ചോൻബുരി പ്രവിശ്യ
ചോൻബുരി കിഴക്കൻ തായ്‌ലൻഡിൽ സ്ഥിതി ചെയ്യുന്ന തായ്‌ലൻഡിലെ (ചാങ്‌വാട്ട്) ഒരു പ്രവിശ്യയാണ്. ഇതേ പേരുതന്നെ പ്രവിശ്യയുടെ തലസ്ഥാന നഗരിയ്ക്കും നൽകപ്പെട്ടിരിക്കുന്നു. അയൽ പ്രവിശ്യകൾ (വടക്ക് നിന്ന് ഘടികാരദിശയിൽ) ചാച്ചോങ്‌സാവോ, ചന്തബുരി, റയോങ് എന്നിവയാണ്. പ്രവിശ്യയുടെ പടിഞ്ഞാറ് ഭാഗത്തായി ബാങ്കോക്ക് ഉൾക്കടൽ സ്ഥിതിചെയ്യുന്നു. തായ്‌ലൻഡിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പട്ടായ, രാജ്യത്തിൻ്റെ പ്രാഥമിക തുറമുഖമായ ലാം ചബാങ്ങിനൊപ്പം ചോൻബുരി പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. അതിവേഗം വളർന്ന പ്രവിശ്യയിലെ ജനസംഖ്യ ഇപ്പോൾ മൊത്തം 1.7 ദശലക്ഷം ആയി കണക്കാക്കിയട്ടുണ്ടെങ്കിലും ജനസംഖ്യയുടെ വലിയൊരു ഭാഗം രജിസ്റ്റർ ചെയ്യാത്തവരാണ്. 2018 ഡിസംബർ 31-ന് രജിസ്റ്റർ ചെയ്ത ഇവിടുത്തെ ജനസംഖ്യ 1.535 ദശലക്ഷമാണ്.
ചോൻബുരി ชลบุรี | |||||
---|---|---|---|---|---|
Other transcription(s) | |||||
• Teochew | 萬佛歲 | ||||
| |||||
| |||||
Motto(s): ทะเลงาม ข้าวหลามอร่อย อ้อยหวาน จักสานดี ประเพณีวิ่งควาย ("Beautiful seas. Delicious Khao Lam. Sweet sugar cane. Fine weaving. The buffalo racing festival.") | |||||
Location within Thailand | |||||
Coordinates: 13°13′N 101°11′E / 13.217°N 101.183°E | |||||
Country | Thailand | ||||
Region | Eastern Thailand | ||||
Provincial Capital | Chonburi | ||||
Largest City | Si Racha | ||||
Settled | c. 7th century, as Phrarot city | ||||
Founded as city | 1897–1932 | ||||
Founded as province | 1933 | ||||
Governing body | Chonburi Provincial Office | ||||
• Governor | Thawatchai Srithong (since late 2022)[1] | ||||
• Province | 4,363 ച.കി.മീ.(1,685 ച മൈ) | ||||
•റാങ്ക് | 50th | ||||
ഉയരം | 50 മീ(160 അടി) | ||||
(2018)[3] | |||||
• Province | 1,535,445 | ||||
• റാങ്ക് | 9th | ||||
• ജനസാന്ദ്രത | 351.9/ച.കി.മീ.(911/ച മൈ) | ||||
• സാന്ദ്രതാ റാങ്ക് | 10th | ||||
• HAI (2022) | 0.6896 "high" Ranked 1st | ||||
• Total | baht 976 billion (US$33 billion) (2019) | ||||
സമയമേഖല | UTC+07:00 (ICT) | ||||
Postal code | 20xxx | ||||
