ജെയിംസ്ടൗൺ

(ജയിംസ്ടൌൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വെർജീനിയ കോളനിയിലെ ജെയിംസ്ടൗൺ [1] അമേരിക്കകളിലെ ആദ്യ  ഇംഗ്ലീഷ് സ്ഥിര കുടിയേറ്റകേന്ദ്രമായിരുന്നു. പോവ്ഹാട്ടൻ (ജയിംസ്) നദിയുടെ കിഴക്കേ തീരത്ത്, ആധുനിക വില്യംസ്ബർഗ് നഗരത്തിന്റെ മദ്ധ്യത്തിന് 2.5 മൈൽ (4 കിലോമീറ്റർ) തെക്കുപടിഞ്ഞാറായാണ് ഇതു സ്ഥിതിചെയ്തിരുന്നത്.  വില്യം കെൽസോ ജയിംസ്ടൌണിനേക്കുറിച്ച് എഴുതിയത് "ബ്രിട്ടീഷ് സാമ്രാജ്യം ആരംഭം കുറിച്ചത് ഇവിടെയാണ്" എന്നാണ്.[2] 1607, മെയ്  4 ന് - ഓൾഡ് ഡേറ്റ് (മേയ് 14, 1607 –ന്യൂ ഡേറ്റ്)[3] ലണ്ടനിലെ വിർജീനിയ കമ്പനി “ജയിംസ് ഫോർട്ട്” ആയിട്ടാണ് ഇതു സ്ഥാപിച്ചത്. 1610 ൽ ഹ്രസ്വമായി ഉപേക്ഷിക്കപ്പെട്ടതിനു ശേഷം ഇത് ഒരു സ്ഥിരകുടിയേറ്റകേന്ദ്രമായി കണക്കാക്കപ്പെട്ടു. റോണോക്ക് ദ്വീപിൽ 1585 ൽ സ്ഥാപിതമായ “ലോസ്റ്റ് കോളനി ഓഫ് റോണോക്ക്” ഉൾപ്പെടെ നിരവധി പരാജയപ്പെട്ട ശ്രമങ്ങൾക്കുശേഷമാണ് ഇതു നിലവിൽവന്നത്. 1616 മുതൽ 1699 വരെയുള്ള 83 വർഷക്കാലത്തോളം വെർജീനിയ കോളനിയുടെ തലസ്ഥാനമായിട്ടാണ് ജയിംസ്ടൌൺ പ്രവർത്തിച്ചിരുന്നത്.

ജയിംസ് ടൌൺ, വിർജീനിയ

Jamestowne, Virginia
Fort (1607); Town (1619)
A small brick late-Gothic church with a ruined tower
പതിനേഴാം നൂറ്റാണ്ടിലെ ജെയിംസ്ടൗൺ പള്ളിയുടെ നശിച്ചുപോയ ഗോപുരം. പള്ളിയുടെ മദ്ധ്യഭാഗം യഥാർത്ഥ അടിത്തറക്കുമേൽ 1907 ൽ പുനർനിർമ്മിച്ചു .
Location in eastern Virginia
Location in eastern Virginia
ജയിംസ് ടൌൺ, വിർജീനിയ is located in Virginia
ജയിംസ് ടൌൺ, വിർജീനിയ
ജയിംസ് ടൌൺ, വിർജീനിയ
Location in Virginia
ജയിംസ് ടൌൺ, വിർജീനിയ is located in the United States
ജയിംസ് ടൌൺ, വിർജീനിയ
ജയിംസ് ടൌൺ, വിർജീനിയ
ജയിംസ് ടൌൺ, വിർജീനിയ (the United States)
Coordinates: 37°12′33″N 76°46′39″W / 37.20917°N 76.77750°W / 37.20917; -76.77750
Present country United States
State Virginia
Historic Country Kingdom of England
ColonyKingdom of England Colony of Virginia
EstablishedMay 14, 1607
Abandonedbriefly in 1610; again after 1699
സ്ഥാപകൻVirginia Company of London
നാമഹേതുJames VI and I
പെഡ്രോ ഡി സുനിഗ തയ്യാറാക്കിയ 1608 ലെ കോട്ടയെ ചിത്രീകരിക്കുന്ന മാപ്പ്.
പിൽക്കാല തലസ്ഥാന മണ്ഡപങ്ങളിലൊന്നിൻറെ അടിത്തറയിൽ പുരാവസ്തു ഗവേഷകർ കണ്ടെത്തിയ ജയിംസ്ടൌണിലെ കൂട്ട ശവക്കുഴികൾ.

ഈ കുടിയേറ്റകേന്ദ്രം സ്ഥാപിക്കപ്പെട്ടത് പോവ്ഹാട്ടൻ കോൺഫെഡറസിയുടെ, പ്രത്യകിച്ച് പാസ്പാഹെഗ് ഗോത്രത്തിന്റെ ഭരണത്തിലുള്ള റ്റ്സെനാക്കോമ്മാക്കാഹ് എന്ന രാജ്യത്തിനുള്ളിലായിരുന്നു. തദ്ദേശവാസികൾ തുടക്കത്തിൽ കോളനിക്കാർക്ക് സ്വാഗതമരുളുകയും അവർക്ക് നിർണായക ഘട്ടങ്ങളിൽ ഭക്ഷ്യവസ്തുക്കളും പിന്തുണയും നൽകുകയും ചെയ്തിരുന്നു. തമ്മിലുള്ള ബന്ധം വഷളാകുകയും അടുത്ത മൂന്നു വർഷത്തിനുള്ളിൽ യുദ്ധത്തിലേയ്ക്കും പാസ്പാഹെഗുകളുടെ പൂർണ്ണമായ ഉന്മൂലനത്തിലേയ്ക്കും വഴിതെളിച്ചു. രോഗം, പട്ടിണി എന്നിവ മൂലം ജയിംസ്ടൌണിലെ മരണനിരക്ക് വളരെ കൂടുതലായിരുന്നു. 1609-10 കളിലെ “പട്ടിണിക്കാലം”[4] എന്നറിയപ്പെട്ടിരുന്ന കാലഘട്ടത്തിൽ ഏകദേശം 80 ശതമാനത്തിലധികം കോളനിസ്റ്റുകൾ അകാലചരമം പ്രാപിച്ചു.


വിർജീനിയ കമ്പനി 1608 ൽ അവരുടെ രണ്ടാം സാധനസാമഗ്രികൾ എത്തിക്കുന്ന പ്രക്രിയയിൽ എട്ട് പോളിഷ്,[5] [6] ജർമൻ കുടിയേറ്റക്കാരെക്കൂടി കൊണ്ടുവന്നു. ഇവരിൽ ചിലർ ചെറിയ ഒരു ഗ്ലാസ് ഫാക്ടറി നിർമിച്ചു. എന്നാൽ താമസിയാതെ ജർമൻകാരും മറ്റു ചിലരും കുടിയേറ്റ കേന്ദ്രത്തിലെ ആയുധങ്ങളും സാധനസാമഗ്രികളുമായി പോവ്ഹാട്ടൻ പക്ഷത്തേയ്ക്കു കൂറുമാറി.[7][8][9][10] രണ്ടാമത്തെ വിതരണത്തിൽ ആദ്യത്തെ രണ്ട് യൂറോപ്യൻ വനിതകളെയും കുടിയേറ്റകേന്ദ്രത്തിലേയ്ക്ക് കൊണ്ടുവന്നിരുന്നു.[11][12] 1619-ൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ ആഫ്രിക്കക്കാർ ജയിംസ്ടൌണിലെത്തി - വെസ്റ്റീൻഡീസിൽനിന്നു പിടിച്ചെടുത്ത ഒരു പോർട്ടുഗീസ് അടിമക്കപ്പലിലെ ഏകദേശം 50 പുരുഷന്മാരും, സ്ത്രീകളും കുട്ടികളുമുൾപ്പെട്ട കപ്പൽ ജയിംസ്ടൌൺ മേഖലയിലേക്ക് കൊണ്ടു വന്നു. പുകയിലക്കൃഷി മേഖലയിൽ കൂലിത്തൊഴിലാളികളായാണ് അവർ ജോലി ചെയ്തിരുന്നത്. പക്ഷേ,  കാലം മുന്നോട്ടുപോകവേ ക്രമേണ അവർ അടിമകളായി മാറി.[13] അടിമത്തത്തിന്റെ ആധുനിക നിർവചനം 1640-ൽ (ജോൺ പഞ്ച് ന്യായവിചാരണയിൽ) രൂപീകരിക്കപ്പെടുകയും 1660 ആയപ്പോഴേക്കും ഇത് പൂർണ്ണമായി വിർജീനിയയിൽ നടപ്പിലാക്കുകയും ചെയ്തു.[14]

