സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു തുടക്കംകുറിച്ചത്.[1] ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.[2]
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി | |
---|---|
Active | 2010 ഓഗസ്‌റ്റ് 2 |
Website | http://www.studentpolicecadet.org |
Current commander |
ലക്ഷ്യം
തിരുത്തുക- പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
- എൻസിസി, എൻഎസ്‌എസ് എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.
- വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
- സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
- സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.
ആസ്ഥാനം
തിരുത്തുകതിരുവനന്തപുരം ചാല ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലാണ് സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ഹെഡ് ക്വാർട്ടേഴ്‌സ് പ്രവർത്തിക്കുന്നത്.
സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ദിനം
തിരുത്തുകഈ പദ്ധതി അംഗീകരിച്ചു കൊണ്ട് ഇറങ്ങിയ ഉത്തരവിന് (GO (P) 121/2010/Home dated 29-05-2010) തൊട്ടുപുറകെ 100 സ്ക്കൂളുകളിൽ എസ് പി സി ആരംഭിച്ചതിൻറെ ഭാഗമായാണ് ആഗസ്റ്റ് രണ്ട് സ്റ്റുഡൻറ് പൊലീസ് കേഡറ്റ് ദിനമായി ആചരിച്ചു വരുന്നത്.[3]
പരിശീലനം
തിരുത്തുകഒരാഴ്ചത്തെ റസിഡൻഷ്യൽ ക്യാമ്പ് ഓരോ വർഷവും ഉണ്ടാകും. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരവും, ശനിയാഴ്ചകളിൽ രാവിലെ രാവിലെ മുതൽ ഉച്ചവരെയും പരിശീലനമുണ്ട്. കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ ക്യാംപൈനുകൾ, നിയമസാക്ഷരതാ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. വനം, എക്സൈസ്, ആർ.ടി.ഒ. വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാമ്പുകളുണ്ടാകും. ഒരു വർഷം 130 മണിക്കൂർ സേവനമാണ് നടത്തേണ്ടത്.
പരിശീലന ക്യാമ്പുകൾ
- ഓണം അവധിക്കാല ക്യാമ്പ് - സ്കൂൾ തലം
- ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് - സ്കൂൾ തലം
- വേനൽ അവധിക്കാല ക്യാമ്പ് - സ്കൂൾ തലം
- ജില്ലാതല വേനൽ അവധിക്കാല റസിഡൻഷ്യൽ ക്യാമ്പ്
- സംസ്ഥാനതല വേനൽ അവധിക്കാല പ്രസിഡൻഷ്യൽ ക്യാമ്പ്
മറ്റ് സംസ്ഥാനങ്ങളിൽ
തിരുത്തുകരാജസ്ഥാനിൽ നിന്നുള്ള സംഘം കേരളത്തിലെത്തി, ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ നിരവധി സ്‌കൂളുകളിൽ പദ്ധതി ആരംഭിച്ചു. ഹരിയാനയിലെയും ഗുജറാത്തിലെയും ഉന്നത പോലീസ് സംഘം കേരളത്തിലെത്തി പദ്ധതിയെക്കുറിച്ചു പഠിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രയും ഗോവയും പഞ്ചാബും പദ്ധതി തുടങ്ങാനുള്ള ഒരുക്കത്തിലാണ്. [4]
സവിശേഷതകൾ
തിരുത്തുകഒരു വിദ്യാഭ്യാസ, നിയമ നിർവഹണ അധികാരികൾ തമ്മിലുള്ള ബന്ധമാണ് എസ്‌പിസി പദ്ധതി.
നിയമത്തോടുള്ള ആദരവ്, നാഗരിക ബോധം, സമൂഹത്തിലെ ദുർബല വിഭാഗങ്ങളോടുള്ള സഹാനുഭൂതി, സാമൂഹിക തിന്മകളോടുള്ള ചെറുത്തുനിൽപ്പ് എന്നിവ ആജീവനാന്ത വ്യക്തിഗത ശീലങ്ങളായി പ്രകടിപ്പിക്കുന്ന ഉത്തരവാദിത്തമുള്ള പൗരന്മാരായി വിദ്യാർത്ഥികളെ വികസിപ്പിക്കുന്നതിനുള്ള ഘടനാപരമായ രണ്ട് വർഷത്തെ പരിശീലന പരിപാടി ഉൾക്കൊള്ളുന്നതാണ് പദ്ധതി.
