻസിൽവാനിയ അവന്യു, ന്യുയോർക്കിൽ സ്ഥിതിചെയ്യുന്നു. വെള്ളപൂശിയ മന്ദിരമായതിനാലാണ് വൈറ്റ്‌ഹൗസ് എന്ന പേരു ലഭിച്ചത്.[അവലംബം ആവശ്യമാണ്]1800 ൽ ജോൺ ആഡംസ് മുതൽ ഓരോ അമേരിക്കൻ പ്രസിഡന്റിന്റെയും താമസസ്ഥലം കൂടിയാണ് ഈ മന്ദിരം. പ്രസിഡന്റ്, അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കൾ തുടങ്ങിയവയുടെ പര്യായമായും വൈറ്റ് ഹൗസ് എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. നവവാസ്തു ശൈലിയിൽ ഐറിഷ് വംശജനായ വാസ്തുശില്പി ജെയിംസ് ഹൊബാനാണ് വൈറ്റ് ഹൗസ് രൂപകല്പന ചെയ്തത്. 1792 നും 1800 നും ഇടക്ക് വെള്ള നിറം പൂശിയ അക്വായി ക്രീക്ക് മാർബിളിൾ ഉപയോഗിച്ചാണ് നിർമ്മാണം നടന്നത്. 1812 ലെ യുദ്ധഫലമായി 1814 ൽ ബ്രിട്ടീഷ് പട്ടാളം കെട്ടിടം ഏകദേശം പൂർണമായി നശിപ്പിക്കുകയുണ്ടായി. എന്നാൽ പുനർനിർമ്മാണം വളരെ പെട്ടെന്ന് തന്നെ ആരംഭിക്കുകയും, 1817ൽ പകുതിയോളം പൂർത്തിയായ കെട്ടിടത്തിലേക്ക് പ്രസിഡന്റ് ജെയിംസ് മോൻറോ താമസം മാറ്റുകയും ചെയ്തു. പുറംഭാഗത്തെ നിർമ്മാണം അതിനു ശേഷവും തുടരുകയുണ്ടായി. തത്ഫലമായി അർദ്ധവൃത്താകൃതിയിൽ തെക്കേ നടപന്തൽ 1824ലും വടക്കേ നടപന്തൽ 1829ലും പൂർത്തീകരിച്ചു.
വൈറ്റ്‌ഹൗസ് | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
നഗരം | 1600 പെനിസിൽവാനിയ അവന്യൂ ന്യൂയോർക്ക് വാഷിങ്ടൺ, ഡി.സി. 20500 |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
നിർമ്മാണം ആരംഭിച്ച ദിവസം | ഒക്ടോബർ 13, 1792 |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | James Hoban |
57ഇതര കണ്ണികൾ
തിരുത്തുക- Official White House website
- National Park Service website for the President's Park
- The White House Museum, a detailed online tour of the White House
- The White House Historical Association, with historical photos, online tours and exhibits, timelines, and facts
- Twentieth Century American Sculpture at the White House, including artists Nancy Graves, Allan McCollum, and Tom Otterness
- വൈറ്റ്‌ഹൗസ് is at coordinates 38°53′51″N 77°02′12″W / 38.89763°N 77.03658°W
- A time magazine report about the Chinese replica