ലണ്ടൻ കമ്പനിയുടെ ബർമുഡയിൽ സ്ഥാപിതമായ രണ്ടാം കുടിയേറ്റകേന്ദ്രം ഇംഗ്ലീഷ് പുതിയ ലോകത്തിലെ ഏറ്റവും പഴയ പട്ടണമെന്ന സ്ഥാനം അവകാശപ്പെടുന്നു, എന്തെന്നാൽ ബർമുഡയിലെ സെന്റ് ജോർജ് പട്ടണം1612 ൽത്തന്നെ ന്യൂ ലണ്ടൻ എന്നപേരിൽ ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടിരുന്നുവെങ്കിലും വിർജീനിയയിലെ ജയിംസ്ഫോർട്ട് 1619 വരെ ജെയിംസ്ടൗണായി പരിവർത്തനം ചെയ്യപ്പെട്ടിരുന്നില്ല, അതുകൂടാതെ അതിന് കാലത്തെ അതിജീവിക്കാൻ കഴിഞ്ഞതുമില്ല.[15] 1676-ൽ ബാകോൺസ് കലാപകാലത്ത് ജയിംസ്ടൌൺ മനഃപൂർവ്വം തീകത്തിച്ചു നശിപ്പിച്ചെങ്കിലും പെട്ടെന്നുതന്നെ പുനർനിർമ്മിക്കപ്പെട്ടു. 1699 ൽ തലസ്ഥാനം ജെയിംസ്ടൌണിൽനിന്ന് വിർജീനിയയിലെ ഇന്നത്തെ വില്യംസ്ബർഗിലേയ്ക്കു മാറ്റി സ്ഥാപിക്കുകയും അതിനുശേഷം ജയിംസ്ടൌൺ എന്ന കുടിയേറ്റകേന്ദ്രം വിസ്മൃതിയിലാവുകയും ഒരു പുരാവസ്തു സൈറ്റായി മാത്രം ഇക്കാലത്ത് നിലനിൽക്കുകയും ചെയ്യുന്നു.

ഇന്ന് ജയിംസ്ടൌൺ, വില്ല്യംസ്ബർഗ്, യോർക്ക്ടൌൺ എന്നിവയോടൊപ്പം കൊളോണിയൽ വെർജീനിയയിലെ ഹിസ്റ്റോറിക് ട്രയാംഗിളിൽ ഉൾപ്പെടുന്ന മൂന്ന് പ്രാഥമിക പൈതൃക സ്ഥാനങ്ങളിലൊന്നാണ്. ജയിംസ്ടൌൺ നാഷണൽ ഹിസ്റ്റോറിക് സൈറ്റിന്റെയും (കൊളോണിയൽ നാഷണൽ ഹിസ്റ്റോറിക് പാർക്കിന്റെ ഭാഗം), പ്രിസർവേഷൻ വിർജീനിയയുടെയും സംയുക്ത സഹകരണത്തോടെ പ്രവർത്തിക്കുന്ന ആർക്കിയോളജിക്കൽ സൈറ്റാണ് ജയിംസ്ടൌൺ ദ്വീപിൽ സ്ഥിതിചെയ്യുന്ന ചരിത്രപട്ടണമായ ജയിംസ്ടൗൺ.[16] ഒരു സജീവചരിത്ര, വ്യാഖ്യാനാത്മക സൈറ്റായ ജെയിംസ്ടൌൺ കുടിയേറ്റകേന്ദ്രം, കോമൺവെൽത്ത് ഓഫ് വിർജീനിയയിലെ ഒരു സംസ്ഥാന ഏജൻസിയായ ജയിംസ്ടൌൺ യോർക്ടൌൺ ഫൌണ്ടേഷനാണ് പ്രവർത്തിപ്പിക്കുന്നത്.

കുടിയേറ്റകേന്ദ്രം

തിരുത്തുക
 
ഭൂപ്രദേശങ്ങളും1607 ലെ യഥാർത്ഥ കോട്ടയുടെ സ്ഥാനവും വ്യക്തമാക്കുന്ന ജയിംസ്ടൗൺ ദ്വീപിന്റെ ഭൂപടം. (ആധുനിക റോഡുകളും, കോസ്‍വേകളും കെട്ടിടങ്ങളും പ്രദർശിപ്പിച്ചിട്ടില്ല)

സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ് എന്നീ യൂറോപ്യൻ രാജ്യങ്ങൾ പുതിയ ലോകത്ത് ത്വരിതഗതിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള നടപടികളിലേയ്ക്കു നീങ്ങിയപ്പോൾ മറ്റ് യൂറോപ്യൻ രാജ്യങ്ങൾ മെല്ലെപ്പോക്കുനയമാണു സ്വീകരിച്ചത്. ജോൺ കാബോട്ടിന്റെ പര്യവേഷണങ്ങൾക്കു പല പതിറ്റാണ്ടുകൾക്കു ശേഷവും കോളനികൾ കണ്ടുപിടിക്കാൻ ഇംഗ്ലീഷുകാർ ശ്രമിച്ചില്ല എന്നതുകൂടാതെ ആദ്യകാല ശ്രമങ്ങൾ പരാജയവുമായിരുന്നു- ഏറ്റവും പ്രധാനമായി, അവർ സ്ഥാപിച്ച റോനോക് കോളനി 1590 ൽ അപ്രത്യക്ഷമാകുകയും ചെയ്തു.

ആഗമനവും തുടക്കവും (1607-1609)

തിരുത്തുക

1606-ൽ വൈകി ഇംഗ്ലീഷ് കോളനിവല്‌ക്കരണക്കാർ പുതിയ ലോകത്തിൽ കോളനി സ്ഥാപിക്കാൻ ലണ്ടൻ കമ്പനിയിൽനിന്നുള്ള ഒരു പ്രമാണപത്രവുമായി യാത്രതിരിച്ചു. ഈ നാവികപ്പടയിൽ ക്യാപ്റ്റൻ ക്രിസ്റ്റഫർ ന്യൂപോർട്ടിന്റെ നേതൃത്വത്തിൽ സൂസൻ കോൺസ്റ്റന്റ്, ഡിസ്കവറി, ഗോഡ്സ്പീഡ് എന്നീ കപ്പലുകൾ ഉൾപ്പെട്ടിരുന്നു. അവർ കാനറി ദ്വീപുകളിലും[17][18] അനന്തരം പ്യൂർട്ടോ റിക്കോയിലുമായി ഒരോ തങ്ങൽ താവളങ്ങൾ ഉൾപ്പെടുത്തി നാലുമാസത്തോളം നീണ്ട കപ്പൽ യാത്ര ആരംഭിക്കുകയും ഒടുവിൽ 1607 ഏപ്രിൽ 10-ന് അമേരിക്കൻ ഭൂഖണ്ഡത്തിനു സമീപത്തെത്തുകയും ചെയ്തു. 1607 ഏപ്രിൽ 26-നു അവർ കരകാണുകയും ആ സ്ഥലത്തിനു കേപ് ഹെൻറി എന്നു നാമകരണം നടത്തുകയും ചെയ്തു. നങ്കൂരമിടുവാൻ കൂടുതൽ സുരക്ഷിതമായ ഒരു സ്ഥലം തിരഞ്ഞെടുക്കുവാനുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് ഇക്കാലത്ത് ഹാംപ്റ്റൺ റോഡ്സ് എന്നറിയപ്പെടുന്ന ചെസാപീക്ക് ഉൾക്കടലിലെ ഒരു ചാലിൽ പ്രവേശിക്കുകയും ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമൻ രാജാവിന്റെ ബഹുമാനാർഥം അതിനു ജെയിംസ് റിവർ എന്നു പേരു നൽകുകയും ചെയ്തു.[19] 1607 ഏപ്രിൽ 25 ന് പുതിയലോകത്തെ ഭരണസമിതിയുടെ പ്രസിഡന്റായി ക്യാപ്റ്റൻ എഡ്വേർഡ് മരിയ വിൻഫീൽഡ് തിരഞ്ഞെടുക്കപ്പെട്ടു. മേയ് 14-ന് അദ്ദേഹം അറ്റ്ലാന്റിക് സമുദ്രത്തിൽനിന്ന് ഏകദേശം 40 മൈൽ (64 കിലോമീറ്റർ) ഉൾപ്രദേശത്തുള്ള ഒരു വലിയ ഉപദ്വീപിലെ തുണ്ടുഭൂമി കോട്ടകെട്ടിയുറപ്പിച്ചു സ്ഥാപിക്കാനുദ്ദേശിക്കുന്ന കുടിയേറ്റ കേന്ദ്രത്തിനുള്ള ഒരു ഉത്തമ സ്ഥാനമായി തെരഞ്ഞെടുത്തു. ഈ പ്രദേശത്ത് നദിയിലെ ഒരു വക്രത കാരണമായി നദീചാനൽ പ്രതിരോധപരവും തന്ത്രപ്രധാനമായ ഒരു സ്ഥാനമായി നിർണ്ണയിക്കപ്പെട്ടു. അത് കരഭൂമിയോടു ചേർന്നുള്ളതു ജലഗതാഗതത്തിനു് തികച്ചും അനുയോജ്യവും ഭാവിയിൽ കടൽപ്പാലമോ വാർഫോ നിർമ്മിക്കുവാൻ വേണ്ടത്ര സ്ഥലം വാഗ്ദാനം ചെയ്യുന്നതുമായിരുന്നു.[20] ഒരുപക്ഷേ ഈ സ്ഥാനത്തിനുള്ള ഏറ്റവും അനുയോജ്യമായ വസ്തുത സമീപത്ത് അധിവസിച്ചിരുന്ന വിർജീനിയ ഇന്ത്യൻ ഗോത്രവർഗ്ഗക്കാർ ഈ പ്രദേശത്ത് താമസിച്ചിരുന്നില്ലെന്നതാണ്. ഈ സ്ഥലം പരമദരിദ്രവും ഒറ്റപ്പെട്ടു കിടക്കുന്നതുമായതിനാൽ കാർഷികവൃത്തിക്ക് യോഗ്യമല്ലെന്നും അവര് കണക്കുകൂട്ടിയിരുന്നു.[21] ദ്വീപ് ചതുപ്പുനിറഞ്ഞതും ഒറ്റപ്പെട്ടതും പരിമിതമായ ഇടം മാത്രം വാഗ്ദാനം ചെയ്യുന്നതും കൊതുകുകൾ വ്യാപിച്ചതും ഉപ്പുരസമുള്ള നദീജലം കുടിക്കുവാനുപയുക്തവുമല്ലായിരുന്നു.

