ജി.എച്ച്.എസ്.എസ്. തൃക്കൊടിത്താനം

കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ തൃക്കൊടിത്താനം.

ചരിത്രം

തിരുത്തുക

1854 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്.

ഭൗതിക സൗകര്യങ്ങൾ

തിരുത്തുക

പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നാല് ക്ലാസ് റൂം, എച്ച്.എം., പ്രിൻസിപ്പൽ എന്നിവർക്ക് ഓഫീസ് മുറി, ലൈബ്രറി ഹാൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശൗചാലയം, ഒന്ന്, രണ്ട് നിലകളിൽ ഒൻപത് ക്ലാസ് റൂം ലാബ്, വിശ്രമമുറി, ശൗചാലയം. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പുതിയ കെട്ടിടത്തിൽ മൂന്ന് ക്ലാസ് റൂം, സ്റ്റാഫ് റൂം, വൈകല്യമുള്ള കുട്ടികൾക്കായി പ്രത്യേക ശൗചാലയം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ബാത്ത്റൂമുകൾ.

അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഹൈസ്‌കൂൾ ബ്ലോക്ക്, ഹയർ സെക്കൻഡറി ബ്ലോക്ക്, എൽ.പി.- പ്രീപ്രൈമറി ഉൾപ്പെടുന്ന പദ്ധതിയാണ് പൂർത്തിയായത്. ഡിജിറ്റിലൈസ് ചെയ്ത ക്ലാസ് മുറികൾ, ലാബ്, ലൈബ്രറി, ഓഫീസ് എന്നിവ അടങ്ങിയ മൂന്ന് നിലകളുള്ള അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് നിർമ്മിച്ചു.

മികവിന്റെ കേന്ദ്രം

തിരുത്തുക

2020 ൽ ഈ സ്കൂൾ മികവിന്റെ കേന്ദ്രമായി ഉയർത്തപ്പെട്ടു.[1] സംസ്‌ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം പദ്ധതിയിലാണ് ഈ പൊതു വിദ്യാലയം മികവിന്റെ കേന്ദ്രമായത്‌. ഇതിന്റെ ഉദ്ഘാടനം, 2020 സെപ്റ്റംബർ 9 ന് കൈറ്റ് വിക്ടേർസ് ചാനൽ വ‍ഴി ഓൺ ലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒരു നിയോജക മണ്ഡലത്തിൽ നിന്നും ഒരു സ്കൂൾ എന്ന നിലയിൽ 140 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഈ സ്കൂൾ.[2]കിഫ്ബിയിൽനിന്ന്‌ അഞ്ചുകോടി രൂപയും അഞ്ച് കോടിയും സി.എഫ്. തോമസ്, എം.എൽ.എ. ഫണ്ടിൽ നിന്ന്‌ അനുവദിച്ച ഒരുകോടി രൂപയും ജില്ലാ പഞ്ചായത്ത് അനുവദിച്ച ഒരുകോടി രൂപയും തൃക്കൊടിത്താനം ഗ്രാമപ്പഞ്ചായത്ത്, പി.ടി.എ., സ്കൂൾ സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിൽ പിരിച്ചെടുത്ത തുക, ഹയർ സെക്കൻഡറി വിഭാഗത്തിൽ സയൻസ് ബ്ലോക്കിനായി 84.5 ലക്ഷം രൂപ. ജില്ലാ പഞ്ചായത്ത് അംഗം വി.കെ.സുനിൽകുമാറിന്റെ ഫണ്ടിൽ നിന്ന്‌ രണ്ടുഘട്ടങ്ങളിലായി 30 ലക്ഷം രൂപ, തൃക്കൊടിത്താനം ഗ്രാമപ്പഞ്ചായത്തിൽ നിന്ന്‌ 17 ലക്ഷം രൂപ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന്‌ 10 ലക്ഷം രൂപ, സ്‌കൂൾ നവീകരണങ്ങൾക്കായി മുഴുവൻ പഞ്ചായത്തുകളിൽ നിന്നുമായി 20 ലക്ഷം രൂപ. ആകെ 7.60 കോടിയുടെ പദ്ധതിയാണ് മികവിന്റെ കേന്ദ്രമായി ഉയർത്താനായി ചെലവഴിച്ചത്.[3]

സായാഹ്നഭക്ഷണം പദ്ധതി

തിരുത്തുക

തൃക്കൊടിത്താനം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ തൃക്കൊടിത്താനം ഹൈസ്‌കൂൾ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി സായാഹ്ന ഭക്ഷണം നൽകുന്ന പദ്ധതി നടക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് അംഗമായ വി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ സ്കൂൾ പി.ടി.എ.യും ജനകീയ സ്കൂൾ സംരക്ഷണ സമിതിയുമാണ് നിർമാണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

  1. "മുഖം മിനുക്കി കോട്ടയം ജില്ലയിലെ സ്കൂളുകൾ". മാധ്യമം. September 10, 2020. Retrieved September 11, 2020.
  2. "ജി.എച്ച്.എസ്.എസ് ചെറുതുരുത്തിയുടെ മികവിന്റെ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും: മുഖ്യമന്ത്രി". ഇൻഫർമേഷൻ വകുപ്പ്. September 9, 2020. Archived from the original on 2020-09-09. Retrieved September 9, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "തൃക്കൊടിത്താനം ജി.എച്ച്.എസ്.എസ്‌. ഇനി ലോകോത്തരനിലവാരത്തിൽ". മാതൃഭൂമി. February 18, 2020. Archived from the original on 2020-09-12. Retrieved September 13, 2020.{{cite web}}: CS1 maint: bot: original URL status unknown (link)