പോക്കാഹോണ്ടാസ് (ജനന നാമം : മറ്റൊവാക്ക, അമൊന്യൂട്ട് എന്ന പേരിലും അറിയപ്പെട്ടിരുന്നു) (ജീവിതകാലം: c. 1596–1617) ഒരു തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വനിതയായിരുന്നു.[2][3][4]  വിർജീനിയയിലെ ജയിംസ്ടൌൺ ആദ്യകാല കുടിയേറ്റക്കാരുമായുള്ള അവരുടെ സഹകരണം പ്രസിദ്ധമാണ്. ഗോത്രവർഗ്ഗക്കാരുടെ വിവിധ രാഷ്ട്രങ്ങളുടെ കൂട്ടായ്മയുടെ പരമോന്നത ചീഫായ പോവ്ഹാട്ടൻറെ[5] മകളായിരുന്നു. വിർജീനിയയിലെ വേലിയേറ്റമേഖലയിലുള്ള പ്രദേശത്തായിരുന്നു ഇവർ അധിവസിച്ചിരുന്നത്.

Pocahontas
Pocahontas by Simon van de Passe 1616.jpg
Portrait engraving by Simon de Passe, 1616.
ജനനം
Matoaka, later known as Amonute

c. 1596[1]
മരണംമാർച്ച് 1617 (വയസ്സ് 20–21)
അന്ത്യ വിശ്രമംSt George's Church, Gravesend
അറിയപ്പെടുന്നത്Association with Jamestown colony, saving the life of John Smith, and as a Powhatan convert to Christianity
ജീവിതപങ്കാളി(കൾ)John Rolfe (married 1614–17)
കുട്ടികൾThomas Rolfe (son)
മാതാപിതാക്ക(ൾ)Wahunsenacawh/Chief Powhatan (father)

ഒരു അറിയപ്പെടുന്ന ചരിത്ര ഐതിഹ്യപ്രകാരം 1607 ൽ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാരുടെ തടവുകാരനായിരുന്ന ജോൺ സ്മിത്ത് എന്ന ഇംഗ്ലീഷുകാരനെ ഇന്ത്യൻ ചീഫ് വധശിക്ഷയ്ക്കു വിധിക്കുകയും വിധി നടപ്പിലാക്കുന്ന സമയത്ത് പോക്കാഹോണ്ടാസ് എന്ന ചീഫിൻറെ മകൾ ജോൺ സ്മിത്തിൻറെ തലയ്ക്കു മുകളിൽ തൻറെ തല വച്ച് പിതാവ് ശിക്ഷ നടപ്പാക്കുന്നത് തടസ്സപ്പെടുത്തി അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തുവെന്നാണ്. എന്നാൽ​ ചില ചരിത്രകാരന്മാർ ജോൺ സ്മിത്ത് രേഖപ്പെടുത്തിയ ഈ കഥ അസത്യമാണെന്നും സൂചിപ്പിക്കുകയുണ്ടായി.[6]

അവലംബംതിരുത്തുക

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Stebbins 2010 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "A Guide to Writing about Virginia Indians and Virginia Indian History" (PDF). Commonwealth of Virginia, Virginia Council on Indians. January 2012. മൂലതാളിൽ (PDF) നിന്നും 2012-02-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 19, 2012.
  3. Karenne Wood, ed., The Virginia Indian Heritage Trail Archived 2009-07-04 at the Wayback Machine., Charlottesville, VA: Virginia Foundation for the Humanities, 2007.
  4. "Pocahontas". Historic Jamestowne. Preservation Virginia. മൂലതാളിൽ നിന്നും 2012-04-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 27, 2013.
  5. "A Guide to Writing about Virginia Indians and Virginia Indian History" (PDF). Commonwealth of Virginia, Virginia Council on Indians. January 2012. മൂലതാളിൽ (PDF) നിന്നും 2012-02-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 19, 2012.
  6. National Museum of the American Indian (2007). Do All Indians Live in Tipis? Questions & Answers from the National Museum of the American Indian. New York: HarperCollins. ISBN 978-0-06-115301-3.
"https://ml.wikipedia.org/w/index.php?title=പോക്കാഹോണ്ടാസ്&oldid=3779100" എന്ന താളിൽനിന്ന് ശേഖരിച്ചത്