 
ജയിംസ്ടൌൺ ദ്വീപിലുടനീളമുള്ള ഉപ്പുവെള്ളംനിറഞ്ഞ ചതുപ്പ്. ഈ തണ്ണീർത്തടങ്ങൾ കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങളായിരുന്നു.
 
Names of those on the Second Supply - Page 445 (or Page 72)"The Generall Historie of Virginia, New-England, and the Summer Isles", by Capt. John Smith - [22]

1990-കളിൽ ജയിംസ്ടൌൺ ആർക്കിയോളജിക്കൽ അസ്സസ്സ്മെന്റ് (JAA) സംഘം നടത്തിയ ഗവേഷണ പഠന പ്രകാരം ജയിംസ്ടൌൺ കുടിയേറ്റക്കാർ വെർജീനിയയിൽ എത്തിയത് ഒരു കടുത്ത വരൾച്ചാ കാലത്താണെന്നാണ് . 1985 ൽ ഡേവിഡ് സ്റ്റെയിലും കൂട്ടരും നോട്ടോവേയിലുടനീളവും ബ്ലാക് വാട്ടർ (വനത്തിലെ ചതുപ്പുകൾ, തണ്ണീർത്തടങ്ങൾ എന്നിവയിൽക്കൂടി ഒഴുകുന്ന മന്ദഗതിയിലുള്ള നദിയാണ് ബ്ലാക് വാട്ടർ നദി) നദികളുടെ തീരങ്ങളിലുമുണ്ടായിരുന്ന  800 വർഷത്തിലധികം പഴക്കമുള്ള ബാൽഡ് സൈപ്രസ് വൃക്ഷങ്ങൾ തുരന്നുനടത്തിയ ഒരു പഠനത്തിൽ നിന്നാണ് JAA വിശകലനം നടത്തിയത്. ഈ വൃക്ഷങ്ങളുടെ ശരാശരി ആയുസ്സ് ആയിരം വർഷം വരെ നീളുന്നതായിതിനാൽ അവയുടെ തടിയിലെ വളയങ്ങൾ പ്രദേശത്തെ വാർഷിക മഴയുടെ ഒരു സൂചന നൽകുന്നതായിരുന്നു. 1606 നും 1612 നും ഇടയ്ക്കുണ്ടായത് 700 വർഷത്തിനിടയിലുണ്ടായ ഏറ്റവും കടുത്ത വരൾച്ചയായിരുന്നുവെന്ന് ഈ പഠനം വെളിവാക്കി. ഈ കടുത്ത വരൾച്ച ജയിംസ്ടൌൺ കുടിയേറ്റക്കാരെയു പോവ്ഹാട്ടൻ ഗോത്രവർഗ്ഗത്തേയും ഒരുപോലെ ഭക്ഷണവസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനും സുരക്ഷിതമായ ജലവിതരണം നടത്താനും അപ്രാപ്തരാക്കി.

വിളകൾ കൃഷിയിറക്കുവാനെത്തിയ കുടിയേറ്റക്കാരുടെ ആഗമനം ആ വർഷം ഏറെ വൈകിയായിരുന്നു. ഈ സംഘത്തിലെ അനേകം പേർ കൃഷിചെയ്തു പരിചയമില്ലാത്ത മാന്യവ്യക്തികളോ അവരുടെ പുരുഷജോലിക്കാരോ ആയിരുന്നു. രണ്ടുകൂട്ടരും ഒരുപോലെ, ഒരു ജീവനക്ഷമമായ കോളനി പടുത്തുയർത്തുകയെന്ന കഠിനജോലി ചെയ്യുന്നതിന് അപര്യാപ്തരായ വ്യക്തികളായിരുന്നു. ഇവരിലൊരാൾ ഇംഗ്ലണ്ടിലെ റിക്കൾവർ ഗ്രാമത്തിൽനിന്നെത്തിയ മുൻ വികാരി റോബർട്ട് ഹണ്ട് ആയിരുന്നു. ഭാവിയിലെ അമേരിക്കൻ ഐക്യനാടുകളുടെ പ്രദേശത്തെ ആദ്യ തിരുവത്താഴകർമ്മിയായി 1607 ജൂൺ 21 ന് അദ്ദേഹം പ്രകീർത്തിക്കപ്പെട്ടു.

ഏതാനും മാസങ്ങൾക്കുള്ളിൽ, ഈ സംഘത്തിലെ 80 ശതമാനം ആളുകളും മൃതിയടഞ്ഞു. അതിജീവിച്ചവരിൽ ചിലർ ഇന്ത്യൻസിൽനിന്നു പിടിച്ചെടുത്തു തങ്ങൾ കോളനിവത്കരിച്ച ഭൂമിയിൽ പരിത്യജിക്കപ്പെട്ടു.  ഇംഗ്ലീഷ് കുടിയേറ്റക്കാർ എത്തുന്നതിനു വളരെക്കാലങ്ങൾക്കു മുമ്പുതന്നെ വിർജീനിയയിലുണ്ടായിരുന്ന അമേരിക്കൻ ഇന്ത്യൻ വംശജർ അവിടെ കുടിയേറ്റകേന്ദ്രം സ്ഥാപിച്ചിരുന്നു. രാഷ്ട്രീയമായി ‘ട്സെനാക്കോമ്മാക്കാഹ്’ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തെ ഏകദേശം 14,000 ആളുകൾ അലോങ്കിയൻ ഭാഷ സംസാരിക്കുന്നവരായിരുന്നു. അവർ വാഹുൻസെനാക്കാവ്ഹ് അഥവാ ചീഫ്  പോവറ്റാൻ എന്നറിയപ്പെടുന്ന പരമാധികാരിയുടെ കീഴിൽ പോവ്ഹാട്ടൻ കോൺഫെഡറസി ആയി സംഘടിച്ചിരുന്നു. വാഹുൻസെനാക്കാവ്ഹ് തങ്ങളുടെ പാസ്പാഹെഗ് ടെറിട്ടറിയായി ഗണിച്ചിരുന്ന ജയിംസ്ടൌണിൽനിന്ന് കാപ്പാഹോസിക് എന്ന മറ്റൊരു പ്രദേശത്തേയ്ക്ക് ഇംഗ്ലീഷ് കോളനിക്കാരെ  പുനസ്ഥാപിക്കാനും  അവിടെ തന്റെ കോൺഫെഡറസിയിലെ അംഗങ്ങളെന്ന നിലയിൽ കഴിയാനും തങ്ങൾക്കു ലോഹ ഉപകരണങ്ങൾ നിർമ്മിച്ചു നൽകുകയെന്ന പ്രക്രിയയിൽ അവരെ ഉപയോഗപ്പെടുത്താനും നിശ്ചയിച്ചുവെങ്കിലും ഇത് ഒരിക്കലും പ്രാവർത്തികമായില്ല.

