ജയഭാരതി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(ജയഭാരതി‍ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ജയഭാരതി. മലയാളത്തിൽ അൻപതിലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്.

ജയഭാരതി
Jayabharathi at the 61st Filmfare Awards South, 2014
ജനനം
Lakshmi Bharathi

28 ജൂൺ 1954
കൊല്ലം, കേരളം[1]
ജീവിതപങ്കാളി(കൾ)സത്താർ
കുട്ടികൾകൃഷ് ജെ സത്താർ (b. 1984)
മാതാപിതാക്ക(ൾ)ശിവശങ്കരൻ പിള്ള
ശാരദ [2]

അഭിനയജീവിതം

തിരുത്തുക

1967-ലാണ് ജയഭാരതി അഭിനയം തുടങ്ങിയത്.[3] ജെ. ശശികുമാർ സംവിധാനം ചെയ്ത പെൺമക്കൾ ആയിരുന്നു ജയഭാരതിയുടെ ആദ്യ സിനിമ.[4] ആദ്യകാ‍ലത്ത് ചെറിയ വേഷങ്ങളിൽ അഭിനയിച്ച ഇവർ പിന്നീട് നായിക വേഷങ്ങളിലും അഭിനയിച്ചു. ഏറ്റവും മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണ നേടിയിട്ടുണ്ട്. വിവിധ ചിത്രങ്ങളിലെ അഭിനയത്തിന് 1972-ലും മാധവിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് 1973-ലുമാണ് ഈ പുരസ്കാരങ്ങൾ ലഭിച്ചത്.[5] ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം 1999-ൽ പുറത്തിറങ്ങിയ എഴുപുന്ന തരകൻ എന്ന ചിത്രമാണ്.

സ്വകാര്യജീവിതം

തിരുത്തുക

ലക്ഷ്മി ഭാരതി എന്നപേരിൽ 1954 ജൂൺ 28 ന് ശിവശങ്കരൻ പിള്ളയുടെ പുത്രിയായി അവർ ജനിച്ചു.[6] മലയാള നടൻ ജയൻ അവരുടെ ആദ്യ കസിൻ ആയിരുന്നു.[7] ചലച്ചിത്രനിർമ്മാതാവായിരുന്ന ഹരി പോത്തനെയാണ് ജയഭാരതി ആദ്യം വിവാഹം ചെയ്തത്. അദ്ദേഹത്തിനു രണ്ടു മക്കളുള്ള സമയത്തായിരുന്നു ഈ വിവാഹം. പിന്നീട് ഈ ബന്ധം വേർപെടുത്തി നടനായ സത്താറിനെ വിവാഹം ചെയ്തു. എന്നാൽ ഈ ബന്ധവും പിന്നീട് വേർപിരിഞ്ഞുവെങ്കിലും അവസാനകാലം അവർ രമ്യതയിലായിരുന്നു[8]. 1984 ൽ ജനിച്ച ക്രിഷ് ജെ. സത്താർ (ഉണ്ണികൃഷ്ണൻ) സത്താർ, ജയഭാരതി ദമ്പതികളുടെ ഏക പുത്രനാണ്.

ഇതു കൂടി കാണുക

തിരുത്തുക
  1. "19ാം വയസ്സിൽ 100 സിനിമകൾ; 'ചിരിക്കുമ്പോഴും കരയുമ്പോഴും വായ് പൊത്താത്ത നടി': ജയഭാരതിക്ക് ഇന്ന് സപ്തതി". www.manoramaonline.com. Retrieved 2024-06-28.
  2. "19ാം വയസ്സിൽ 100 സിനിമകൾ; 'ചിരിക്കുമ്പോഴും കരയുമ്പോഴും വായ് പൊത്താത്ത നടി': ജയഭാരതിക്ക് ഇന്ന് സപ്തതി". www.manoramaonline.com. Retrieved 2024-06-28.
  3. http://www.imdb.com/name/nm0419653/
  4. "ബ്ലാക്ക് ആന്റ് വൈറ്റ് സത്യങ്ങൾ". മലയാള മനോരമ. 2011 നവംബർ 27. Archived from the original on 2012-02-15. Retrieved നവംബർ 27, 2011. {{cite news}}: Check date values in: |date= (help)
  5. "Kerala State Film Awards1969-2008". Archived from the original on 2016-03-03. Retrieved 2011-11-27.
  6. "Archived copy". Archived from the original on 17 ഫെബ്രുവരി 2014. Retrieved 16 ഫെബ്രുവരി 2014.{{cite web}}: CS1 maint: archived copy as title (link)
  7. "ഓർമകൾ മരിക്കുമോ?". Mathrubhumi (in Malayalam). 25 July 2016. Archived from the original on 2015-11-15. Retrieved 15 November 2015.{{cite news}}: CS1 maint: unrecognized language (link)
  8. "മനോരമ ഓൺലൈൻ, Story Dated: Monday, November 26, 2012 17:26 hrs IST". Archived from the original on 2012-11-27. Retrieved 2012-11-27.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ജയഭാരതി&oldid=4094322" എന്ന താളിൽനിന്ന് ശേഖരിച്ചത്