പോർച്ചുഗീസ് ഭാഷ

(പോർട്ടുഗീസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്തോ-യൂറോപ്പ്യൻഗോത്രത്തിൽപ്പെട്ട ഒരു റോമാനിക് ഭാഷയാണ്‌ പോർച്ചുഗീസ് ഭാഷ പോർച്ചുഗലിൽ 1 കോടിയോളം ആൾക്കാരും ലോകമെമ്പാടുമായി 270,000,000[4] ആൾക്കാരും ഈ ഭാഷ സംസാരിക്കുന്നതായി കണാക്കക്കപ്പെട്ടിരിക്കുന്നു. ദക്ഷിണാർദ്ധഗോളത്തിൽ ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്നതും പശ്ചിമാർദ്ധഗോളത്തിൽ ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്ന മൂന്നാമത്തെ ഭാഷയുമായ പോർച്ചുഗീസ് മാതൃഭാഷയായി സംസാരിക്കുന്നവരുടെ എണ്ണത്തിൽ ലോകത്തിൽ ഏഴാം സ്ഥാനത്താണ് [5] . 15-ഉം 16-ഉം നൂറ്റാണ്ടുകളിൽ പോർച്ചുഗീസ് സാമ്രാജ്യം കോളനികൾ സ്ഥാപിച്ചതോടെയാണ് ഈ ഭാഷ ലോകവ്യാപകമായത്. തെക്കേ അമേരിക്കയിലെ ബ്രസീൽ, ഇന്ത്യയിലെ ഗോവ, ചൈനയിലെ മകൗ, തെക്കു -കിഴക്കേ ഏഷ്യയിലെ ടിമോർ, ആഫ്രിക്കയിലെ കേപ്പ് വേർഡ്, ഗിനി-ബിസൗ, സാവോ ടോം ആൻഡ് പ്രിൻസിപ്പെ, അംഗോള, മൊസാംബിക്ക് , ഇക്വറ്റോറിയൽ ഗിനി എന്നീ പ്രദേശങ്ങൾ പോർച്ചുഗീസ് കോളനികൾ ആയിരുന്നു. ശ്രീലങ്കയിൽ 350 വർഷത്തോളം ഉപയോഗിക്കപ്പെട്ടിരുന്ന ഒരു സംസാരഭാഷയുമായിരുന്നു പോർച്ചുഗീസ് ഭാഷ. പോർച്ചുഗീസിന്റെ സ്വനിമസഞ്ചയം(Phonology) സ്പാനിഷ്, ഇറ്റാലിയൻ എന്നീ ഭാഷകളേക്കാളും കറ്റാലൻ, ഫ്രഞ്ച് എന്നീ ഭാഷകളോട് സാദൃശ്യം പുലർത്തുന്നു. പക്ഷേ വ്യാകരണ നിയമങ്ങൾക്ക് സ്പാനിഷ് ഭാഷയുമായി വളരേയേറെ സാമ്യമുണ്ട്.

പോർച്ചുഗീസ് ഭാഷ
Português
Pronunciation[puɾtuˈɡeʃ] (European),
[poχtuˈɡe(j)ʃ] (BP-carioca),
[poɾtuˈɡe(j)s] (BP-paulistano),
[poχ(h)tuˈɡe(j)s] (BP-mineiro),
[pɔhtuˈɡejs] (BP-nordestino), [poɾtuˈɡes] (BP-gaúcho)[1]
Native toSee geographic distribution of Portuguese
RegionAfrica, the Americas, Asia, Europe and Oceania
Native speakers
Native: ≈250 million[2][3]
Total:270[3]
Latin alphabet (Portuguese variant)
Official status
Official language in


Numerous international organisations
Regulated byInternational Portuguese Language Institute; CPLP; Academia Brasileira de Letras (Brazil); Academia das Ciências de Lisboa, Classe de Letras (Portugal)
Language codes
ISO 639-1pt
ISO 639-2por
ISO 639-3por
LinguasphereLusophony
പോർച്ചുഗീസ് ഭാഷയ്ക്ക് ഔദ്യോഗിക പദവിയുള്ള രാജ്യങ്ങളും പ്രദേശങ്ങളും
തെക്ക് പടിഞ്ഞാറൻ യൂറോപ്പിൽ എ. ഡി 1000-നും 2000-നും ഇടയിൽ പോർച്ചുഗീസ് ഭാഷയുടെ(പോർച്ചുഗീസ് ഗലീഷ്യൻ) വളർച്ച കാണിക്കുന്ന ഭൂപടം


  1. In this discussion of a politician woman from Alagoas state it is possible to notice that the "r" in this position is a voiceless glottal fricative http://www.youtube.com/watch?v=oKoGPP0ntz0
  2. Portuguese Language. Microsoft Corporation. 2009. Archived from the original on 2011-06-04. Retrieved 2010-12-05. Native speakers: 150 million. {{cite encyclopedia}}: |work= ignored (help)
  3. മുകളിൽ ഇവിടേയ്ക്ക്: 3.0 3.1 Lewis, M. Paul (2009). "Portuguese". Ethnologue: Languages of the World, Sixteenth edition. SIL International. Retrieved 2010-12-05. Population total all countries: 177,981,570.
  4. http://www.ethnologue.com/show_language.asp?code=por
  5. "Fig. 4. Numbers of primary speakers: the top twenty languages:". Archived from the original on 2013-05-07. Retrieved 2011-02-02.

സാഹിത്യം

തിരുത്തുക

ഫോണോളജി, ഓർത്തോഗ്രാഫി, വ്യാകരണം

തിരുത്തുക

നിഘണ്ടു

തിരുത്തുക

ഭാഷാപഠനങ്ങൾ

തിരുത്തുക
  • Cook, Manuela. Uma Teoria de Interpretação das Formas de Tratamento na Língua Portuguesa, Hispania, vol 80, nr 3, AATSP, 1997
  • Cook, Manuela. On the Portuguese Forms of Address: From "Vossa Mercê" to "Você", Portuguese Studies Review 3.2, Durham: University of New Hampshire, 1995
  • Lindley Cintra, Luís F. Nova Proposta de Classificação dos Dialectos Galego-Portugueses Archived 2006-11-02 at the Wayback Machine. (PDF) Boletim de Filologia, Lisboa, Centro de Estudos Filológicos, 1971.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ പോർച്ചുഗീസ് ഭാഷ പതിപ്പ്
 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Portuguese എന്ന താളിൽ ലഭ്യമാണ്

  വിക്കിവൊയേജിൽ നിന്നുള്ള പോർച്ചുഗീസ് ഭാഷ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=പോർച്ചുഗീസ്_ഭാഷ&oldid=4089569" എന്ന താളിൽനിന്ന് ശേഖരിച്ചത്