ആദ്യകാല കുടിയേറ്റക്കാരെ നൃത്തം, വിരുന്ന്, പുകയില ഉത്സവങ്ങൾ എന്നിവയുടെ അകമ്പടിയോടെ ഇന്ത്യക്കാർ വരവേറ്റു. വുഹാൻസൻകാച്ചിന്റെ ആതിഥ്യമര്യാദക്കും ഇംഗിതത്തിനുമെതിരായി ഇംഗ്ലീഷ് കുടിയേറ്റക്കാരുടെ പ്രദേശത്തു സാന്നിദ്ധ്യം തുടരുകയും ജയിംസ് നദിയുടെ ഉപരിഭാഗത്ത് ക്യാപ്റ്റൻ ക്രിസ്റ്റഫർ ന്യൂപോർട്ടിന്റെ നേതൃത്വത്തിൽ പര്യവേക്ഷണം തുടരുവാനുള്ള ഉദ്യമത്തിലേർപ്പെട്ടത്  പാസ്പാഹെഗ്, വെയാനോക്ക് തുടങ്ങി മറ്റു ഇന്ത്യൻ ബാന്റുകളെ പ്രകോപിപ്പിക്കുകയും 1607  മെയ് 27 മുതൽ ജൂലൈ 14 വരെയുള്ള കാലഘട്ടത്തിൽ കോട്ടയ്ക്കുമേൽ നിരന്തരമായ ആക്രമണം നടത്തുവാൻ ഇത് അവർക്കു പ്രചോദനമാകുകയും ചെയ്തു.

1608-ൽ വിതരണ സാമഗ്രികളും, കോളനിയിലെ ആദ്യ നിർമ്മാണശാലകൾ പടുത്തുയർത്താൻ സഹായിച്ച  ജർമ്മൻ, പോളിഷ്, സ്ലോവാക് കരകൗശല വിദഗ്ദ്ധരുമായി കപ്പലുകൾ എത്തിച്ചേരുന്നതിനുമുമ്പുതന്നെ കുടിയേറ്റക്കാരിലെ മൂന്നിൽ രണ്ട് ഭാഗവും മരണമടഞ്ഞിരുന്നു. തൽഫലമായി, അക്കാലത്ത് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്ന അമേരിക്കയിൽനിന്നുള്ള ആദ്യ ഉൽപ്പന്നങ്ങൾ സ്‌ഫടിക വസ്തുക്കളായിരുന്നു. ക്ലാപ്പ്ബോർഡുകൾ (കെട്ടിടങ്ങളുടെ മേൽക്കൂര, വശങ്ങൾ മറയ്ക്കാനുപയോഗിച്ചിരുന്നത്) തിരികെപ്പോയിരുന്ന ആദ്യ കപ്പലുകളിൽത്തന്നെ ഇംഗ്ലണ്ടിലേയ്ക്ക് മടക്കിഅയച്ചിരുന്നു.

1608 ൽ ക്യാപ്റ്റൻ ന്യൂപോർട്ടിന്റെ ആദ്യത്തേയും രണ്ടാമത്തെയും സാധന വിതരണ ദൌത്യത്തിനായ വന്ന കപ്പലുകളിൽ ദുരമൂത്ത കൂടുതൽ കുടിയേറ്റക്കാരേയും എത്തിച്ചിരുന്നു. ഒരു ബൃഹത്തായ ദുരിതാശ്വാസ പ്രവർത്തനമുണ്ടായില്ലെങ്കിൽ വടക്കേ അമേരിക്കയിൽ, പ്രത്യേകിച്ച് റോനോക്ക് കോളനി (ലോസ്റ്റ് കോളനി), പോപ്പ്ഹാം കോളനി, തുടങ്ങിയ വടക്കേ അമേരിക്കയിലെ മുൻകാല കുടിയേറ്റ ഉദ്യമങ്ങൾക്കു സംഭവിച്ച അതേ വിധിതന്നെ ജയിംസ്ടൌൺകോളനിയ്ക്കുമുണ്ടാകുമെന്ന് അക്കാലത്തുതന്നെ തീർച്ചയായിരുന്നു. രണ്ടാം വിതരണത്തോടൊപ്പം എത്തിച്ചേർന്ന ജർമൻകാരും മറ്റ് ഏതാനും പേരും ആയുധങ്ങളും ഉപകരണങ്ങളുമായി പോവ്ഹട്ടൻ പക്ഷത്തേയ്ക്കു കൂറുമാറി.  കോളനിയ്ക്കു നേരേ സ്പാനിഷ് ആക്രമണമുണ്ടാകുമെന്നു കിംവദന്തി പരക്കുകയും ഈ ആക്രണത്തിൽ പങ്കു ചേരാനും പോവ്ഹാട്ടനുകളെ പ്രേരിപ്പിക്കാനും ജർമ്മൻകാർ പദ്ധതി തയ്യാറാക്കിയിരുന്നു. സ്പെയിനിന്റെ നിരീക്ഷണ കപ്പലായ ലാ അസുൻസിയോൺ ഡി ക്രിസ്റ്റോയേക്കാളും വലിയ കപ്പലായ മേരി ആന്റ് ജോണുമായി 1609 ജൂലൈയിൽ തക്കസമയത്തെത്തിയ ക്യാപ്റ്റൻ സാമുവൽ ആർഗൽ സ്പെയിൻകാരെ തുരത്തി. ആർഗലിന്റെ കപ്പലോട്ടം  കോളനിയുടെ ദുർബലതയെക്കുറിച്ചുള്ള അറിവ് നേടുന്നതിൽ നിന്നും സ്പെയിനിനെ തടയാനും സഹായകമായി. ഇംഗ്ലണ്ടിലെ സ്പാനിഷ് അംബാസഡറായിരുന്ന ഡോൺ പെട്രോ ഡി സുനിഗ  സ്പെയിനിലെ ഫിലിപ്പ് മൂന്നാമനിൽനിന്ന് കോളനി ആക്രമണത്തിന് അനുമതി ലഭിക്കാനായി ചാരന്മാർ വഴി ഇക്കാര്യങ്ങൾ അന്വേഷിച്ചുവരികയായിരുന്നു.

വിർജീനിയ കമ്പനി ഓഫ് ലണ്ടനിലെ നിക്ഷേപകർ അവരുടെ ഊഹക്കച്ചവടത്തിൽ നിന്ന് ലാഭം കൊയ്തെടുക്കുവാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. രണ്ടാം വിതരണത്തിൽ അവർ തങ്ങളുടെ മോഹഭംഗം പ്രകടിപ്പിക്കുകയും ജയിംസ്ടൌണിലെ നേതാക്കളിൽനിന്ന് ലിഖിത രൂപത്തിൽ ചില ഉറപ്പുകൾ ആവശ്യപ്പെടുകയും ചെയ്തു. യാത്രയുടെ ചെലവ് അടയ്ക്കാൻ പര്യാപ്തമായ സാധനങ്ങൾ, തെക്കൻ കടലിൽനിന്നു ലഭ്യമായ സ്വർണ്ണക്കട്ടകളിലെ വിഹിതത്തിന്റെ ഉറപ്പ്, നഷ്ടപ്പെട്ട റോനോക് കോളനിയിലെ ഒരു അംഗം തുടങ്ങിയവ കോളനികൾ നിക്ഷേപകർക്കു കൊടുക്കേണ്ടതാണെന്നു പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. ലണ്ടനിലെ നിക്ഷേപകർക്ക് പ്രതികരണമായി കൌൺസിലിന്റെ മൂന്നാം പ്രസിഡന്റായിരുന്ന ക്യാപ്റ്റൻ ജോൺ സ്മിത്ത്, കോളനിയെ കൂടുതൽ സ്വയംപര്യാപ്തമാക്കാൻ സഹായിക്കുന്ന പ്രായോഗിക തൊഴിലാളികളേയും കരകൌശലത്തൊഴിലാളികളേയും ആവശ്യപ്പെട്ടു.

