ബന്ദർബൻ

ബംഗ്ലാദേശിലെ ചിറ്റഗോങ് ഡിവിഷനിലെ ജില്ല

ബന്ദർബൻ (ബംഗാളി: বান্দরবান) ബംഗ്ലാദേശിലെ തെക്കു കിഴക്കൻ മേഖലയിലെ ഒരു ജില്ലയും ചിറ്റഗോങ് ഡിവിഷൻറെ ഭാഗവുമാണ്. [1] മൂന്നു ജില്ലകൾ ഒന്നുചേർന്നു രൂപപ്പെടുത്തിയ ചിറ്റഗോങ് ഹില‍്‍ ട്രാക്റ്റ്സിൻറെ ഭാഗമാണിത്. ഈ ട്രാക്റ്റ്സിലെ മററു രണ്ടു ജില്ലകൾ രംഗമതി ജില്ല, ഖഗ്രാഛാരി ജില്ല[2] എന്നിവയാണ്. ബംഗ്ലാദേശിലെ ഏറ്റവും ആകർഷകമായ വിനോദ സഞ്ചാര കേന്ദ്രമായാണ് ബന്ദർബൻ കണക്കാക്കപ്പെടുന്നത്. ബന്ദർബൻ എന്ന വാക്കിനർത്ഥം 'കുരങ്ങന്മാരുടെ അണക്കെട്ട്' (dam of monkeys) എന്നാണ്.

ബന്ദർബൻ

বান্দরবান
ബന്ദർബൻ ചക്രവാളം. നീലഗിരി റിസോർട്ടിൽ നിന്നുള്ള ദൃശ്യം.
ബന്ദർബൻ ചക്രവാളം. നീലഗിരി റിസോർട്ടിൽ നിന്നുള്ള ദൃശ്യം.
Location of ബന്ദർബൻ in Bangladesh
Location of ബന്ദർബൻ in Bangladesh
Country Bangladesh
DivisionChittagong Division
As a District18 April 1981
ഭരണസമ്പ്രദായം
 • Mayor of Bandarban TownshipMr. Islam baby
 • Mayor of Lama TownshipMr. Tanvir Hossain
വിസ്തീർണ്ണം
 • ആകെ4,479.01 ച.കി.മീ.(1,729.36 ച മൈ)
ജനസംഖ്യ
 (2011 census)
 • ആകെ3,88,335
 • ജനസാന്ദ്രത87/ച.കി.മീ.(220/ച മൈ)
Literacy rate
 • Total43%
സമയമേഖലUTC+6 (BST)
 • Summer (DST)UTC+7 (BDST)
വെബ്സൈറ്റ്bandarban.gov.bd

ഭൂമിശാസ്ത്രം

തിരുത്തുക

ചിറ്റഗോങ് ഹിൽ ട്രാക്റ്റിസിൻറ ഭാഗമായ ഒരു മലമ്പ്രദേശ ജില്ലയായ ബന്ദർബൻ (4,479 km²) തലസ്ഥാനമായ ധാക്കയിൽ നിന്നു വളരെ വിദൂരത്തിൽ സ്ഥിതി ചെയ്യുന്നു. ജനസംഖ്യ ഈ മേഖലയിൽ വളരെ കുറഞ്ഞിരിക്കുന്നു (ജനസംഖ്യ 292,900). ബംഗ്ലാദേശിലെ എല്ലാ ഉയർന്ന കൊടുമുടികളും ഈ ജില്ലയിലാണുള്ളത്. കൊടുമുടികളുടെ ഉയരം താഴെക്കൊടുത്തിരിക്കുന്നു.

  • തഹ്‍ജിൻഡോങ് (ബിജോയ് എന്നും അറിയപ്പെടുന്നു)- (1280 മീറ്റർ)
  • മൊവ്‍ഡോക് മ്യൂവൽ (1052 മീറ്റർ)
  • കിയോക്രാഡോങ് (1230 മീറ്റർ)

ബംഗ്ലാദേശിലെ ഏറ്റവും ഉയരത്തിലുള്ള തടാകമായ റെയ്ക്കിയാങ് തടാകം ബന്ദർബനിലാണ് സ്ഥിതി ചെയ്യുന്നത്. ചിമ്പുക് കൊടുമുടിയും ബൊഗാ തടാകവും ഈ ജില്ലയിലാണുള്ളത്. പുതുതായി ഏറ്റവും കൂടി ഉയരമുള്ള കൊടുമുടിയെന്നു രേഖപ്പെടുത്തിയ താൻചി ഉപാസിലയിലെ സാക ഹപോങ് കൊടുമുടിയും (3488 അടി) ഇവിടെ നിലനിൽക്കുന്നു.

