ജയപ്രഭാ മേനോൻ
ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
ഇന്ത്യയിലെ ന്യൂഡൽഹിയിൽ നിന്നുള്ള മോഹിനിയാട്ടം നർത്തകിയാണ് ജയപ്രഭാ മേനോൻ, കേരളത്തിലെ കോഴിക്കോട് ജനിച്ച് വളർന്ന ജയ പിന്നീട് ന്യൂഡൽഹിയിൽ സ്ഥിരതാമസമാക്കി. കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹൈസ്കൂൾ, മലബാർ ക്രിസ്ത്യൻ കോളേജ്, എംഇഎസ് വിമൻസ് കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് ജയപ്രഭ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
Jayaprabha Menon ജയപ്രഭ മേനോൻ | |
---|---|
ജനനം | Jayaprabha T.K 27 നവംബർ 1967 |
ദേശീയത | Indian |
തൊഴിൽ | Indian classical dancer |
സജീവ കാലം | 1971–present |
ജീവിതപങ്കാളി(കൾ) | Jayaprakash Menon |
കുട്ടികൾ | Radhika Menon & Jaikishen Menon |
മാതാപിതാക്ക(ൾ) | Kuzhipat Vijayaraghavan & Rugmini Vijayaraghavan |
പുരസ്കാരങ്ങൾ | Kerala Sangeetha Nataka Akademi Award (2015)[1] |
വെബ്സൈറ്റ് | www |
ജീവചരിത്രം
തിരുത്തുകനാലാമത്തെ വയസ്സിൽ, കോഴിക്കോട് നൃത്താലയത്തിൽ ഗുരു കലാമണ്ഡലം സരസ്വതി കീഴിൽ ഭരതനാട്യത്തിൽ പരിശീലനം നേടി, അവിടെ അവർ മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും പരിശീലനം നേടി. വളരെ ചെറുപ്പത്തിൽ തന്നെ വേദികളിൽ നൃത്തം ചെയ്യാൻ ആരംഭിക്കുകയും ക്രമേണ സംസ്ഥാന, ദേശീയ തലങ്ങളിലെ നൃത്ത മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു, തുടർന്ന് 1987 ൽ സോവിയറ്റ് യൂണിയനിലെ ഇന്ത്യൻ ഫെസ്റ്റിവലിലേക്ക് കേരളത്തിൽ നിന്നുള്ള പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രകടനത്തിലെ മികവിന് ഒരു വർഷത്തെ വിപുലീകരണത്തോടെ ഇന്ത്യാ ഗവൺമെന്റിൽ നിന്ന് സീനിയർ സ്കോളർഷിപ്പ് നേടുകയും ചെയ്തു. 1987ൽ കേരളത്തിലെ തിരുവനന്തപുരത്തെ ദൂരദർശൻ കേന്ദ്രത്തിൽ നിന്ന് ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ ഗ്രേഡ് ആർട്ടിസ്റ്റ് ആവുകയും ചെയ്തു. ഈ കാലയളവിൽ തപസ്യ, ലയൺസ് ക്ലബ്, റോട്ടറി ക്ലബ് എന്നീ സന്നദ്ധ സംഘടനകൾ സംഘടിപ്പിച്ചിരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ധനം സമാഹരിക്കാൻ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവ അവതരിപ്പിച്ചുകൊണ്ട് ജയ പിന്തുണ നൽകി. 1990ൽ സംഗീതജ്ഞനായ ജയപ്രകാശ് മേനോനെ വിവാഹം കഴിച്ച അവർ ഗുജറാത്തിലെ വഡോദരയിലേക്ക് താമസം മാറി. വിവാഹശേഷം ഭരതനാട്യം കലാകാരനും അക്കാദമിക് വിദഗ്ധനും നൃത്തപണ്ഡിതനും സംഗീതസംവിധായകനും ഗുജറാത്തിലെ ബറോഡയിലെ മഹാരാജാ സയാജിറാവു സർവകലാശാലയുടെ ഡീനും ആയിരുന്ന സി. വി. ചന്ദ്രശേഖറിന്റെ മാർഗനിർദേശ പ്രകാരം ഭരതനാട്യം വിഭാഗത്തിൽ കൂടുതൽ ശ്രദ്ധയൂന്നി. 1993ൽ കുടുംബത്തോടൊപ്പം അവർ കേരളത്തിലെ കോഴിക്കോട്ടേക്ക് മടങ്ങി. പത്മശ്രീ ഭാരതി ശിവജി സോപാനസംഗീതംവഴിയിൽ മോഹിനിയാട്ടത്തെ ജയപ്രഭക്ക് പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്റെ മാർഗനിർദേശപ്രകാരം നാല് വർഷം നൃത്ത പഠനം തുടരുകയും ചെയ്തു. കൂടാതെ, നാടക പ്രതിഭയായിരുന്ന പത്മഭൂഷൺ കാവാലം നാരായണ പണിക്കർ ജയപ്രഭയെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളോടെ പ്രാദേശികമായ സംസ്കാരങ്ങളിലേക്ക് നൃത്തത്തെ സന്നിവേശിപ്പിക്കാൻ ജയപ്രഭ ശ്രമിച്ചു. അത് വഴി മോഹിനിയാട്ടത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് തന്നെ സമകാലിക പ്രമേയങ്ങൾ അവതരിപ്പിക്കാനും അവർക്ക് ധൈര്യവും ആത്മവിശ്വാസവും ലഭിച്ചു. പ്രത്യേകത നിറഞ്ഞ നൃത്ത ശൈലിക്കും അതിന്റെ സൌന്ദര്യപരമായ അവതരണത്തിനും പേരെടുത്ത നർത്തകിയാണ് ജയപ്രഭാ മേനോൻ. മോഹിനിയാട്ടത്തിൽ നൂതന നൃത്തസംവിധാനങ്ങൾ ചെയ്ത മുൻനിര നർത്തകരിൽ ഒരാളാണ് അവർ.