ജി.എച്ച്.എസ്.എസ്. അഞ്ചാലുംമൂട്
കേരളത്തിലെ കൊല്ലം ജില്ലയിൽ കൊല്ലം കോർപ്പറേഷനിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അഞ്ചാലുംമൂട്. ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന പൊതു വിദ്യാലയങ്ങളിലൊന്നാണിത്. [1] 2020 ൽ ഈ സ്കൂൾ മികവിന്റെ കേന്ദ്രമായി ഉയർത്തപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം പദ്ധതിയിലാണ് ഈ പൊതു വിദ്യാലയം മികവിന്റെ കേന്ദ്രമായത്. ഇതിന്റെ ഉദ്ഘാടനം, 2020 സെപ്റ്റംബർ 9 ന് കൈറ്റ് വിക്ടേർസ് ചാനൽ വഴി ഓൺ ലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒരു നിയോജക മണ്ഡലത്തിൽ നിന്നും ഒരു സ്കൂൾ എന്ന നിലയിൽ 140 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഈ സ്കൂൾ.[2] ജനപ്രതിനിധികളുടെ വികസന ഫണ്ടും, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും, ജനകീയ കൂട്ടായ്മകളിലൂടെ സ്വരൂപിച്ച ഫണ്ടും ചേർത്തായിരുന്നു നിർമ്മാണം. ഈ സ്‌കൂളുകളിൽ 7.55 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലായി ഹൈടെക് ക്ലാസ് മുറികൾ, കിച്ചൺ ബ്ലോക്ക്, ഡൈനിംഗ് ഹാൾ, ടോയിലെറ്റ് ബ്ലോക്കുകൾ, ലബോറട്ടറികൾ, ഓഡിറ്റോറിയം തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. നേരത്തെ അഞ്ച് കോടി രൂപയുടെ 22 കെട്ടിടങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞിരുന്നു. ഇതിനുപുറമെ മൂന്ന് കോടിയുടെ 32 സ്‌കൂളുകളും പൂർത്തിയായി. [3]
സംസ്ഥാന തല പുരസ്കാരം
തിരുത്തുക2019 ൽ സംസ്ഥാനതലത്തിലെ മികച്ച ലിറ്റിൽ കൈറ്റ്‌സ് ക്‌ളബ്ബുകൾക്കുള്ള പുരസ്‌കാരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം സ്കൂളിന് ലഭിച്ചു.[4]എൻ.എസ്.എസ്., എസ്.പി.സി. അടക്കമുള്ള 36 ക്ലബുകളുടെ സജീവ പ്രവർത്തനവും ഇക്കഴിഞ്ഞ പ്ലസ് ടു, എസ്.എസ്.എൽ.സി. പരീക്ഷകളിലെ മികച്ച വിജയ ശതമാനവും ദേശീയ-അന്തർദേശീയ പരീക്ഷകളിലെ വിദ്യാർഥി സാന്നിധ്യവും സ്‌കൂളിന്റെ മികവിനുള്ള സാക്ഷ്യപത്രങ്ങളാണ്.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "ഹൈടെക് പര്യായമായി അഞ്ചാലുംമൂട് ഹയർ സെക്കന്ററി സ്‌കൂൾ". പബ്ലിക് റിലേഷൻസ് വകുപ്പ്. September 9, 2020. Archived from the original on 2020-09-09. Retrieved September 9, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ജി.എച്ച്.എസ്.എസ് ചെറുതുരുത്തിയുടെ മികവിന്റെ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും: മുഖ്യമന്ത്രി". ഇൻഫർമേഷൻ വകുപ്പ്. September 9, 2020. Archived from the original on 2020-09-09. Retrieved September 9, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "പൊതുവിദ്യാലയങ്ങൾ മികവിൻറെ കേന്ദ്രങ്ങൾ; 34 സ്കൂളുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു". ദേശാഭിമാനി. September 9, 2020. Archived from the original on 2020-09-09. Retrieved September 9, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നാട് സ്വീകരിച്ചു: മുഖ്യമന്ത്രി". blivenews. Archived from the original on 2020-09-09. Retrieved September 9, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link)