സാറാ ചൈൽഡ്രസ് പോൾക്ക് (ജീവിതകാലം : സെപ്റ്റംബർ 4, 1803 – ആഗസ്റ്റ് 14, 1891) ഐക്യനാടുകളുടെ പതിനൊന്നാമത്തെ പ്രസിഡൻറായിരുന്ന ജയിംസ് പോൾക്കിൻറെ സഹധർമ്മിണിയായിരുന്നു. 1845 മുതൽ 1849 വരെയാണ് അവർ ഐക്യനാടുകളുടെ പ്രഥമവനിതയായിരുന്നിട്ടുള്ളത്.

സാറാ പോൾക്ക്
Sarah Polk.jpg
Polk's White House Portrait (1846)
First Lady of the United States
ഓഫീസിൽ
March 4, 1845 – March 4, 1849
പ്രസിഡന്റ്James Polk
മുൻഗാമിJulia Tyler
പിൻഗാമിMargaret Taylor
വ്യക്തിഗത വിവരങ്ങൾ
ജനനം(1803-09-04)സെപ്റ്റംബർ 4, 1803
Murfreesboro, Tennessee, U.S.
മരണംഓഗസ്റ്റ് 14, 1891(1891-08-14) (പ്രായം 87)
Nashville, Tennessee, U.S.
പങ്കാളി(കൾ)James Polk (1824–1849)
ഒപ്പ്

സാറാ ചൈൽഡ്രസ് 1803 ൽ ഒരു തോട്ടമുടമയും വ്യാപാരിയും ഊഹക്കച്ചവടക്കാരനുമായിരുന്ന ജോയെൽ ചൈൽഡ്രസിൻറെയും എലിസബത്ത് വിറ്റ്സിറ്റ് ചൈൽഡ്രസിൻറെയും ആറു കുട്ടികളിൽ മൂന്നാമത്തെയാളായി ജനിച്ചു. സാറാ അക്കാലത്തെ ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച പെൺകുട്ടിയായിരുന്നു. 1817 ൽ നോർത്ത് കരോലിനയിലെ വിൻസ്റ്റൺ-സലേമിലുള്ള മൊറാവിയൻസ് സലേം അക്കാദമിയിലാണ് അവർ വിദ്യാഭ്യാസം ചെയ്തിരുന്നത്. 19 ആം നൂറ്റാണ്ടിൽ സ്ത്രീകൾക്ക് ഉന്നതവിദ്യാഭ്യാസം ലഭ്യമായിരുന്ന ചുരുക്കം ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ‌ ഒന്നായിരുന്നു ഇത്.

"https://ml.wikipedia.org/w/index.php?title=സാറാ_ചൈൽഡ്രസ്_പോൾക്ക്&oldid=2493536" എന്ന താളിൽനിന്ന് ശേഖരിച്ചത്