ബന്ദർബൻ സദർ, താൻചി, ലാമ, നൈഖോങ്ഛാരി, അലി കഡാം, റോവാങ്ഛാരി, റുമാ എന്നിവ ബന്ദർബൻ ജില്ലയുടെ സബ് ജില്ലകളാണ്. പ്രധാന റോഡുകൾ താഴെപ്പറയുന്നവയാണ്.

 
ബന്ദർബൻ ജില്ലയുടെ ഭൂപടം
  • ബന്ദർബൻ-റൊവാങ്ഛാരി-റുമാ റോഡ്
  • ബന്ദർബൻ-ചിമ്പക്-താൻചി-അലി കഡാം-ബൈശാരി-ധുൻധുംറോഡ്
  • ചിമ്പുക്-റൂമാ റോഡ്
  • ചിമ്പുക്-തങ്കാബട്ടി-ബാരോ ഔലിയ റോഡ്
  • അസീസ് നഗർ-ഗൊജാലിയ-ലിമ റോഡ്
  • ഖൻഹാത്ത്-ധൊപാഛാരി-ബന്ദർബൻ റോഡ്.
  • മെഘ്‍ലാ പർജതൻ
  • നിലഛാൽ
  • ഷോയില പ്രൊപാത്
  • പ്രാന്തിക ലെയ്ക് റോഡ്
  • ചിമ്പൂക് റോഡ്
  • ബോഗ ലെയ്ക് റോഡ്
  • റിജുക് ഫാൾ റോഡ്
  • കിയോക്രാഡോങ് റോഡ്
  • താജിങ്ഡോങ് റോഡ്
  • ഷാങ്‍ഗു റിവർ റോഡ്
  • ഗോൾഡൻ ടെമ്പിൾ റോഡ്
  • നീലഗിരി റോഡ്
  • മിരിൻജ പർജതൻ റോഡ്
  • ഉപബോൺ പർജതൻ റോഡ്

മേഖലയിലെ ഉയരം കൂടിയ മലനിരകളുടെയും കൊടുമുടികളുടെയും പട്ടിക താഴെക്കാണിച്ചിരിക്കുന്നു.

Range Peak
മുരഞ്ജ (മെരഞ്ജ എന്നും അറിയപ്പെടുന്നു) നിര ബാസിടൌങ്, 664 മീറ്റർ
വയ്‍ല നിര (ഈ പർവ്വതനിരയുടെ കൂടുതൽ ഭാഗങ്ങൾ മ്യാൻമറിലാണ്)
ചിമ്പൂക്ക് നിര ടിൻഡു, 898m
ബാട്ടിമെയ്‍ൻ പർവ്വതനിര ബാറ്റിടൌങ്, 526m
പൊലിറ്റായ് പർവ്വത നിര കിയോക്രോഡങ്, 884 മീ.; റയ്മു ടൌങ് 921 മീ.
സയ്‍ച്ചൽ-മൊവ്ഡോക് പർവ്വതനിര ബിലായിസാരി, 669 മീ.; മൊവ്ഡോക് മുവൽ 1,003 മീ.
സയ്ച്ചാൽ പർവ്വതനിര വൈബങ് 808 മീ; രങ് ട്‍ലാങ്, 958 മീ; മൊവ്ഡോക് ട്‍ലാങ്, 905 മീ.
വെയ്‍ലാടോങ്, തമ്പാങ് പർവ്വതനിര

ബംഗ്ലാദേശിൻറെ ഉള്ളിൽ നിന്നുത്ഭവിക്കുന്ന ഒരേയൊരു നദിയായ സാൻഗു നദി (സാങ്പോ അല്ലെങ്കിൽ ഷാൻഖ എന്നും അറിയപ്പെടുന്നു) ബന്ദർബനിലൂടെയാണൊഴുകുന്നത്. ഈ ജില്ലയിലെ മറ്റു നദികൾ മതമുഹുരി, ബഖാലി എന്നിവയാണഅ. ബംഗ്ലാദേശിലെ ഏറ്റവും വലിയ തടാകമായ കപ്തായി തടാകത്തിൻറെ ഭാഗങ്ങൾ ജില്ലയിലേയ്ക്കു വ്യാപിച്ചു കിട്ക്കുന്നു.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ

തിരുത്തുക

ബോഗ തടാകം.

