ഗ്രഹാം സ്റ്റെയ്ൻസ്

(ഗ്രഹാം സ്റ്റെയിൻസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്ട്രേലിയക്കാരനായ ഒരു സുവിശേഷകനും ഇന്ത്യയിൽ കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഇടയിൽ പ്രവർത്തിച്ചിരുന്നഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസ്. ഇന്ത്യയിൽ ഒഡീഷയിലെ കുഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന കാലത്ത്, തന്റെ രണ്ട് മക്കളോടൊപ്പം തീവച്ചു കൊല്ലപ്പെട്ടു. 1999 ജനുവരിയിൽ 22-ന്‌ പത്ത് വയസ്സായ ഫിലിപ്പ്, ആറ് വയസ്സായ തിമോത്തി എന്നീ രണ്ട് ആൺ‌മക്കളോടൊപ്പം, ഒഡീഷയിലെ ക്വഞ്ചാർ ജില്ലയിൽ പെടുന്ന മനോഹരപൂർ ഗ്രാമത്തിലെ തന്റെ സ്റ്റേഷൻ വാഗൻ വണ്ടിയിൽ രാത്രി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദാരുണമായ ഈ കൊലപാതകങ്ങൾ അരങ്ങേറിയത്.[1][2]

ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയ്ൻസ്
മരണംNot recognized as a date. Years must have 4 digits (use leading zeros for years < 1000).
ഒറീസ്സയിലെ ക്വഞ്ചാർ ജില്ല
ദേശീയതഓസ്ട്രേലിയൻ
തൊഴിൽസുവിശേഷകൻ

ഈ കൊലപാതക സംഘത്തിന്റെ നേതാവായിരുന്ന ഹിന്ദുത്വതീവ്രവാദിയും[3] ബജ്റംഗ് ദൾ പ്രവർത്തകനുമായ[4] ധാരാസിംഗ് 2003 ൽ ശിക്ഷിക്കപ്പെടുകയുണ്ടായി. അക്കാലത്ത് പ്രതാപ് ചന്ദ്ര സാരംഗി ആയിരുന്നു ഒഡിഷയിലെ ബജ്‌റംഗ്ദളിന്റെ പ്രധാന നേതാവ്.[1][5]

1965 മുതൽ ഒറീസ്സയിലെ പാവപ്പെട്ട പട്ടിക വർഗ്ഗക്കാരുടെ ഇടയിൽ പ്രത്യേകിച്ചും കുഷ്ഠരോഗികളായ ആളുകളുടെ ശുശ്രൂഷയും പരിചരണവുമായി കഴിയുകയായിരുന്നു അദ്ദേഹം. കടുത്ത മതപ്രചരണം നടത്തുന്നതായി സംഘ് പരിവാർ അദ്ദേഹത്തെ കുറിച്ച് ആരോപിച്ചിരുന്നു[6]. നിരവധി ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് അദ്ദേഹം മതപരിവർത്തനം നടത്തി എന്ന ധാരണ നിലനിൽക്കേ, എതിരാളികൾ ആരോപിക്കുന്ന, ജില്ലയിലെ ക്രിസ്ത്യൻ ജനസംഖ്യയിലുള്ള വർദ്ധന വളരെ ചെറിയതായിരുന്നു[7].

കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 "പ്രതാപ് ചന്ദ്ര സാരംഗി: വാഴ്ത്തപ്പെടുന്ന ജീവിതവും ഓർക്കപ്പെടാത്ത ഭൂതകാലവും". Asianet News Network Pvt Ltd. Retrieved 2019-05-31.
  2. "India's Christians living in fear as claims of 'forced conversions' swirl" (in ഇംഗ്ലീഷ്). The Guardian. 2021-10-04. Archived from the original on 2021-10-07. Retrieved 2021-10-07.
  3. "Dara Singh spouts Hindutva agenda". റെഡിഫ് ന്യൂസ്. 2 ജനുവരി 2001. Retrieved 22 ജനുവരി 2013.
  4. "An outrage in Orissa". ഫ്രണ്ട്ലൈൻ. 30 ജനുവരി 1999. Retrieved 22 ജനുവരി 2013.[പ്രവർത്തിക്കാത്ത കണ്ണി]
  5. "സോഷ്യൽ മീഡിയയിൽ താരമായി മോദിയുടെ പുതിയ മന്ത്രി! ചോരക്കറയുടെ ചരിത്രമുളള സൈക്കിൾ മന്ത്രി". Oneindia Malayalam.
  6. Graham Stewart Staines: His Background Archived 2011-04-09 at the Wayback Machine. Hindu Vivek Kendra website
  7. The Staines case verdict Archived 2010-09-01 at the Wayback Machine. V. Venkatesan, Frontline Magazine, The Hindu. Oct 11-23, 2003.



"https://ml.wikipedia.org/w/index.php?title=ഗ്രഹാം_സ്റ്റെയ്ൻസ്&oldid=4017729" എന്ന താളിൽനിന്ന് ശേഖരിച്ചത്