മെഡിക്കൽ വിമൻസ് ഫെഡറേഷൻ
മെഡിക്കൽ വിമൻസ് ഫെഡറേഷൻ യു.കെ.യിലെ വനിതാ ഡോക്ടർമാരുടെ ഏറ്റവും വലിയ സംഘടനയാണ്. വൈദ്യശാസ്ത്രത്തിൽ സ്ത്രീകളുടെ വ്യക്തിപരവും തൊഴിൽപരവുമായ വികസനത്തിന്റെ പുരോഗതിക്കും സമൂഹത്തിലെ സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഈ സംഘടന പ്രതിജ്ഞാബദ്ധമാണ്. 1917 ൽ സ്ഥാപിതമായ ഈ സംഘടനയുടെ ആസ്ഥാനം ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിലാണ് സ്ഥിതി ചെയ്യുന്നത്.
ചുരുക്കപ്പേര് | MWF |
---|---|
മുൻഗാമി | അസോസിയേഷൻ ഓഫ് രജിസ്ട്രേഡ് മെഡിക്കൽ വുമൺ |
രൂപീകരണം | 1 ഫെബ്രുവരി 1917 |
പദവി | ചാരിറ്റി |
Location |
|
അക്ഷരേഖാംശങ്ങൾ | 51°31′35″N 0°07′41″W / 51.526403°N 0.128015°W |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | United Kingdom |
അംഗത്വം (2008) | 1200 |
Current President | നീന മോദി |
പ്രധാന വ്യക്തികൾ | Previous Presidents of the MWF who have Wikipedia pages are listed here. |
മുദ്രാവാക്യം | Working for Women Doctors and their Patients |
വെബ്സൈറ്റ് | www |
ഉത്ഭവം
തിരുത്തുക1879-ൽ ലണ്ടനിൽ സ്ഥാപിതമായ അസോസിയേഷൻ ഓഫ് രജിസ്റ്റേർഡ് മെഡിക്കൽ വിമൻ എന്ന സംഘടനയുടെ അടിസ്ഥാനത്തിന്മേലാണ് മെഡിക്കൽ വിമൻസ് ഫൗണ്ടേഷൻ രൂപീകരിക്കപ്പെട്ടത്. 'എല്ലാ മെഡിക്കൽ വനിതകൾക്കും വേണ്ടി സംസാരിക്കുകയും അവരുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്യും' എന്ന ഉദ്ദേശത്തോടെയാണ് ഇത് സ്ഥാപിക്കപ്പെട്ടത്.[1] ഒമ്പത് അംഗങ്ങൾ യഥാർത്ഥ അസോസിയേഷനിൽ ഉൾപ്പെട്ടിരുന്നു, എന്നിരുന്നാലും കൂടുതൽ സ്ത്രീകൾ വൈദ്യശാസ്ത്രത്തിൽ യോഗ്യത നേടിയതോടെ മറ്റ് പ്രവിശ്യാ അസോസിയേഷനുകളും അംഗങ്ങളും അതിവേഗം ഈ സംഘടനയെ പിന്തുടർന്നു. ഈ അസോസിയേഷനുകളുടെ പ്രതിനിധികൾ 1916-ൽ ഒരു ഫെഡറേഷൻ സ്ഥാപിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഒത്തുകൂടി. ഒന്നാം ലോകമഹായുദ്ധത്തിൽ സേവനമനുഷ്ഠിക്കാൻ ആഗ്രഹിച്ച വനിതാ ഡോക്ടർമാരോടുള്ള സർക്കാരിന്റെ നിഷേധാത്മക മനോഭാവം ഈ മീറ്റിംഗിനെ ഭാഗികമായി ഉത്തേജിപ്പിച്ചിരുന്നു.[2]
1917 ഫെബ്രുവരി 1-ന്, അസോസിയേഷൻറെ നിയമാവലികൾ തയ്യാറാക്കി ഒപ്പുവയ്ക്കുകയും അങ്ങനെ മെഡിക്കൽ വിമൻസ് ഫെഡറേഷൻ രൂപീകരിക്കപ്പെടുകയും ചെയ്തു.[3] തുടക്കത്തിൽ ജെയ്ൻ ഹാരിയറ്റ് വാക്കർ, എഥൽ വില്യംസ്, കാതറിൻ ചിഷോം, ഫ്ലോറൻസ് ബാരറ്റ്, ലൂയിസ ആൽഡ്രിച്ച്-ബ്ലേക്ക് എന്നിവരുൾപ്പെടെ 190 അംഗങ്ങൾ ഉണ്ടായിരുന്നു.[4] ഫെബ്രുവരി 13നാണ് അസോസിയേഷൻറെ ഓഫീസുകൾ തുറന്നത്.[5] തുടക്കത്തിൽ, ബ്രിട്ടീഷ് ദ്വീപുകൾക്ക് പുറത്ത് താമസിക്കുന്ന അംഗങ്ങളെ സ്വീകരിക്കുന്നതിനെ അവർ പരിഗണിക്കുകയും കാനഡ, ടാസ്മാനിയ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള അന്വേഷണങ്ങൾ സ്വീകരിക്കുകയും ചെയ്തു.[6]
അവലംബം
തിരുത്തുക- ↑ Elsom, Matt (2011). "Breaking the Mould- The Entry of Women into Medicine in the UK". UK. Archived from the original on 2020-06-02. Retrieved 27 June 2016.
{{cite journal}}
: Cite journal requires|journal=
(help) - ↑ Hall, Lesley A. "Our History". Medical Women's Federation. Archived from the original on 2017-12-28. Retrieved 27 June 2016.
- ↑ "Catalogue Entry for Memorandum and articles of association and bye-laws of the Medical Women's Federation". Wellcome Library Catalogue. Wellcome Library. Retrieved 27 June 2016.
- ↑ Hall, Lesley A. "Our History". Medical Women's Federation. Archived from the original on 2017-12-28. Retrieved 27 June 2016.
- ↑ "Catalogue Entry for Medical Women's Foundation". Wellcome Collection. Wellcome Collection. Retrieved 5 October 2021.
{{cite web}}
: CS1 maint: url-status (link) - ↑ Walker, Jane (7 April 1917). "Correspondence". The Common Cause. VIII (417): 6. Retrieved 27 June 2016.