പട്ടിണിക്കാലവും മൂന്നാം വിതരണവും (1609–1610)

ഒരു പര്യവേക്ഷണ സമയത്തുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായ പൊളളലേറ്റ സ്മിത്ത് ഇംഗ്ലണ്ടിലേക്ക് മടങ്ങാൻ നിർബന്ധിതനായതിനെത്തുടർന്ന് കോളനിയുടെ നിയന്ത്രണം ജോർജ് പെർസിയിലായി. തദ്ദേശീയ ജനതയുമായുള്ള  സന്ധിസംഭാഷണങ്ങളിൽ അദ്ദേഹത്തിനു തിളങ്ങാൻ സാധിച്ചില്ല. ലണ്ടനിൽ നിന്നുള്ളവർ സ്മിത്തിന്റെ സന്ദേശത്തെ ഉൾക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്തിരുന്നതായി സൂചനകളുണ്ട്. 1609-ലെ മൂന്നാം വിതരണ ദൗത്യം ഏറ്റവും ബൃഹത്തായതും മികച്ച ഉപകരണങ്ങളടങ്ങിയതുമായിരുന്നു. ഈ ദൌത്യത്തിൽ തഴക്കവും പഴക്കവുമുള്ള ക്രിസ്റ്റഫർ ന്യൂപോർട്ടിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച് ഏൽപ്പിക്കപ്പെട്ടതും ഒരു പുതു ഉദ്ദേശത്തോടെ നിർമ്മിക്കപ്പെട്ടതുമായ പതാകക്കപ്പൽ, സീ വെഞ്ചുർ ഉൾപ്പെട്ടിരുന്നു.

1609 ജൂൺ 2-ന് പ്ലിമൗത്തിൽനിന്ന് ഏഴുകപ്പലുകളടങ്ങിയ കപ്പൽവ്യൂഹത്തിന്റെ പതാകക്കപ്പലായി സീ വെഞ്ചുർ (കൂടുതലായി ഘടിപ്പിച്ച രണ്ടു ചെറു വള്ളങ്ങളോടെ) വിർജീനിയയിലെ ജയിംസ്ടൌണിനെ ലക്ഷ്യമാക്കി പുറപ്പെട്ടു. മൂന്നാം വിതരണത്തിന്റെ ഭാഗമായുള്ള ഈ ദൌത്യത്തിൽ 214 കുടിയേറ്റക്കാരും ഒപ്പമുണ്ടായിരുന്നു. ജൂലൈ 24 ന് ഈ കപ്പൽ ശക്തമായ ഒരു ചുഴലിക്കൊടുങ്കാറ്റിലകപ്പെടുകയും വ്യൂഹത്തിലുണ്ടായിരുന്ന കപ്പലുകൾ പല ദിശകളിലേയ്ക്കായി വിഭജിക്കപ്പെടുകയും ചെയ്തു. കപ്പലുകളിൽ ചിലത് ജയിംസ്ടൌണിലേയ്ക്ക് തിരിച്ചുവിടുന്നതിനു സാധിച്ചുവെങ്കിലും നേതാക്കളും സാധനസാമഗ്രികളിലധികവും സീ വെഞ്ചുറയിലായിരുന്നു ഉണ്ടായിരുന്നത്. കമ്പനിയുടെ അഡ്മിറലായിരുന്ന സർ ജോർജ് സോമേഴ്സ്, അതിന്റെ മുങ്ങൽ തടയുവാനായി കപ്പലിനെ സസൂക്ഷ്‌മം ബർമുഡയുടെ പവിഴപ്പുറ്റുകളിലേയ്ക്കു എത്തിക്കുന്നതിനുമുമ്പ്, കപ്പൽ മൂന്നുദിവസത്തോളം കൊടുങ്കാറ്റുമായി പൊരുതിയിരുന്നു. ഇത് കപ്പലിലുണ്ടായിരുന്നവരെ സുരക്ഷിതമായി കരക്കിറങ്ങുവാൻ സഹായകമായി.

രക്ഷപെട്ടവരിൽ (ലെഫ്റ്റനന്റ് ജനറൽ സർ തോമസ് ഗേറ്റ്സ്, ക്യാപ്റ്റൻ ക്രിസ്റ്റഫർ ന്യൂപോർട്ട്, സിൽവെസ്റ്റർ ജോർഡിൻ, സ്റ്റീഫൻ ഹോപ്കിൻസ്, സെക്രട്ടറി വില്ല്യം സ്ട്രാച്ചീ) എന്നിവർ ബർമുഡയിൽ ഏകദേശം ഒമ്പതുമാസക്കാലം കുടുങ്ങിപ്പോയിരുന്നു. അക്കാലത്ത് അവർ ഡെലിവറൻസ്, പേഷ്യൻസ് എന്നീ പേരുകളിൽ രണ്ടു പുതിയ ചെറു കപ്പലുകൾ നിർമിച്ചു. ഡെലിവറൻസ് എന്ന ഒരു കപ്പൽ മാത്രം നിർമ്മിക്കുവാനായിരുന്നു ആദ്യ പദ്ധതി. പക്ഷെ, അത് ദ്വീപുകളിൽനിന്നു സംഭരിച്ച മുഴുവൻ ഭക്ഷണപദാർത്ഥങ്ങളും (ഉപ്പിട്ട പന്നിയിറച്ചി) കുടിയേറ്റക്കാരെയും വഹിക്കുവാൻ കഴിയുന്നത്ര വലുതായിരിക്കില്ല എന്ന് വ്യക്തമായിരുന്നു.

ബെർമുഡയിൽ മൂന്നാം വിതരണം കുടുങ്ങിപ്പോയപ്പോൾ ജയിംസ്ടൌണിലെ കോളനി അതിലും മോശകരമായ അവസ്ഥയിലായിരുന്നു. 1609-1610 കാലഘട്ടത്തിലെ "പട്ടിണിക്കാലം", ജയിംസ്ടൌൺ കുടിയേറ്റക്കാർ കൂടുതൽ ഭക്ഷണപദാർത്ഥങ്ങൾക്കായി അക്രമാസക്തമായിത്തുടങ്ങിയിരുന്നു. ഈ കാലയളവിൽ, ആഹാരം ലഭിക്കാത്തതിനാൽ ആളുകൾ പാമ്പിനെ ഭക്ഷിക്കുവാനും അതിജീവനത്തിനായി പാദുകങ്ങളുടെ തുകൽ വേവിച്ചു കഴിക്കാനും തുടങ്ങിയിരുന്നു. ജയിംസ്ടൌണിലെ ആദ്യകാല കുടിയേറ്റക്കാരായ 214 പേരിൽ 60 പേർ മാത്രമാണ് പട്ടിണിയെ അതിജീവിച്ചത്. പട്ടിണിക്കാലത്ത് ജെയിംസ്ടൌണിൽ താമസമാക്കിയവർ നരമാംസഭോജനത്തിലേയ്ക്കു തിരിഞ്ഞതായി ശാസ്ത്രീയമായ തെളിവുകളുണ്ട്.

1610 മേയ് 23-ന് ബെർമുഡയിൽ നിന്നുള്ള കപ്പലുകൾ ജെയിംസ്റ്റൗണിൽ എത്തിച്ചേർന്നു. ഭൂരിഭാഗം കോളനിവാസികളും മരണത്തിന് അടുത്ത് എത്തിയിരുന്നു. ജയിംസ്ടൌൺ ഉപയോഗശൂന്യമായി വിലയിരുത്തപ്പെട്ടു. ഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോകുവാൻ തയ്യാറായിക്കിടക്കുന്ന ഡെലിവറൻസ്, പേഷ്യൻസ് എന്നീ യാനങ്ങളിലേയ്ക്ക് കോളനിക്കാരെ നിറച്ചു. എങ്കിലും, 1610 ജൂൺ 10 ന് ഗവർണ്ണർ ബാരോൺ ഡെ ല വാർ (ഡെലാവെയർ കോളനിയ്ക്കു തന്റെ പേരു നൽകി) മറ്റൊരു ദുരിതാശ്വാസ കപ്പലിൽ തക്ക സമയത്ത് എത്തിച്ചേരുകയും ജെയിംസ് നദിയിൽ കാത്തുകിടന്നിരുന്ന മറ്റു രണ്ടു കപ്പലുകളെ കണ്ടെത്തുകയും  ജെയിംസ്ടൌണിന് ഒരു പുതുജീവൻ നൽകുകയും ചെയ്തു. കോളനിസ്റ്റുകൾ ഇതിനെ ദി ഡേ ഓഫ് പ്രൊവിഡൻസ് എന്നു വിളിച്ചു. ഈ കപ്പൽവ്യൂഹം വിതരണങ്ങൾ മാത്രമല്ല, കൂടുതൽ കുടിയേറ്റക്കാരേയും എത്തിച്ചിരുന്നു. എല്ലാ കുടിയേറ്റക്കാരും കോളനിയിലേക്ക് മടങ്ങിയെത്തിയെങ്കിലും ഭക്ഷണപദാർത്ഥങ്ങളുടെ നിർണ്ണായക ക്ഷാമം അപ്പോഴും ഉണ്ടായിരുന്നു.

