കമൽ സംവിധാനം ചെയ്ത് 2019 ഒക്ടോബർ 3ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ ചലച്ചിത്രമാണ് പ്രണയമീനുകളുടെ കടൽ. ഡാനി പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ ജോണി വട്ടക്കുഴി, ദീപക് ജോൺ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ വിനായകൻ,ദിലീഷ് പോത്തൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു.ലക്ഷദ്വീപ് കേന്ദ്രമാക്കി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറെ പുതുമുഖങ്ങൾ അണി നിരന്നു.ഉണ്ണികളേ ഒരു കഥ പറയാം, മിഴിനീർ പൂവുകൾ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം തിരക്കഥാകൃത്ത് ജോൺപോളും കമലും ഒന്നിച്ച ചിത്രം കൂടിയാണിത്. ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തത് വിഷ്ണു പണിക്കർ ആണ്.

പ്രണയമീനുകളുടെ കടൽ
സംവിധാനംകമൽ
നിർമ്മാണംജോണി വട്ടക്കുഴി
ദീപക് ജോൺ
രചനജോൺപോൾ
കമൽ
അഭിനേതാക്കൾവിനായകൻ
ദിലീഷ് പോത്തൻ
സംഗീതംഷാൻ റഹ്മാൻ
ഛായാഗ്രഹണംവിഷ്ണു പണിക്കർ
ചിത്രസംയോജനംഷമീർ മുഹമ്മദ്
സ്റ്റുഡിയോഡാനി പ്രൊഡക്ഷൻസ്
വിതരണംഫ്രെയിംസ് ഇനെവിറ്റബിൾ
റിലീസിങ് തീയതി2019 ഒക്ടോബർ 3
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

https://m.madhyamam.com/ Archived 2019-10-27 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=പ്രണയമീനുകളുടെ_കടൽ&oldid=3638065" എന്ന താളിൽനിന്ന് ശേഖരിച്ചത്