ജി. ചന്ദ്രശേഖര പിള്ള

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ജി. ചന്ദ്രശേഖര പിള്ള (ജീവിതകാലം: 1 ജൂലൈ 1904 - 9 ഡിസംബർ 1971). കുന്നത്തൂർ നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്ക് കോൺഗ്രസ് പ്രതിനിധിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളാ നിയമസഭാംഗമാകുന്നതിനു മുൻപ് തിരു-കൊച്ചി നിയമസഭയിലും, തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലും അംഗമായിട്ടുണ്ട്. തിരു-കൊച്ചി നിയമസഭയിൽ, സി. കേശവൻ മന്ത്രിസഭയുടെ ആരോഗ്യം, പൊതുമരാമത്ത് വകുപ്പുകളുടെ മന്ത്രിയായിരുന്നു[1].

ജി. ചന്ദ്രശേഖര പിള്ള
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിപി.ആർ. മാധവൻ പിള്ള
പിൻഗാമികെ. ചന്ദ്രശേഖര ശാസ്ത്രി
മണ്ഡലംകുന്നത്തൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1904-07-01)ജൂലൈ 1, 1904
മരണം9 ഡിസംബർ 1971(1971-12-09) (പ്രായം 67)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of നവംബർ 4, 2020
ഉറവിടം: നിയമസഭ

വഹിച്ച പദവികൾ

തിരുത്തുക
  • കേരള നിയമസഭാംഗം - രണ്ടാം കേരള നിയമസഭ (കുന്നത്തൂർ)
  • തിരു-കൊച്ചി നിയമസഭാംഗം - (1949-53)
  • തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലി അംഗം - (1948-49)
  • ഡെപ്യൂട്ടി പ്രിസൈഡിംഗ് ഓഫീസർ - ട്രാവങ്കൂർ റെപ്രസന്റേറ്റീവ് ബോഡി - (4 ഏപ്രിൽ 1948 മുതൽ 1 ജൂലൈ 1949)[2]
  • തിരു-കൊച്ചി : ആരോഗ്യം, പൊതുമരാമത്ത് വകുപ്പുകളുടെ മന്ത്രി - സി. കേശവൻ മന്ത്രിസഭ (6 സെപ്റ്റംബർ 1951 മുതൽ 12 മാർച്ച് 1952)
  1. "niyamasabha.org" (PDF). Retrieved 2020 നവംബർ 4. {{cite web}}: Check date values in: |access-date= (help)
  2. "Members - Kerala Legislature". Retrieved 2020-11-04.
"https://ml.wikipedia.org/w/index.php?title=ജി._ചന്ദ്രശേഖര_പിള്ള&oldid=3502740" എന്ന താളിൽനിന്ന് ശേഖരിച്ചത്