ഡി ലാ വാറിന്റെ ആഗമനത്തോടെ കോളനിക്കാരും പോവ്ഹാട്ടനുകളും തമ്മിലുള്ള ബന്ധം പെട്ടെന്നുതന്നെ വഷളാകുകയും അത് ഏറ്റുമുട്ടലിലേയ്ക്കു നയിക്കുകയും ചെയ്തു.  സാമുവൽ അർഗാൾ പോക്കാഹോണ്ടാസ് എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന വാഹുൻസെനാക്കാവ്ഹയുടെ മകളായ മറ്റോവാകയെ പിടികൂടി ബന്ദിയാക്കുന്നതു വരെ ആംഗ്ലോ-പോവ്ഹാട്ടൻ യുദ്ധം നിലനിന്നിരുന്നു. ഇതിനുശേഷം ചീഫ് സമാധാനസന്ധി അംഗീകരിച്ചു.

ഉദിച്ചുയർന്ന സൌഭാഗ്യം (1610–1624)

തിരുത്തുക

അനേകം പുതിയ കുടിയേറ്റക്കാരുടെ കുലീനമായ പശ്ചാത്തലങ്ങൾ, ചരിത്രപരമായ വരൾച്ച, ജോലിഭാരത്തിന്റെ വർഗീയപരമായ സ്വഭാവം എന്നിവ കാരണമായി ആദ്യത്തെ ഏതാനും വർഷങ്ങൾക്കിടയിലെ പുരോഗതിയിൽ ചഞ്ചലാവസ്ഥ നേരിട്ടു. ജയിംസ്ടൌൺ സ്ഥാപിതമായി ആറു വർഷത്തിനു ശേഷം 1613 ആയപ്പോഴേക്കും വെർജീനിയൻ കമ്പനിയുടെ സംഘാടകരിലും, ഓഹരി ഉടമകളിലും നിലനിൽപ്പിനായി പൊരുതിയിരുന്ന വിർജീനിയ കോളനിയുടെ കാര്യക്ഷമതയും ലാഭവും വർധിപ്പിക്കാൻ കഴിയാത്തതിൽ തീവ്രനൈരാശ്യം ബാധിച്ചു.  ഓഹരി ഉടമകളുടെ അനുമതിയില്ലാതെ ഗവർണർ സർ തോമസ് ഡെയിൽ 3 ഏക്കർ (12,000 ചതുരശ്ര മൈൽ) പ്ലോട്ടുകൾ കോളനിയിലെ "പുരാതന തോട്ടക്കാർക്കും" ചെറിയ പ്ലോട്ടുകൾ പിൽക്കാല കുടിയേറ്റക്കാർക്കുമായി ഏൽപ്പിച്ചുകൊടുത്തു. നേരിയ സാമ്പത്തിക പുരോഗതി ഉണ്ടായതോടെ കുടിയേറ്റക്കാർ തങ്ങളുടെ കൃഷിക്കളങ്ങൾ തദ്ദേശ ഗോത്രവർഗ്ഗങ്ങളുടെ കൈവശമുള്ള പ്രദേശങ്ങളിലേയ്ക്കു വ്യാപിപ്പിക്കുവാൻ ആരംഭിച്ചു.  

കുടിയേറ്റക്കാർക്കിടയിലെ മൂന്നാം വിതരണകാലത്തെ അതിജീവിച്ചവരിലെ പ്രമുഖനായിരുന്നു ജോൺ റോൾഫെ എന്നയാൾ. കപ്പൽഛേദത്തിൽപ്പെട്ട് വർഷങ്ങൾക്കുമുമ്പ് ബർമുഡയിലെത്തിപ്പെട്ട സ്പെയിൻകാർ നട്ട പുകയിലച്ചെടികൾ അവിടെ വന്യമായി വളരുകയും ഇതിൽനിന്നുള്ള പുതിയ പുകയിലവിത്തുകൾ ജോൺ റോൽഫ് ശേഖരിച്ചു കൊണ്ടുവന്നിരുന്നു. 1614 ൽ ജോൺ റോൾഫ് നട്ട പുകയിലച്ചെടികൾ വിജയകരമായ വിളവെടുപ്പിനുപാകമായി. ഉഗ്രസ്വഭാവിയായ

സമ്പന്നനായ അദ്ദേഹം, ചീപ് പോവ്ഹാട്ടന്റെ മകളും  ഇംഗ്ലീഷുകാർക്കിടയിലും തദ്ദേശീയർക്കിടയിലും അനേകവർഷത്തെ സമാധാനം നിലനിർത്തിയ ആളുമായ പോക്കാഹൊണ്ടാസ്സിനെ വിവാഹം കഴിച്ചു. എന്നിരുന്നാലും, ഇംഗ്ലണ്ടിലേക്കു നടത്തിയ ഒരു പൊതുജനസമ്പർക്കം പര്യടനത്തിന്റെ ഒടുവിൽ, പോക്കാഹൊണ്ടാസ് രോഗം ബാധിച്ച് 1617 മാർച്ച് 21 ന് മരണമടഞ്ഞു. തുടർന്നുള്ള വർഷം അവളുടെ പിതാവും അന്തരിച്ചു.  ഉഗ്രസ്വഭാവിയായ ഒരു രണവീരനായിരുന്ന പോവ്ഹാട്ടന്റെ സഹോദരൻ ഓപ്ച്ചാനാക്കാനൌഗ് പോവ്ഹാട്ടൻ കോൺഫെഡറസിയുടെ തലവനാക്കപ്പെട്ടു. ഇംഗ്ലീഷുകാർ പുകയിലക്കൃഷിക്കായി കൂടുതൽ ഭൂമി കയ്യേറിയത് തദ്ദേശികളുമായുള്ള ബന്ധം പൂർവ്വാധികം വഷളാകുന്നതിനു കാരണമായി.

ഈ കാലയളവിലെ ട്രാൻസ്-അറ്റ്ലാന്റിക് യാത്രയുടെ ഉയർന്ന ചെലവു കാരണമായി പല ഇംഗ്ലീഷ് കുടിയേറ്റക്കാരും ജെയിംസ്ടൌണിൽ എത്തിയത് കരാർ തൊഴിലാളികളായിട്ടായിരുന്നു. പ്രവേശനം, മുറി, കപ്പൽയാത്ര, ഭൂമി അല്ലെങ്കിൽ പണം എന്നിവയുടെ വാഗ്ദാനം തുടങ്ങിയവയ്ക്കു പകരമായി ഈ കുടിയേറ്റക്കാർ മൂന്നു മുതൽ ഏഴ് വർഷം വരെ പുതിയ ലോകത്തു തൊഴിലുടമകളുടെ കീഴിൽ ജോലി ചെയ്യേണ്ടതുണ്ടായിരുന്നു. യൂറോപ്പ്യൻ ഭൂഖണ്ഡങ്ങളിൽ നിന്നുള്ളവർ, പ്രധാനമായും ജർമ്മൻകാർ, സാധാരണഗതിയിൽ കടംവീട്ടൽകാരായിരുന്നു. അവരുടെ യാത്രയുടെ ചില ഭാഗങ്ങൾ കടമായിട്ടും,  ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമ്പോൾ യാത്രയുടെ അവശേഷിക്കുന്ന ചെലവിനുള്ള തുക അടയ്ക്കാനായി താൽക്കാലികമായ ഒരു തൊഴിൽ കരാറിൽ ഏർപ്പെടുന്നു. യൂറോപ്യൻ കരാർ തൊഴിലാളികൾക്കൊപ്പം ഏകദേശം 20 ആഫ്രിക്കൻ അടിമകൾ ജയിംസ്ടൌണിൽ എത്തിയിരുന്നു. 1619-ൽ മെക്സിക്കോയിലേയ്ക്കുള്ള ഒരു കപ്പലിൽനിന്ന് പിടിച്ചെടുത്തുകൊണ്ടുവന്നവരായിരുന്നു ഇവർ. ഈ ആഫ്രിക്കക്കാർ അടിമകളായി ജാംസ്റ്റൌണിൽ ആരംഭിച്ചെങ്കിലും പിന്നീട് ചിലർക്ക് കരാർ തൊഴിലാളികളുടെ പദവി നേടിയെടുക്കാനായി.

