കേരളത്തിലെ കേരളത്തിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയാണ് ജി.ആർ. അനിൽ.സിപിഐ മുൻ ജില്ലാ സെക്രട്ടറി ആയിരുന്നു. പതിനഞ്ചാം കേരള നിയമസഭയിൽ നെടുമങ്ങാട് മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. [1] 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പി.എസ്. പ്രശാന്തിനെ 23,171 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ജി.ആർ. അനിൽ നിയമസഭയിലേക്ക് എത്തിയത്. 1957ൽ ​സി.​പി.​ഐ​ സ്ഥാനാർത്ഥിയായിരുന്ന എ​ൻ. എ​ൻ. പ​ണ്ടാ​ര​ത്തി​നു ലഭിച്ച 12,665 വോ​ട്ടും അതിനുശേഷം 1965ൽ ​ഇന്ത്യൻ നാഷണൽ കോ​ൺ​ഗ്ര​സി​നെ പ്രതിനിധീകരിച്ച വ​ര​ദാ​രാ​ജ​ൻ നാ​യ​ർക്കു കിട്ടിയ 12,049 വോ​ട്ടും 1977ൽ ​ക​ണി​യാ​പു​രം രാ​മ​ച​ന്ദ്ര​ൻ നേ​ടി​യ 10739 വോ​ട്ടുകളുമാണ് ഈ മണ്ഡലത്തിൽ ഒരു സ്ഥാനാർത്ഥി നേടിയിട്ടുള്ള ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷം.

എ.​ഐ.​എ​സ്.​എ​ഫി​ലൂ​ടെയാണ് ജി.​ആ​ർ. അ​നി​ൽ പൊ​തു​രം​ഗ​ത്തു പ്രവേശിച്ചത്. സൽവേഷൻ ആർമി സ്കൂൾ, AMV സ്കൂൾ MG കോളേജ്ലോ അക്കാഡമി എന്നിവിടങ്ങളിൽ പഠിച്ചു. തിരുവനന്തപുരം നഗരസഭയിൽ നേമം വാർഡിൽ നിന്ന് ജയിച്ച് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിരുന്നു ആറ്റുകാൽ പൊങ്കാല സമയത്ത് നടത്തിയ ശുചീകരണപ്രവർത്തനങ്ങൾ ശ്രദ്ധേയമായി. കാൽ ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യ പ്രാതൽ നൽകുന്ന ഉണർവ് പദ്ധതി ആരംഭിച്ചു. 2014ൽ സിപിഐ ജില്ലാ സെക്രട്ടറി ആയി. സൗജന്യമായി ഭക്ഷണം നൽകുന്ന സുഭിക്ഷ ജനകീയ ഹോട്ടലുകൾ, സഞ്ചരിക്കും മാവേലിസ്റ്റോറുകൾ എന്നിവ ആരംഭിച്ചു. കോളേജ് രാഷ്ട്രീയകാലത്തു കണ്ടുമുട്ടിയ മുൻ എംഎൽഎയും യും റിട്ട അധ്യാപികയുമായ ആർ. ലതാ ദേവിയാണ് ഭാര്യ. മകൾ അഡ്വ.ദേവിക.

അവലംബം തിരുത്തുക

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
"https://ml.wikipedia.org/w/index.php?title=ജി.ആർ._അനിൽ&oldid=3823903" എന്ന താളിൽനിന്ന് ശേഖരിച്ചത്