ജിതേഷ് കക്കിടിപ്പുറം
കവി, നാടൻപാട്ട് രചയിതാവ്, ഗായകൻ എന്നീ നിലകളിൽ ശ്രദ്ധനേടിയ ഒരു കലാകാരനായിരുന്നു ജിതേഷ് കക്കിടിപ്പുറം. കൈതോല പായവിരിച്ച് എന്ന നാടൻപാട്ടിലൂടെയാണ് അദ്ദേഹം മലയാളികൾക്കിടയിൽ സുപരിചിതനായത്.[3]
ജിതേഷ് കക്കിടിപ്പുറം | |
---|---|
ജനനം | ജിതേഷ് 1967 |
മരണം | 1 ഓഗസ്റ്റ് 2020 ചങ്ങരംകുളം, മലപ്പുറം |
ദേശീയത | ഭാരതം |
തൊഴിൽ | നാടൻപാട്ട് രചയിതാവ്, ഗായകൻ, നാടകകൃത്ത് |
അറിയപ്പെടുന്നത് | കൈതോല പായവിരിച്ച്, പാലോം പാലോം |
മാതാപിതാക്ക(ൾ) |
|
ജീവിതരേഖ
തിരുത്തുകനെടുംപറമ്പിൽ താമി-മാളുക്കുട്ടി (മുണ്ടി) ദമ്പതികളുടെ മകനായി മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് ജിതേഷിന്റെ ജനനം.[4] കക്കിടിപ്പുറം എൽ.പി. സ്കൂളിലും കുമാരനെല്ലൂർ ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടി.[1][5]
കലാജീവിതം
തിരുത്തുകഗായകരായ മാതാപിതാക്കളിലൂടെയാണ് ജിതേഷിന് സംഗീതവാസന ലഭിക്കുന്നത്.[6] സ്കൂൾ കാലഘട്ടത്തിൽ തന്നെ കലാരംഗത്ത് സജീവമായിരുന്നു. പിന്നീട് പെയിൻ്റിംഗ് തൊഴിലാളിയായ അദ്ദേഹം സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ നാടൻപാട്ടുകളിലൂടെയാണ് ശ്രദ്ധ നേടുന്നത്.[7] ആതിരമുത്തൻ എന്ന നാടൻപാട്ട് ട്രൂപ്പിന്റെ സ്ഥാപകനായ ജിതേഷ്, 1992-ൽ, ബന്ധുവായ കുട്ടിയുടെ കാതുകുത്തൽ ചടങ്ങ് നടക്കുമ്പോൾ സങ്കടമകറ്റാനാണ് ഏറെ പ്രശസ്തമായ കൈതോല പായവിരിച്ച് എന്ന നാടൻപാട്ട് രചിച്ചത്. 2016 ഓഗസ്റ്റ് മാസത്തിലെ തേജസ് ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ഫീച്ചറിലൂടെ മാദ്ധ്യമപ്രവർത്തകനായ ഫഖ്റുദ്ദീൻ പന്താവൂരാണ് ഈ പാട്ടിന്റെ രചയിതാവ് ജിതേഷാണെന്ന വസ്തുത ആദ്യം പുറംലോകത്തെ അറിയിച്ചത്.[6] പിന്നീട് ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.[8] കൈതോല, പാലോം പാലോം, വാനിൻ ചോട്ടിലെ (ദിവ്യബലി എന്ന നാടകത്തിലെ ഗാനം) എന്നീ പ്രശസ്തമായ പാട്ടുകൾ കൂടാതെ ഏതാണ്ട് അറുന്നൂറോളം പാട്ടുകളുടെ രചന അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. കഥ പറയുന്ന താളിയോലകൾ എന്ന നാടകം രചിച്ച് സംവിധാനം നിർവ്വഹിക്കുകയും 2019-ൽ ആദിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ പന്ത് എന്ന ചലച്ചിത്രത്തിന് വേണ്ടി ഗാനരചന നിർവ്വഹിച്ച് പാടി അഭിനയിക്കുകയും ചെയ്തിട്ടിട്ടുണ്ട്.[9] ഇവ കൂടാതെ കുട്ടികൾക്ക് വേണ്ടിയുള്ള ലളിതഗാനങ്ങളും ഏകാങ്കനാടകങ്ങളും ജിതേഷിന്റേതായിട്ടുണ്ട്. കോക്കൂരിലെ നാട്ടരങ്ങ് നാടൻപാട്ടുകൂട്ടം എന്ന ക്ലബ്ബിനുവേണ്ടിയും പ്രവർത്തിച്ച[6] അദ്ദേഹം കഥാപ്രസംഗം, മിമിക്രി, ഉടുക്ക് കൊട്ട്, തെയ്യം, കരിങ്കാളി എന്നിവയിലും പ്രഗല്‌ഭനായിരുന്നു.[10]
അവാർഡുകൾ
തിരുത്തുക2018 ഓഗസ്റ്റ് 22-ന്, തൃശൂർ കരിന്തലക്കൂട്ടം നാട്ടറിവ് പഠനകേന്ദ്രം, ശ്രീ. കണ്ണമുത്തൻ സംസ്ഥാന ഫോക്‌ലോർ അവാർഡ് നൽകി ജിതേഷിനെ ആദരിച്ചിരുന്നു.[11]
മരണം
തിരുത്തുകകരൾ രോഗം മൂലം ചികിത്സയിലായിരുന്ന ജിതേഷ്, 2020 ഓഗസ്റ്റ് 1-ന്, ചങ്ങരംകുളത്തെ സ്വവസതിയിൽ വെച്ച് അന്തരിച്ചു.[12]
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 "പ്രശസ്ത നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു". തേജസ്. 1 ഓഗസ്റ്റ് 2020. Retrieved 2 ഓഗസ്റ്റ് 2020.