Calling code | 038 | ||||
ISO കോഡ് | TH-20 |
ചരിത്രം
തിരുത്തുകനിയോലിത്തിക്ക് കാലഘട്ടത്തിൽ തുടങ്ങിയ പ്രവിശ്യയിലെ മനുഷ്യവാസകാലത്ത് ആധുനിക ഫാൻ തോങ് ജില്ലയിലെ പാന്തോങ് നദിക്കരയിലാണ് ആദ്യകാല നിവാസികൾ താമസിച്ചിരുന്നത്.[6]
ദ്വാരാവതി കാലഘട്ടത്തിൽ, ആധുനിക ഫാനറ്റ് നിഖോം ജില്ലയിൽ ബാംഗ് പകോംഗ് നദീമുഖത്തോട് ചേർന്നാണ് മുവാങ് ഫ്രാ റോട്ട് (ഫ്രാ ദാറ്റ് നോയൻ ദാറ്റ്) നഗരം സ്ഥാപിക്കപ്പെട്ടത്. ക്രമരഹിതമായ ദീർഘചതുരാകൃതിയിലുള്ള ഈ നഗരം ഒരു കിടങ്ങിനാൽ വലയം ചെയ്യപ്പെട്ടിരുന്നു. 600 മുതൽ 1000 വരെയുള്ള കാലഘട്ടത്തിൽ സ്ഥാപിതമായ മുവാങ് ഫ്രാ റോട്ടയിലേയ്ക്ക് ടാങ്, സോംഗ് രാജവംശങ്ങളിൽ നിന്നും അതുപോലെതന്നെ പേർഷ്യയിൽ നിന്നോ ലോവർ മെസൊപ്പൊട്ടേമിയയിൽ നിന്നോ ഇറക്കുമതി ചെയ്ത ചരക്കുകൾ എത്തിയിരുന്നു.[7] ഫ്രാ റോട്ടിൻ്റെ കിഴക്കുഭാഗത്ത് 1000-കളിൽ ഫ്രാ റോട്ടിൻ്റെ പ്രഭാവകാലത്തിനൊടുവിൽ സ്ഥാപിതമായ ആധുനിക നോങ് മൈ ഡേങ്ങിലെ മുവാങ് ശ്രീ ഫാലോ ആയിരുന്നു സ്ഥിതിചെയ്തിരുന്നത്.[8] ബാംഗ് പക്കോംഗ് നദിയുടെ മുഖത്തോട് ചേർന്ന് സ്ഥിതി ചെയ്തിരുന്ന ഇത് ഒരു സമ്പന്ന തുറമുഖമായും മത്സ്യബന്ധന നഗരമായും മാറുകയും ഖെമർ, വിയറ്റ്നാമീസ്, ചൈനീസ് ബാർക്കുകൾ (മൂന്നോ അതിലധികമോ കൊടിമരങ്ങളുള്ള ഒരിനം കപ്പൽ) ചാവോ ഫ്രായ നദിയിലേക്ക് കടക്കുന്നതിന് മുമ്പുള്ള ഒരു സ്റ്റോപ്പിംഗ് പോയിൻ്റായി പ്രവർത്തിക്കുകയും ചെയ്തു. എന്നിരുന്നാലും, 1300-കളിൽ എക്കൽ അടിഞ്ഞുകൂടി നദിയുടെ മുഖത്തിന് ആഴം കുറഞ്ഞപ്പോൾ ഇതിന് പ്രാധാന്യം നഷ്ടപ്പെട്ടു. പട്ടണത്തിൻ്റെ സമ്പദ്‌വ്യവസ്ഥയുടെ തകർന്നതോടെ, അതിലെ നിവാസികൾ തെക്ക് ബാംഗ് പ്ലാ സോയിയിലേക്ക് മാറി. സുഖിംവിറ്റ് റോഡിൻ്റെ നിർമ്മാണത്തോടെ പട്ടണത്തിൻ്റെ കിഴക്കൻ മതിൽ ഇല്ലാതായി.[9]
നങ്‌ക്‌ലാവോ രാജാവിൻ്റെ ഭരണകാലത്ത് (രാമ III) ഫനാറ്റ് നിഖോം ഒന്നാമൻ്റെ ഗവർണറായിരുന്ന ഫ്രാ ഇന്താ-ആസ (നഖോൺ ഫാനോം രാജകുടുംബത്തിലെ രാജകുമാരൻ) സമുത് പ്രകാൻ, ന്യൂ നഖോൺ ഫാനോം ലാവോഷ്യൻസ് എന്നിവിടങ്ങളിൽനിന്ന് നിരവധി കുടിയേറ്റക്കാരെ (ലാവോ അസ പാക് നാം എന്ന് വിളിക്കുന്ന നഖോൺ ഫാനോം ലാവോഷ്യൻസ്) ഫാനറ്റ് നിഖോമിലേക്ക് കൊണ്ടുപോയി. അക്കാലത്തെ സയാമീസ് രാജാവ് അവരെ ചോൻബുരിയ്ക്കും ചാച്ചോങ്‌സാവോയ്ക്കും ഇടയിൽ ഒരു ആവാസവ്യവസ്ഥ സ്ഥാപിക്കാൻ അനുവദിച്ചു (ഇപ്പോഴത്തെ പേര് ഫാനറ്റ് നിഖോം).
