ജാനറ്റ് എയ്റ്റ്കെൻ
ജാനറ്റ് കെർ എയ്റ്റ്‌കെൻ CBE MD FRCP (ജീവിതകാലം: 1886 - 11 ഏപ്രിൽ 1982) ബാല സന്ധിവാത രോഗത്തിലെ ഒരു വിദഗ്‌ദ്ധയും 1940 മുതൽ 1942 വരെയുള്ള കാലത്ത് മെഡിക്കൽ വിമൻസ് ഫെഡറേഷന്റെ പ്രസിഡന്റുമായിരുന്നു. ലണ്ടനിലെ എലിസബത്ത് ഗാരറ്റ് ആൻഡേഴ്സൺ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഫിസിഷ്യനുംകൂടിയായിരുന്നു അവർ.
Dr ജാനറ്റ് കെർ എയ്റ്റ്കെൻ | |
---|---|
ജനനം | 1886 |
മരണം | 11 April 1982 |
വിദ്യാഭ്യാസം | St Leonards School, St Andrews London School of Medicine for Women |
തൊഴിൽ | Physician |
സ്ഥാനപ്പേര് | President of the Medical Women's Federation |
കാലാവധി | 1940–1942 |
മുൻഗാമി | Elizabeth Bolton |
പിൻഗാമി | Clara Stewart |
ആദ്യകാലവും വിദ്യാഭ്യാസവും
തിരുത്തുകഅർജന്റീനയിലെ ബ്യൂണസ് ഐറിസിലാണ് ജാനറ്റ് എയ്റ്റ്‌കെൻ ജനിച്ചത്.[1] സെന്റ് ആൻഡ്രൂസിലെ സെന്റ് ലിയോനാർഡ്സ് വിദ്യാലയത്തിൽ പഠനം നടത്തിയ അവർ ആദ്യം സംഗീതം പഠിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. പിയാനോ പഠിച്ചുകൊണ്ട് സംഗീതത്തിൽ LRAM (ലൈസൻഷ്യേറ്റ് ഓഫ് റോയൽ അക്കാദമി ഓഫ് മ്യൂസിക്) ഡിപ്ലോമ എടുത്ത അവർക്ക്, 1912-ൽ മാഞ്ചസ്റ്റർ സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്ന് ആലാപനത്തിന് സ്വർണ്ണ മെഡൽ ലഭിച്ചിരുന്നു.[2][3]
ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ, പരിക്കേറ്റ സൈനികരെ സഹായിക്കുന്നതിനായി എയ്റ്റ്‌കെൻ ഉഴിച്ചിൽ പരിശീലിക്കുകയും കൂടാതെ ഇൻകോർപ്പറേറ്റഡ് സൊസൈറ്റി ഓഫ് മസ്സേഴ്‌സിൽ നിന്ന് യോഗ്യത നേടുകയും ചെയ്തു. ഇത് വൈദ്യശാസ്ത്രത്തോട് താൽപര്യമുണ്ടാക്കിയതോടെ തുടർന്ന് അവർ ലണ്ടൻ സ്‌കൂൾ ഓഫ് മെഡിസിൻ ഫോർ വുമണിൽ ചേർന്നു.[4] 1922-ൽ അവിടെനിന്ന് ബിരുദം നേടി.[5] 1924-ൽ അവൾ ഒരു മെഡിക്കൽ ഡോക്ടറായി യോഗ്യത നേടിയതിനേത്തുടർന്ന് 1926-ൽ യുണൈറ്റഡ് കിംഗ്ഡത്തിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ അംഗത്വം നേടി.[6]
കരിയർ
തിരുത്തുകഎലിസബത്ത് ഗാരറ്റ് ആൻഡേഴ്സൺ ആശുപത്രിയിൽ ഹൗസ് ഫിസിഷ്യനായും ക്ലിനിക്കൽ അസിസ്റ്റന്റായും ആയിറ്റ്കെൻ തന്റെ വൈദ്യശാസ്ത്ര ജീവിതം ആരംഭിച്ചു. അവൾ 1929-ൽ കൺസൾട്ടന്റ് പദവിയിലേക്ക് ഉയർന്ന അവർ താമസിയാതെ കുട്ടികൾക്കുള്ള കെൻസിംഗ്ടൺ സൂപ്പർവൈസറി റുമാറ്റിക് ക്ലിനിക്കിന്റെ ചുമതലയുള്ള വൈദ്യനായി നിയമിക്കപ്പെട്ടു.[7] ജുവനൈൽ ഇഡിയൊപാത്തിക് ആർത്രൈറ്റിസ് മേഖല കേന്ദീകരിച്ചായിരന്നു അവളുടെ ഗവേഷണം.[8]
1930-കളിൽ എയ്റ്റ്‌കെൻ റോയൽ ഫ്രീ ഹോസ്പിറ്റൽ സ്കൂൾ ഓഫ് മെഡിസിനിലെ വൈസ് ഡീനായിരുന്നതോടൊപ്പം ആശുപത്രികളുടെയും സെൻട്രൽ ഹെൽത്ത് സർവീസസ് കൗൺസിലിന്റെയും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെയും കമ്മിറ്റികളിലും സേവനമനുഷ്ഠിച്ചു.[9][10]
ബുദ്ധിമുട്ടുനിറഞ്ഞ യുദ്ധകാലത്ത് 1940-ൽ എയ്റ്റ്കെൻ മെഡിക്കൽ വിമൻസ് ഫെഡറേഷന്റെ പ്രസിഡന്റായി നിയമിതയായി.[11][12] പിന്നീട് അവൾ സംഘടനയുടെ ഓണററി സെക്രട്ടറിയായിത്തീരുകയും അവളുടെ ഭവനം ഓഫീസായി ഉപയോഗിക്കുകയും ചെയ്തു.[13] എയ്റ്റ്‌കെൻ 1943-ൽ അവൾ FRCP നേടി.[14] 1949-ൽ, NHS-ന്റെ മെഡിക്കൽ ഉപദേശക സമിതിയിലേയ്ക്ക് അവളെ നിയമിച്ചു.[15]
