ചോലപൊന്തച്ചുറ്റൻ
കാട്ടുശലഭം
(ചോലപ്പൊന്തചുറ്റൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു കാട്ടുശലഭമാണ് ചോലപൊന്തചുറ്റൻ.[1][2][3][4] ഇംഗ്ലീഷ് പേർ: Sullied Sailer. ശാസ്ത്രനാമം: Neptis soma. കുടുംബം: Nymphalidae. മദ്ധ്യ ഇന്ത്യയിലും ഉത്തരേന്ത്യയിലും ഇതിനെ സാധാരണയായികാണാവുന്നതാണ്. കേരളത്തിൽ ചോലപൊന്തചുറ്റനെ വിരളമായി കാണാം.നല്ല മഴ കിട്ടുന്ന വനങ്ങളിൽ ആണ് ഇതിന്റെ പ്രധാന താവളം. ചിറകുകൾ പരത്തിപ്പിടിച്ച് ഇരുന്നാണ് ഇതിന്റെ വിശ്രമം.
Sullied Sailer | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | N. soma
|
Binomial name | |
Neptis soma Linnaeus, 1758
|
നിറം
തിരുത്തുകചിറകിന്റെ പുറം ഭാഗത്തിനു ഇരുണ്ടനിറമാണ്. മങ്ങിയ വെളുത്ത പൊട്ടുകളും കാണാം. മുൻ ചിറകിന്റെ പുറത്ത് കുറുകെ ഒരു വരയും,അടുത്ത് ഒരു ത്രികോണക്കുറിയും ഉണ്ട്. പൊട്ടുകളുടെ ഒരു നിരയും,ചെറിയ പുള്ളികളുടെ നിരയും കാണപ്പെടുന്നുണ്ട്.[5] ചിറകിന്റെ അടിവശത്തിനു ചെന്തവിട്ടുനിറമാണ്. വേനൽക്കാലത്തും, മഴക്കാലത്തും നിറം വ്യത്യാസപ്പെടാറുണ്ട്.[3]
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 193. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ "Neptis Fabricius, 1807" at Markku Savela's Lepidoptera and Some Other Life Forms
- ↑ 3.0 3.1 ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 330–332.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 241–243.
{{cite book}}
: CS1 maint: date format (link) - ↑ മാതൃഭൂമി ആഴ്ചപ്പതിപ്പ് -കേരളത്തിലെ പൂമ്പാറ്റകൾ-2013 ജനു:27-ഫെബ്:2-പേജ് 94
പുറം കണ്ണികൾ
തിരുത്തുകNeptis soma എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.