ജുമിങ് തെക്കൻ എഷ്യയിൽ കാണുന്ന ഒരു കൃഷി സമ്പ്രദായമാണ്. വടക്കു-കിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, മേഘാലയ, മിസോറം, നാഗാലാ‌ൻഡ്, ബംഗ്ലാദേശി ജില്ലകളായ ബന്ദർബൻ ,സിൽഹെറ്റ്, രംഗമാട്ടി, ഖഗ്രച്ചാരി എന്നിവിടങ്ങളിൽ കാണുന്ന നാടോടികൾക്കിടയിൽ ഈ കൃഷി രീതി കണ്ടുവരുന്നു. മാറ്റക്കൃഷിയും കരിച്ചു കൃഷിയിറക്കൽ രീതിയും ചേർന്ന് ഇതിൽ കാണപ്പെടുന്നു. വനപ്രദേശങ്ങളിലെയോ, കുന്നിൻചെരിവുകളിലെയോ കാടുവെട്ടിത്തെളിച്ച് മൺസൂൺ കാലത്തിനുമുമ്പ് തീയിട്ടതിനുശേഷം പുതുമണ്ണിൽ കൃഷിചെയ്യുന്ന രീതിയാണിത്. ഒന്നു രണ്ടു വിളവെടുപ്പിനുശേഷം ആ കൃഷിയിടം ഉപേക്ഷിച്ച് അവർ പുതിയ കാട് വെട്ടിത്തെളിക്കും. വീണ്ടും ഒന്നു രണ്ടു വിളവെടുപ്പിനുശേഷം ആ കൃഷിയിടം ഉപേക്ഷിച്ച് ആദ്യത്തെ കൃഷിസ്ഥലത്ത് അവരെത്തും. അപ്പോഴേയ്ക്കും അവിടെ കളകൾ വളർന്ന് കിടപ്പുണ്ടാകും അവർ കളകളെമാറ്റി മണ്ണിൽച്ചേർത്ത് മണ്ണിന് വളക്കൂറാക്കി മാറ്റി കൃഷിയിറക്കുന്നു.[1] ഇത് ഒരു തുടർചക്രം പോലെ തുടരുന്നു. ഓരോ വർഷവും ജൂമിങ് രീതി നടപ്പിലാക്കുകയും ഇത് 20, 30 വർഷം വരെ തുടരുകയും ചെയ്യുന്നു.

ഗ്ലൂട്ടിനസ് റൈസ്, മൈസ്, വഴുതന, വെള്ളരി എന്നിവ ജൂം രീതിയിലൂടെ വാർത്തെടുത്ത ഭൂമിയിൽ നന്നായി വിളവെടുപ്പ് നടത്താൻ സാധിക്കുന്നു. പരിസ്ഥിതിക്ക് തകരാറ് വരുന്നതിനാലും ജനസംഖ്യയിലുള്ള വർദ്ധനവ് കൊണ്ടും വനപ്രദേശത്തിന്റെ അപര്യാപ്തതമൂലവും ജൂം കൃഷി രീതി ഗണ്യമായി കുറഞ്ഞു. ജൂം രീതിയുടെ ആഘാതം കണക്കിലെടുത്ത് മിസോറം ഗവൺമെന്റ് സംസ്ഥാനത്തിൽ ഇതവസാനിപ്പിക്കാനായി പുതിയ നയം രൂപീകരിച്ചു.[2]

വാട്ടർ ഷെഡ് ഡെവെലപ്പ്മെന്റ് പ്രൊജക്ട് ഇൻ കൾട്ടിവേഷൻ ഏരിയാസ് (WDPSCA) വടക്കു-കിഴക്കൻ മേഖലയിലെ 7 സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ട്. 1994-95 - ൽ 100% മാറ്റക്കൃഷിയും നാഷണൽ ഡെവെലപ്പ്മെന്റ് കൗൺസിലിന്റെ നിയന്ത്രണത്തിലാണ്. അടുത്തകാലത്ത് നാഷണൽ അഫോർസ്റ്റേഷൻ പ്രോഗ്രാം ജൂം കൃഷിരീതി ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.[3]

ചിത്രശാല

തിരുത്തുക
  1. "Jhum". banglapedia.org.
  2. TI Trade (2011-01-17). "The Assam Tribune Online". Assamtribune.com. Retrieved 2013-06-22.
  3. http://www.arthapedia.in/index.php?title=Jhum_(Shifting)_Cultivation
"https://ml.wikipedia.org/w/index.php?title=ജുമിങ്&oldid=3590456" എന്ന താളിൽനിന്ന് ശേഖരിച്ചത്