ജി. ചന്ദ്രശേഖര പിള്ള
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(ജി. ചന്ദ്രശേഖരപിള്ള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ജി. ചന്ദ്രശേഖര പിള്ള (ജീവിതകാലം: 1 ജൂലൈ 1904 - 9 ഡിസംബർ 1971). കുന്നത്തൂർ നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്ക് കോൺഗ്രസ് പ്രതിനിധിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളാ നിയമസഭാംഗമാകുന്നതിനു മുൻപ് തിരു-കൊച്ചി നിയമസഭയിലും, തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലും അംഗമായിട്ടുണ്ട്. തിരു-കൊച്ചി നിയമസഭയിൽ, സി. കേശവൻ മന്ത്രിസഭയുടെ ആരോഗ്യം, പൊതുമരാമത്ത് വകുപ്പുകളുടെ മന്ത്രിയായിരുന്നു[1].
ജി. ചന്ദ്രശേഖര പിള്ള | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | പി.ആർ. മാധവൻ പിള്ള |
പിൻഗാമി | കെ. ചന്ദ്രശേഖര ശാസ്ത്രി |
മണ്ഡലം | കുന്നത്തൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജൂലൈ 1, 1904 |
മരണം | 9 ഡിസംബർ 1971 | (പ്രായം 67)
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
As of നവംബർ 4, 2020 ഉറവിടം: നിയമസഭ |
വഹിച്ച പദവികൾ
തിരുത്തുക- കേരള നിയമസഭാംഗം - രണ്ടാം കേരള നിയമസഭ (കുന്നത്തൂർ)
- തിരു-കൊച്ചി നിയമസഭാംഗം - (1949-53)
- തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലി അംഗം - (1948-49)
- ഡെപ്യൂട്ടി പ്രിസൈഡിംഗ് ഓഫീസർ - ട്രാവങ്കൂർ റെപ്രസന്റേറ്റീവ് ബോഡി - (4 ഏപ്രിൽ 1948 മുതൽ 1 ജൂലൈ 1949)[2]
- തിരു-കൊച്ചി : ആരോഗ്യം, പൊതുമരാമത്ത് വകുപ്പുകളുടെ മന്ത്രി - സി. കേശവൻ മന്ത്രിസഭ (6 സെപ്റ്റംബർ 1951 മുതൽ 12 മാർച്ച് 1952)
അവലംബം
തിരുത്തുക- ↑ "niyamasabha.org" (PDF). Retrieved 2020 നവംബർ 4.
{{cite web}}
: Check date values in:|access-date=
(help) - ↑ "Members - Kerala Legislature". Retrieved 2020-11-04.