- ↑ "നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു". ദേശാഭിമാനി. Retrieved 2 ഓഗസ്റ്റ് 2020.
- ↑ "'കൈതോല പായവിരിച്ച്' എഴുതിയ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു". ഇന്ത്യൻ എക്സ്‌പ്രസ്. 1 ഓഗസ്റ്റ് 2020. Retrieved 1 ഓഗസ്റ്റ് 2020.
- ↑ "നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു | Reporter Live". റിപ്പോർട്ടർ. 1 ഓഗസ്റ്റ് 2020. Archived from the original on 2020-09-28. Retrieved 2 ഓഗസ്റ്റ് 2020.
- ↑ കൊമ്പൻ, സാജു (1 ഓഗസ്റ്റ് 2020). "കാൽ നൂറ്റാണ്ട് പഴക്കമുള്ള ഒരു ചതിയുടെ കഥ, മരണാനന്തരം വൈറൽ ആവുന്നു എന്നതിലെ ദുരന്തം, ജിതേഷ് കക്കിടിപ്പുറത്തെ മറക്കാതിരിക്കാം". www.azhimukham.com. അഴിമുഖം. Retrieved 2 ഓഗസ്റ്റ് 2020.
- ↑ 6.0 6.1 6.2 "എൻ്റെ മേൽവിലാസം റാഞ്ചിയതാരാണ്?". Internet Archive. തേജസ്. Retrieved 4 ഓഗസ്റ്റ് 2020.
- ↑ "'കൈതോല പായ വിരിച്ച്' പാട്ടിന്റെ സൃഷ്ടാവ് ജിതേഷ് കക്കിടിപ്പുറം വിടവാങ്ങി!". malayalam.samayam.com. സമയം. 1 ഓഗസ്റ്റ് 2020. Retrieved 1 ഓഗസ്റ്റ് 2020.
- ↑ ""കൈതോല പായവിരിച്" എന്ന ഗാനത്തിന്റെ സൃഷ്ടാവ്". യൂട്യൂബ്. Retrieved 1 ഓഗസ്റ്റ് 2020.
- ↑ "'മയക്കാറു പോലത്തെ മോറു കണ്ടാൽ പേടി തോന്നണ്ടട്ടാ പൊന്നും കട്ടേ', കണ്ണേങ്കാവിലെ കരിങ്കാളി". www.thecue.in. ദ ക്യു. Retrieved 1 ഓഗസ്റ്റ് 2020.
- ↑ "'കൈതോലപ്പായ' പാടാൻ ജിതേഷ് കക്കിടിപ്പുറം ഇനി ഇല്ല; നാടൻ പാട്ടിന്റെ കൂട്ടുകാരൻ യാത്രയായി". News18 Malayalam. 18. 1 ഓഗസ്റ്റ് 2020. Retrieved 1 ഓഗസ്റ്റ് 2020.
- ↑ "Lyricist of 'Kaithola Paaya Virich' song identified after 26 years". Mathrubhumi (in ഇംഗ്ലീഷ്). മാതൃഭൂമി. 27 ജൂലൈ 2018. Archived from the original on 2020-09-20. Retrieved 1 ഓഗസ്റ്റ് 2020.
- ↑ "നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു". Asianet News Network Pvt Ltd. ഏഷ്യാനെറ്റ്. 1 ഓഗസ്റ്റ് 2020. Retrieved 1 ഓഗസ്റ്റ് 2020.