നായാടി കുലത്തിൽനിന്നു വന്ന ഒരു ഐ. എ. എസ്. ഓഫീസർ ജയമോഹനോടു പറഞ്ഞ ജീവിതത്തിന്റെ കഥാരൂപമാണ് നൂറുസിംഹാസനങ്ങൾ[1]. കഥയിൽ നായകൻറെ പേരും മറ്റു വിവരങ്ങളും മാറ്റിയിട്ടുണ്ട്. ജീവിച്ചിരുന്ന, ഇരിക്കുന്ന മനുഷ്യരെപ്പറ്റി ജയമോഹൻ എഴുതിയ പന്ത്രണ്ടു കഥകളുടെ സമാഹാരമായ അറം 2009 ലാണ് ഇതാദ്യം പ്രസിദ്ധീകരിച്ചത്. തമിഴിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട കൃതികളിൽ ഒന്നാണത്. "നൂറുസിംഹാസനങ്ങൾ" ലഘുലേഖകളായി പല ദളിത് സംഘടനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശസ്ത ദളിത് പ്രസിദ്ധീകരണമായ 'എഴുത്ത്' ഈ കഥയെ ചെറിയ പുസ്തകമാക്കി ആയിരക്കണക്കിന് അച്ചടിച്ച് വിതരണം ചെയ്തുവരുന്നുണ്ട്. ഈ കൃതിക്ക് പകർപ്പാവകാശം ഇല്ല. ആർക്കും ഇത് പുസ്തകമായി പ്രസിദ്ധീകരിക്കാം.

നൂറുസിംഹാസനങ്ങൾ
ആദ്യ പതിപ്പിന്റെ പുറംചട്ട
കർത്താവ്ബി. ജയമോഹൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംനോവൽ
പ്രസാധകർമാതൃഭൂമി ബുക്ക്സ്
പ്രസിദ്ധീകരിച്ച തിയതി
June 2013
മാധ്യമംPrint(Paperback)
ഏടുകൾ88
ISBNISBN 978-81-8265-6970-0

കഥാസംഗ്രഹം

തിരുത്തുക

കഥാപാത്രങ്ങൾ

തിരുത്തുക
  1. ധർമ്മപാലൻ( കേന്ദ്ര കഥാപാത്രം)
  2. സുധ (ധർമ്മപാലന്റെ ഭാര്യ)
  3. ധർമ്മപാലന്റെ അമ്മ
  4. പ്രേം(ധർമ്മപാലന്റെ മകൻ)
  5. സ്വാമി പ്രജാനന്ദൻ (ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യൻ ഏണസ്റ്റ് ക്ലാർക്കിന്റെ ശിഷ്യൻ)
  6. സെൻഗുപ്ത ( സിവിൽ സർവ്വീസ് ഇന്റർവ്യു ബോർഡ് അംഗം)
  7. മാണിക്യം

നിരൂപണങ്ങൾ

തിരുത്തുക
പ്രശസ്ത സാഹിത്യ നിരൂപകൻ ശ്രീ ജയമോഹന്റെ നൂറ് സിംഹസനങ്ങൾ എന്ന നോവൽ അയിത്താചാരണത്തിന്റെ പേര് കേരളത്തിലെ തെക്കൻ ജി ല്ലകളിലും തമിഴ്നാട്ടിലും ഉള്ള നായാടി എന്ന വിഭാഗം അനുഭവിച്ച കൊടിയ പീഡനങ്ങളുടെ യാധനങ്ങളുടെയും കഥയാണ് ഇത്. നായാടി വിഭാഗത്തിൽ നിന്ന് പഠിച്ചു ഉയർന്ന ഐഎഎസ് ഓഫീസറായി മാറിയ ധർമ്മ പാലൻ ആണ് ഇതിലെ കഥാപാത്രം ജാതിയുടെയും മതങ്ങളുടെയും നിറത്തിന്റെയും പേരിലുള്ള ഉച്ചനീചത്വങ്ങളും അനാചാരങ്ങളെല്ലാം തുറന്നുകാട്ടുന്ന കഥയാണിത്. ജാതിയുടെയും  മതങ്ങളുടെയും പേരിൽ ഒഴിവാക്കപ്പെട്ട ഒരു കൂട്ടം ആളുകളുടെ കഥ. നായാടികൾ എന്നുപറയുന്നത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുറവലാണ് ഇവരെ കണ്ടാൽഅയിത്തമാണ് സഞ്ചരിക്കാൻ അവകാശമില്ലായിരുന്നു. പകൽ മുഴുവനും കുട്ടികളും ആയി കുഴിച്ച് അതിൽ പണികളെ പന്നികളെ പോലെ ഒളിച്ചിരുന്ന് രാത്രികാലങ്ങൾ പുറത്തിറങ്ങിയ നായ എലി ചീഞ്ഞ് അലിഞ്ഞ ഭക്ഷണം കഴിക്കും വിശപ്പ് എന്ന വികാരത്തെ അതിമനോഹരമായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

[2]ജയമോഹനന്റെ ഔദ്യോഗിക വെബ്‍സൈറ്റ് [3]

  1. ISBN9789352829620
  2. https://www.jeyamohan.in/
  3. http://kavithamanohar.blogspot.com/2017/06/blog-post_22.html
"https://ml.wikipedia.org/w/index.php?title=നൂറുസിംഹാസനങ്ങൾ&oldid=3908191" എന്ന താളിൽനിന്ന് ശേഖരിച്ചത്