തിരുത്തുക

ബംഗ്ലാദേശിലെ ബന്ദർബൻ പട്ടണത്തിലെ ഏറ്റവും മനോഹരമായ തടാകമാണിത്. ബഗാകയിൻ തടാകം, ബാഗം തടാകം എന്ന പേരുകളിലും ഇതറിയപ്പെടുന്നു. ബന്ദർബനിലെ റുമ സദർ ഉപാസിലയിൽ നിന്ന് 18 കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്. തടാകം സ്ഥിതി ചെയ്യുന്ന പ്രദേശം 15 എക്കറിലാണ് പരന്നു കിടക്കുന്ന്ത്. ഈ തടാകം സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തടാകത്തിലെ ജലത്തിനു നീല നിറമാണ് തോന്നിക്കാറുള്ളത്. തടാകത്തിൻറെ ഉത്ഭവത്തെക്കുറിച്ച് ഇവിടെയുള്ള ജനങ്ങളുടെയിടയിൽ പലവിധത്തിലുള്ള കഥകളുമുണ്ട്. ഒരോ വർഷങ്ങളിലും രാജ്യത്തിനകത്തുനിന്നും പുറത്തു നിന്നു അനേകായിരും വിനോദസഞ്ചാരികൾ ഈ തടാകത്തിൻറെയും സമീപപ്രദേശങ്ങളുടെയും അനുപമ സൌന്ദര്യം നുകരാനെത്തുന്നു. ശൈത്യകാലത്താണ് ഏറ്റവും കൂടുതൽ തിരക്ക്. ബൌം, ഖുമി എന്നീ വർഗ്ഗക്കാരുടെ അധിവാസ സ്ഥലം ഈ തടാകത്തിനു സമീപമാണ്. മഴക്കാലത്ത് തടാകത്തിലെത്തിച്ചേരാൻ ബുദ്ധിമുട്ടാണ്. നല്ല റോഡുകളുടെ അഭാവമാണിതിനു കാരണം.റുമ മുതൽ ബോഗതടാകം വരെയുള്ള റോഡിൻറെ പണികൾ പൂർത്തിയായിട്ടില്ല.  

ബുദ്ധ ധത്തു ജാദ

തിരുത്തുക

ബുദ്ധ ധത്തു ജാദി ഒരു തേരാവദ ബുദ്ധക്ഷേത്രമാണ്. ഇതിന് ബന്ദർബൻ സുവർണ്ണ ക്ഷേത്രം എന്നും പേരുണ്ട്.

ചിമ്പുക് മല

തിരുത്തുക

ചിമ്പുക് മല ബംഗ്ലാദേശിലെ മൂന്നാമത്തെ വലിയ പർവ്വതമാണ്. ബന്ദർബൻ സദറിൽ നിന്ന് 26 കിലോമീറ്റർ ദൂരമാണിവിടേയ്ക്ക്.

കിയോക്രാഡോങ

തിരുത്തുക

ഇത് ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ പർവ്വതമാണ്.  ഇതിന് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,035  അടി  (1,230 മീറ്റർ) ഉയരമുണ്ട്

നിലാചൽ ടൂറിസ്റ്റ് സ്പോട്ട്

തിരുത്തുക

ഈ പ്രദേശം പരിപാലിച്ചു വരുന്നത് ബന്ദർബൻ ജില്ലാ ഭരണകൂടമാണ്. ഇതിന് ടൈഗർ ഹിൽ എന്നും പേരുണ്ട്.

മിരിഞ്ച പർജതൻ

തിരുത്തുക

ബന്ദർബൻ ജില്ലയിലെ, ലാമ ഉപാസിലയിലാണിത്.  ഈ വിനോദസഞ്ചാര കേന്ദ്രം സമുദ്രനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

നഫഖും ബന്ദർബനിലെ ഒരു മനോഹര വെള്ളച്ചാട്ടമാണ്.