1892-ൽ, പ്രധാന കരയ്ക്ക് അകലെയുള്ള ഒരു ദ്വീപായ കോ സിചാങ്, ചുലലോങ്കോൺ രാജാവിൻ്റെയും ഭാര്യ രാജ്ഞി സവോവാഭ ഫോങ്‌ശ്രീയുടെയും ഒരു അവധിക്കാല കേന്ദ്രമായി പ്രവർത്തിച്ചിരുന്നു. കോ സിചാങ് ദ്വീപിൽ ജനിച്ച തൻ്റെ മകൻ ചൂഡാധുജ് ധാരാദിലോക് രാജകുമാരൻറെ പേരിൽ "ഫ്രാ ചുതാതുട്ട് പാലസ്" എന്നറിയപ്പെട്ട ഒരു വേനൽക്കാല കൊട്ടാരം ചുലലോങ്കോൺ രാജാവ് പിന്നീട് നിർമ്മിച്ചു.[10] 1893-ലെ ഫ്രാങ്കോ-സയാമീസ് പ്രതിസന്ധിയുടെ സമയത്ത് ഈ ദ്വീപ് ഫ്രഞ്ചുകാർ കൈവശപ്പെടുത്തി.[11] ഈ സമയത്ത്, ദ്വീപ് സമുത് പ്രകാൻ പ്രവിശ്യയുടെ ഭാഗമായിരുന്നു. അതിനുശേഷം 1943 ജനുവരി 1 ന് ഇത് സി റാച്ച ജില്ലയിലെ ഒരു ചെറിയ ജില്ലയായി (കിംഗ് ആംഫോ) ചോൻബുരി പ്രവിശ്യയിലേക്ക് മാറ്റി.[12] 1994 ജൂലൈ 4-ന് കോ സിചാങ് പ്രത്യേക ജില്ലയായി.[13]
രണ്ടാം ലോകമഹായുദ്ധത്തിൻ്റെ അവസാനത്തെത്തുടർന്ന്, തീരദേശ പട്ടണങ്ങൾ, പ്രത്യേകിച്ച് ആങ് സില, ടിയോച്യൂ ചൈനീസ് കുടിയേറ്റക്കാരുടെ പ്രവാഹത്തിന് സാക്ഷ്യം വഹിച്ചു.[14] വിയറ്റ്നാം യുദ്ധം അമേരിക്കൻ സൈനികരുടെ ഇവിടേയ്ക്കുള്ള ഒരു കുത്തൊഴുക്കിന് കാരണമായി, പ്രത്യേകിച്ച് പട്ടായയിൽ. ഇത് ചോൻബുരി പ്രവിശ്യയെ വിദേശ വിനോദസഞ്ചാരികൾക്കിടയിൽ ജനപ്രിയമാക്കുന്നതിലേക്ക് നയിച്ചു.[15]
ഭൂമിശാസ്ത്രം
തിരുത്തുകതായ്ലൻഡ് ഉൾക്കടലിൻ്റെ വടക്കേയറ്റത്ത്, ബാങ്കോക്ക് ഉൾക്കടലിലാണ് ഈ പ്രവിശ്യ സ്ഥിതിചെയ്യുന്നത്. ഖാവോ ഖിയാവോ പർവതനിരകൾ പ്രവിശ്യയുടെ വടക്കുപടിഞ്ഞാറ് മുതൽ തെക്കുകിഴക്ക് വരെ വ്യാപിച്ചു കിടക്കുന്നു. പ്രവിശ്യയുെ വടക്കൻ സമതലങ്ങൾ വളരെക്കാലങ്ങളായി കൃഷിക്ക് ഉപയോഗിച്ചിരുന്നു. ചോൻബുരിക്കും പട്ടായയ്ക്കും ഇടയിലുള്ള ലായെം ചബാംഗ് തായ്‌ലൻഡിലെ ചുരുക്കംചില ആഴക്കടൽ തുറമുഖങ്ങളിൽ ഒന്നാണ്. മൊത്തം വനമേഖല 551 ചതുരശ്ര കിലോമീറ്റർ (213 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 12.2 ശതമാനം ആണ്.[16]
വന്യജീവി സങ്കേതം
തിരുത്തുകപ്രവിശ്യയിലെ ഒരു വന്യജീവി സങ്കേതത്തോടൊപ്പം മറ്റുള്ള മൂന്ന് വന്യജീവി സങ്കേതങ്ങളും ചേർത്ത് തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ മേഖല 2 (സി റാച്ച) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
- ഖാവോ ഖിയോ-ഖാവോ ചോംഫു വന്യജീവി സങ്കേതം, 145 ചതുരശ്ര കിലോമീറ്റർ (56 ചതുരശ്ര മൈൽ)[17]:4
മതം
തിരുത്തുക2015 ലെ ഒരു സർവേ പ്രകാരം,[18] ചോൻബുരി പ്രവിശ്യയിലെ ജനസംഖ്യയിൽ ഏകദേശം 97.87% ബുദ്ധമതം പിന്തുടരുന്നവരും, 1.56% ഇസ്ലാം മതക്കാരും 0.60% ക്രിസ്തുമതം പിന്തുടരുന്നവരുമാണ്.