സുരക്ഷിതവും ആരോഗ്യകരവുമായ അക്കാദമിക് അന്തരീക്ഷങ്ങൾ, മയക്കുമരുന്ന്-മയക്കുമരുന്ന് രഹിത പരിസരം എന്നിവ ഉറപ്പുവരുത്തുന്നതിലൂടെയും സ്കൂളുകളിലെ വിദ്യാർത്ഥികൾക്കിടയിൽ പോസിറ്റീവ് മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെയും സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കാൻ ഈ പദ്ധതി യുവാക്കളെ സൃഷ്ടിക്കുന്നു.
സുരക്ഷിതവും ആരോഗ്യകരവുമായ കമ്മ്യൂണിറ്റികൾ സൃഷ്ടിക്കുന്നതിന് നിയമ നിർവഹണ അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഈ പദ്ധതി മാതാപിതാക്കളെയും കമ്മ്യൂണിറ്റി നേതാക്കളെയും ഉത്തേജിപ്പിക്കുന്നു
പരിസ്ഥിതിക്ക് ഹാനികരമായ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രകൃതി വിഭവങ്ങളുടെ മികച്ച ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കമ്മ്യൂണിറ്റി ലെവൽ പ്രവർത്തനങ്ങളെ പദ്ധതി ഉത്തേജിപ്പിക്കുന്നു.
യുവാക്കളുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള നിയമ നിർവ്വഹണ ഇൻഫ്രാസ്ട്രക്ചർ ഈ പദ്ധതി ഉപയോഗപ്പെടുത്തുന്നു.
നിയമങ്ങൾ അനുസരിക്കുന്നതിലൂടെയല്ല, മറിച്ച് പ്രകൃതിദത്തവും യുക്തിസഹവുമായ ഒരു പ്രവൃത്തിയായി നിയമങ്ങൾ അനുസരിക്കുന്ന പ്രബുദ്ധരായ പൗരന്മാരിലേക്ക് യുവമനസ്സുകളെ പരിണമിച്ചുകൊണ്ട് സമുദായങ്ങളുടെ സാമൂഹിക ജനാധിപത്യ രൂപത്തെ കൂടുതൽ ആഴത്തിലാക്കാൻ എസ്‌പിസി പദ്ധതി ശ്രമിക്കുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റ് കൂടുതൽ പോലീസുകാരെ സൃഷ്ടിക്കുന്നില്ല, പകരം അവരുടെ സമുദായത്തിലെ ഓരോ യുവ അംഗങ്ങൾക്കുള്ളിലും പോലീസുകാരനെ വളർത്താൻ ശ്രമിക്കുന്നു. കൂടുതൽ ആഭ്യന്തര സുരക്ഷ, ആരോഗ്യമുള്ളതും സുരക്ഷിതവുമായ കമ്മ്യൂണിറ്റികൾ, സുസ്ഥിരമായ ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമുള്ള ഭാവി പൗരന്മാർ എന്നിവ പോലുള്ള സുപ്രധാന ദീർഘകാല ആനുകൂല്യങ്ങൾ എസ്‌പിസി പദ്ധതി പ്രതീക്ഷിക്കുന്നു.
അവലംബം
തിരുത്തുക- ↑ Biju Govind [1] Archived 2010-08-05 at the Wayback Machine. "VS to launch Student Police Cadet Project" The Hindu 2 August 2010
- ↑ "സ്‌റ്റുഡന്റ് പോലീസിന് ആശംസ നേരാം". മംഗളം. August 3, 2013. Retrieved 2013 ഒക്ടോബർ 17.
{{cite news}}
: Check date values in:|accessdate=
(help) - ↑ "സ്റ്റുഡൻസ് പൊലീസ് കേഡറ്റിന് പുതിയ ഹെഡ്ക്വാർട്ടേഴ്‌സ്". www.prd.kerala.gov.in. Archived from the original on 2016-03-05. Retrieved 28 നവംബർ 2014.
- ↑ http://www.mangalam.com/print-edition/editorial/80835
പുറംകണ്ണികൾ
തിരുത്തുക- എസ്. പി.സിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് Archived 2014-05-28 at the Wayback Machine.