നഫഖും, രെമാക്ര എന്നിവ

തിരുത്തുക

ബന്ദർബനിലെ മനോരഹമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് നഫഖും ഈ വെള്ളച്ചാട്ടം, സാൻഗു നദിയിൽ, താംചി ഉപാസിലയിലെ വിദൂരസ്ഥമായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

നീലഗിര, താഞ്ചി എന്നിവ

തിരുത്തുക

നീലഗിര അഥവാ നിൽ ഗിരി ബന്ദർബനിലെ ഉയരം കൂടിയ പർവ്വതങ്ങളിലൊന്നാണ്. ഈ പർവ്വതത്തിന് 3,5000 അടി ഉയരമുണ്ട്. ബന്ദർബൻ ജില്ലയിലെ താഞ്ചി തന എന്ന സ്ഥലത്താണിതു നിലനിൽക്കുന്നത്. ബന്ദർബനിൽ നിന് 46 കിലോമീറ്റർ ദരെ ബന്ദർബൻ-ചിമ്പുക്-താഞ്ചി റോഡിലാണ് നീലഗിരിയുടെ സ്ഥാനം.

പ്രാന്റിക് തടാകം.

തിരുത്തുക

പ്രാൻറിക് തടാകം ബന്ദർബൻ ജില്ലയിലെ ഒരു പ്രധാന സന്ദർശക കേന്ദ്രമാണ്. ഈ തടാകത്തിനു ചുറ്റും പലവിധ മരങ്ങളും ചെടികളും മൂടി നിൽക്കുന്നു.

ഷോയിലോ പ്രോബത്

തിരുത്തുക

ഷോയിലോ പ്രോബത് എന്ന പേരിലറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം ബന്ദർബനിലെ മിലാഞ്ചാരിയിലാണ്. ബന്ദർബൻ ടൌണിൽ നിന്ന് താഞ്ചി വഴിയുള്ള നാലു കിലോമീറ്റർ റോഡിലൂടെ ഇവിടെയെത്താം

ഉപാബൊൻ പർജാതൻ

തിരുത്തുക

ഉപാബൊൻ പർജാതൻ ബന്ദർബനിലെ നൈഖോങ്ചാരിയിലുള്ള ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഒരു സ്ഥലമാണ്.  പ്രകൃതിയുടെ ഒരു വരദാനമായി ഇതറിയപ്പെടുന്നു. ഇവിടെ ചുറ്റുപാടം വൃക്ഷങ്ങളാൽ മൂടിയ ഒരു തടാകം നിലനിൽക്കുന്നുണ്ട്.

ബന്ദർബൻ പട്ടണം

തിരുത്തുക
 
Bandarban DC Office

52 km² ചുറ്റളവുള്ള ബന്ദർബൻ മലയോര പട്ടണത്തിൽ 32,000 ജനങ്ങൾ ജീവിക്കുന്നു. ഇവിടുത്തെ ജനങ്ങളിൽ ഏറിയ പങ്കും മാർമ വർഗ്ഗക്കാരാണ്. ഒരു ലൈബ്രറിയും മ്യൂസിയവും ഉൾപ്പെടുന്ന ട്രൈബൽ കൾച്ചറൽ ഇൻ‌സ്റ്റിറ്റ്യൂട്ട് ഇവിടെ സ്ഥിതി ചെയ്യുന്നു. ജില്ലിയിലെ ഏറ്റവും നല്ല ചികിത്സാ സൌകര്യമുള്ള ബന്ദർബൻ ടൌൺ ആശുപത്രി ഇവിടെയാണുള്ളത്. ഇവിടെയുള്ള മറ്റു സ്ഥാപനങ്ങൾ ജില്ലാ പബ്ലിക് ലൈബ്രറി, ബന്ദർബൻ ഗവൺമെൻറ് കോളജ്, ജില്ലാ സ്റ്റേഡിയം, മൂവി തീയേറ്റർ, 13, 14 നൂറ്റാണ്ടുകളിലെ രാജകീയ ശ്മശാനം, രാജകൊട്ടാരം എന്നിവയാണ്. അനേകം പള്ളികളെക്കൂടാതെ കാളീദേവിയുടെ ഒരു ക്ഷേത്രവും, ജാതി പരയിൽ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യൻ പള്ളിയായ ഫാത്തിമാ റാണി കാത്തലിക് ചർച്ച് എന്നിവ ഇവിടെയുണ്ട്.

ചിത്രശാല

തിരുത്തുക
  1. Rahman, Atikur (2012). "Bandarban District". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
  2. Chowdhury, Sifatul Quader (2012). "Chittagong Hill Tracts". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
"https://ml.wikipedia.org/w/index.php?title=ബന്ദർബൻ&oldid=3534873" എന്ന താളിൽനിന്ന് ശേഖരിച്ചത്