അവലംബം
തിരുത്തുക- ↑ Winner, Dame Albertine; Wolstenholme, Sir Gordon. "Janet Kerr Aitken". Munks Roll. VII: 5. Archived from the original on 2018-06-12. Retrieved 11 June 2018.
- ↑ Winner, Dame Albertine; Wolstenholme, Sir Gordon. "Janet Kerr Aitken". Munks Roll. VII: 5. Archived from the original on 2018-06-12. Retrieved 11 June 2018.
- ↑ "Janet K. Aitken CBE, MD, FRCP". British Medical Journal (Clinical Research Edition). 284 (6329): 1639. 1982. doi:10.1136/bmj.284.6329.1637. JSTOR 29506670. S2CID 220228904.
- ↑ Winner, Dame Albertine; Wolstenholme, Sir Gordon. "Janet Kerr Aitken". Munks Roll. VII: 5. Archived from the original on 2018-06-12. Retrieved 11 June 2018.
- ↑ Scott, Jean M (March 1988). "Women and the GMC: The Struggle for Representation". Journal of the Royal Society of Medicine. 81 (3): 164–166. doi:10.1177/014107688808100315. ISSN 0141-0768. PMC 1291513. PMID 3282068.

- ↑ Silverman, Mark E.; Fleming, Peter R.; Hollman, Arthur; Julian, Desmond G.; Krikler, Dennis M. (2012). British Cardiology in the 20th Century (in ഇംഗ്ലീഷ്). Springer Science & Business Media. ISBN 9781447107736. Retrieved 8 June 2018.
- ↑ Winner, Dame Albertine; Wolstenholme, Sir Gordon. "Janet Kerr Aitken". Munks Roll. VII: 5. Archived from the original on 2018-06-12. Retrieved 11 June 2018.
- ↑ Scott, Jean M (March 1988). "Women and the GMC: The Struggle for Representation". Journal of the Royal Society of Medicine. 81 (3): 164–166. doi:10.1177/014107688808100315. ISSN 0141-0768. PMC 1291513. PMID 3282068.
- ↑ Scott, Jean M (March 1988). "Women and the GMC: The Struggle for Representation". Journal of the Royal Society of Medicine. 81 (3): 164–166. doi:10.1177/014107688808100315. ISSN 0141-0768. PMC 1291513. PMID 3282068.
- ↑ "Past Presidents of MWF". www.medicalwomensfederation.org.uk (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Medical Women's Federation. Archived from the original on 2023-01-24. Retrieved 8 June 2018.
- ↑ Winner, Dame Albertine; Wolstenholme, Sir Gordon. "Janet Kerr Aitken". Munks Roll. VII: 5. Archived from the original on 2018-06-12. Retrieved 11 June 2018.
- ↑ Scott, Jean M (March 1988). "Women and the GMC: The Struggle for Representation". Journal of the Royal Society of Medicine. 81 (3): 164–166. doi:10.1177/014107688808100315. ISSN 0141-0768. PMC 1291513. PMID 3282068.
- ↑ "National Health Service". The British Medical Journal. 1 (4596): 58. 1949. JSTOR 25371229.