1619-ൽ അമേരിക്കയിലെ ആദ്യത്തെ പ്രതിനിധി സഭ "വിർജീനിയയിൽ മുഴുവനായി ഒരു സമത്വവും ഏകീകൃതവുമായ ഭരണകൂടം സ്ഥാപിക്കാൻ" ജയിംസ്ടൌൺ പള്ളിയിൽ സമ്മേളിച്ചു.  ഇത് ഹൗസ് ഓഫ് ബർഗെസസ് (വെർജീനിയ ജനറൽ അസംബ്ലിയുടെ മുൻഗാമി) എന്ന പേരിൽ അറിയപ്പെട്ടു. തുടക്കത്തിൽ ഇംഗ്ലീഷ് വംശജരായ പുരുഷൻമാർക്കു മാത്രമാണ് വോട്ടുചെയ്യാൻ അനുമതിയുണ്ടായിരുന്നത്. 1619 ജൂൺ 30 ന്, കൊളോണിയൽ അമേരിക്കയിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ പണിമുടക്ക് നടന്നു. പോളിഷ് കരകൌശല തൊഴിലാളികൾ ഈ നിയമത്തെ എതിർക്കുകയും, വോട്ടുചെയ്യാൻ അനുവദിച്ചില്ലെങ്കിൽ ജോലി ചെയ്യുകയില്ലെന്നു ശഠിക്കുകയും ചെയ്തു ("നോ വോട്ട്, നോ-വർക്ക്"). 1619 ജൂലൈ 21 ന്, പോളീഷുകരുടേയും സ്ലൊവാക്കുകളുടേയും തുല്യ വോട്ടവകാശത്തെ കോടതി അംഗീകരിച്ചു. അതിനുശേഷം, തൊഴിൽ പണിമുടക്ക് ("അമേരിക്കൻ ചരിത്രത്തിൽ" ആദ്യത്തേത്) അവസാനിപ്പിക്കുകയും കരകൌശല തൊഴിലാളികൾ അവരുടെ ജോലി പുനരാരംഭിക്കുകയും ചെയ്തു. വ്യക്തിഗത ഭൂമി ഉടമസ്ഥതയും ഇക്കാലത്ത് സ്ഥാപിക്കപ്പെട്ടു. കോളനി നാലു വലിയ ബറോകൾ ആയി വിഭജിക്കപ്പെടുകയും അവ "സിറ്റികൾ" എന്ന് വിളിക്കപ്പെടുകയും ചെയ്തു. ജെയിംസ്ടൌൺ സ്ഥിതിചെയ്തിരുന്നത് ജയിംസ് സിറ്റിയിലായിരുന്നു.

വർഷങ്ങളോളമുള്ള പിരിമുറുക്കം നിറഞ്ഞ സഹവർത്തിത്വത്തിനുശേഷം, ചീഫ് ഓപ്ച്ചാനാക്കാനൌഗും അദ്ദേഹത്തിന്റെ പോവ്ഹാട്ടൻ കോൺഫെഡറസിയും ഇംഗ്ലീഷ് കോളനിയെ എന്നെന്നേയ്ക്കുമായി ഇല്ലായ്മ ചെയ്യാൻ ഉദ്യമിച്ചു.  1622 മാർച്ച് 22 ലെ പലർച്ചയിൽ, അവർ ജെയിംസ് നദിയ്ക്കു മുകളിലും താഴെയുമുള്ള  തോട്ടങ്ങൾ ആക്രമിച്ചു. 1622-ലെ ഇന്ത്യൻ കൂട്ടക്കൊല എന്ന പേരിൽ ഇതറിയപ്പെട്ടു. 300-ലധികം കുടിയേറ്റക്കാർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കോളനിയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ജനസംഖ്യയിൽ മൂന്നിലൊന്നായിരുന്നു ഇത്. സർ തോമസ് ഡെയിലിന്റെ ഹെൻറിക്കസ് വികസനം,  മാർട്ടിൻസ് ഹണ്ഡ്രഡിലെ വോൾസ്റ്റെൻഹോം എന്നിവ തുടച്ചുനീക്കപ്പെട്ടു. ഒരു വെർജീനിയ ഇന്ത്യൻ ജീവനക്കാരന്റെ സമയോചിതമായ മുന്നറിയിപ്പിലൂടെ മാത്രമാണ് ജെയിംസ്റ്റൗൺ ഈ നാശത്തിൽനിന്ന് ഒഴിവായി. കാവൽസൈനികരുടെയുടത്തേയ്ക്കു വിവരമെത്തിക്കാനുള്ള സമയവും ഉണ്ടായിരുന്നില്ല.

1608 നും 1624 നും ഇടയിൽ കുടിയേറ്റകേന്ദ്രത്തിലെത്തിയ 6,000 പേരിൽ 3,400 പേർക്കു മാത്രമേ അതിജീവനത്തിനായുള്ളൂ.

പിൽക്കാല ചരിത്രം (1624–1699)

തിരുത്തുക

1624-ൽ, വെർജീനിയൻ കമ്പനിയുടെ ചാർട്ടർ ജയിംസ് രാജാവ് പിൻവലിക്കുകയും വിർജീനിയ ഒരു രാജകീയ കോളനിയായി മാറുകയും ചെയ്തു. തിരിച്ചടികൾ നേരിട്ടെങ്കിലും വിർജീനിയ കോളനി വളർന്നുകൊണ്ടിരുന്നു. പത്ത് വർഷം കഴിഞ്ഞ്, 1634 ൽ, ചാൾസ് ഒന്നാമൻ രാജാവിന്റെ കല്പന പ്രകാരം, ഇംഗ്ലണ്ടിലെ രീതിയനുസരിച്ച്, ഈ കോളനി എട്ട് യഥാർത്ഥ വിർജീനിയ പ്രദേശങ്ങളായി (അല്ലെങ്കിൽ കൌണ്ടികളായി) വിഭജിക്കപ്പെട്ടു. വിർജീനിയയിലെ ജെയിംസ് സിറ്റി ഷെയ്റിലാണ് (കൗണ്ടി) ജയിംസ്ടൌൺ സ്ഥിതി ചെയ്യുന്നത്. താമസിയാതെ ‘കൗണ്ടി ഓഫ് ജയിംസ് സിറ്റി’ എന്ന പേരുനൽകപ്പെട്ട ഈ കൗണ്ടി ആധുനിക വിർജീനിയയിലെ ഏറ്റവും പഴയ കൗണ്ടിയായി അറിയപ്പെടുന്നു.

1644 ൽ വലിയ തോതിലുള്ള വേറൊരു "ഇന്ത്യൻ ആക്രമണം" ഉണ്ടായി. 1646 ൽ ഒപ്ച്ചാനാക്കാനൌഗ് പിടിക്കപ്പെട്ടു. തടങ്കലിലായിരിക്കെ ഉത്തരവുകൾ പ്രകാരം ഒരു ഇംഗ്ലീഷ് ഗാർഡ് അദ്ദേഹത്തെ പിന്നിൽനിന്ന് വെടിവെച്ച് കൊന്നു. അതിനുശേഷം, പോവ്ഹാട്ടൻ കോൺഫെഡറസിയുടെ പതനം തുടങ്ങി. ഒപ്ച്ചാനാക്കാനൌഗിന്റെ പിന്തുടർച്ചക്കാരൻ പോവ്ഹാട്ടൻ ഇന്ത്യാക്കാരും ഇംഗ്ലീഷുകാരും തമ്മിലുള്ള ആദ്യ സമാധാന ഉടമ്പടികളിൽ ഒപ്പുവച്ചു. കരാറനുസരിച്ച് പോവ്ഹാട്ടനുകൾ ഇംഗ്ലീഷുകാർക്ക് പ്രതിവർഷം കപ്പം കൊടുക്കേണ്ടതും അവർ റിസർവേഷനുകളുടെ പരിധിക്കുള്ളിൽ കഴിയേണ്ടതുമുണ്ടായിരുന്നു.

