ഭൂമിയുടെയോ ചന്ദ്രന്റെയോ നിഴൽ, അത് പതിയ്ക്കുന്ന വസ്തുവിന്റെ കേന്ദ്രത്തിൽ നിന്നും എത്രമാത്രം മാറിയാണ് പതിക്കുന്നത് എന്നതിന്റെ അളവാണ് ഗാമ. കോണാകൃതിയിലുള്ള നിഴലിന്റെ അക്ഷം ഭൂമിയുടേയോ ചന്ദ്രന്റെയോ കേന്ദ്രത്തിന് ഏറ്റവും സമീപത്തുകൂടി കടന്നുപോകുന്ന സമയത്ത് കേന്ദ്രത്തിൽ നിന്നുള്ള ദൂരത്തിന്റെയും മധ്യരേഖാ വ്യാസാർത്ഥത്തിന്റേയും ഭിന്നകമായാണ് ഇത് കണക്കാക്കുന്നത്. ഇതിനെ γ എന്ന പ്രതീകം കൊണ്ട് സൂചിപ്പിക്കുന്നു.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗാമ_(ഗ്രഹണം)&oldid=2844758" എന്ന താളിൽനിന്ന് ശേഖരിച്ചത്