Religion | Census 2015[18] | % |
---|---|---|
Buddhism | 1,256,081 | 97.87% |
Islam | 20,000 | 1.56% |
Christianity | 7,707 | 0.60% |
Other religions | 800 | 0.06% |
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ "449 police, soldiers make show of force in Pattaya". Pattaya Mail (in അമേരിക്കൻ ഇംഗ്ലീഷ്). 2022-10-14. Retrieved 2024-02-02.
- ↑ Advancing Human Development through the ASEAN Community, Thailand Human Development Report 2014, table 0:Basic Data (PDF) (Report). United Nations Development Programme (UNDP) Thailand. pp. 134–135. ISBN 978-974-680-368-7. Retrieved 17 January 2016, Data has been supplied by Land Development Department, Ministry of Agriculture and Cooperatives, at Wayback Machine.
{{cite report}}
: CS1 maint: postscript (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ร่ยงานสถิติจำนวนประชากรและบ้านประจำปี พ.ศ.2561" [Statistics, population and house statistics for the year 2018]. Registration Office Department of the Interior, Ministry of the Interior. stat.bora.dopa.go.th (in തായ്). 31 December 2018. Archived from the original on 2 April 2019. Retrieved 20 June 2019.
- ↑ "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 22
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
- ↑ "History". สำนักงานการท่องเที่ยวและกีฬาจังหวัดชลบุรี (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2023-09-10.
- ↑ "Mueang Phra Rot - Archeological site". RouteYou (in ഇംഗ്ലീഷ്). Retrieved 2023-09-10.
- ↑ "Mueang Sri Phalo - Archeological site". RouteYou (in ഇംഗ്ലീഷ്). Retrieved 2023-09-10.
- ↑ "Mueang Sri Phalo - Archeological site". RouteYou (in ഇംഗ്ലീഷ്). Retrieved 2023-09-10.
- ↑ "Ko Sichang". Thailandtourismdirectory.com. Archived from the original on 20 August 2018. Retrieved 26 August 2018.
- ↑ "พิพิธภัณฑ์พระจุฑาธุชราชฐานเกาะสีชัง – CU100". Cu100.chula.ac.th. Retrieved 26 August 2018.
- ↑ ประกาศกระทรวงมหาดไทย เรื่อง ให้กิ่งอำเภอเกาะสีชัง ขึ้นกับอำเภอศรีราชา จังหวัดชลบุรี (PDF). Royal Gazette (in Thai). 60 (1 ง): 6. 1 Jan 1943. Archived from the original (PDF) on July 18, 2011.
{{cite journal}}
: CS1 maint: unrecognized language (link) - ↑ พระราชกฤษฎีกาตั้งอำเภอเปือยน้อย ... และอำเภอศรีวิไล พ.ศ. ๒๕๓๗ (PDF). Royal Gazette (in Thai). 111 (21 ก): 32–35. 3 Jun 1994. Archived from the original (PDF) on September 30, 2007.
{{cite journal}}
: CS1 maint: unrecognized language (link) - ↑ "Ang Sila". www.tourismthailand.org (in ഇംഗ്ലീഷ്). Retrieved 2023-09-11.
- ↑ "Pattaya history, Introduction to Pattaya, festivals and events". 2020-02-25. Archived from the original on 2020-02-25. Retrieved 2023-09-11.
- ↑ "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link) - ↑ 18.0 18.1 18.2 http://cbi.onab.go.th/index.php?option=com_content&view=article&id=327&Itemid=206 Archived 2020-02-10 at the Wayback Machine. Religion in Chonburi