ഒരു തലമുറയ്ക്കു ശേഷം, 1676 ൽ ബേക്കൺസ് ലഹളയുടെ സമയത്ത് ജയിംസ്ടൌൺ ചുട്ടെരിക്കുകയും ഒടുവിൽ പുനർനിർമ്മിക്കപ്പെടുകയും ചെയ്തു. പുനർനിർമ്മാണ സമയത്ത് വിർജീനിയ നിയമനിർമ്മാണ സഭ ആദ്യം ഗവർണർ വില്യം ബെർക്കീലിയുടെ ഉടമസ്ഥതിയിലുള്ള സമീപത്തെ ഗ്രീൻ സ്പ്രിംഗ് പ്ലാന്റേഷനിലും പിന്നീട് 8 മൈൽ (13 കിലോമീറ്റർ) അകലെയുള്ളതും വിർജീനിയ ഉപദ്വീപിലെ ഉൾനാട്ടിൽ 1632 ൽ ആരംഭിച്ച കോട്ടി സംരക്ഷിക്കപ്പെട്ട സമൂഹമായ മിഡിൽ പ്ലാന്റേഷനിലും സമ്മേളിച്ചു.

1698 ൽ വീണ്ടും നിയമസഭ കത്തിയപ്പോൾ (ഇത്തവണ യാദൃച്ഛികമായി), നിയമനിർമ്മാണസഭ വീണ്ടും മിഡിൽ പ്ലാന്റേഷനിൽ സമ്മേളിച്ചു. 1693 ൽ രാജകീയ ചാർട്ടറിന് ശേഷം സ്ഥാപിതമായ വില്യം ആന്റ് മേരി കോളേജിലെ പുതിയ സൗകര്യങ്ങളിൽ നിയമസഭ കൂടുവാൻ പര്യാപ്തമായ ഇടമുണ്ടായിരുന്നു. ഇത്തവണ ജയിംസ്ടൌണിൽ പുനർനിർമ്മിക്കുന്നതിനുപകരം കോളനിയുടെ സ്ഥിരമായ തലസ്ഥാനം 1699 ൽ മിഡിൽ പ്ലാന്റേഷനിലേയ്ക്കു മാറ്റി സ്ഥാപിച്ചു. അക്കാലത്തെ ഭരണകർത്തായവായിരുന്ന വില്ലം മൂന്നാമൻ രാജാവിന്റെ ബഹുമാനാർത്ഥം മിഡിൽ പ്ലാന്റേഷനിലെ പുതിയ നഗരത്തിന് വില്ല്യംസ്ബർഗ് എന്നു പുനർനാമകരണം ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ ഒരു പുതിയ തലസ്ഥാന കെട്ടിടവും ഗവർണറുടെ കൊട്ടാരം നിർമ്മിക്കപ്പെട്ടു. ഇതൊരു വിപ്ളവകരമായ മാറ്റമായിരുന്നു.

അനന്തരഫലങ്ങളും പരിപാലനവും

 
17 ആം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പഴയ ജയിംസ്ടൌൺ പള്ളിയുടെ ഗോപുരം വ്യക്തമാക്കുന്ന ജയിംസ്ടൌൺ അവശിഷ്ടങ്ങളുടെ 1854- ലെ ഒരു ചിത്രം.

വില്യംസ്ബർഗിലേയ്ക്കു തലസ്ഥാനം മാറ്റിയതു മൂലം, പഴയ നഗരമായ ജയിംസ്ടൌൺ ക്രമേണ അപ്രത്യക്ഷമാകാൻ തുടങ്ങി. 1750 കളിൽ ജയിംസ്ടൌൺ പള്ളി ഉപേക്ഷിക്കപ്പെടുന്നതുവരെ പൊതുമേഖലയിൽ താമസിച്ചിരുന്നവർ വിവിധ സേവനങ്ങൾക്കായി പള്ളിയിലെത്തിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെ  പ്രദേശത്ത്  പ്രധാനമായി ട്രാവിസ്, അംബ്ലർ കുടുംബങ്ങളുടെ ഉടമസ്ഥതയിൽ കൃഷി വളരെയധികം വ്യാപിച്ചിരുന്നു. അമേരിക്കൻ വിപ്ലവകാലത്ത്, മുൻ ഗവർണർ ബെർക്ലിയുടെ തോട്ടത്തിനു സമീപത്തായിട്ടാണ് ഗ്രീൻ സ്പ്രിങ്ങ് യുദ്ധം നടന്നതെങ്കിലും ജെയിംസ്റ്റൗൺ അസാധാരണമാംവിധം അപ്രസക്തമായിരുന്നു. 1831 ൽ ഡേവിഡ് ബുള്ളക്ക് ട്രാവിസ്, അംബ്ലർ കുടുംബങ്ങളിൽനിന്ന് ജെയിംസ്റ്റൗൺ വിലയ്ക്കു വാങ്ങി.

  1. Previously also written variously as James Town, James Towne, Jamestowne, and James City.
  2. Shapiro, Laurie Gwen. "Pocahontas: Fantasy and Reality". Slate. Retrieved 12 July 2014.
  3. "History of Jamestown". Apva.org. Archived from the original on March 23, 2009. Retrieved September 21, 2009.
  4. John Marshall p. 45
  5. Staff (September 28, 1958). "Jamestown Pioneers From Poland". Polish American Congress. Retrieved November 30, 2014.
  6. Holshouser, Joshua D.; Brylinsk-Padnbey, Lucyna; Kielbasa, Katarzyna (July 2007). "Jamestown: The Birth of American Polonia 1608–2008 (The Role and Accomplishments of Polish Pioneers in the Jamestown Colony)". Polish American Congress. Archived from the original on 2015-07-24. Retrieved October 3, 2014.
  7. Jamestowne Rediscovery: A Timeline of Events and References Archived 2014-06-06 at the Wayback Machine.. Retrieved July 12, 2014.
  8. Billings, Warren M. Jamestown and the Founding of the Nation. Gettysburg, PA: Thomas Publications, 1991. Originally published 1988. ISBN 978-0-939631-27-8. p. 35. See also previous citation.
  9. Horn, James (2006). A Land as God Made It: Jamestown and the Birth of America, New York: Basic Books. ISBN 0-465-03094-7. pp. 123–124.
  10. "And yet the Powhatan chief no longer needed Smith; now that he could depend on the Germans, he could get what he wanted by treachery rather than trade." Horn, 2006, p. 127.
  11. Jamestowne Rediscovery: A Timeline of Events and References Archived 2014-06-06 at the Wayback Machine.. Retrieved July 12, 2014.
  12. Billings, Warren M. Jamestown and the Founding of the Nation. Gettysburg, PA: Thomas Publications, 1991. Originally published 1988. ISBN 978-0-939631-27-8. p. 35. See also previous citation.
  13. "first documented Africans in Jamestown". The History Channel. Retrieved October 20, 2014.
  14. "The Royal African Company – Supplying Slaves to Jamestown". Historic Jamestowne. NPS.gov. Retrieved June 8, 2011.
  15. The Royal Gazette, World Heritage (Town of St. George's and related fortifications) Supplement, 22 February 2001.
  16. "Historic Jamestowne (U.S. National Park Service)". Historic Jamestowne. NPS.gov. August 3, 2009. Retrieved September 21, 2009. {{cite web}}: Italic or bold markup not allowed in: |publisher= (help)
  17. "Jamestown - Why There?". www.virginiaplaces.org. Retrieved 2018-01-03.
  18. Mello, Tara Baukus; Jr, Arthur M. Schlesinger (2009). John Smith: English Explorer and Colonist (in ഇംഗ്ലീഷ്). Infobase Publishing. ISBN 9781438101132.
  19. "Extracts from account of Capt. John Smith". Etext.lib.virginia.edu. Archived from the original on September 28, 2013. Retrieved September 22, 2009. {{cite web}}: Italic or bold markup not allowed in: |publisher= (help)
  20. Cotter, John L. (1958). Archeological Excavations at Jamestown (Archeological Research Series No. 4). Washington, D.C.: National Park Service. pp. 1–3, 6.
  21. "Historic Jamestowne – An Unoccupied Site (U.S. National Park Service)". Historic Jamestowne. NPS.gov. June 22, 2009. Retrieved September 21, 2009. {{cite web}}: Italic or bold markup not allowed in: |publisher= (help)
  22. "John Smith, 1580-1631. The Generall Historie of Virginia, New-England, and the Summer Isles: With the Names of the Adventurers, Planters, and Governours From Their First Beginning Ano: 1584. To This Present 1624. With the Procedings of Those Severall Colonies and the Accidents That Befell Them in All Their Journyes and Discoveries. Also the Maps and Descriptions of All Those Countryes, Their Commodities, People, Government, Customes, and Religion Yet Knowne. Divided Into Sixe Bookes. By Captaine Iohn Smith, Sometymes Governour in Those Countryes & Admirall of New England". docsouth.unc.edu. Retrieved 2018-01-03.
"https://ml.wikipedia.org/w/index.php?title=ജെയിംസ്ടൗൺ&oldid=3690736" എന്ന താളിൽനിന്ന് ശേഖരിച്ചത്